Ticker

6/recent/ticker-posts

പാരീസിന്‍റെ ദുഃഖവെള്ളി.


പാരീസിന്‍റെ ദുഃഖവെള്ളി..... ലോക സാംസ്‌കാരിക ഭൂപടത്തില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന പാരീസ്, ഫ്രാന്‍സ് തലസ്ഥാനം മാത്രമല്ല.സ്വര്‍ഗങ്ങളുടെയും സ്വപ്നങ്ങളുടെയും തലസ്ഥാനം ആണ്.ലോകമെമ്പാടും ഉള്ള കലാകാരന്മാര്‍ക്ക് സ്വന്തം വീടാണ്.മാത്രമല്ല യൂറോപ്പിലെ ഏറ്റവും കൂടുതല്‍ ഇസ്ലാമിക വിശ്വാസികള്‍ ഉള്ള രാജ്യമാണ് ഫ്രാന്‍സ്.47 ലക്ഷത്തോളം വരുന്ന മുസ്ലിം സമുദായം ജനസംഖ്യയുടെ 8 ശതമാനം ഉണ്ട്.15 വര്‍ഷങ്ങള്‍ക്കു മുന്‍പുവരെ പൂര്‍ണ സംതൃപ്തരായ മുസ്ലിം സമുദായം പാരീസിനെ സ്വന്തം നാടായി തന്നെ കണ്ടു.അതുകൊണ്ടാണ് വള്ളികുന്നം എന്ന എന്‍റെ കൊച്ചു ഗ്രാമത്തിലെ ചൂനാട് എന്ന കുഞ്ഞു ചന്തയില്‍ 40 വര്‍ഷങ്ങള്‍ക്കു മുന്‍പ് മുഹമ്മദ്കുട്ടി 'ഹോട്ടല്‍ പാരീസ്'എന്ന പേരില്‍ ഒരു ചായക്കട തുടങ്ങിയത്.ആ ചായക്കട ഇന്നും അതേ പേരില്‍ പ്രവര്‍ത്തിക്കുന്നു. എന്നാല്‍ ഫ്രാന്‍സ് ഒത്തിരി മാറി പോയി.15 വര്‍ഷം കൊണ്ട് രണ്ടാം തരം പൗരന്മാരായി തരംതാണ മുസ്ലിം യുവാക്കള്‍ കൂട്ടത്തോടെ തീവ്രവാദത്തിലേക്ക് അടുത്തു.2001 ലെ യുഎസ് ആക്രമണം മുസ്ലിം സമുദായതോടുള്ള ഫ്രാന്‍സിന്‍റെ മനോഭാവം മാറ്റി മറിച്ചു.മത മൌലിക ശക്തികള്‍ക്കു വളകൂറുള്ള മണ്ണ്‍ ആക്കി ഫ്രാന്‍സിനെ മാറ്റിയെടുത്തതില്‍ അവിടുത്തെ ഭരണത്തിനും പങ്കുണ്ട്.സിറിയയിലെ മുസ്ലിം തീവ്രവാദ കേന്ദ്രങ്ങളെ തവിടുപൊടിയാക്കാന്‍ ഇറങ്ങി പുറപ്പെട്ട റഷ്യയും ബ്രിട്ടനും യുഎസും ഫ്രാന്‍സും സ്വന്തം മണ്ണില്‍ മത മൌലിക തീവ്രവാദത്തിന്‍റെ വിത്തുകള്‍ സ്വയം വിതക്കുകയാണ്‌.... ....... ഫ്രാന്‍സ് അത് കൊയ്ത്തു തുടങ്ങിയിട്ടുണ്ട്. മത മൌലിക വാദം സങ്കുചിതമായ തീവ്രവാദമായി വളരാന്‍ അനുവദിക്കരുത്.ഏതെങ്കിലും സമുദായതെയോ വര്‍ഗത്തെയോ ദേശിയധാരയില്‍ നിന്നും മാറ്റി നിര്‍ത്തി ഒറ്റപ്പെടുത്താന്‍ പാടില്ല എന്നത് ഇന്ത്യയുടെ ഭരണാധികാരികളും മനസിലാക്കണം. വെള്ളിയാഴ്ച്ചയുടെ രാത്രിയില്‍ ചുടുചോരകൊണ്ട് സ്വന്തം കണക്കുകള്‍ തീര്‍ക്കാം എന്ന് ഉറപ്പിച്ചവര്‍ക്കും തെറ്റും അവരവരുടെ കണക്കുകള്‍.,...... ഇതു പാരീസിന്‍റെ നെഞ്ചില്‍ അല്ല എന്‍റെ മുഹമ്മദ്കുട്ടിയുടെ മനസിലാണ് കൊള്ളുന്നത്‌ എന്ന് നിങ്ങള്‍ അറിയും.....ഇന്നല്ലെങ്കില്‍ നാളെ. .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍