കക്കാടിന്‍റെ യാത്രകള്‍-ആരംഭം.
-------------------------------------------------
ആധുനിക മലയാളകവികളില്‍ ഏറ്റവും ശ്രദ്ധേയനായ കവിയാണ് എന്‍.എന്‍.കക്കാട്.'സമൂഹത്തിന്‍റെയും മനുഷ്യന്‍റെയും യഥാര്‍ത്ഥ അവസ്ഥ പാടെ
നിഷേധിക്കലാണ് ആധുനികത' എന്ന വിമര്‍ശനം തള്ളിക്കളഞ്ഞുകൊണ്ട് കവിതകള്‍ എഴുതുകയും ഒപ്പം ഭാരതത്തിന്‍റെ പൈതൃകവും പാരമ്പര്യവും
പൂര്‍ണ്ണമായി ഉള്‍ക്കൊള്ളുകയും ചെയ്ത കവിയാണ് കക്കാട്.അതുകൊണ്ട് തന്നെ ഒറ്റവാചകത്തില്‍ നമ്മള്‍ ഈ കവിയ്ക്ക് ഒരു പൊട്ടുതൊട്ടു വെച്ചിട്ടുണ്ട്.
''മലയാളത്തിന്‍റെ നൊസ്റ്റാള്‍ജിയ''.

1927 ജൂലൈ 14ന് കോഴിക്കോട് ജില്ലയിലെ അവിടനലൂര്‍ എന്ന ഗ്രാമത്തില്‍ കക്കാട് വലിയനാരായണന്‍നമ്പൂതിരിയുടെയും ദേവകിഅന്തര്‍ജ്ജനത്തിന്‍റെയും
മകനായി ജനനം.പൂര്‍ണ്ണമായും ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഒരു നമ്പൂതിരികുടുംബമായിരുന്നു കക്കാട്.ദാരിദ്രവും അനാരോഗ്യവും കൊണ്ട് വളരെ ബുദ്ധിമുട്ടിയ
ഒരു ബാല്യം ആയിരുന്നു കവിയുടേത്.പൈതൃകമായി പകര്‍ന്നുകിട്ടിയ വൈദികസംസ്കാരത്തില്‍ നിന്നും സംസ്കൃതവും വൃത്തവും അലങ്കാരങ്ങളും
ഇതിഹാസങ്ങളുമെല്ലാം വളരെ ചെറുപ്പത്തില്‍ തന്നെ കക്കാട് കൈയ്യിലൊതുക്കി.അതുകൊണ്ടാകാം കൂടുതലും സംസ്കൃതപദങ്ങളും പ്രയോഗങ്ങളും
നിറഞ്ഞ കവിതകളാണ് കക്കാട് തുടക്കത്തില്‍ എഴുതിയത്.തൃശൂര്‍ കേരളവര്‍മ്മ കോളേജില്‍വെച്ച് അവിടെ അന്ന് അധ്യാപകനായിരുന്ന എന്‍.വി.കൃഷ്ണവാര്യരോട്
അടുത്ത് ഇടപെടാനും സൗഹൃദം സ്ഥാപിയ്ക്കാനും കഴിഞ്ഞത് കക്കാടിന്‍റെ ജീവിതത്തില്‍ ഒരു വഴിത്തിരിവായി മാറി.

കക്കാടിന്‍റെ കൗമാരവും യൗവനവും അന്നത്തെ തിളച്ചുമറിയുന്ന രാഷ്ട്രീയസാഹചര്യത്തില്‍ ഉരുകി രൂപപ്പെട്ടതാണ് എന്ന് തെളിയിക്കുന്ന രചനകള്‍ ആണ്
തുടക്കത്തില്‍ പുറത്ത് വന്നത്.സ്വാതന്ത്ര്യത്തിന്‍റെ പുതിയ പാഠങ്ങളും വിഭജനമുണ്ടാക്കിയ കലാപങ്ങളും മൂല്യങ്ങളുടെ തകര്‍ച്ചയും ഗ്രാമജീവിതദുരിതങ്ങളും നഗരവത്കരണവും പരിസ്ഥിതിപ്രശ്നങ്ങളും ഒക്കെ മറ്റ് സമകാലീനകവികളെയും പോലെ കക്കാടിലും പ്രതിഫലിച്ചു.കാലത്തിന്‍റെ മാറ്റത്തിന് അനുസരിച്ച്
കവിതയും മാറുകയായിരുന്നു.ഒരു മാറ്റം ഭാഷപോലും ആഗ്രഹിയ്ക്കുകയും ആവിശ്യപ്പെടുകയും ചെയ്ത കാലഘട്ടം.മാറാന്‍ ആഗ്രഹിച്ച ഭാഷയ്ക്ക് ബിംബങ്ങളുടെ ഭാഷയും വൃത്തമുക്തിയും സൂചനകളും ഒക്കെ അലങ്കരങ്ങളായി കടന്നുവന്നു.കവിത അടിമുടി നവീകരിയ്ക്കപ്പെടുകയും ആധുനിവത്ക്കരിയ്ക്കപ്പെടുകയും ചെയ്തു.ഈ നവീകരത്തിന്‍റെ ആരംഭത്തിലാണ് എന്‍.എന്‍.കക്കാടിന്‍റെ രംഗപ്രവേശം.

തുടക്കകാലങ്ങളില്‍ അല്പം കടുകട്ടിയായിരുന്നു കക്കാടിന്‍റെ വരികള്‍.അതുകൊണ്ടുതന്നെ വിമര്‍ശനങ്ങള്‍ കൂടുതല്‍ അനുഭവിയ്ക്കേണ്ടിവന്നു ഈ കവിയ്ക്ക്.ആരോപണങ്ങള്‍ പലതും ഉന്നയിക്കപ്പെട്ട് പ്രതികൂട്ടില്‍ നിന്നപ്പോഴും ആധുനികന്‍,ശല്യക്കാരനായ കവി എന്നൊക്കെയുള്ള വിശേഷണങ്ങള്‍ മുഖത്തടിച്ചപോലെ
വന്ന് വീണിട്ടും കുലുക്കമില്ലാതെ നിന്നു കക്കാട്.മധുരപദങ്ങള്‍ കൊണ്ട് മാത്രം കവിതയെ കുളിപ്പിച്ച് കിടത്തിയവരുടെ മുന്നിലേക്ക് മുഴുവന്‍ വ്യവസ്ഥകളും ധിക്കരിച്ച് കക്കാട് ചെറ്റയും പട്ടിയും പുലയാടിപ്പെണ്ണും പോത്തും കഴുവേറിപ്പാപ്പച്ചനും ഒക്കെ എടുത്ത് പ്രയോഗിച്ചു.നമ്മുടെ കവിതാസങ്കല്‍പ്പങ്ങളെ ഇടതുകാല്‍കൊണ്ട് തട്ടിമാറ്റി കടന്നുവന്ന കക്കാടിനെ വളരെ പതുക്കെയാണെങ്കിലും മലയാളം മുഖമുയര്‍ത്തി നോക്കി.ബിംബങ്ങളുടെ കൊഴുപ്പുകൊണ്ട്
ഒറ്റവലിയ്ക്ക് കുടിയ്ക്കാന്‍ ആദ്യം ഒന്ന് മടിച്ചുനിന്നു എങ്കിലും പിന്നെപ്പിന്നെ കൈവെള്ളയില്‍ കോരി മുഖം നോക്കി ആ തെളിമയില്‍ സ്വയം ഒരുങ്ങിത്തുടങ്ങി എന്നും,കാച്ചിക്കുറുക്കിയ മധുരമല്ല കൈയ്പ്പുകൂടിയ കഷായമാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ മതിയാവോളം കുടിച്ചു എന്നും വിമര്‍ശകരും രേഖപ്പെടുത്തി.

പിന്നീടങ്ങോട്ട് കക്കാട് കത്തിക്കയറുന്നതാണ് നമ്മള്‍ കണ്ടത്.സ്വാതന്ത്ര്യം സമ്മാനിച്ച തീവ്രസുഖത്തില്‍ മതിമറന്ന ജനതയെ നോക്കി കവി പാടി...
''ആടെടാ ചെറ്റേ ആട്,മറ്റെന്തുണ്ടീ
നാണം കെട്ട ജഗത്തില്‍ ചെയ്യാന്‍....''
ചെറ്റകളുടെ പാട്ട് കേട്ട് ഉറക്കം നഷ്ടമായത് ആര്‍ക്കായിരുന്നു എന്ന് നമുക്ക് അറിയാം.എന്നിട്ടും വിടാന്‍ തയ്യാറായില്ല കവി.

''പടിയ്ക്കലുണ്ടൊരു പട്ടി അളിഞ്ഞുനാറുന്ന പട്ടി.....''
പടി തുറന്നിട്ട് കവിശബ്ദം കാതോര്‍ത്തിരുന്നപ്പോള്‍ ആക്ഷേപഹാസ്യം കൊണ്ട് ഇരുമ്പ്പഴുപ്പിച്ച ചൂടും ചാട്ടവാറുമായി പ്രതികരണശേഷി നഷ്‌ടമായ
സമൂഹത്തിന് നേരെ വിരല്‍ചൂണ്ടി കവി.

''ചത്ത കാലം പോല്‍
തളം കെട്ടിയ ചളിക്കുണ്ടില്‍
ശവം നാറിപ്പുല്ല് തിന്നാവോളവും
കൊഴുത്തമെയ് ആകവേ താഴ്ത്തി നീ
തൃപ്തനായ് കിടക്കുന്നു....''
വാക്കുകള്‍ക്ക് വാളിന്‍റെ മൂര്‍ച്ചയും വെടിമരുന്നിന്‍റെ ഗന്ധവുമായി കക്കാട് നമുക്കിടയില്‍ നിന്നു.ഒരു സാംസ്‌കാരികപ്രക്ഷോഭവും സ്വാതന്ത്ര്യവും
ഇനിയും നമുക്ക് വേണം എന്ന് സാഹചര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് കവി പറഞ്ഞു.

വൃത്തവും വൃത്തത്തില്‍നിന്നും ഒപ്പിയെടുത്ത താളവും കക്കാടിന്‍റെ കവിതകളുടെ പ്രത്വേകതയായിരുന്നു.തായമ്പകയുടെയും പഞ്ചാരിയുടെയും താളസാദ്ധ്യതകള്‍ നന്നായി പ്രയോഗിച്ച് പരീക്ഷിച്ചു കവി.ആധുനികതയെ പാരമ്പര്യത്തോട് കൂട്ടിക്കെട്ടി പിന്നീട് ഒരു അശ്വമേധം തന്നെ നടത്തി.സംസ്കൃതവൃത്തങ്ങളും ഭാഷാവൃത്തങ്ങളും നിറഞ്ഞ ഒഴിയാത്ത ആവനാഴിയില്‍നിന്നും നല്ല കരുത്തുള്ള ഗദ്യകവിതകളും ഒരേകവിതയില്‍ തന്നെ
ഭിന്നവൃത്തങ്ങളും തുടരെത്തുടരെ വന്നു.അമ്പരപ്പിക്കുന്ന വ്യത്യസ്തതയോടെ വിഷയങ്ങളെ സമീപിക്കുന്ന കക്കാടിന്‍റെ രീതി തുടര്‍ച്ചയായ നവീകരണം ഭാഷയ്ക്കും കവിതയ്ക്കും കൊടുത്തു.
വളരെ പതുക്കെയെങ്കിലും കയ്പ്പ് മാറി തേച്ചുമിനുക്കിയ വാക്കുകള്‍ കൊണ്ട് കസവിന്‍റെ തിളക്കത്തോടെ പുതുവഴിവെട്ടുന്നവര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ച വാക്കുകള്‍.
''പെരുവഴിയേ പോകും ഞാന്‍ ഞങ്ങള്‍
പുതുവഴി വഴിപാടിന് മാത്രം....''
എന്ന് പറഞ്ഞ് മാറിനില്‍ക്കാതെ ആരെയും കൂസാതെ ധീരമായി കവി പുതുവഴിയുടെ പ്രഖ്യാപനവും പ്രചാരവും നടത്തി.തന്‍റെ പ്രത്യയശാസ്ത്രം
ഒറ്റ വാചകത്തില്‍ ഒരിക്കല്‍ കക്കാട് വിളിച്ചുപറഞ്ഞു.
''ഞാനിന്നും രാവിലെ തൊട്ടുനോക്കി...എന്‍റെ നട്ടെല്ലിവിടെത്തന്നെയുണ്ട്.....''

തികഞ്ഞ ഇടതുപക്ഷമനസ്സ് നിലനിര്‍ത്തിക്കൊണ്ട് നമ്മുടെ ഇതിഹാസങ്ങളോടും ഭാരതസംസ്കാരത്തോടും ആദരവും ആര്‍ത്തിയും പ്രകടിപ്പിച്ച കവിയാണ് കക്കാട്.'നഗരനരക'ചിത്രങ്ങള്‍ തെളിഞ്ഞു നില്‍ക്കുന്ന രചനകള്‍ കൊണ്ടും ഗ്രാമജീവിതവിശുദ്ധിതെളിയുന്ന സ്മരണകള്‍ കൊണ്ടും സമ്പന്നമായിരുന്നു കവിയുടെ എഴുത്ത്.നഗരങ്ങള്‍ ഗ്രാമങ്ങളെ വിഴുങ്ങുന്ന കാഴ്ച ''തക്ഷകന്‍ പാതി വിഴുങ്ങിക്കഴിഞ്ഞ പിടയ്ക്കുന്ന കന്യക...'' യോടാണ് കവി ഉപമിച്ചത് 1963 എന്ന കവിതയില്‍.അതിലും ശക്തമായ ഭാഷയില്‍ 'പാതാളത്തിന്‍റെ മുഴക്കം'എന്ന കവിതയില്‍ നാഗരികകാപട്യങ്ങളെ
കവി ചോദ്യം ചെയ്തു.
''നിന്നെ വെറുക്കുന്നു ഞാന്‍ ഈ പാതാളത്തേക്കാളേറെ.......''
എന്നാണ് നഗരസംസ്കാരങ്ങളോട് കവി പറഞ്ഞത്.

കവിതയെഴുത്തില്‍ മാത്രമല്ല വ്യക്തിജീവിതത്തിലും കനല്‍കത്തുന്ന പ്രകൃതമായിരുന്നു കക്കാടിന് ഉണ്ടായിരുന്നത് എന്ന് ജീവിതകാലപ്രവര്‍ത്തനങ്ങള്‍
വായിയ്ക്കുമ്പോള്‍ നമുക്ക് ബോധ്യമാകും.ഒരു അധ്യാപകനായി ജോലി ആരംഭിച്ചു എങ്കിലും അനുകൂലമല്ലാത്ത സാഹചര്യങ്ങളില്‍ മാനേജ്മെന്റിനോട് തര്‍ക്കിച്ച് ജോലി ഉപേക്ഷിച്ച് അദ്ദേഹം കോഴിക്കോട് നഗരത്തിലെ പാരലല്‍കോളേജുകളില്‍ ക്ലാസ്സ് എടുത്തു.അക്കാലത്ത് അല്പം രാഷ്ട്രീയവും
സാഹിത്യപ്രവര്‍ത്തനങ്ങളും.കേരളത്തിലങ്ങോളം സാഹിത്യ-കവിതാ ക്യാമ്പുകളില്‍ സജ്ജീവമായിരുന്നു.തുടന്ന് ആകാശവാണിയില്‍.അവിടെയും വെറുതെ
ഇരുന്നില്ല.തൊഴിലാളികളുടെ സേവനവേധനവ്യവസ്ഥകള്‍ക്കായി സംഘടന,ഒപ്പം പോരാട്ടം.
1987 ജനുവരി 6ന് വര്‍ഷങ്ങളായി തന്നോട് യുദ്ധം ചെയ്തുകൊണ്ടിരുന്ന അര്‍ബുദം എന്ന എതിരാളിയോട് അടിയറവ്.

ഏതാണ്ട് എഴുപതുകളുടെ ആരംഭത്തില്‍ തന്നെ രോഗലക്ഷണങ്ങള്‍ കക്കാടില്‍ പ്രകടമായിരുന്നു.വിശ്രമമില്ലാത്ത ജീവിതയാത്രയില്‍ പലപ്പോഴും അദ്ദേഹം
ക്ഷീണിതനും ദുര്‍ബലനും ആകുന്നത് കാണാമായിരുന്നു എന്ന് അടുത്ത സുഹൃത്തുക്കള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

1981 ഡിസംബര്‍ മാസത്തിലാണ്
തന്‍റെ എക്കാലത്തെയും ക്ലാസ്സിക് ആയ 'സഫലമീയാത്ര' കക്കാട് എഴുതുന്നത്.തുടക്കത്തില്‍ 'ആശുപത്രിയിലെ തിരുവാതിര' എന്ന് പേരിട്ട ഈ കവിത തുടര്‍ന്ന് പലമാറ്റങ്ങളും വരുത്തി.ഒരു പക്ഷെ കക്കാട് തന്നെ ഏറ്റവും കൂടുതല്‍ തവണ തിരുത്തിയ കവിത ഇതുതന്നെയാണ് എന്ന് തോന്നുന്നു.

ആസന്നമായ മരണത്തിന്‍റെ പടിവാതില്‍ തുറന്നിട്ട് സ്വയം വിലയിരുത്തുകയും ആശ്വസിക്കുകയും മറ്റുള്ളവരെ ആശ്വസിപ്പിക്കുകയും ചെയ്യുന്ന
കവിമനസ്സ് സഫലമീയാത്രയുടെ ഓരോ വരികളിലും കാണാം.എന്നാലും സഫലമീയാത്രയ്ക്ക് മുന്‍പും രംഗബോധമില്ലാത്ത കോമാളിയുടെ നിശബ്ദസാന്നിധ്യം വിളിച്ചു പറയുന്ന വരികള്‍ കക്കാട് എഴുതിയിട്ടുണ്ട് എന്നത് നമുക്ക് അറിയാം.
''വെയില്‍ ചായുന്നു,നീളുന്നു നിഴല്‍,മങ്ങുന്നു ദിക്കുകള്‍
അരങ്ങിന്‍ പിന്‍പുറത്തന്തി കാത്തു നില്‍ക്കുന്നിതക്ഷണം....''
എന്ന് സംഗമനീയം എന്ന കവിതയില്‍ കവി എഴുതിവെച്ചു.വായനക്കാരന്‍റെ മനസ്സില്‍ ഒരു കട്ടാരമുള്ളുകൊള്ളുന്നപോലെ ആ നിഴല്‍
നന്ദി തിരുവോണമേ നന്ദി എന്ന കവിതയിലും കാണാം.

കക്കാടിന്‍റെ കവിതകള്‍ ഓരോ കാലഘട്ടം തിരിച്ചു പഠിക്കേണ്ടത് അനിവാര്യമാണ്.വേണ്ടവിധം അത് നടന്നിട്ടുണ്ടോ എന്ന് സംശയവുമാണ്.
സാഹിത്യപ്രേമികളും ചരിത്രവിദ്യര്‍ത്ഥികളും ആര്‍ദ്രമീധനുമാസരാവിന്‍റെ കുളിരില്‍ സ്നേഹത്തോടെ ചേര്‍ത്തുപിടിക്കുന്നത് ഈ തിരുവോണവും തിരുവാതിരയുമാണ് എന്ന് തോന്നിപ്പോകും.അസുരതാളം വിട്ടിറങ്ങിയ ഈ ഗന്ധര്‍വസംഗീതമാണ് മലയാളി കൂടുതലും മനസ്സില്‍ ഏറ്റിയതും.

''നിന്‍ മിഴിയിണ തുളുമ്പുന്നുവോ സഖീ....
ചന്തം നിറയ്ക്കുമീ ശിഷ്ടദിനങ്ങളില്‍...''
എന്ന് പാടിയ കവിയെ,മലയാളത്തിന്‍റെ നവീനകവിതാപ്രസ്ഥാനത്തിന്‍റെ എന്നത്തേയും സഖാവായ എന്‍.എന്‍.കക്കാടിനെ ഭാഷ എന്ന സഖി ഓര്‍ത്തുകൊണ്ട്
ഇരിക്കുന്നു....

യൂസഫലി കേച്ചേരി പാടിയപോലെ,
''ഹേ...നീലകണ്ഠാ....മലയാളികള്‍ക്കമൃതേകി ഗരളം സ്വദിപൂ ഭവാന്‍.....
.....മെല്ലെയിളകാന്‍ തുടങ്ങുന്ന പോത്തിന്‍ പുറത്തിരുന്നുലയാതെ.....
യഥാര്‍ത്ഥ മന്ത്രമൃത്യുഞ്ജയം തുരുതുരെയുരുക്കഴിച്ചീടുന്നു......''
------------------

0 അഭിപ്രായങ്ങള്‍