ഈ മനുഷ്യനെ നമ്മള്‍ അറിയും.
സഞ്ജയന്‍....
മാണിക്കോത്ത് രാമുണ്ണിനായര്‍ എന്ന എം.ആര്‍.നായര്‍.
കവി,പത്രപ്രവര്‍ത്തകന്‍,നിരൂപകന്‍,തത്ത്വചിന്തകന്‍,
ഹാസ്യപ്രതിഭ......
അങ്ങനെ എന്തെല്ലാം അലങ്കാരങ്ങള്‍ കൊണ്ട് വര്‍ണ്ണിച്ചാലും മലയാളിയ്ക്ക് മതിവരാത്ത നമ്മുടെ പ്രിയപ്പെട്ട സഞ്ജയന്‍.
കവി,പത്രപ്രവര്‍ത്തകന്‍,നിരൂപകന്‍,തത്ത്വചിന്തകന്‍,
ഹാസ്യപ്രതിഭ......
അങ്ങനെ എന്തെല്ലാം അലങ്കാരങ്ങള്‍ കൊണ്ട് വര്‍ണ്ണിച്ചാലും മലയാളിയ്ക്ക് മതിവരാത്ത നമ്മുടെ പ്രിയപ്പെട്ട സഞ്ജയന്‍.
സാമൂഹ്യ,സാഹിത്യ,സാംസ്‌കാരിക വിമര്‍ശനങ്ങള്‍ക്കായി ട്രോളുകള്‍ നിരത്തുന്ന ഓരോ മലയാളിയുടെയും രക്തത്തില്‍ അറിഞ്ഞും അറിയാതെയും ലയിച്ചു ചേര്‍ന്ന് മരിക്കാതെ ഇന്നും ജീവിക്കുന്ന സഞ്ജയന്‍ ഓര്‍മ്മയായ ദിവസമാണ് ഇന്ന്.
വെറും 40 വയസ്സ് വരെ മാത്രം ജീവിച്ച ആള്‍.ജീവിതകാലം മുഴുവന്‍ ദുരന്തങ്ങള്‍ മാത്രം ഏറ്റുവാങ്ങിയ ഒരു മനുഷ്യന്‍.ഒടുവില്‍ അകാലത്തില്‍ ആ ദുരിതങ്ങള്‍ക്കൊപ്പം യാത്രയായിട്ടും നമ്മളെ ചിരിപ്പിച്ചുകൊണ്ട് ഇന്നും നമ്മുടെ കണ്‍മുന്നില്‍ നില്‍ക്കുന്നു.
''കരളെരിഞ്ഞാലും തല പുകഞ്ഞാലും ചിരിക്കണമതേ വിദൂഷകധര്‍മ്മം''എന്ന് പറഞ്ഞ ഈ മനുഷ്യന്‍ നമുക്ക് ഒരു ഒരു വിദൂഷകന്‍ മാത്രമായിരുന്നോ. തര്‍ക്കിക്കാന്‍ ആരും തയാറാകില്ല എന്ന് അറിയാം.
ഗദ്യം,പദ്യം,നിരൂപണം,പ്രസംഗം,വിമര്‍ശനം,കുറിപ്പുകള്‍ തുടങ്ങി തീരാത്ത സാഹിത്യപ്രവര്‍ത്തനങ്ങള്‍.സ്വാതന്ത്ര്യത്തിനും ജന്മാവകാശത്തിനും വേണ്ടിയുള്ള പോരാട്ടങ്ങള്‍,മലയാളഭാഷയുടെ ശുദ്ധീകരണത്തിനായുള്ള നിരന്തരഇടപെടലുകള്‍.... അതൊക്കെക്കൂടിയായിരുന്നു സഞ്ജയന്‍.
വളരെ ചെറുപ്പത്തില്‍ത്തന്നെ അച്ഛന്‍റെ മരണം.അത് ദുരന്തങ്ങളുടെ തുടക്കവും ഒടുക്കവും ആയിരുന്നില്ല.പിന്നീട് ഭാര്യ,ഏകമകന്‍....വേര്‍പാടുകളില്‍ കണ്ണ് നനയാതെ ഈ രാമുണ്ണി നമ്മളെ നോക്കി പറഞ്ഞു,''ഇവിടെക്കാണുന്ന ചിരിയും കണ്ണീരും ഒരുപോലെ മിഥ്യയാണ്...''എന്ന്. അതാണ് അദ്ദേഹത്തിന്‍റെ ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാട്. ''പിന്നെന്തിന് ഞാന്‍ ചിരിക്കാതിരിക്കണം....''
എന്ന് അദ്ദേഹം ചോദിച്ചപ്പോള്‍ കഥ കേട്ട് കണ്ണ് നിറഞ്ഞത് നമ്മുടെയാണ്. സഞ്ജയന്‍ അപ്പോഴും പൊട്ടിപ്പൊട്ടി ചിരിച്ചു.നമ്മളെ ചിരിപ്പിക്കാന്‍ ശ്രമിച്ചു. ചിരിമഷി ഒരിക്കലും ഉണങ്ങാത്ത തൂലികകൊണ്ട് മലയാളഭാഷയിലുടനീളം അദ്ദേഹം നെടുകയും കുറുകെയും വരച്ചു.
എന്ന് അദ്ദേഹം ചോദിച്ചപ്പോള്‍ കഥ കേട്ട് കണ്ണ് നിറഞ്ഞത് നമ്മുടെയാണ്. സഞ്ജയന്‍ അപ്പോഴും പൊട്ടിപ്പൊട്ടി ചിരിച്ചു.നമ്മളെ ചിരിപ്പിക്കാന്‍ ശ്രമിച്ചു. ചിരിമഷി ഒരിക്കലും ഉണങ്ങാത്ത തൂലികകൊണ്ട് മലയാളഭാഷയിലുടനീളം അദ്ദേഹം നെടുകയും കുറുകെയും വരച്ചു.
ഹാസ്യം അദ്ദേഹത്തിന് വെറും ചിരിപ്പിക്കല്‍ മാത്രമായിരുന്നില്ല. ചിരിപ്പിച്ച് ചിന്തിക്കാനും ചിന്തിപ്പിച്ചു ഉണര്‍ത്താനുമാണ് രാമുണ്ണി ശ്രമിച്ചത്.ഹാസ്യം വിഷയമാക്കാന്‍ സഞ്ജയന്‍ തെരഞ്ഞെടുത്തത് കണ്ണില്‍കണ്ടതും കാതില്‍ കേട്ടതുമാണ്. സാമൂഹ്യസാംസ്‌കാരികവിഷയങ്ങള്‍ മാത്രമല്ല ജനങ്ങളുടെ അടിസ്ഥാനജീവിതആവിശ്യങ്ങളും ഭരണസംവിധാനപാളിച്ചകളും സഞ്ജയന്‍ എടുത്ത് എഴുതി. ഭരണകൂടത്തെ,പിന്നെ കോടതിയെപ്പോലും സഞ്ജയന്‍ ചിരിച്ചും ചിരിപ്പിച്ചും മയക്കി പ്രതിക്കൂട്ടിലാക്കി.
മലബാറിലെ മണല്‍ത്തരികള്‍ ഓരോപിടിയും വാരി രാവുണ്ണി എന്ന ഈ ചെറിയ മനുഷ്യന്‍ മലയാളിയുടെ മനസ്സിലേക്കെറിഞ്ഞ് ചിരിപ്പിച്ചപ്പോള്‍ കുഞ്ചന്‍നമ്പ്യാര്‍ പറയാന്‍ മറന്നുപോയതോ ബാക്കിവെച്ചതോ പൂര്‍ണ്ണമാക്കാന്‍വേണ്ടി
ഒരു അവതാരമായി വീണ്ടും ജനിച്ചതാണെന്ന് നമ്മള്‍ ഊറ്റം കൊണ്ടു. ചങ്ങമ്പുഴയുടെ 'മോഹിനി'ക്ക് പകരം 'മോഹനന്‍' പാരഡിയായി വന്നു.ടാഗോറിന്‍റെ ജനഗണമനയോട് സാമ്യമുള്ള ''ജനഗണതല അടിനായക ജയഹേ വഞ്ചിത വഞ്ചി വിധാതാ...''എന്ന മറുപാട്ടും വന്നു. സഞ്ജയന്‍ അഴിച്ചുവിട്ട ആക്ഷേപഹാസ്യത്തിന്‍റെ അലയൊലികള്‍ ഇന്നും വാട്ട്‌സ്ആപ് ഫലിതങ്ങളായും റിയാലിറ്റിഷോയിലെ ഹാസ്യകലാപ്രകടനങ്ങളായും മിമിക്രിയിലെ അനുകരണങ്ങളായും നിറഞ്ഞാടുകയാണ് പുതിയ അവതാരങ്ങളായി.
ഒരു അവതാരമായി വീണ്ടും ജനിച്ചതാണെന്ന് നമ്മള്‍ ഊറ്റം കൊണ്ടു. ചങ്ങമ്പുഴയുടെ 'മോഹിനി'ക്ക് പകരം 'മോഹനന്‍' പാരഡിയായി വന്നു.ടാഗോറിന്‍റെ ജനഗണമനയോട് സാമ്യമുള്ള ''ജനഗണതല അടിനായക ജയഹേ വഞ്ചിത വഞ്ചി വിധാതാ...''എന്ന മറുപാട്ടും വന്നു. സഞ്ജയന്‍ അഴിച്ചുവിട്ട ആക്ഷേപഹാസ്യത്തിന്‍റെ അലയൊലികള്‍ ഇന്നും വാട്ട്‌സ്ആപ് ഫലിതങ്ങളായും റിയാലിറ്റിഷോയിലെ ഹാസ്യകലാപ്രകടനങ്ങളായും മിമിക്രിയിലെ അനുകരണങ്ങളായും നിറഞ്ഞാടുകയാണ് പുതിയ അവതാരങ്ങളായി.
സഞ്ജയന്‍ എന്ന തൂലികാനാമം സ്വീകരിക്കാനിടയായത് എങ്ങനെ എന്ന് വിസ്തരിക്കുമ്പോള്‍ ഈ അവതാരദൗത്യം നമുക്ക് മനസിലാകും. മഹാഭാരതയുദ്ധത്തിന്‍റെ വിവരങ്ങള്‍ അന്ധനായ ധൃതരാഷ്ട്രരെ പറഞ്ഞു മനസിലാക്കുന്ന പുരണകഥാപാത്രമാണ് സഞ്ജയന്‍.അതുതന്നെയാണ് ഇവിടെയും അവതാരദൗത്യം.അന്ധതബാധിച്ച ഒരു നാടിനെ,സമൂഹത്തെ ഉണര്‍ത്താന്‍ കാഴ്ചയായി,കാവലായി നിന്നു ഈ പ്രതിഭ.നമ്മള്‍ കാണാത്തത് നമ്മളെ കാണിച്ചു.കേള്‍ക്കാത്തത് കേള്‍പ്പിച്ചു.നമ്മള്‍ അനുഭവിക്കാത്തത് നമ്മളെക്കൊണ്ട് അനുഭവിപ്പിച്ചു.സാഹിത്യത്തിന് ഒരു ജ്വാലയായി,ഭാഷയ്ക്ക് ഒരു കരുത്തായി,നവീകരണവും സംരക്ഷണവുമായി സഞ്ജയന്‍ നമ്മളോടൊപ്പം ഉണ്ട്.
നിരൂപണ-വിമര്‍ശനരംഗത്ത് ഇന്നും സിംഹസനമിട്ട് ഇരിക്കുന്നത് സഞ്ജയനാണ്.ഒരു വിദൂഷകന്‍ മാത്രമല്ല മലയാളസാഹിത്യത്തിലെ ചക്രവര്‍ത്തിയാണ് താനെന്ന് തെളിയിക്കാന്‍ അദ്ദേഹത്തിന് 40 വയസ്സിനുള്ളില്‍ കഴിഞ്ഞു.ഭാഷയുടെ പുരോഗതിക്ക് വേണ്ടി വിട്ടുവീഴ്ചയില്ലാത്ത പോരാട്ടമാണ് സഞ്ജയന്‍ നടത്തിയത്.കുട്ടികൃഷ്ണമാരാരുടെ 'മലയാളശൈലി'എന്ന ആധികാരികപുസ്തകത്തിന് അവതാരിക എഴുതിക്കൊണ്ട് ഭാഷാശുദ്ധീകരണത്തിനുള്ള യാഗശാല തുടങ്ങിവെച്ചത് സഞ്ജയന്‍ ആണ്.കൃത്രിമമായ വാക്യതലത്തോടും ആശയപരാധീനതനിറഞ്ഞ പ്രയോഗങ്ങളോടും സഞ്ജയന്‍ സന്ധിചെയ്തില്ല.നിരൂപണത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞത് സിദ്ധാന്തങ്ങള്‍ അവതരിപ്പിച്ച് അടിച്ചുതകര്‍ക്കുകയല്ല മറിച്ച് മികച്ച മാതൃകകള്‍ കാണിച്ചുകൊടുത്തു തിരുത്തുകയാണ് വേണ്ടത് എന്നാണ്.രചനകള്‍ വിലയിരുത്തുമ്പോള്‍ ഞാൻ സഞ്ജയന്‍ പറഞ്ഞ വാദം തത്ത്വത്തില്‍ നടപ്പാക്കാൻ ശ്രമിക്കുകയാണ്.
എഴുതുന്നവര്‍ക്കും എഴുതാന്‍ ആഗ്രഹിക്കുന്നവര്‍ക്കും മുന്നില്‍ വിളക്ക്കൊളുത്തി നിന്ന,ഇന്നും അണയാതെ അത് കാത്ത് കാവല്‍നില്‍ക്കുന്ന ഈ പ്രതിഭയുടെ ഓര്‍മ്മകളില്‍,അദ്ദേഹത്തിന്‍റെ വഴികളില്‍ നമുക്ക് അല്പനേരം നില്‍ക്കാം.ഒരു ഭരതവാക്യം കൂടി.....
''തമിഴുമലയാളവും ഹിന്ദിയും ഹൂണിയും
തെരുതെരെയുതിര്‍ക്കയും തല്ലുകള്‍ കൊള്‍കയും
അതിമലിനവാട്ടറും നാറ്റവും ചേര്‍ന്നിട്ടും
നരകസമഗട്ടറില്‍ച്ചാടിപ്പതിക്കയും
പലതരമുഴന്നവാറൊക്കെയും ചൊല്ലുകില്‍
ശിവ,ശിവ നിറഞ്ഞുപോം പത്രികാപംക്തികള്‍....''
-------------------------
തെരുതെരെയുതിര്‍ക്കയും തല്ലുകള്‍ കൊള്‍കയും
അതിമലിനവാട്ടറും നാറ്റവും ചേര്‍ന്നിട്ടും
നരകസമഗട്ടറില്‍ച്ചാടിപ്പതിക്കയും
പലതരമുഴന്നവാറൊക്കെയും ചൊല്ലുകില്‍
ശിവ,ശിവ നിറഞ്ഞുപോം പത്രികാപംക്തികള്‍....''
-------------------------
എം. എസ്. വിനോദ്
4 അഭിപ്രായങ്ങള്‍
സഞ്ജയനെ ഒരുപാട് അറിയാൻ സഹായിച്ച പോസ്റ്റ് മാഷേ.... സ്നേഹാദരങ്ങൾ ❤️🙏❤️
മറുപടിഇല്ലാതാക്കൂവളരെ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ സർ
മറുപടിഇല്ലാതാക്കൂചിരിപ്പിക്കാൻ കഴിയുന്നവർ ഏറെ പക്ഷെ ചിരിപ്പിച്ച് ചിന്തിപ്പിക്കാൻ സജ്ജയനെ പോലുള്ളവർ വിരളം.🙏
മറുപടിഇല്ലാതാക്കൂസഞ്ജയൻ എന്ന് അദ്ദേഹം പേരു സ്വീകരിച്ചത് പേരിനല്പം പരിഷ്കാരം വരുത്താനാണെന്ന് തെറ്റിദ്ധരിച്ച എനിക്കു 🤣 ഈ എഴുത്തു ഒരുപാട് പ്രയോജനം ആയി.. അദ്ദേഹത്തെ കുറിച്ച് കുറഞ്ഞ വാക്കുകളിൽ ഇത്രയും കൃത്യമായി പഠിപ്പിച്ചു തന്ന വിനോദ് സർ നു നന്ദിയും അഭിനന്ദനങ്ങളും 🌹🙏🏻
മറുപടിഇല്ലാതാക്കൂ