Ticker

6/recent/ticker-posts

മീര


ഹൃദയപൂര്‍വം.....മീരക്ക്....
പ്രിയപ്പെട്ട മീര....
ഞാന്‍ നിങ്ങളെ വായിച്ചിട്ടില്ല.''ഒരു കഥ വായിക്കാന്‍ കൈയ്യിലെടുക്കുമ്പോള്‍ തുടക്കത്തില്‍ വായനക്കാരനും കഥയും പരസ്പരം അപരിചിതരാണ്'' എന്ന്
എഴുത്തുകാരന്‍ സക്കറിയ പറഞ്ഞത് വാസ്തവം ആണെങ്കില്‍ നമ്മള്‍ അപരിചിതരാണ്.
എന്നാല്‍ ചേലക്കോട്ടേത്ത് കുഞ്ഞുരാമനെ എനിക്കറിയാം.അടുത്തറിയാം എന്ന് മാത്രമല്ല കുഞ്ഞുരാമന്‍ രചിച്ച ചരിത്രവും ആ ചരിത്രത്തിന്‍റെ
പ്രസക്തിയും അറിയാം.ഭാസിസാഹിത്യത്തിന്‍റെ നനവുള്ള ഓണാട്ടുകരയുടെ കഥകളിലൂടെയല്ല......ശൂരനാട് വിപ്ലവത്തിന്‍റെ ലഹരിപിടിപ്പിക്കുന്ന
ആഖ്യാനങ്ങളിലൂടെയല്ല....സി.കെ.കുഞ്ഞുരാമന്‍ എന്ന ചെറിയ മനുഷ്യന്‍റെ വലിയ മനസിലൂടെ......
തോപ്പില്‍ഭാസി ഒളിവിലെഓര്‍മ്മകളില്‍ ഒറ്റവരിയില്‍ പരാമര്‍ശിക്കുന്ന ഒരു സംഭവം ഉണ്ട്.
''വള്ളികുന്നത്ത് റിസര്‍വേക്യാമ്പ് തുറന്നു.....
വെളിയിലുള്ള ചിലരുടെ കൂടി സഹായത്തോടെ രണ്ടു രാത്രികളില്‍ പോലീസുവണ്ടിയെ ഞങ്ങള്‍ എതിരിട്ടു....
ഒരു പ്രമാണിയുടെ പുരയ്ക്ക് തീ വീണു....
ആ സംഘട്ടനങ്ങള്‍ രണ്ടാഴ്ച നീണ്ടു നിന്നു.....
അവസാനം ഞങ്ങള്‍ പിന്‍വാങ്ങി.......
ഈ ഘട്ടത്തില്‍ ശൂരനാട്ട് ചിലത് നടക്കുന്നുണ്ടായിരുന്നു.......''
ഭാസി പറഞ്ഞ പ്രമാണി എന്‍റെ വല്യപ്പൂപ്പന്‍ ആയിരുന്നു......
തീ വീണത്‌ എന്‍റെ തറവാടിനും......
തോപ്പില്‍ഭാസിയുടെ ''ഒളിവിലെ ഓര്‍മ്മകള്‍'' എന്‍റെ ഗ്രാമത്തിന്‍റെ ചരിത്രമാണ്‌.ഒരു ശരാശരി സാഹിത്യകാരനായിട്ടല്ല ഒരു മനുഷ്യസ്നേഹിയായിട്ടാണ്
ഭാസി സംഭവങ്ങളെ നോക്കിക്കണ്ടത്......അതുകൊണ്ടാകാം തറവാട് തീ വീണിട്ടും ഞാനും ഒരു കമ്മ്യൂണിസ്റ്റ്‌ ആയത്.
ഞങ്ങള്‍ മാര്‍ക്സിസം പഠിച്ചത് ഭാസിയില്‍നിന്നും,കുഞ്ഞുരാമനില്‍നിന്നും പനത്താഴയില്‍നിന്നും പോറ്റിസാറില്‍നിന്നും ഒക്കെ ആണ്.
ഇവരാരും ഇന്നു ജീവിച്ചിരിപ്പില്ല.....എന്നാല്‍ എന്നും ജീവിക്കുന്നുണ്ട് ഞങ്ങളിലൂടെ......
ഏറെ വായിക്കപ്പെടുകയും അതിലേറെ വാഴ്ത്തപ്പെടുകയും ചെയ്ത താങ്കളുടെ ''ആവേ മറിയം'' എന്ന കഥയില്‍ ഒരു നാടിന്‍റെ മറക്കാനും മറയ്ക്കാ
നും കഴിയാത്ത ഒരു ചരിതം ഉണ്ട്.കഥ ചരിത്രം അല്ല.....ചരിത്രം കഥയുമല്ല.എന്നാല്‍ ഇതു രണ്ടുമല്ലാത്ത വൃത്തികെട്ട വേഷം ഉണ്ടാകാറുമുണ്ട്.
ചരിത്രത്തിന് ആഖ്യാനങ്ങള്‍ ആകാം.ആ ആഖ്യാനങ്ങള്‍ വായനക്കാരനെക്കൊണ്ട് നിര്‍ബന്ധിച്ച് വായിപ്പിക്കാം.പേടിച്ചു തൂറാന്‍ മാത്രം പറ്റുന്നവര്‍ക്ക്
ക്ലോസറ്റില്‍ ഇരിക്കുമ്പോള്‍ അത്തരം ആഖ്യാനങ്ങള്‍ ഒരു ആശ്വാസമാണ്.
തോപ്പില്‍ഭാസി പറഞ്ഞുവെച്ച സുന്ദരനിമിഷങ്ങള്‍ പലടതും വലിച്ചുകീറി ഒട്ടിച്ചിട്ടും അല്പംപോലും ആധികാരികത നിലനിര്‍ത്താന്‍ ആകാതെ
കിടന്നു ആസ്മ വലിക്കുന്നു ഇമാനുവേല്‍ എന്ന കഥാപാത്രം......ഞാന്‍ ശ്വാസം അടക്കിപ്പിടിച്ച് ഇരുന്നിട്ടും ഇമാനുവേല്‍ ശ്വാസംമുട്ടി കിടക്കുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍