കഞ്ചാവില്‍ മയങ്ങുന്നു എന്‍റെ വള്ളികുന്നം......ഒത്തിരി വേദനയോടും അതിലേറെ ഭയത്തോടും വാര്‍ത്തകള്‍ വായിക്കുന്നു ഞാന്‍. ഒരു കാലത്ത് രാഷ്ട്രീയമായും സാംസ്കാരികമായും ഉയര്‍ന്ന നിലവാരവും ഉറച്ച വെക്തിത്വവും പുലര്‍ത്തിയിരുന്ന എന്‍റെ ഗ്രാമം ഇന്നു നിലവാരം കുറഞ്ഞ വാര്‍ത്തകളില്‍ മാത്രം ഇടം പിടിക്കുന്നു.....അക്ഷരങ്ങളുടെ വെളിച്ചത്തിനപ്പുറം ഇടവഴികളിലെ ആളൊഴിഞ്ഞ ഇരുട്ടില്‍ ലഹരി തേടുന്നു പുതിയ തലമുറ.....അല്പം ഗൌരവത്തോടെ ചിന്തിക്കാന്‍, ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ സമയം ആയില്ലേ....കറുപ്പ് തിന്നുന്നവന് എതിരെ ഒരു പുതിയ പ്രസ്ഥാനം നമുക്ക് വേണം. വായനശാലകളും സാംസ്‌കാരിക പ്രസ്ഥാനങ്ങളും ഒരുമിച്ചു ഓരോ വിളക്കുകള്‍ കൊളുത്തണം....കറുപ്പ് നീങ്ങി വെളിച്ചം വരണം...ഒരു സൂര്യന്‍ ഉദിക്കണം വള്ളികുന്നം കുന്നില്‍ .........
0 അഭിപ്രായങ്ങള്‍