ഓര്‍മ്മകളുടെ ഭ്രമണപഥം@നമ്പി നാരായണന്‍
-----------------------------------------------------------------------
1994 ല്‍ ഏറെ വിവാദം സൃഷ്ടിച്ച ഐ.എസ്.ആര്‍.ഒ.ചാരക്കേസിലെ പ്രതികളില്‍ ഒരാള്‍ എന്ന് ആരോപിക്കപ്പെട്ട നമ്പി നാരായണന്‍റെ ആത്മകഥയായ ഓര്‍മ്മകളുടെ ഭ്രമണപഥം ഞാന്‍ വായിക്കാന്‍ എടുത്തത് അല്പം കുറ്റബോധത്തോടെയാണ്.കാരണം തൊണ്ണൂറുകളുടെ തുടക്കം മുതല്‍ ഇടതുപക്ഷരാഷ്രീയത്തില്‍ വിശ്വസിച്ചിരുന്ന ഞാന്‍ അന്നത്തെ ഈ ചാരക്കേസും
അതുമായി ബന്ധപ്പെട്ട ആളുകളെയും പ്രത്യക്ഷമായോ പരോക്ഷമായോ വിമര്‍ശിച്ചുകൊണ്ട് നിരവധി വേദികളില്‍
പ്രസംഗിച്ചിട്ടുണ്ട്.വര്‍ഷങ്ങള്‍ ഒത്തിരികടന്നുപോയി.അന്നത്തെ ചാരക്കേസ് ആദ്യം കേരളാ പോലീസും തുടര്‍ന്ന് ഇന്‍റെലിജെന്‍സ്
ബ്യൂറോയും,ക്രൈംബ്രാഞ്ച്,സി.ബി.ഐ എന്നിവരും വേണ്ടപോലെ അന്വേഷിച്ചു.അന്നുമുതല്‍ ഇന്നുവരെ
ഭരണം നടത്തിയ എല്ലാ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെയും മേശപ്പുറത്ത് ഈ ഫയല്‍ മുഷിഞ്ഞ് നാറി പലവട്ടം വന്നുവീണു.
തുടര്‍ച്ചയായി പല കോടതി വിധികളും ഉണ്ടായി.ഒടുവില്‍ കുറ്റം ആരോപിക്കപ്പെട്ട നമ്പി നാരായണന് അന്‍പതുലക്ഷം രൂപ നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കണമെന്ന് പ്രഖ്യാപിച്ചുകൊണ്ട് അദ്ദേഹത്തെ കോടതി കുറ്റവിമുക്തനാക്കി.കേസ് അന്വേഷണം നടത്തിയ പോലിസ് ഉദ്യോഗസ്ഥന്മാര്‍ക്ക് എതിരെ നടപടിയും ഹൈക്കോടതി ശുപാര്‍ശ ചെയ്തു.

ആ കേസിന്‍റെ ഒടുവിലത്തെ അദ്ധ്യായം അങ്ങനെ അവസാനിക്കുമ്പോള്‍ എല്ലാ സാധാരണ ഇന്ത്യക്കാരെയും പോലെ എന്‍റെ മനസിലും ഒരു ചോദ്യം അവശേഷിച്ചു.
''സത്യത്തില്‍ ആരാണ് ഇന്ത്യയെ വിറ്റത്.....?''
ആ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ ശ്രമിക്കുകയാണ് നമ്പി നാരായണന്‍ ഈ ആത്മകഥയിലൂടെ.

നമ്പി നാരായണന്‍ എന്ന മനുഷ്യന്‍റെ വെറുമൊരു ആത്മകഥ മാത്രമല്ല ഇത്.ഇന്ത്യയുടെ ആകാശസ്വപ്നങ്ങളുടെ സമ്പൂര്‍ണ്ണസമാഹാരം കൂടിയാണ്.നമ്പി എന്നാല്‍ വിശ്വാസം എന്നാണ് അര്‍ത്ഥമാക്കുന്നത്.വിശ്വസ്തന്‍ എന്ന് വേണമെങ്കിലും ഈ പേരിനെ വ്യാഖ്യാനിക്കാം.
അങ്ങനെയാണെങ്കില്‍ എന്നും ഇന്ത്യയുടെ കൊടിയും അഭിമാനവും ലോകത്തിന്‍റെ മുന്നില്‍ ഉയര്‍ന്ന് പ്രപഞ്ചത്തോളം വലിപ്പത്തില്‍ നില്‍ക്കണം എന്ന് ആഗ്രഹിച്ച വിശ്വസ്തനായ ഒരു രാജ്യസേവകന്‍റെ,ശാസ്ത്രജ്ഞന്‍റെ കഥകൂടിയാണ് ഇത്.

ആരായിരുന്നു നമ്പി നാരായണന്‍ എന്ന് ബോദ്ധ്യപ്പെടുത്താന്‍ തന്‍റെ ജനനം മുതലുള്ള പ്രധാന സംഭവങ്ങള്‍ വളരെ ചെറിയ രീതിയില്‍
ഈ പുസ്തകത്തില്‍ പരാമര്‍ശിക്കുന്നു.നാഗര്‍കോവില്‍ നിന്നും തിരുവനതപുരത്തേക്ക് കുടിയേറിയ ഒരു ഇടത്തരം കുടുംബത്തില്‍ ആണ് നമ്പി ജനിച്ചത്.ആ കുഞ്ഞ് കണ്ണുതുറന്നത് തന്നെ അനന്തമായ ആകാശവിസ്മയങ്ങളിലേക്ക് ആണ്.അത് എന്നും നമ്പിയെ മോഹിപ്പിച്ചിരുന്നു.
കുഞ്ഞായിരിക്കുമ്പോള്‍ അമ്മ നമ്പിക്ക് ചോറ് കൊടുക്കുമ്പോള്‍ പറയുമായിരുന്നു അമ്പിളിയമ്മാവനെ പിടിച്ചു തരാം എന്ന്.
വര്‍ഷങ്ങള്‍ക്കുശേഷം നമ്പി ആ അമ്മയ്ക്ക് വാക്കുകൊടുത്തു അമ്പിളിയമ്മാവനെ ഞാന്‍ അമ്മയ്ക്ക് പിടിച്ചു തരാം എന്ന്.

നാഗര്‍കോവിലിലെ ചെറിയ ഗ്രാമമായ പാറയ്ക്കാമടയിലെ ഓലമേഞ്ഞ കുടിപ്പള്ളിക്കൂടത്തില്‍ നിന്നും പഠനം ആരംഭിച്ച നമ്പി
മധുരയിലെ ത്യാഗരാജര്‍ എന്‍ജിനീയറിംഗ് കോളജില്‍ നിന്നും മെക്കാനിക്കല്‍ ബിരുദം നേടി പുറത്തിറങ്ങി.തമിഴ്നാട്ടിലെ ഒരു പഞ്ചസാര ഫാക്ടറിയില്‍ ട്രെയിനി ആയി തുടങ്ങിയ ഔദ്യോഗികജീവിതം പിന്നീട് ചെന്ന് നിന്നത് ലോകത്തിലെ തന്നെ പ്രധാന ബഹിരാകാശഗവേഷണ കേന്ദ്രമായ തുമ്പയിലെ ഐ.എസ്.ആര്‍.ഒ യുടെ ഡയറക്റ്റര്‍ കസേരയില്‍.

ആദ്യം കിട്ടിയ കമ്പനി ജോലി അമ്മയുടെ അസുഖം കാരണം ഉപേക്ഷിച്ചു നമ്പി കുറച്ചു കാലം നാട്ടില്‍ കറങ്ങി നടന്നു.അന്ന് അവിചാരിതമായി
കണ്ട ഒരു പത്രവാര്‍ത്തയിലെ ജോലി തേടിയാണ് തുമ്പയില്‍ എത്തുന്നത്.തുമ്പയിലെ റോക്കറ്റ് ലോഞ്ചിംഗ് സ്റ്റേഷനില്‍ ജോലി തേടി എത്തുമ്പോള്‍ അവിടെ ആരും പരിചയക്കാര്‍ ഉണ്ടായിരുന്നില്ല.അന്ന് അവിടെ വെച്ച് മെലിഞ്ഞ് ഉയരമുള്ള ഒരാളെ കണ്ടുമുട്ടി.തലമുടി ചീകാതെ അലക്ഷ്യമായി വിതറിയിട്ട് ഗൗരവത്തില്‍ എന്തോ ചിന്തിച്ചിരിക്കുന്ന ആ മനുഷ്യനോട് നമ്പി കാര്യങ്ങള്‍ തിരക്കി.

അവിടുത്തെ ജോലിക്ക് അപേക്ഷ നല്‍കേണ്ട രീതികള്‍ വിശദമായി അദ്ദേഹം നമ്പിക്ക് പറഞ്ഞുകൊടുത്തു.
നന്ദി പറഞ്ഞു പിരിയുമ്പോള്‍ നമ്പി നാരായണന്‍ അദ്ദേഹത്തോട് പേര് ചോദിച്ചു.
''ഞാന്‍ കലാം,അബ്ദുള്‍ കലാം,ഇവിടെ റോക്കറ്റ് എന്‍ജിനീയറിംഗ് ഹെഡ് ആണ്.....''
മറുപടി കേട്ട് നമ്പി നാരായണന്‍ വാപൊളിച്ചു നിന്നുപോയി എന്നാണ് ആത്മകഥയില്‍ പറഞ്ഞിരിക്കുന്നത്.അത് മറ്റാരുമായിരുന്നില്ല,ഇന്ത്യയുടെ ബഹിരാകാശസ്വപ്നങ്ങളുടെ സാരഥിയായ എ.പി.ജെ.അബ്ദുള്‍ കലാം ആയിരുന്നു അത്.
നമ്പിനാരായണന്‍ കലാമിന് കീഴിലാണ് ബഹിരാകാശദൗത്യത്തിന്‍റെ പ്രാഥമികപാഠങ്ങള്‍ പഠിച്ചത്.

പിന്നീട് നാസയുടെ ഫെലോഷിപ്പോടെ അമേരിക്കയിലെ പ്രിന്‍സ്റ്റന്‍ യൂണിവേര്‍സിറ്റിയില്‍ നിന്നും കെമിക്കല്‍ റോക്കറ്റ് പ്രൊപ്പല്‍ഷനില്‍
മാസ്റ്റര്‍ ബിരുദം നേടി.പഠനം പൂര്‍ത്തിയാക്കി ഇറങ്ങുമ്പോള്‍ അമേരിക്ക ഉള്‍പ്പെടെയുള്ള പല വിദേശരാജ്യങ്ങളും നമ്പിനാരായണന്‍ എന്ന
യുവശാസ്ത്രജ്ഞന് അന്ന് വലിയ വില നിശ്ചയിച്ചു.അമേരിക്ക സ്വന്തം പൗരത്വം ഉള്‍പ്പെടെ നാസ(NASA)യിലെ ഉയര്‍ന്ന ജോലിയും
വലിയ ശമ്പളവും നിറയെ സൗഭാഗ്യങ്ങളും വാഗ്ദാനം ചെയ്തു.അതെല്ലാം നിരസിച്ച് നമ്പി നാരായണന്‍ ജന്മനാടിന്‍റെ സ്വപ്നസാക്ഷാത്ക്കാരത്തിനായി
തുമ്പയില്‍ തന്നെ മടങ്ങിയെത്തി.അവിടെ ക്രെയോജനിക് പ്രോപ്പെല്ഷന്‍ സിസ്റ്റം പ്രൊജക്റ്റില്‍ ചേര്‍ന്നു.അതിന്‍റെ ആദ്യത്തെ ഡയറക്റ്ററും നമ്പി നാരായണന്‍ ആയിരുന്നു.

ഇതാണ് നമ്പി നാരായണന്‍ എന്ന ശാസ്ത്രജ്ഞന്‍റെ കഥയുടെ ഒന്നാം ഭാഗം.ഈ ഒന്നാം ഭാഗത്തില്‍ നിന്നുകൊണ്ടാണ് നമ്പി നാരായണന്‍ നമ്മളോട് പിന്നീടുള്ള കഥ പറയുന്നത്.ആ കഥ കൊച്ചുകേരളമല്ല ഈ പ്രപഞ്ചം മുഴുവന്‍ കേട്ട കഥയാണ്.
1994 നവംബറിലെ അവസാത്തെ ദിവസം അതുവരെയുള്ള നമ്പി നാരായണന്‍റെ ജീവിതം മാറ്റിമറിച്ചു.ഇന്ത്യയുടെ ബഹിരാകാശസാങ്കേതികവിദ്യ
പാകിസ്താന് രഹസ്യമായി വിറ്റ് പണം വാങ്ങി എന്ന രാജ്യദ്രോഹകുറ്റം ചുമത്തി നമ്പി നാരായണന്‍ അറസ്റ്റ് ചെയ്യപ്പെട്ടു.

ഈ വാര്‍ത്ത കേള്‍ക്കുന്ന ഏതൊരു ഇന്ത്യക്കാരനും രോഷം കൊണ്ട് ചോര തിളയ്ക്കും.ഇന്ത്യന്‍ ബഹിരാകാശ രഹസ്യങ്ങള്‍ ശത്രുരാജ്യത്തിന്
വിറ്റവന്‍ ആരായാലും അവനെ കല്ലെറിഞ്ഞു കൊല്ലണമെന്ന് ആരും ഉറക്കെ പറഞ്ഞുപോകും.അതുതന്നെയാണ് സംഭവിച്ചത്.ചാരക്കേസില്‍ കുറ്റാരോപിതനായി പോലിസ് കസ്റ്റഡിയില്‍ കഴിഞ്ഞ ദിവസങ്ങളും തുടര്‍ന്നുള്ള കസ്റ്റഡി ജയില്‍വാസവും ചേര്‍ന്ന് 52 ദിവസങ്ങളുടെ പീഡനവും യാതനയും ഈ പുസ്തകം വിവരിക്കുന്നുണ്ട്.ഓരോ ദിവസവും നമ്പി നാരായണന്‍ ചോദ്യം ചെയ്തവരോട് കാലുപിടിച്ചു പറഞ്ഞു ഞാന്‍ നാടിനെ
ഒറ്റുകൊടുത്തിട്ടില്ല എന്ന്.അന്ന് നമ്പി നാരായണന്‍റെ വാക്കുകള്‍ കേള്‍ക്കാന്‍ പോലീസോ പത്രക്കാരോ രാഷ്ട്രീയനേതൃത്വമോ തയാറായില്ല.കേരളത്തിലെ
പത്രങ്ങളും മറ്റ് മാധ്യമങ്ങളും രാജ്യദ്രോഹി എന്ന് മുദ്രകുത്തി ഓരോ കഥകള്‍ പടച്ചുവിട്ടു.ക്രയോജനിക് സാങ്കേതികവിദ്യ മറിച്ചു വിറ്റു എന്നതാണ്
നമ്പി നാരായണന് നേരെ ആരോപിക്കപ്പെട്ട കുറ്റം.
''ഇന്ത്യയ്ക്ക് പോലും സ്വന്തമല്ലാത്ത അന്നുവരെ ഇന്ത്യയുടെ കൈവശം വന്നുചേര്‍ന്നിട്ടില്ലാത്ത ആ സാങ്കേതികവിദ്യ എങ്ങനെ
എനിക്ക് മറിച്ചു വില്‍ക്കാന്‍ കഴിയും......?''
നമ്പി നാരായണന്‍ ആത്മകഥയിലൂടെ ചോദിച്ച ഈ ചോദ്യം ഒരു വെടിയുണ്ട പോലെ അല്ല മിസൈല്‍ പോലെ ആണ് ഇന്ത്യക്കാരന്‍റെ നെഞ്ചില്‍
ഇപ്പോള്‍ കുത്തി കയറുന്നത്.അതിനുള്ള ഉത്തരവും ഈ കഥയില്‍ ഉണ്ട്.

52 ദിവസത്തെ പീഡനകാലം കഴിഞ്ഞ് ജാമ്യം കിട്ടി വീട്ടിലെത്തിയ നമ്പി നാരായണന്‍ ആദ്യം ചെയ്തത് സുഹൃത്തായ വക്കീലിനെ വിളിച്ചു വരുത്തി
വില്‍പത്രം തയാറാക്കി.ആകെയുള്ള സ്വത്ത് ഒരു ഏക്കറോളം വരുന്ന പാരമ്പര്യവസ്തുവും വീടും മാത്രമായിരുന്നു.വില്‍പത്രം തയ്യാറായാല്‍
ആത്മഹത്യ ചെയ്യാന്‍ ഉറച്ച നമ്പി നാരായണന്‍റെ മനസിലിരുപ്പ് ആദ്യം മനസിലാക്കിയത് മകള്‍ ഗീതയാണ്.അന്ന് മകള്‍ പറഞ്ഞ വാക്കുകകളാണ് 24 വര്‍ഷം നീണ്ടുനിന്ന നിയമപോരാട്ടത്തിന് നമ്പി നാരായണനെ പ്രേരിപ്പിച്ചത്.

''അച്ഛന്‍ ഒരു ചാരനായി മുദ്രകുത്തപ്പെട്ട് ആത്മഹത്യ ചെയ്‌താല്‍ ലോകാവസാനം വരെ ഒരു ചാരനായി തന്നെ അറിയപ്പെടും.അച്ഛന് മരിക്കണം എന്നുണ്ടെങ്കില്‍ അത് ഒരു ചാരന്‍ അല്ല എന്ന് തെളിയിച്ചിട്ട് മരിക്കുക.....അച്ഛന്‍ വലിയ ഒരു സത്യമാണ് എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു......''
തുടര്‍ന്ന് രണ്ടരദശാബ്ദക്കാലം നമ്പി നാരായണന്‍ നിയമത്തിന്‍റെ വഴിയിലൂടെ സത്യം മാത്രം ആയുധമാക്കി പോരാടി.താന്‍ ഒരു വലിയ സത്യമാണെന്നും ഒരു വലിയ ശരിയാണെന്നും ലോകത്തിന്‍റെ മുന്നില്‍ തെളിയിച്ചുകൊടുത്തു.ആ പോരാട്ടവിജയത്തിന്‍റെ ചെറുപുഞ്ചിരി ഇപ്പോള്‍ നമുക്ക് ആ മുഖത്ത് കാണാം.
എന്തായിരുന്നു ചാരക്കേസ് എന്നും എന്തിനായിരുന്നു അത് കെട്ടിച്ചമച്ചത് എന്നും തെളിവുകളോടെ നമ്പി നാരായണന്‍ തുറന്നെഴുതുന്നു ഈ
ഭ്രമണപഥത്തില്‍.റോക്കറ്റ് ലോഞ്ചിംഗ് നേരില്‍ കാണാന്‍ എത്തിയ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പോലും നമ്പി നാരായണന്‍റെ മുന്നില്‍ അന്ന് ഇരുന്നില്ല.ലോകം മുഴുവന്‍ ബഹുമാനിക്കുന്ന ആ ശാസ്ത്രജ്ഞനെ 52 ദിവസം കസ്റ്റഡിയില്‍ വെച്ച് മൃഗീയമായി മര്‍ദ്ദിച്ചു.ഇരിക്കാന്‍ ഒരു കസേര പോലും നല്‍കാതെ വെറും നിലത്ത് നഗ്നപാദനായി നിര്‍ത്തി ചോദ്യം ചെയ്തു.വന്നവനും പോയവനും എല്ലാം ആ മുഖത്തുനോക്കി തന്തയില്ലാത്തവന്‍ എന്ന് വിളിച്ചു.

ഈ നാടകത്തിന്‍റെ തിരക്കഥ ആരുടെതാണ്......
മറിയം റഷീദ എന്ന ഒരു മാലിക്കാരിയെ അറസ്റ്റ് ചെയ്ത പെറ്റികേസ് രാജ്യാന്തരബന്ധമുള്ള ചാരക്കേസ് ആക്കി വളര്‍ത്തിയെടുത്ത ആസൂത്രണം ആരുടെതാണ്.......കേവലം ഒരു മുഖ്യമന്ത്രിയെ താഴെയിറക്കാന്‍ വേണ്ടി മാത്രം ഫ്രെയിം ചെയ്ത ഒരു നുണക്കഥയാണോ ഇത്....
അത് ആസൂത്രണം ചെയ്ത പോലീസും അതിന് സംരക്ഷണം നല്‍കിയ രാഷ്ട്രീയക്കാരും അത് പ്രചരിപ്പിച്ച പത്രങ്ങളും അറിഞ്ഞോ അറിയാതെയോ സഹായിച്ചത്
അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സി ആയ സി.ഐ.എ.യെ അല്ലെ.....ഇന്ത്യയില്‍ എത്തിച്ചേരാത്ത ക്രയോജനിക് സാങ്കേതികവിദ്യ ഇന്ത്യയില്‍ തന്നെ രൂപപ്പെടുത്താന്‍ കഴിവുള്ള നമ്പി നാരായണനെ തളയ്ക്കാന്‍ ഇന്ത്യയില്‍ ആര്‍ക്കാരുന്നു ഇത്ര വെപ്രാളം.........
സാങ്കേതികവിദ്യയുടെ കരാര്‍ ഒപ്പിട്ട നമ്പി നാരായണനെ ഉന്നം വെച്ചത്
ആരാണ്.....
ഐ.എസ്.ആര്‍.ഒ എന്ന ഓര്‍ഗനൈസേഷനെ കളങ്കപ്പെടുത്താന്‍ ഏത് ഇന്ത്യക്കാരന്‍ ആയിരുന്നു ആഗ്രഹിച്ചത്......
അമേരിക്കന്‍ ചാരസുന്ദരിയുമായി
കിടക്കയും രഹസ്യവും പങ്കിട്ട ഇന്ത്യന്‍ പ്രമുഖന്‍ ആരാണ്......

അങ്ങനെ നിരവധി ചോദ്യങ്ങുടെ ഉത്തരം ആണ് ഈ ഭ്രമണപഥത്തില്‍ ഉള്ളത്.കേട്ടാല്‍ ഞെട്ടുന്ന നിരവധി സത്യങ്ങള്‍....ലജ്ജിപ്പിക്കുന്ന സംഭവങ്ങള്‍....തകര്‍ന്നു വീഴുന്ന വിഗ്രഹങ്ങള്‍....പല നന്മകളുടെയും രേഖാചിത്രങ്ങള്‍...പല കൊമ്പന്മാരുടെയും
നഗ്നരഹസ്യങ്ങള്‍....അന്നത്തെ നാടകത്തിന്‍റെ തിരശ്ശീല മറനീക്കി പുറത്തുകൊണ്ടുവരുന്നു പലതും നമ്പി നാരായണന്‍.പലരെയും പ്രതിക്കൂട്ടിലാക്കി വിരല്‍ ചൂണ്ടി നിര്‍ത്തുന്നുണ്ട്.....
പലരുടെയും മുഖം മൂടി അഴിച്ചു മാറ്റുന്നുണ്ട്.

ഈ പുസ്തകത്തിന് അവതാരിക എഴുതിയ ടി.എന്‍.ശേഷന്‍ ഉള്‍പ്പെടെ പല പ്രമുഖരായ വ്യക്തികളുടെയും രേഖാചിത്രം ഉണ്ട്.നമ്പി നാരായണനെ മനസപുത്രനായി കണ്ട വിക്രം സാരാഭായിയുടെ ദുരൂഹമരണത്തിന്‍റെ വിവരണം ഉണ്ട്.കാമരാജും കരുണാനിധിയും അണ്ണാദുരയും പലയിടങ്ങളില്‍ കടന്നു വരുന്നുണ്ട്.ഇന്ത്യയുടെ
ബഹിരാകാശഗവേഷണതേരോട്ടങ്ങള്‍ രാജ്യസുരക്ഷയുടെ പരിധി മറികടക്കാതെ വിവരിക്കുന്നുണ്ട്.ചാരക്കേസ് സി.ബി.ഐ.അന്വേഷണറിപ്പോര്‍ട്ട്
അനുബന്ധമായി ചേര്‍ത്തിട്ടുണ്ട്.

പ്രശസ്ത പത്രപ്രവര്‍ത്തകനും തിരകഥാകൃത്തും നിരവധി പുസ്തകങ്ങള്‍ എഴുതിയിട്ടുള്ളയാളുമായ ജി.പ്രജേഷ് സെന്‍ ആണ് ഭ്രമണപഥത്തെ
തയ്യാറാക്കിയിട്ടുള്ളത്.ആനുകാലിക രാഷ്ട്രീയവിഷയങ്ങള്‍ ശ്രദ്ധയോടെ വീക്ഷിക്കുന്നവര്‍ ഈ പുസ്തകം വായിക്കാതെ പോകരുത്.

0 അഭിപ്രായങ്ങള്‍