സമീപകാലത്ത് പദ്യത്തിൽ മാത്രമല്ല ഗദ്യത്തിലും ശക്തമായ ചില ബിംബങ്ങൾ കൊണ്ട് വ്യക്തമായ ചില പുതുധാരണകൾ നിർമ്മിക്കുന്നുണ്ട് പ്രിയപിച്ചു എന്ന നമ്മുടെ പ്രിയപ്പെട്ട പ്രിയ.കുറച്ചു നാളായി ഞാൻ അത് ശ്രദ്ധിക്കുന്നുമുണ്ട്.എഴുത്തിൽ പ്രിയയ്ക്ക് ഉണ്ടായിക്കൊണ്ടിരിക്കുന്ന പുരോഗതി എന്നെ പലപ്പോഴും വിസ്മയിപ്പിക്കുന്നുണ്ട്.കരിനീല,നിന്റെ കഥ,പ്രണയം,സ്വപ്നസരോവരം തുടങ്ങി അടുത്തിടെ എഴുതിയ കവിതകളിലും ചില മിനിക്കഥകളിലും എഴുത്തിന്റെ മാറ്റം പ്രകടമാണ്.ഏതോ തപസിൽ നിന്നും ഉണർന്നെഴുന്നേറ്റ പുതുചൈതന്യം പോലെ എന്തോ ഒന്ന് പ്രകടമാണ് പ്രിയയിൽ ഇപ്പോൾ.
കഴിഞ്ഞ ദിവസം നീലാംബരിയിൽ വന്ന ഇഷ്ടം എന്ന ചെറിയ കവിതയെഴുത്തിലും പ്രിയ തന്റേതായ ആ പുതു ചൈതന്യം നിറച്ചു വെച്ചിട്ടുണ്ട്.
പൊതുജീവിതത്തിലേയും വ്യക്തിജീവിതത്തിലേയും സ്ത്രീസ്ഥാനത്തിന്റെ ദാർശനിക സ്വഭാവം സ്വന്തം കാഴ്ചപ്പാടിലൂടെ ഒന്ന് നിർവ്വചിക്കാനുള്ള ഒരു ചെറിയ പരിശ്രമമാണ് ഇഷ്ടം എന്ന കവിത.എഴുത്ത് പ്രിയയ്ക്ക് അല്പം പോലും ആയാസമില്ലാത്ത ഒരു മാനസിക വ്യായാമമാണെന്ന് വായനക്കാരന് ബോധ്യമാകും ഈ കവിതയുടെ രചനാരീതി കണ്ടാൽ.വാരിവലിച്ചിട്ട ഒത്തിരിയൊന്നും ബിംബങ്ങൾ വായനക്കാരന്റെ തലയിൽ കുത്തിത്തിരുകാതെ ചില സൂചനകളിലൂടെ അവനെ ചിന്തിപ്പിക്കാനും സ്വന്തം നിലപാടും വെളിപാടും അവനെ ബോധ്യപ്പെടുത്താനും പ്രിയയ്ക്ക് കഴിഞ്ഞിട്ടുണ്ട്.പുരുഷന്റെ ആവശ്യങ്ങൾ നിറവേറ്റാനുള്ള വെറുമൊരു യന്ത്രം മാത്രമാണ് സ്ത്രീയെന്ന ധാരണയെ മറികടക്കാൻ പ്രിയ ശ്രമിക്കുന്നില്ല.അവന്റെ മാത്രം ഇഷ്ടങ്ങളുടെ ചതുരംഗപ്പലകയിൽ അവൻ ചലിപ്പിക്കുന്നതിനൊപ്പം ചലിക്കുന്ന വെറും നേർച്ചക്കോഴിയുമല്ല സ്ത്രീയെന്ന് കവിതയിലൂടെ പ്രിയ പ്രഖ്യാപിക്കുന്നു.സ്ത്രീയെ വെറുമൊരു കരുവായോ കരുവിന് പകരമുള്ള ആൾരൂപമായോ മാത്രം കാണുന്ന പുരുഷ പ്രവണതയെ പരമപുശ്ചത്തോടെ തള്ളിക്കളയുകയാണ് പ്രിയ ചെയ്യുന്നത്.ഇത് ''എന്റെ തന്നിഷ്ടം'' എന്ന പ്രയോഗത്തിലെ താൻപോരിമ പുരുഷൻ മനസിലാക്കുന്നുണ്ടാകും എന്നാണ് ഞാൻ കരുതുന്നത്.

വെറുമൊരു പണയവസ്തുവായി ചരിത്രത്തിൽ അടയാളപ്പെടുത്തിയ ദ്രൗപതിയേയും കളങ്ങളിൽ നിന്നും കളങ്ങളിലേക്ക് സൗകര്യപൂർവ്വം മാറ്റിവെയ്ക്കപ്പെടുന്ന സ്ത്രീബിംബമായ സീതയേയും ഓർമ്മിപ്പിച്ചു കൊണ്ട്,ശക്തിയുടേയും പ്രതിരോധത്തിന്റെയും പ്രതീകമായ ഭദ്ര മനസിൽ ഉണ്ടെന്ന് സൂചിപ്പിക്കുന്നിടത്ത് കവിത അതിന്റെ ലക്ഷ്യം കണ്ടു എന്ന് പ്രിയയ്ക്ക് അഭിമാനിക്കാം.''റാണിയാണ് ഞാൻ....റാണി മാത്രം....'' എന്ന വരികളിലെ ആത്മവിശ്വാസത്തിന്റെ പ്രകാശത്തെ ഒരു അടിയറവായി തെറ്റിദ്ധരിക്കേണ്ടന്ന ഓർമ്മപ്പെടുത്തൽ ഇല്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.സർവ്വംസഹയായി പലപ്പോഴും വേഷം കെട്ടേണ്ടി വരുന്ന നിയോഗം ഒരു വിധിയായി സ്വീകരിക്കുന്നില്ല പ്രിയ കവിതയിൽ.അത് സ്ത്രീധർമ്മമായി വിവക്ഷിക്കുന്നുമില്ല.ചാരുതയുള്ള ഒരു നല്ല ബന്ധത്തിന്റെ ഉടമ്പടിയിൽ അവൾ സ്വീകരിക്കുന്ന ഒരു സന്ധിയെന്നോ അതല്ലെങ്കിൽ അവളുടെ അടവുകളിൽ ഒന്നെന്നോ കരുതിക്കോളാൻ അർത്ഥം.
ഈ ചെറിയ കവിതയിലെ പെൺ മനസിന് ആകാശത്തോളം വിസ്തൃതിയും സമുദ്രത്തോളം ആഴവുമുണ്ട്.ഒപ്പം കരുത്തുള്ള ആത്മവിശ്വാസത്തിന്റെ കാതൽ കടഞ്ഞ വ്യക്തതയും.
ഈ ചെറിയ കവിതയിലെ പെൺ മനസിന് ആകാശത്തോളം വിസ്തൃതിയും സമുദ്രത്തോളം ആഴവുമുണ്ട്.ഒപ്പം കരുത്തുള്ള ആത്മവിശ്വാസത്തിന്റെ കാതൽ കടഞ്ഞ വ്യക്തതയും.
സ്ത്രീപക്ഷ മനസിന്റെ ഒരു തലം നിർവ്വചിക്കുന്നതിൽ ശ്രദ്ധേയമായ കൈയ്യടക്കം പ്രദർശിപ്പിക്കുന്ന പ്രിയയുടെ 'ഇഷ്ടം' എന്ന കവിത അവരുടെ ഏറ്റവും മികച്ച കവിതയാണ് എന്ന് ഈ പറഞ്ഞതിന് അർത്ഥമില്ല.പ്രിയയുടെ ഏറ്റവും മികച്ച കവിത പ്രിയ ഇനിയും എഴുതാനിരിക്കുന്നതേയുള്ളു എന്നും അതിന്റെ കേളികൊട്ടാണ് ഈ ഇഷ്ത്തിന്റെ വരികളികളിലുള്ളതെന്നും സ്പഷ്ടം.
ഇഷ്ടം...പ്രിയ പിച്ചു
....................................
നിനക്ക് എന്നെ ഏറെ ഇഷ്ടമാണെന്നെനിക്കറിയാം... ഏറെയിഷ്ടം.
നിന്റെ ഇഷ്ടങ്ങളുടെ ചതുരംഗ കള്ളിയിലെ -
റാണിയാണ് ഞാൻ ...റാണി മാത്രം ....
കരുക്കൾ നീക്കുമ്പോൾ മുന്നിൽ നിറുത്തുവാനുള്ള കരു മാത്രം ഞാൻ ???
ജീവിത ചൂതാട്ടത്തിലെ പണയ വസ്തു....
സീതയായാലെന്ത്.... ഞാൻ?
ദ്രൗപദിയായാലെന്ത്..... ഞാൻ?
നിന്റെയിഷ്ടങ്ങളുടെ ചൂതാട്ടത്തിലെ-
വെറുമൊരു കരുമാത്രമായി മാറുന്നുവിന്ന് ....
സ്വയമൊരു ദുർഗ്ഗയായി മാറാമെങ്കിലും -
സർവ്വംസഹയാകുവാനെന്നിക്കിഷ്ടം.. -
അത് തന്നിഷ്ടം മാത്രം......????

0 അഭിപ്രായങ്ങള്‍