Ticker

6/recent/ticker-posts

ഒരു സർക്കാർ ഉത്പന്നം

ഒരു സർക്കാർ ഉത്പന്നം


ലോക ജനസംഖ്യയിൽ ഇന്ത്യ ഒന്നാം സ്ഥാനത്ത് എത്തി എന്ന വാർത്ത നിങ്ങൾ അറിഞ്ഞിരിക്കുമല്ലോ.. ഇത്രയും കാലമൊക്കെ ജനസംഖ്യയിൽ ഇന്ത്യക്ക് മുന്നിൽ ചൈന ഉണ്ടായിരുന്നു.. എന്നാൽ ഐക്യരാഷ്ട്രസഭയുടെ ഏറ്റവും പുതിയ കണക്കുകൾ പുറത്തുവരുമ്പോൾ ഇന്ത്യയുടെ ജനസംഖ്യ 142.86 കോടിയാണ്. രണ്ടാം സ്ഥാനത്ത് ചൈന.. ചൈനയുടെ ജനസംഖ്യ 142.57 കോടിയാണ്.. സമാധാനമായല്ലോ.. ഇനി പിഎസ്സി പരീക്ഷ എഴുതാൻ പോകുന്നവർക്ക് ഈ കണക്ക് തെറ്റിപ്പോകരുത്.... ഈ കണക്കുവെച്ചുള്ള ഒരു കളിയാണ് ഒരു സർക്കാർ ഉത്പന്നം  എന്ന സിനിമ..

ഒരു സർക്കാർ ഉത്പന്നം 



ഈ സിനിമയുടെ ആദ്യത്തെ പേര് ഒരു ഭാരത സർക്കാർ ഉത്പന്നം  എന്നായിരുന്നു.... ആ പേരിൽ സെൻസർ ബോർഡ് ഒരു ആശങ്ക രേഖപ്പെടുത്തി.. സെൻസർബോർഡ് കരുതിയത് ഈ സിനിമ ഒരു രാഷ്ട്രീയ സിനിമയാണ് എന്നാണ്.. എന്നാൽ സിനിമ കണ്ടുകഴിഞ്ഞപ്പോൾ അവരുടെ ആശങ്ക മാറി .. എന്നാലും ഭാരത്  എന്ന് ഉപയോഗിക്കുന്നത് അനുവദിക്കാൻ ആകില്ല എന്ന് ബോർഡ് തീർത്ത് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഭാരത് ഒഴിവാക്കി ഒരു സർക്കാർ ഉത്പന്നം  എന്ന് പേര് ആക്കിയത്.. എന്തിനാണ് ഭാരത് എടുത്തു മാറ്റിയത് എന്ന് സിനിമ കണ്ടുകഴിഞ്ഞപ്പോൾ മുതൽ ഞാൻ ആലോചിക്കുകയായിരുന്നു.. സത്യത്തിൽ ഈ സിനിമ മുന്നോട്ട് വെക്കുന്ന ഉത്പന്നം  ഒരു ഉഗ്രൻ ഭാരത് സർക്കാർ ഉത്പന്നം  തന്നെയല്ലേ എന്ന് സിനിമ കണ്ടുകഴിഞ്ഞപ്പോൾ  എനിക്ക് തോന്നി.. ഉറപ്പായും   നിങ്ങൾക്കും അങ്ങനെ തന്നെ തോന്നും..

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍