Ticker

6/recent/ticker-posts

പാപ്പച്ചൻ ഒളിവിലാണ്.

പാപ്പച്ചൻ ഒളിവിലാണ്
പാപ്പച്ചൻ ഒളിവിലാണ്..ഈ പേര് കേൾക്കുമ്പോൾ അത് എന്ത് കുന്തമായാലും ഈ പടം കാണാൻ ഒരു താല്പര്യം ഉണ്ടാകും എന്നത് സത്യമാണ്. പാപ്പച്ചൻ ഒളിവിലാണെന്നും, നായകൻ സൈജു കുറുപ്പ് ആണെന്നും, ഒപ്പം വിജയരാഘവനും അജു വർഗീസും ജഗദീഷും ജോണി ആന്റണിയും കോട്ടയം നസീറുമെല്ലാം ഉണ്ടെന്നും പറയുമ്പോൾ എന്നെപ്പോലെയുള്ള സാധാരണ പ്രേക്ഷകർ ഒന്ന് മോഹിക്കും.. അങ്ങനെയങ്ങ്  മോഹിച്ചാൽ എങ്ങനെയിരിക്കുമെന്ന് നമുക്ക് നോക്കാം.... എന്തായാലും പാപ്പച്ചൻ ഒളിവിൽ തന്നെ ഇരിക്കട്ടെ..

തോമസ് തിരുവല്ല നിർമ്മിച്ച് സിന്റോ സണ്ണി രചനയും സംവിധാനവും നിർവഹിച്ചു പുറത്തിറങ്ങിയ സിനിമയാണ് ഈ  പാപ്പച്ചൻ . ഈ സിനിമയുടെ നിർമ്മാതാവും സംവിധായകനും മലയാളസിനിമയിൽ അത്ര  പുതുമുഖങ്ങളല്ല. അതിനാൽ ഒരു പരിഗണനയും ദാക്ഷിണ്യവും പാപ്പച്ചൻ അർഹിക്കുന്നില്ല എന്ന് ആദ്യം തന്നെ തുറന്നു പറയട്ടെ. തീയേറ്ററുകളിൽ എല്ലാമുള്ള പ്രദർശനവും പ്രദക്ഷിണവുമെല്ലാം കഴിഞ്ഞു ഇപ്പോൾ പ്രമുഖ ott പ്ലാറ്റ്ഫോമായ ആമസോൺ പ്രൈമിൽ പാപ്പച്ചൻ വിജയകരമായി ഓടിക്കൊണ്ടിരിക്കുന്നു.. 

എം.എസ്.വിനോദ് 


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

2 അഭിപ്രായങ്ങള്‍

  1. മാഷിന്റെ വാക്കുകളിലൂടെ കേട്ടപ്പോൾ പാപ്പച്ചൻ എന്ന സംഭവത്തെ കാണാൻ നല്ല താല്പര്യം തോന്നുന്നു.. വളരെ ആസ്വാദ്യകരമായ അവലോകനം... അഭിനന്ദനങ്ങൾ വിനു.... ❤️❤️

    മറുപടിഇല്ലാതാക്കൂ