''എങ്കിലും,ചന്ദ്രികേ...... ''
എം.എസ്.വിനോദ്.
-----------------------------------------
ഈ ഒരു വരി കേട്ടാല്‍ കലിതുള്ളാത്ത കാമുകഹൃദയങ്ങള്‍ ഇല്ല. കാമുകന്‍മാര്‍
മാത്രമല്ല കാമുകിമാരും സഹോദരന്മാരും മാതാപിതാക്കളും കുട്ടികളും എന്തിനേറെ പറയുന്നു മലയാളത്തിലെ ആബാലവൃദ്ധം ജനങ്ങളും കലിതുള്ളും . ചങ്ങമ്പുഴയുടെ രമണന്‍ എന്ന സുപ്രസിദ്ധ ഗ്രാമീണ വിലാപകാവ്യത്തിലെ നിരവധി വരികളില്‍ ഒരു വരിയിലെ വെറും രണ്ട് വാക്കുകള്‍ ആണ് ''എങ്കിലും ചന്ദ്രികേ.....''.

രമണന്‍-ചന്ദ്രിക പ്രണയവും പിന്നീടുള്ള ദുരന്തവും മലയാളിക്ക് കാണാപ്പാഠമാണ് . രമണന്‍ പുറത്തിറങ്ങിയിട്ട് വര്‍ഷം 85 തികഞ്ഞു . എന്നിട്ടും ചന്ദ്രികയുടെ പേരുദോഷം തീര്‍ന്നിട്ടില്ല. എവിടൊക്കെ പ്രണയമുണ്ടോ അവിടൊക്കെ പെണ്ണിനെ നോക്കി ആകെമൊത്തം ആണുങ്ങളും ഈ സമൂഹവും ചോദിക്കുന്ന ചോദ്യമാണ് ''എങ്കിലും ചന്ദ്രികേ....''എന്ന്. ചന്ദ്രിക ചരിത്രത്തോട് എന്തോ മഹാപരാധം ചെയ്തു എന്നാണ് പൊതുവില്‍ എല്ലാവരുടെയും ധാരണ. നാല്പത് വര്‍ഷം മുന്‍പ് എനിക്കും അതായിരുന്നു ധാരണ. അന്നൊക്കെ ഈ ചന്ദ്രികയെ കയ്യില്‍ കിട്ടിയാല്‍ അരച്ചുകലക്കി കുടിക്കാനുള്ള കലിയുണ്ടായിരുന്നു എനിക്ക് . അന്നൊക്കെ മിക്കവാറും പ്രണയ ജോഡികള്‍ പരസ്പരം കൊടുക്കുന്ന ഉറപ്പുകളില്‍പോലും ഈ ചന്ദ്രിക തിളങ്ങി നിന്നു. പെണ്ണ് വാക്കു കൊടുക്കുന്നത് ''ഞാന്‍ ഒരിയ്ക്കലും ഒരു ചന്ദ്രിക ആകില്ല...'' എന്നാണ്. എന്നുവെച്ചാല്‍ കാമുകനെ ചതിക്കില്ല എന്ന് അര്‍ത്ഥം. കാമുകന്‍മാര്‍ കാമുകിമാരോട് ചോദിക്കും ''എന്‍റെ ചക്കരെ എന്നെ നീ ആ പഴയ രമണന്‍ ആക്കല്ലേ...'' . എന്നുവെച്ചാല്‍ കളഞ്ഞിട്ട് പോയാല്‍ രമണനെ പോലെ കെട്ടിതൂങ്ങി ചാകും എന്ന്.
രമണന്‍ പ്രസിദ്ധീകരിച്ച കാലത്ത് ആയിരക്കണക്കിന് കത്തുകള്‍ അഭിനന്ദന പ്രവാഹമായി ചങ്ങമ്പുഴക്കു ലഭിച്ചതില്‍ ഭൂരിപക്ഷവും പെണ്‍കുട്ടികളുടെ കത്തുകള്‍ ആയിരുന്നു. അതിലൊക്കെ അവര്‍ എഴുതിയത് ഞങ്ങള്‍ ഒരിക്കലും ചന്ദ്രിക ആകില്ല.. എന്നായിരുന്നു.സ്ത്രീ വര്‍ഗ്ഗം പോലും ചന്ദ്രികയെ വെറുത്തിരുന്നു. ഒരു കാര്യം രഹസ്യമായി പറയാം മാതാപിതാക്കള്‍ പെണ്‍മക്കള്‍ക്ക് ചന്ദ്രികയെന്ന് പേരിടാന്‍ പോലും മടിച്ചിരുന്ന കാലമുണ്ടായിരുന്നു. അങ്ങനെ പേരിട്ടാല്‍ ഈ ''രമണന്‍ മരണം'' കാരണം പെണ്‍കുട്ടിയുടെ വിവാഹം പോലും മുടങ്ങുമോ എന്ന് വീട്ടുകാര്‍ ഭയപ്പെട്ടിരുന്നു. അങ്ങനെ മുടങ്ങിയ പല വിവാഹങ്ങളുടെയും കഥകള്‍ 1936 മുതലുള്ള കേരള ചരിത്രത്തില്‍ പലയിടത്തും രേഖപ്പെടുത്തി ഇട്ടിട്ടുണ്ടാകും.സാക്ഷാല്‍ ചന്ദ്രന്‍ പോലും ചന്ദ്രിക പരത്താന്‍ കുറെക്കാലത്തേക്ക് ഒന്ന് മടിച്ച് നിന്നതായി തോന്നുന്നുണ്ട്. അത്രക്ക് സ്വാധീനം ആണ് ചങ്ങമ്പുഴയുടെ രമണന്‍ കേരളസമൂഹത്തില്‍ സൃഷ്ടിച്ചത്.
പെണ്ണുങ്ങള്‍ ഇങ്ങനെ ഉറപ്പിച്ച് വാക്കുകൊടുത്തിട്ടും മലയാളത്തില്‍ പ്രണയഭംഗങ്ങള്‍ മുറയ്ക്ക് നടക്കുന്നുണ്ടായിരുന്നു. കുറച്ചുകൂടി മെച്ചപ്പെട്ട സൗകര്യങ്ങളും ജീവിത സാഹചര്യങ്ങളും കണ്ടിട്ട് ചന്ദ്രികമാര്‍ മാത്രമല്ല പലരും കാമുകൻമാരെ ഉപേക്ഷിച്ച് വേറെ വിവാഹം കഴിച്ചിട്ടുണ്ട്. അവരില്‍ ചില രമണന്‍മാര്‍ കയറോ തീവണ്ടിപ്പാളമോ ഒക്കെ സ്വന്തമാക്കി, സ്വന്തമായി ഒരു സ്മാരകം പോലും ഇല്ലാതെ ഗതികെട്ട് അലയുന്നുണ്ടാകും . പ്രണയനൈരാശ്യം സംഭവിച്ച നായകന്‍, രമണന്‍ എന്ന പേരിലും കാമുകനെ കളഞ്ഞിട്ട് പോയ നായിക ചന്ദ്രിക എന്ന പേരിലും തുടര്‍ന്നു അറിയപ്പെടാനും തുടങ്ങി.ഇന്നും നമ്മുടെ ന്യൂ ജനറേഷന്‍ കുട്ടികള്‍ മലയാളത്തിലെ ആദത്തെ 'തേപ്പുക്കാരി' ചന്ദ്രികയാണോ കറുത്തമ്മയാണോ എന്നവിഷയത്തെ ക്കുറിച്ച് ഗവേഷണം നടത്തുകയും മാറിയും തിരിഞ്ഞും ട്രോളുകള്‍ നിര്‍മ്മിക്കുകയും ചെയ്യുന്നുണ്ട്.മിമിക്രിക്കാരും ട്രോള സാഹിത്യ പ്രമുഖരും ചേർന്ന് ഉണ്ടാക്കിയ ഈ വാക്കിന് ശരിയായ അർത്ഥം പോലും മാറിപ്പോയി.
പെണ്ണുങ്ങള്‍ ഇട്ടിട്ടു പോയി എന്നതുകൊണ്ട് ആണുങ്ങള്‍ എല്ലാവരും കയറെടുക്കാന്‍ പോയില്ല എന്നത് ഒരു യാഥാര്‍ത്ഥ്യം ആണെങ്കിലും ചന്ദ്രികയോടുള്ള നമ്മുടെ നിലപാട് മാറിയില്ല. അതാണ് ''എങ്കിലും ചന്ദികേ....'' എന്ന ഒരു സാഹിത്യ ശൈലി തന്നെ പില്‍ക്കാലത്ത് പ്രചരിക്കാന്‍ ഇടയായത്.ഈ 'എങ്കിലും' കേള്‍ക്കുമ്പോള്‍ ഏത് കൊച്ചുകുഞ്ഞിനും അറിയാം എന്താണ് നടന്നത് എന്ന്.
സത്യത്തില്‍ ഈ ചന്ദ്രിക എല്ലാവരും കരുതുന്ന പോലെ അത്ര കുഴപ്പക്കാരി ആണോ. ഏതാണ്ട് നാല്പത് വര്‍ഷമായി ഞാനും ഈ ചോദ്യം എന്നോട് ചോദിക്കുന്നു.
ഒരു സാഹിത്യ നായകനും ഈ ചന്ദ്രികയെ ന്യായീകരിച്ച് കണ്ടില്ല.രമണന്‍ എന്ന പുസ്തകത്തെ പറ്റിയുള്ള പഠനങ്ങളും ഗവേഷണങ്ങളും തന്നെ മൊത്തത്തില്‍ ഒന്ന് കൂട്ടിവെച്ച് വായിക്കാന്‍ ഇരുന്നാല്‍ ഒരു മനുഷ്യജന്മം മുഴുവന്‍ കുത്തിയിരുന്ന് വായിച്ചാലും തീരില്ല .അത്രയ്ക്ക് പഠനം നടന്നിട്ടുണ്ട് ഈ രമണന്‍റെ പേരില്‍. രമണനെ അനുകൂലിച്ചും പ്രതികൂലിച്ചും എന്നാല്‍ ഇതുരണ്ടും അല്ലാതെ സമദൂരം പാലിച്ചും നിരവധി പുസ്തകങ്ങളും ലേഖനങ്ങളും മലയാളത്തില്‍ ഉണ്ട്. അവര്‍ക്ക് ആര്‍ക്കും ചന്ദ്രിക ചെയ്തത് ശരിയാണ് എന്ന് പറയാന്‍ കഴിഞ്ഞിട്ടില്ല. ഇതാണ് എന്‍റെ അറിവ്.
രമണന്‍ വായനയുടെ ഓരോ കാലഘട്ടത്തിലും ചന്ദ്രികയോടുള്ള എന്‍റെ മനോഭാവത്തില്‍ ചില്ലറ മാറ്റം വരാന്‍ തുടങ്ങിയിട്ടുണ്ട്.രഹസ്യമായി പറഞ്ഞാല്‍ ഞാന്‍ ചന്ദ്രികയെ കുറേശെ പ്രണയിക്കുന്നുണ്ടോ എന്ന് എന്‍റെ ഭാര്യക്ക് പോലും അടുത്ത കാലത്ത് ഒരു സംശയം ഉണ്ട് . അതാണല്ലോ മേശപ്പുറത്ത് രമണന്‍ കണ്ടാല്‍ അവള്‍ ചന്ദ്രഹാസം എടുക്കുന്നത്. ഭാര്യ പണ്ടുമുതല്‍ രമണന്‍റെ കട്ട ഫാന്‍ ആണ്. രമണന് വേണ്ടി ഫാന്‍സ് അസോസിയേഷനും സ്മാരകക്കമ്മറ്റിയും ഉണ്ടാക്കി നടക്കുന്നവരോട് ചന്ദ്രിക ചെയ്തത് ശരിയല്ലേ എന്നൊരു ചോദ്യം ചോദിക്കാന്‍ ആദ്യമൊക്കെ എനിക്ക് ഒരു
ഭയം ഉണ്ടായിരുന്നു. കാരണം ഈ മലയാളത്തുകാര്‍ക്ക് അത്രയ്ക്കുണ്ട് ഈ
രമണനോടുള്ള ആദരവും ആക്രാന്തവും. ഞാന്‍ ചന്ദ്രികയെ ന്യായീകരിക്കാന്‍
ചെന്നാല്‍ അവരെന്നെ തല്ലിക്കൊന്നു കത്തിക്കും എന്ന് മാത്രമല്ല എന്‍റെ
ചാരം പോലും വെളിയില്‍ കാണിക്കില്ല. അത് പിന്നെ വല്ല അയ്യാറെട്ടിനും വളം ആകും. ഇപ്പോള്‍ ഞാന്‍ ഇതു പുറത്തുപറഞ്ഞാല്‍ അത്ര പെട്ടന്ന് രമണന്‍റെ ആരാധകര്‍ എന്നെ നേരിട്ട് വന്ന് ആക്രമിക്കില്ല.സാമൂഹ്യഅകലം എന്ന ഇന്നത്തെ പൊതുനിയമം എനിക്ക് തരുന്ന ആനുകൂല്യം അല്പം മുതലെടുക്കുന്നു ഞാന്‍.പിന്നെ പേടിക്കേണ്ടത് സോഷ്യല്‍ മീഡിയ വൈറസ് ആക്രമണമാണ്.അത് ഞാന്‍ നിരന്തരം നേരിടുന്നുണ്ട് എന്നതുകൊണ്ട് അത്ര ഗൗരവത്തില്‍ എടുക്കുന്നില്ല.

Copy Rights Reserved.
Copy Rights Reserved.
1 അഭിപ്രായങ്ങള്‍
മനോഹരമായി ചന്ദ്രികയേവരച്ചുകാട്ടി.
മറുപടിഇല്ലാതാക്കൂരമണന്റെചന്ദ്രികയല്ലേ..
പിണക്കങ്ങളിൽ
ഇണക്കങ്ങൾ
ഇഴുകിച്ചേർന്നില്ല.