എം.എസ്.വിനോദ്.
''മലരണിക്കാടുകള്‍ തിങ്ങിവിങ്ങി,
മരതകകാന്തിയില്‍ മുങ്ങിമുങ്ങി,
കരളും മിഴികളും കവര്‍ന്നുമിന്നി,കറയറ്റൊരാലസല്‍ ഗ്രാമഭംഗി......''
ഇവിടെയാണ് ചങ്ങമ്പുഴയുടെ രമണന്‍ അരങ്ങേറുന്നത്. ഒരു കവിതയ്ക്ക്, അല്ലെങ്കില്‍ കഥയ്ക്കോ നാടകത്തിനോ, തുടക്കത്തിന് മുന്‍പ് അത്യാവശ്യം വേണ്ടത് അത് അവതരിപ്പിക്കാന്‍ ആവശ്യമായ ഒരു പ്ലാറ്റ് ഫോമാണ്. രമണന്മരതകകാന്തിയില് മുങ്ങിമുങ്ങി,
കരളും മിഴികളും കവര്‍ന്നുമിന്നി,കറയറ്റൊരാലസല്‍ ഗ്രാമഭംഗി......''
എന്ന മഹാകാവ്യം ഒരു ഗ്രാമീണ നാടകീയ വിലാപകാവ്യമാണ് എന്നാണ് വിലയിരുത്തൽ. ഉപക്രമം ഉള്‍പ്പെടെ മൂന്ന് ഭാഗങ്ങളിലായി പതിനാറ് രംഗങ്ങള്‍. ഉപക്രമം ഒഴിവാക്കിയാല്‍ ആകെ പതിനാല് രംഗങ്ങള്‍. അവസാന ഭാഗത്തില്‍ ഉപക്രമം ഇല്ലാതെ തന്നെ നേരിട്ട് ആരംഭിക്കുന്നു. രമണന്‍,ചന്ദ്രിക, മദനന്‍, ഭാനുമതി എന്നീ നാല് കഥാപാത്രങ്ങളും ഒരു ഗായകസംഘവും ചില ഇടയന്മാരും മാത്രം.മറ്റൊരു പ്രധാന കഥാപാത്രം മുകളില്‍ വിവരിച്ച ഗ്രാമപ്രദേശം തന്നെയാണ്. ഒരു കവിയുടെ പ്രണയകഥയും ആത്മഹത്യയും മാറ്റിനിര്‍ത്തിക്കൊണ്ട് മാത്രം രമണനെ വായിക്കാന്‍ ആണ് ഞാന്‍ ആഗ്രഹിക്കുന്നത്. കാരണം ഇതു നമ്മള്‍ കരുതുന്നത് പോലെ ഒരു വിലാപകാവ്യം അല്ല. ആകെയുള്ള 16 രംഗങ്ങളില്‍ അവസാനത്തെ ഒരു രംഗം മാത്രമാണ് സാങ്കേതികമായി വിലാപകാവ്യം.
ബാക്കി പതിനഞ്ച് രംഗങ്ങളും ഒരു പദ്യനാടകസങ്കേതത്തില്‍ മാത്രം നില്‍ക്കുന്നു.ഒരു വിലാപകാവ്യത്തിന് അനുയോജ്യമായ പ്രകൃതി വര്‍ണ്ണന അല്ല കാവ്യത്തിന്‍റെ പ്രധാന ഗ്രൌണ്ട് എന്ന വളരെ ശക്തമായ ഒരു വിമര്‍ശനം നിലവില്‍ ഉണ്ട്. അതിലേക്ക് തല്‍ക്കാലം പോകുന്നില്ല. എന്നാല്‍ ഈ ഒന്നാം ഭാഗത്തിലെ ഉപക്രമമായി വര്‍ണ്ണിക്കുന്ന ഗ്രാമഭംഗിക്കും പ്രകൃതിക്കും ഈ കാവ്യത്തിന്‍റെ വിഷയസംബന്ധമായ വഴിത്തിരിവില്‍
നിര്‍ണയകമായ ഒരു പങ്ക് ഉണ്ട്. അതുകൊണ്ടാണ് നിങ്ങള്‍ക്ക് മുഴുവന്‍ കാണാപ്പാഠമായ ഈ വരികള്‍ ഞാന്‍ ഓര്‍മ്മിപ്പിച്ചത്.
ഇനി നമുക്ക് എന്‍റെ ന്യായത്തിലേക്ക് കടക്കാം. ഈ സൂചിപ്പിച്ച ''എങ്കിലും ചന്ദ്രികേ ....'' മുതല്‍ തുടങ്ങാം. രമണന്‍ കാവ്യത്തില്‍ രണ്ടാം രംഗത്തിലെ ആദ്യത്തെ ഡയലോഗ് ആണ് ഈ എങ്കിലും ചന്ദ്രികേ എന്ന ഭാഗം. ചന്ദ്രികയുടെ മനോഹര ഹര്‍മ്മ്യത്തിനോട് തൊട്ടുള്ള ഉദ്യാനത്തില്‍ ഒരു സന്ധ്യയ്ക്ക് രമണനും ചന്ദ്രികയും ഇരിക്കുമ്പോള്‍ രമണന്‍ പറയുന്നതാണ് ഇത്.
''എങ്കിലും, ചന്ദ്രികേ, നമ്മള്‍ കാണും
സങ്കല്‍പ്പലോകമല്ലീയുലകം...
പ്രണയപരവശയായി നില്‍ക്കുന്ന നായികയോട്, അതും സൂര്യന്‍ അസ്തമിച്ചു തുടങ്ങി നിലാവ് പരന്നുതുടങ്ങിയ ഒരു സന്ധ്യയില്‍, പ്രകൃതി വിവിധങ്ങളായ പൂക്കള്‍ കൊണ്ട്, അവയുടെ സുഗന്ധം കൊണ്ട് അവിടമാകെ ഒരു നല്ല പ്രണയരംഗത്തിന് സ്റ്റേജ് ഒരുക്കി നില്‍ക്കുന്ന സാഹചര്യത്തില്‍, നായകന്‍ പറയുന്നത് കേട്ടില്ലേ. എങ്കിലും ചന്ദ്രികേ....എന്ന്. നിങ്ങള്‍ ആണെങ്കില്‍ എന്തായിരിക്കും ചെയ്യുക. നിങ്ങള്‍ എന്ത് ചെയ്താലും ഞാന്‍ ആയിരുന്നെങ്കില്‍ അപ്പോള്‍ തന്നെ ചന്ദ്രികയുടെ കൈപിടിച്ചു ആ ഉദ്യാനത്തിലാകെ ഒന്ന് ചുറ്റിക്കറങ്ങി ഒരു യുഗ്മഗാനവും പാടിയേനെ.
അതിന് മുൻപ് നമുക്ക് ഈ രമണനെ ഒന്ന് വ്യക്തമായി പരിചയപ്പെടാം.രമണന്‍ എന്ന കഥാപാത്രം എന്താണ് എന്ന് മനസിലാക്കാന്‍ വായനക്കാര്‍ക്ക് അവസരം ഉണ്ടാക്കുന്ന ഒന്നാം ഭാഗത്തില്‍ ഒന്നാം രംഗത്തില്‍ തന്നെ ആദ്യത്തെ സംഭാഷണം തുടങ്ങുന്നത് രമണന്‍റെ തോഴനായ മദനനാണ്.മദനന്‍റെ ചോദ്യം കേള്‍ക്കുക.
''രമണ,നീയെന്നില്‍നിന്നാ രഹസ്യ-
മിനിയും മറച്ചുപിടിക്കയാണോ ?
ഇരുമെയ്യാണെങ്കിലും നമ്മളൊറ്റ-
ക്കരളല്ലേ,നീയെന്‍റെ ജീവനല്ലേ....''
ഈ വരികളില്‍ നിന്നും രമണനും മദനനും തമ്മിലുള്ള സൌഹൃദത്തിന്‍റെ ആഴം എനിക്കും നിങ്ങള്‍ക്കും ബോധ്യപ്പെടും. അത്രയ്ക്ക് സുഹൃത്തുക്കളായ രണ്ടുപേര്‍ക്കും ഇടയിലുള്ള ഈ രഹസ്യം എന്താണ് എന്ന് അറിയണ്ടേ. അത് രമണനും ചന്ദ്രികയും തമ്മിലുള്ള പ്രണയമാണ്. അപ്പോള്‍ കാവ്യം തുടങ്ങുമ്പോള്‍ ഈ പ്രണയരഹസ്യം അടുത്ത കൂട്ടുകാരനായ മദനന് പോലും അറിയില്ല എന്ന് വ്യക്തമായി.
ക്കരളല്ലേ,നീയെന്‍റെ ജീവനല്ലേ....''
ഈ വരികളില്‍ നിന്നും രമണനും മദനനും തമ്മിലുള്ള സൌഹൃദത്തിന്‍റെ ആഴം എനിക്കും നിങ്ങള്‍ക്കും ബോധ്യപ്പെടും. അത്രയ്ക്ക് സുഹൃത്തുക്കളായ രണ്ടുപേര്‍ക്കും ഇടയിലുള്ള ഈ രഹസ്യം എന്താണ് എന്ന് അറിയണ്ടേ. അത് രമണനും ചന്ദ്രികയും തമ്മിലുള്ള പ്രണയമാണ്. അപ്പോള്‍ കാവ്യം തുടങ്ങുമ്പോള്‍ ഈ പ്രണയരഹസ്യം അടുത്ത കൂട്ടുകാരനായ മദനന് പോലും അറിയില്ല എന്ന് വ്യക്തമായി.
''അനുരാഗരഹസ്യം അടുത്ത സുഹൃത്തിനോട് പോലും പറയാന്‍ വിഷമമുള്ളതാണ് എന്ന് രമണന്‍ ധരിച്ചുവെച്ചിട്ടുണ്ടോ....?
എന്ന ഈ ചോദ്യം ചോദിച്ചത് കവിതാസ്വാദനത്തില്‍ ഞാന്‍ എന്‍റെ ഗുരുവായി കാണുന്ന ശ്രീ.അയ്യപ്പപണിക്കര്‍ ആണ്. അയ്യപ്പപണിക്കരുടെ ചോദ്യത്തിന്‍റെ
അര്‍ത്ഥം മനസിലായി കാണുമല്ലോ. രമണനെ മദനന്‍ കരളിന്‍റെ കരളായി
കാണുന്നു. അത് മാത്രമല്ല തുടര്‍ന്നു മദനന്‍ പറയുന്നുണ്ട്.
''പറയൂ,തുറന്ന,തതിന്നുവേണ്ട
പ്പണയപ്പെടുത്താമെന്‍ ജീവനും ഞാന്‍....''
ആത്മമിത്രത്തിനായി ജീവന്‍ പോലും പണയപ്പെടുത്താനുള്ള മദനന്‍റെ മനസ്സ്
എന്നാല്‍ രമണന്‍ മനസിലാക്കിയില്ല. നാളുകളായി ഒരു തടസവും ഇല്ലാതെ
നടക്കുന്ന ഈ പ്രണയബന്ധം മനസാക്ഷി സൂക്ഷിപ്പുകാരന്‍ ആണെന്ന് പറയുന്ന
മദനന്‍ പോലും അറിയരുത് എന്ന് രമണന്‍ തീരുമാനിച്ചിരുന്നു.അപ്പോള്‍
ഇല്ലാത്തവനാണ് രമണന്‍ എന്നതിന് തെളിവല്ലേ. നമുക്കറിയാം ഏത് കാലത്തും പ്രണയിക്കുന്നവർ അത് ആണും പെണ്ണും അവരുടെ പ്രണയരഹസ്യം ഏറ്റവുമടുത്ത കൂട്ടുകാരനോടോ കൂട്ടുകാരിയോടോ പങ്കുവെയ്ക്കും. അങ്ങനെ ചെയ്യാൻ ആഗ്രഹിക്കുന്നില്ല എങ്കിൽ ആ പ്രണയത്തിന് ഒരു സംശുദ്ധമായ ലക്ഷ്യം അല്ല ഉള്ളത് എന്ന് വ്യക്തം. ഇതാണ് രമണനെ വിചാരണ
ചെയ്യുമ്പോള്‍ ഒന്നാമതായി ഉന്നയിക്കാനുള്ള ഒരു ആരോപണം.
രമണന്‍റെ ആരാധകര്‍ക്ക് അപ്പോള്‍ പറയാന്‍ ന്യായം ഉണ്ടാകും രമണന്‍ തുടക്കത്തില്‍ ചന്ദ്രികയെ അല്ല പ്രണയിച്ചത് ചന്ദ്രിക രമണന്‍റെ പിന്നാലേ പ്രണയവുമായി വന്നതാണ് എന്ന്. പൗരുഷമില്ലാത്ത കാമുകന്മാര്‍ ഒടുവില്‍ രക്ഷപെടാന്‍ പറയുന്ന ഒരു ന്യായം ആണ് ഇത്. ഞാനല്ല അങ്ങോട്ട് പോയത് അവള്‍ എന്നെ കേറി വട്ടംചുറ്റി നിന്ന് പ്രണയിച്ചതാണെന്ന്. രമണന്‍
പക്ഷത്തിന്‍റെ ഈ ആരോപണം പൂര്‍ണ്ണമായും ചങ്ങമ്പുഴയെ സാക്ഷി നിര്‍ത്തി
ഞാന്‍ തള്ളിക്കളയുന്നു.
തെളിവുകള്‍.
1.മദനന്‍റെ ചോദ്യത്തിന് മറുപടിയായി രമണന്‍ ഒന്നാം രംഗത്തില്‍ തന്നെ മദനനോട് ചന്ദ്രികയും താനുമായുള്ള പ്രണയ രഹസ്യം തുറന്നു പറയുന്നതിനൊപ്പം പറയുന്ന ഈ വരികള്‍ കൂടി ശ്രദ്ധിയ്ക്കുക.
''ഇനി ഞാന്‍ പറയട്ടെ,തോഴാ,ഞാനാ
പ്രണയത്തിടമ്പിലലിഞ്ഞു പോയി....''
ഈ വരികളിലെ തിടമ്പ് എന്ന പ്രയോഗം അത്ര പന്തിയല്ല. അത് ചന്ദ്രികയോടുള്ള രമണന്‍റെ മനോഭാവം എന്താണ് എന്ന് വ്യക്തമാക്കാന്‍ സൂത്രശാലിയായ കവി പ്രയോഗിച്ച ഒരു ബുദ്ധിപരമായ വര്‍ണ്ണന ആണെന്ന് വ്യക്തം.കാരണം ഇന്നത്തെ പുതുതലമുറയില്‍ പെടുന്ന കമിതാക്കള്‍ പോലും സ്വന്തം കാമുകിയെ ഇത്തരം പദങ്ങള്‍ കൊണ്ട് പരിചയപ്പെടുത്തില്ല. അങ്ങനെ അറിയപ്പെടാന്‍ ഒരു പെണ്‍കുട്ടിയും ആഗ്രഹിക്കുകയും ഇല്ല. രമണന്‍റെ കാലത്ത് തിടമ്പ് എന്നത് കാമുകിയെ വര്‍ണ്ണിക്കുന്ന ഒരു ശുദ്ധമലയാള
പദം ആയിരുന്നു എന്നും പിന്നീട് ആ ഡി.കെ.പൊറ്റക്കാട് എന്ന സിനിമാക്കാരന്‍
രമണന്‍ സിനിമയാക്കിയപ്പോള്‍ ചന്ദ്രികയുടെ വേഷം മാദകത്തിടമ്പായ ഷീല അവതരിപ്പിച്ചപ്പോള്‍ മുതലാണ് ഈ തിടമ്പ് എന്ന വാക്കിന് ഇത്തിരി പേരുദോഷം ഉണ്ടായത് എന്നും ഒക്കെ രമണന്‍ പക്ഷം പറഞ്ഞ് എതിര്‍വാദം ഉന്നയിക്കും എന്ന് എനിക്ക് അറിയാം. എന്തായാലും ചന്ദ്രികയില്‍ അലിഞ്ഞു പോയി എന്ന് രമണന്‍ സമ്മതിച്ചല്ലോ.അപ്പോള്‍ കുറ്റം എന്‍റെ കക്ഷിയായ ചന്ദ്രികയുടെ മാത്രം അല്ല എന്ന് തെളിവുകൾ നിരത്തി ഞാന്‍ ബോധ്യപ്പെടുത്തുന്നു.
2.രമണനിലെ ഒന്നാം ഭാഗത്തിലെ രണ്ടാം രംഗം നടക്കുന്നത് ചന്ദ്രികയുടെ വീടിനോട് തൊട്ടടുത്തുള്ള ഉദ്യാനത്തില്‍ ആണ്. സമയം സന്ധ്യ നേരം...ആ ഉദ്യാനത്തില്‍ ചന്ദ്രികയും രമണനും ഒരുമിച്ചിരുന്ന് സംസാരിക്കുമ്പോള്‍
ആണ് രമണന്‍ എങ്കിലും ചന്ദ്രികേ എന്ന് പറയുന്നത് എന്ന് ഞാൻ തുടക്കത്തിൽ പറഞ്ഞല്ലോ. ആളുംപേരും ഇല്ലാത്ത തക്കം നോക്കി എന്തിന് രമണന്‍ ചന്ദ്രികയുടെ വീട്ടിന് അടുത്തുള്ള ഉദ്യാനത്തില്‍ നേരംസന്ധ്യ സമയത്ത് പോയി. കാവ്യത്തില്‍ ഉടനീളം ആദര്‍ശം വിളമ്പുന്ന രമണന് സ്വന്തം വിശ്വാസപ്രമാണങ്ങളോട് അല്പമെങ്കിലും കൂറ് ഉണ്ടായിരുന്നെങ്കില്‍ ഒരു സദാചാരത്തിന്‍റെ പേരില്‍ എങ്കിലും അവിടെ ആ സമയത്ത് പോകാന്‍ പാടില്ലായിരുന്നു. അപ്പോള്‍ ഈ പ്രണയബന്ധത്തിന്
തുടക്കം മുതല്‍ കൂടുതല്‍ ഉല്‍സാഹം കാണിച്ചത് രമണന്‍ തന്നെയാണ്
എന്നതിന് വേറെ തെളിവ് ഞാന്‍ നിരത്തേണ്ട കാര്യം ഇല്ലല്ലോ. ഇതിൻ്റെ സി.സി.ടി വി ദൃശ്യങ്ങള്‍ തെളിവായി സമര്‍പ്പിക്കണം എന്നാണ് എതിര്‍ഭാഗം വാദിക്കുന്നത് എങ്കില്‍ അന്നത്തെ കാലത്ത് അത്തരം ഒരു സംവിധാനം നിലവില്‍ ഇല്ലാതിരുന്നതിനാല്‍ മഹാകവി ചങ്ങമ്പുഴ സ്വന്തം കൈപ്പടയില്‍ എഴുതി പ്രസിദ്ധീകരിച്ചിട്ടുള്ള കാവ്യത്തിന്‍റെ ഒറിജിനല്‍ കിട്ടാത്തതിനാല്‍ ഡി.സി.ബുക്സ് പ്രസിദ്ധീകരിച്ചതും സാക്ഷാല്‍ ജോസഫ് മുണ്ടശ്ശേരി മാഷ് അറ്റസ്റ്റ് ചെയ്തതുമായ രേഖ ഞാന്‍ ഇവിടെ സമര്‍പ്പിക്കുന്നു. ആ രേഖ പ്രകാരം ഒന്നാം ഭാഗത്തിലെ നാലാം രംഗത്തില്‍ രമണനും മദനനും തമ്മിലുള്ള
സംഭാഷണത്തില്‍ രമണന്‍ പറയുന്നത് കേള്‍ക്കുക.
''നിത്യവുമന്തിയില്ക്കണ്ടി
നൊറ്റയ്ക്കാ പ്രേമസ്വരൂപിണിയെ.
എന്‍ മുരളീരവം കേള്‍ക്കുമ്പോഴേക്കുമ-
പ്പൊന്മുഖപ്പൂവില്ച്ചുവപ്
രമണന് പറഞ്ഞിരിക്കുന്നത് ശ്രദ്ധിയ്ക്കുക. എന്നും..... അന്തിയില്‍.... ഞാന്‍...... ഒറ്റയ്ക്ക്. ഇവിടെ ഞങ്ങള്‍ എന്ന് അല്ല പ്രയോഗിച്ചിരിക്കുന്നത്. അതില്‍ നിന്നും രമണന്‍റെ മാത്രം താല്‍പര്യത്തിനാണ് ഈ കൂടിക്കാഴ്ച എന്ന് വ്യക്തമാണ്.രമണന്‍റെ ഈ സത്യപ്രസ്താവനയില്‍ നിന്നും ചന്ദ്രിക മുന്‍കൈയെടുത്ത് ആരംഭിച്ചതല്ല ഈ പ്രണയബന്ധം എന്ന് തെളിയുന്നു. അത് മാത്രമല്ല സംഗീതത്തില്‍ താല്‍പര്യം ഉള്ള എന്‍റെ കക്ഷി ചന്ദ്രികയെ അവളുടെ ആ ദൗര്‍ബല്യം മനസിലാക്കി നിരന്തരം പിന്തുടരുകയും മുരളി ഊതി വശീകരിക്കുകയും ചെയ്യുകയാണ് ഉണ്ടായത് എന്ന് ഞാന്‍ ശക്തമായി വാദിക്കുന്നു.
''ചപലമോഹങ്ങളാനയിക്കും
ചതിയില്‍പ്പെടാന്‍ ഞാനൊരുക്കമല്ല.....''
എന്നുതുടങ്ങിയ രമണന്‍റെ ഗീര്‍വാണങ്ങള്‍ എല്ലാം വെറും പൊളിയാനെന്നും
''കഴിയുവോളമീ മായാമണ്ഡലം വി-
ട്ടൊഴിയുവാന്‍ മാത്രമേ നോക്കിടൂ ഞാന്‍...'' എന്ന് രമണന്‍ മദനനോടു പറയുന്നതില്‍ ചില ദുരുദ്ദേശം ഉണ്ടായിരുന്നു എന്നും ഒരുപക്ഷേ അത് നടക്കാതെ വന്നതുകൊണ്ടുള്ള നിരാശയില്‍ രമണന്‍ ആത്മഹത്യ ചെയ്തത് ആകാനാണ് കൂടുതല്‍ സാധ്യത എന്നും എനിക്ക് തോന്നുന്നു.പറയുന്നത് ഒന്നും പ്രവര്‍ത്തിക്കുന്നത് മറ്റൊന്നും ആണ് രമണന്‍റെ പൊതുസ്വഭാവം എന്നതിന് മുകളില്‍ സമര്‍പ്പിച്ച തെളിവുകള്‍ എല്ലാം സാക്ഷി ആണ്.അതിന്‍റെ അടിസ്ഥാനത്തില്‍ സ്വന്തം വിശ്വാസപ്രമാണങ്ങളെ പോലും
രമണന്‍ വഞ്ചിക്കുകയായിരുന്നു എന്ന് വിലയിരുത്താം. എന്‍റെ തോന്നലിന് ആസ്പദമായ കൂടുതല്‍ തെളിവുകള്‍ നിരത്താന്‍ എനിക്ക് സമയം ആവശ്യമുള്ളതിനാല്‍ അടുത്ത ദിവസം അത് സമര്‍പ്പിക്കാന്‍ അനുവാദം നല്‍കണം എന്ന് അപേക്ഷിക്കുന്നു .
തുടരും......
0 അഭിപ്രായങ്ങള്‍