അവറാൻ
സിറ്റി എന്ന മൈക്രോ അണ്ടർവേൾഡിലെ കിരീടമില്ലാത്ത കിംഗ് ആയ ആന്റണി എന്ന ആന്റണി
ആന്ത്രപ്പെര്‍ക്ക് ആകസ്മികമായി ഒരു പെണ്‍കുട്ടിയുടെ സംരക്ഷണച്ചുമതല ഏറ്റെടുക്കേണ്ടിവരുന്നു...
സംരക്ഷണച്ചുമതല എന്നുപറഞ്ഞാല്‍ വിളിച്ചോണ്ടുവന്നു കൂടെ താമസിപ്പിക്കേണ്ട
കാര്യമൊന്നുമില്ല...വെറുതെ അതിന്റെ കാര്യങ്ങളൊക്കെ ഒന്ന്‍ നോക്കണം... ഒരു
സംരക്ഷണം...ഫാദര്‍ പോള്‍ കട്ടക്കയത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഒരു കെയര്‍ടേക്കര്‍...
അത്രേയുള്ളൂ.... ഇവിടെ ആന്റണി എന്ന റൈറ്റില്‍ റോളില്‍ എത്തുന്നത് ജോജു ജോര്‍ജ്ജ്...
ഈ പെണ്‍കുട്ടിയുടെ വേഷം ചെയ്യുന്നത്
കല്യാണി പ്രിയദര്‍ശന്‍, ഫാദര്‍ പോള്‍ കട്ടക്കയമായി ചെമ്പന്‍ വിനോദ്....ജോഷി
സംവിധാനം ചെയ്ത ആന്റണി എന്ന സിനിമ...പിന്നെ ഒരു കാര്യം ഞാന്‍ പറയാന്‍
മറന്നുപോയി.... ഈ മൈക്രോ അണ്ടർവേള്‍ഡ് എന്നൊക്കെ ഞാന്‍ പറഞ്ഞ ആ അവറാന്‍ സിറ്റി
ഇല്ലേ... അത് അത്ര വലിയ അണ്ടർവേള്‍ഡ് ഒന്നുമല്ല.... ഏതാണ്ട് ഇടുക്കി ജില്ലയിലെ
ഒന്നോരണ്ടോ പഞ്ചായത്ത് ചേരുന്ന അത്രയും സ്ഥലം...തല്കാലം അത്രയും മനസിലാക്കിയാല്‍
മതി...ഈ സിനിമയെക്കുറിച്ചാണ് ഇന്ന്‍ സിനിമാ ടാക്കീസ് സംസാരിക്കുന്നത്.
https://www.youtube.com/@cinematalkies9
1 അഭിപ്രായങ്ങള്‍
മനോഹരമായ അവതരണം വിനോദ്..കല്യാണിയുടെ ആദ്യ സിനിമകൾ കണ്ടപ്പോൾ അത്ര പോര എന്നാണ് തോന്നിയത്..എന്നാൽ ഇപ്പൊൾ അവർ ശരിക്കും ഒരു കലാകാരി ആണെന്ന് തെളിയിക്കുന്ന performance കാഴ്ച വയ്ക്കുന്നു എന്ന് ഈ വിവരണം കേട്ടപ്പോൾ തോന്നി..ജോജു എന്ന നടൻ പല സിനിമകളിലും കഴിവ് തെളിയിച്ചു കഴിഞ്ഞു..ജോഷിയുടെ സിനിമകൾ എല്ലാം തന്നെ ഹിറ്റ് ആയിരുന്നു.വിനോദ് പറഞ്ഞത് കേട്ടപ്പോൾ ഇതും അതേ പോലെ ഒരു ഹിറ്റ് ആവും എന്ന് തോന്നുന്നു..അടുത്ത സിനിമാ വിശേശങ്ങൾക്കായി കാത്തിരിക്കുന്നു.ആശംസകൾ വിനോദ്
മറുപടിഇല്ലാതാക്കൂ