Ticker

6/recent/ticker-posts

ഹൃദയപൂര്‍വ്വം........സര്‍.@എം.എസ്.വിനോദ്.


ഹൃദയപൂര്‍വ്വം........സര്‍.

കഴിഞ്ഞ ദിവസം എന്‍റെ ഒരു സുഹൃത്തുമായി സംസാരിച്ചപ്പോള്‍ അവര്‍ ചോദിച്ച ഒരു ചോദ്യമാണ്.ഇത് എഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്.

എന്താണ് സര്‍ എന്ന വാക്കിന്‍റെ അര്‍ത്ഥം......?.  

ചോദ്യം എന്നെയും കുഴക്കി.ചോദിച്ച ആളിനെ കൂടുതല്‍ കുഴക്കി എന്ന് അപ്പോഴാണ് എനിക്കും മനസിലായത്.ബഹുമാനസൂചകമായി ഒരു പുരുഷനെ സംബോധന ചെയ്യാന്‍ ഉപയോഗിക്കുന്ന പദം എന്ന് മാത്രമാണ് ഞാന്‍ മനസിലാക്കിവെച്ചിട്ടുള്ളത്.അതല്ലാതെ പണ്ട് ഇംഗ്ലണ്ടില്‍ ചില വ്യക്തികള്‍ക്ക് ബഹുമാനസൂചകമായി മഹാറാണി കല്പിച്ചു നല്‍കുന്ന ഒരു ബിരുദം കൂടിയാണ് സര്‍. അങ്ങനെയാണ് ഈ സര്‍ ചിലരുടെ പേരുകളില്‍ മുന്നില്‍ വരുന്നത്.
എന്നാല്‍ ഇതൊന്നുമല്ല ഇവിടെ പ്രശ്നം....പള്ളിക്കൂടത്തില്‍ പഠിപ്പിക്കുന്ന അദ്ധ്യാപകരെ മാത്രമേ സര്‍ എന്ന് വിളിക്കാവൂ എന്നാണ് ചോദ്യം ചോദിച്ച ആളിന്‍റെ പക്ഷം.അത് സത്യത്തില്‍ അവരുടെ പക്ഷം അല്ല.അവരുടെ അടുത്ത ഒരു സുഹൃത്തും പത്തുപേര്‍ അറിയുന്ന ഒരു എഴുത്തുകാരിയുമായ മാന്യവനിതയാണ്‌ ഈ മഹത്തായ കണ്ടുപിടിത്തം നടത്തിയത്.ആ കണ്ടുപിടിത്തം ഈ പാവത്തിന്റെ തലയില്‍ കെട്ടിവെച്ചു എന്ന് മാത്രം.അവര്‍ക്ക് പരിചയമുള്ള ഒരാളെ അവര്‍ സര്‍ എന്ന് സംബോധന ചെയ്തപ്പോള്‍ എന്താ അയാള്‍ ആണോ നിന്നെ പള്ളിക്കൂടത്തില്‍ പഠിപ്പിച്ചത് എന്ന് മറുചോദ്യം ചോദിച്ച് തിരുത്തി എന്നാണ് പറഞ്ഞത്.തിരിച്ചും മറിച്ചും ആലോചിച്ചിട്ടും എനിക്ക് അത് പിടികിട്ടിയില്ല.കാരണം ഞാന്‍ പലരെയും സര്‍ എന്ന് വിളിക്കാറുണ്ട്.അവരാരും എന്നെ സ്കൂളിലോ കോളജിലോ പഠിപ്പിച്ചവര്‍ അല്ല.ചിലര്‍ക്ക് എന്നേക്കാള്‍ പ്രായവും കുറവാണ്.അപ്പോള്‍ സ്കൂളില്‍ പഠിപ്പിച്ചവരെ മാത്രമേ സര്‍ എന്ന് വിളിക്കാവൂ എന്ന ആ മഹത് വ്യക്തിയുടെ ന്യായത്തില്‍ ഒരു അര്‍ത്ഥവും ഇല്ല.ഉദാഹരണമായി നമ്മുടെ നിയമസഭയില്‍ മുഖ്യമന്ത്രിയായി ഇരിക്കുന്നത് പിണറായി വിജയന്‍ എന്ന വളരെ സീനിയര്‍ ആയ നേതാവാണ്‌.സ്പീക്കര്‍ ആയി ഇരിക്കുന്ന ശ്രീരാമകൃഷ്ണന്‍ ജനിക്കുന്ന കാലത്ത് ഈ പിണറായി വിജയന്‍ പൊതുപ്രവര്‍ത്തകന്‍ ആണ്.ഇന്നും നിയമസഭയില്‍ സംസാരിക്കുമ്പോള്‍ പിണറായി വിജയന്‍ ശ്രീരാമകൃഷ്ണനെ സര്‍ എന്നാണ് വിളിച്ചത്.ഇനി ആ കസേരയില്‍ ശ്രീരാമകൃഷ്ണന് പകരം ഞാന്‍ ഇരുന്നാലും മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നെ സര്‍ എന്ന് വിളിക്കണം.അതാണ് സര്‍ എന്ന പദത്തിന്‍റെ ഒരു യോഗം.
ആ പദത്തിന് ഒരു ഒരു അര്‍ഹത ഉണ്ട്.ആ അര്‍ഹത ഉള്ള ഏത് കുഞ്ഞിനേയും സര്‍ എന്ന് വിളിക്കാം എന്ന് സാരം.അപ്പോള്‍ അതിന് അര്‍ഹത ഇല്ലന്ന് സ്വയം തോന്നുന്നവര്‍ക്ക് അതിനെതിരെ എന്തും പറയാം.
അതവിടെ നില്‍ക്കട്ടെ.....ഞാന്‍ പറയാന്‍ ആഗ്രഹിച്ചത് മറ്റൊന്നാണ്.എന്‍റെ ചെറുപ്പത്തില്‍ ഈ സംശയം ഞാന്‍ എന്‍റെ അച്ഛനോട് ചോദിച്ചിരുന്നു.അച്ഛനാണ് എനിക്ക് വിശദമായ മറുപടിയിലൂടെ സര്‍ എന്ന വാക്കിന്‍റെ അര്‍ത്ഥം പറഞ്ഞുതന്നത്.അതുകൊണ്ട് ഞാന്‍എല്ലാവരെയും സര്‍ എന്ന് വിളിക്കുന്നു.വാക്കിന്‍റെ അര്‍ത്ഥം പറഞ്ഞുതന്നപ്പോള്‍ സര്‍ എന്ന പദവുമായി ബന്ധപ്പെട്ട ഒരു പ്രസിദ്ധമായ കഥ അച്ഛന്‍ എനിക്ക് പറഞ്ഞുതന്നു.അത് ഇങ്ങനെയാണ്.....
ഒരിടത്ത് ഒരു ഓഫീസില്‍ ഒരു പ്യൂണ്‍ ഉണ്ടായിരുന്നു.അയാളെ എല്ലാവരും അയാളുടെ പേര് ആണ് വിളിക്കുന്നത്‌.എന്നാല്‍ അയാള്‍ എല്ലാവരെയും സര്‍ എന്ന് വിളിക്കണം.തന്നെ ആരും സര്‍ എന്ന് വിളിക്കുന്നില്ലല്ലോ എന്ന ദുഃഖം അയാളെ വല്ലാതെ അലട്ടി.തനിക്ക് ഈ ഗതി വന്നു എന്നാല്‍ തന്‍റെ മകന് ആ ഗതി ഉണ്ടാകരുത് എന്ന് കരുതി അയാള്‍ അയാളുടെ മകന് സര്‍ എന്ന് പേരിട്ടു.കാലം കടന്നുപോയി.മകന്‍ പഠിച്ച് മിടുക്കനായി ഒടുവില്‍ ആ ജില്ലയുടെ കലക്ടര്‍ ആയി.അച്ഛന്‍ വയസായി വീട്ടിലും ആയി. ഒരുദിവസം തന്നെ കാണാന്‍ വന്ന മകനോട്‌ അച്ഛന്‍ വിശേഷങ്ങള്‍ തിരക്കി.അപ്പോഴാണ് വളരെ വേദനയോടെ മകന്‍ തന്‍റെ ദുഃഖം അച്ഛനോട് പങ്കുവെച്ചത്.
''അച്ഛാ.....ആരും എന്നെ ബഹുമാനിക്കുന്നില്ല.........''
''അതെന്താ മോനെ......നീ ഇവിടുത്തെ കലക്ടര്‍ അല്ലെ.....''
''അതെ അച്ഛാ.....എന്നാല്‍ എല്ലാരും എന്നെ പേരാണ് വിളിക്കുന്നത്‌,അവിടുത്തെ പ്യൂണ്‍ പോലും......''
സര്‍ എന്ന പദം ഉണ്ടാകുന്ന കുഴപ്പങ്ങള്‍ അങ്ങനെ നിരവധിയാണ്.......

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍