ആസിഫ് അലി നായകനായി ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്യുന്ന കിഷ്കിന്ധാകാണ്ഡം എന്ന ചിത്രത്തിലെ ജഗദീഷ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പോസ്റ്റർ പുറത്ത്. ചിത്രത്തിൽ സുമദത്തൻ എന്ന കഥാപാത്രത്തെയാണ് ജഗദീഷ് അവതരിപ്പിക്കുന്നത്.. വേറിട്ട വേഷപ്പകർച്ചയിലാണ് ജഗദീഷ് എത്തുന്നത്..
ലീല, പുരുഷപ്രേതം എന്നി ചിത്രങ്ങളിൽ വേറിട്ട
വേഷപ്പകർച്ചയിലെത്തി ജഗദീഷ് പ്രേക്ഷകരെ
അമ്പരപ്പിച്ചിട്ടുണ്ട്.. സെപ്തംബർ 12ന് ചിത്രം തിയേറ്ററിലെത്തും.. അപർണ്ണ
ബാലമുരളിയാണ് നായിക..വിജയരാഘവൻ, അശോകൻ, നിഷാൻ, വൈഷ്ണവി രാജ്, മേജർ രവി, നിഴൽകൾ രവി, ഷെബിൻ ബെൻസൺ, കോട്ടയം രമേഷ്, ബിലാസ് ചന്ദ്രഹാസൻ,
മാസ്റ്റർ ആരവ്, ജിബിൻ ഗോപിനാഥ് എന്നിവരും പ്രധാന വേഷത്തിലെത്തുന്നു.. ബാഹുൽ രമേഷ് കഥ, തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം
എന്നിവ നിർവഹിക്കുന്ന ചിത്രം ഗുഡ്വിൽ
എന്റർറ്റൈൻമെന്റ്സിന്റെ ബാനറിൽ ജോബി ജോർജ്ജാണ്
നിർമ്മിക്കുന്നത്..
2 അഭിപ്രായങ്ങള്‍
അടുത്തകാലത്ത് ജഗദീഷ് അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾ എല്ലാം ജീവിതഗന്ധിയാണ്.കാത്തിരിക്കുന്നു..മനോഹരം ഈ പരിചയപ്പെടുത്തൽ..ആശംസകൾ വിനോദ്
മറുപടിഇല്ലാതാക്കൂപതിവ് ശൈലിയിൽ നിന്നും വിട്ട് പ്രത്യേകതയുള്ള കഥാ പാത്രമായിരിക്കും സുമദത്തൻ എന്ന കഥാപാത്രം എന്നു വിചാരിക്കുന്നു . ആശംസകൾ സാർ
മറുപടിഇല്ലാതാക്കൂ