യൂദാസ് - ഒരു ആവർത്തനം
--------------------------------------------
യൂദാസ്....
ചതിയുടെ കൂടാരത്തിൽ നിന്നും ഞാൻ
നിന്നെ കുടിയിറക്കുന്നു.
സ്വപ്നങ്ങളുടെ ഗോതമ്പുവയലുകളിലേക്ക്
സിദ്ധാന്തങ്ങളുടെ കരിമ്പിൻ കാടുകളിലേക്ക്
സ്മൃതികൾ ഉറങ്ങുന്ന ശ്മശാനങ്ങളിലേക്ക്....
സിദ്ധാന്തങ്ങളുടെ കരിമ്പിൻ കാടുകളിലേക്ക്
സ്മൃതികൾ ഉറങ്ങുന്ന ശ്മശാനങ്ങളിലേക്ക്....
യൂദാസ്,
വിപ്ലവം വെള്ളി കെട്ടിയ ഒരു വാക്ക്
ഇന്നലെ നീ എന്നിൽ നിന്നും മോഷ്ടിച്ചു.
പകരം നീ അവിടെ ഒരു പനിനീർപ്പൂവ് വെച്ച്
പടിയിറങ്ങിപ്പോയി.
വിപ്ലവം വെള്ളി കെട്ടിയ ഒരു വാക്ക്
ഇന്നലെ നീ എന്നിൽ നിന്നും മോഷ്ടിച്ചു.
പകരം നീ അവിടെ ഒരു പനിനീർപ്പൂവ് വെച്ച്
പടിയിറങ്ങിപ്പോയി.
ഞാൻ അടിച്ചു നനച്ച് അലക്കി വിരിച്ച
മുദ്രാവാക്യങ്ങളിലൊന്ന് മുറ്റത്തെ
അയയിൽ നിന്നും എടുത്തോളൂ....
നിനക്ക് നിന്റെ നഗ്നത മറയ്ക്കാം.
മുദ്രാവാക്യങ്ങളിലൊന്ന് മുറ്റത്തെ
അയയിൽ നിന്നും എടുത്തോളൂ....
നിനക്ക് നിന്റെ നഗ്നത മറയ്ക്കാം.
ആൾക്കൂട്ടത്തെക്കാണുമ്പോൾ ഉടുത്തതുരിഞ്ഞ്
ഉയർത്തിക്കാട്ടി നിനക്ക് പറയാം
നീ രാഷ്ട്രീയം ഉപേക്ഷിച്ച അരാഷ്ട്രീയബുദ്ധിജീവി .....
ഉയർത്തിക്കാട്ടി നിനക്ക് പറയാം
നീ രാഷ്ട്രീയം ഉപേക്ഷിച്ച അരാഷ്ട്രീയബുദ്ധിജീവി .....
ആവർത്തനങ്ങളുടെ ആർപ്പുവിളികൾ ഉയരുന്ന
മൈതാനങ്ങളിൽ നിന്നും ഒരു കുട്ടി
ഇപ്പോഴും വിളിച്ചു പറയുന്നുണ്ട്
''കുരുക്ഷേത്രം.... കുരുക്ഷേത്രം....''
മൈതാനങ്ങളിൽ നിന്നും ഒരു കുട്ടി
ഇപ്പോഴും വിളിച്ചു പറയുന്നുണ്ട്
''കുരുക്ഷേത്രം.... കുരുക്ഷേത്രം....''
ധർമ്മപുത്രർ വിഴുങ്ങിയ 'കുഞ്ജര'
എന്ന സത്യം പോലെ നീയും
ഒരു കുരു വിഴുങ്ങി നടക്കുക.
എന്ന സത്യം പോലെ നീയും
ഒരു കുരു വിഴുങ്ങി നടക്കുക.
യൂദാസ്.....
ഞാൻ ഒപ്പം ഉണ്ട്.
ഞാൻ ഒപ്പം ഉണ്ട്.
0 അഭിപ്രായങ്ങള്‍