ഈ ചോദ്യത്തിന് ഒരു ഉത്തരം മാത്രം.
''ഇയാളെ പോലെ ഒരാള്‍ മാത്രം....''
ജോണ്‍ എബ്രഹാമിന് മുന്‍പോ എന്നാല്‍ അതിന് ശേഷമോ ഇങ്ങനെ ഒരാള്‍ ഉണ്ടായിട്ടില്ല.ഒരുപക്ഷേ ഇനി ഉണ്ടാകാനും പോകുന്നില്ല.
''ഇയാളെ പോലെ ഒരാള്‍ മാത്രം....''
ജോണ്‍ എബ്രഹാമിന് മുന്‍പോ എന്നാല്‍ അതിന് ശേഷമോ ഇങ്ങനെ ഒരാള്‍ ഉണ്ടായിട്ടില്ല.ഒരുപക്ഷേ ഇനി ഉണ്ടാകാനും പോകുന്നില്ല.
എന്‍റെ കലാലയ ജീവിതകാലത്ത് വിദ്യാര്‍ഥിരാഷ്ട്രീയവുമായി നാടുചുറ്റുന്നതിനിടയില്‍ ആണ് ഞാന്‍ ജോണ്‍ എബ്രഹാം എന്ന പ്രതിഭയെ കാണുന്നതും പരിചയപ്പെടുന്നതും.അമ്മ അറിയാന്‍ എന്ന സിനിമ കേരളത്തിലെ ഗ്രാമങ്ങള്‍ തോറും ഒഡേസയുടെ നേതൃത്വത്തില്‍ അവതരിപ്പിക്കുകയും അടുത്ത സിനിമയെക്കുറിച്ചുള്ള ആലോചനകള്‍ നടക്കുകയും ചെയ്യുമ്പോള്‍ ആണ് ആ പരിചയപ്പെടല്‍.എന്നാല്‍ അതിന് മുന്‍പുതന്നെ ഞാന്‍ ജോണ്‍ എബ്രഹാമിനെ അറിഞ്ഞിരുന്നു.ആരാണ് എന്ന് അറിയാതെ തന്നെ ഞാന്‍ ജോണ്‍ എബ്രഹാമിന്‍റെ സിനിമയും കണ്ടിരുന്നു.
എനിക്ക് ഏകദേശം ഏഴ് വയസ്സ് പ്രായമുള്ളപ്പോള്‍ ആണ് ഞാന്‍ ആദ്യമായി ഒരു സിനിമ കാണുന്നത്.ആ സിനിമയുടെ പേര് 'വിദ്യാര്‍ഥികളെ ഇതിലെ ഇതിലെ..' എന്നായിരുന്നു.മധുവും ജയഭാരതിയും ഭാസിയും പപ്പുവും ഒക്കെ അഭിനയിച്ച ഒരു സിനിമ.ഒരു സ്ക്കൂളിനെ കേന്ദ്രീകരിച്ചുള്ള കഥ.വിദ്യാര്‍ഥികളുടെ കളികള്‍ക്കിടയില്‍ ഒരു ഫുട്ബോള്‍ തട്ടി സ്ക്കൂളില്‍ സ്ഥാപിച്ചിരുന്ന പ്രതിമ ഉടഞ്ഞുപോകുന്നതും അതില്‍ മനസ്സ് വേദനിച്ച് പ്രതിമ അവിടെത്തന്നെ പുന:സ്ഥാപിക്കാന്‍ വേണ്ടി നടത്തുന്ന പ്രവര്‍ത്തനങ്ങളുമാണ് ഈ സിനിമയുടെ ഇതിവൃത്തം.നല്ല സിനിമകള്‍ വിദ്യാര്‍ത്ഥികളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ നടപ്പാക്കിയ അന്നത്തെ ഒരു പദ്ധതിപ്രകാരം ഞങ്ങളുടെ സ്ക്കൂളില്‍ തന്നെ ഒരുക്കിയ താല്‍ക്കാലിക സംവിധാനത്തില്‍ ആണ് ആ സിനിമ കണ്ടത്.ആ സിനിമ എന്നും എന്‍റെ മനസ്സില്‍ ഉണ്ടായിരുന്നു എങ്കിലും അതിന്‍റെ സംവിധായകന്‍ ജോണ്‍ എബ്രഹാം ആണ് എന്ന് ഞാന്‍ മനസിലാക്കിയത് പിന്നീട് എത്രയോ കാലം കഴിഞ്ഞാണ്.
പിന്നീട് ജോണ്‍ എബ്രഹാമിന്‍റെ എല്ലാ സിനിമകളും കണ്ടു.സംവിധാനം ചെയ്ത സിനിമകളില്‍ ഒന്നുപോലും തീയേറ്റര്‍ കണ്ടിട്ടില്ല എങ്കിലും ജോണ്‍ എബ്രഹാം ഇന്നും നല്ല സിനിമയുടെ അടയാളവാക്യമാണ്.ഒരു വര്‍ഷം മുഴുവന്‍ തീയേറ്ററില്‍ നിറഞ്ഞു നില്‍ക്കുന്ന സിനിമപോലും തൊട്ടടുത്ത ദിവസം മനസ്സില്‍ നിന്നും മാഞ്ഞുപോയിട്ടും തീയേറ്റര്‍ കാണാത്ത ജോണ്‍ എബ്രഹാമിന്‍റെ സിനിമകള്‍ അദ്ദേഹം നമ്മളെ വിട്ടുപിരിഞ്ഞിട്ട് 30 വര്‍ഷം കഴിഞ്ഞിട്ടും ഇന്നും സജ്ജീവമായി ചര്‍ച്ച ചെയ്യപ്പെടുന്നു എന്നത് ശ്രദ്ധേയമായ കാര്യമാണ്.
സംവിധാനം ചെയ്ത സിനിമകളില്‍ ജോണ്‍ എബ്രഹാം കൂടുതല്‍ സ്നേഹിച്ചതും ജോണിനെ ജനകീയസിനിമയുടെ വക്താവും പിതാവും ആക്കിയതും 'അമ്മ അറിയാന്‍' എന്ന അവസാന സിനിമയാണ്.
ജോണ്‍ എബ്രഹാം അറിയപ്പെടുന്നത് ഒരു ചലച്ചിത്രകാരന്‍ എന്ന നിലയില്‍ ആണെങ്കിലും ഒരു ചിത്രത്തിലും ഒതുങ്ങാത്ത ബഹുമുഖപ്രതിഭ ആയിരുന്നു അദ്ദേഹം.സംഗീതത്തിലും ചിത്രകലയിലും സാഹിത്യത്തിലും നാടകത്തിലും എന്തിന് നമുക്ക് കേട്ടുകേള്‍വി മാത്രമുള്ള പല നാടന്‍കലാരൂപങ്ങളിലും ജോണിന് ഉള്ള അറിവ് ആഴത്തിലുള്ളതാണ്. ഇന്ത്യയിലെ മികച്ച 10 സിനിമകളില്‍ ഒന്ന് ജോണ്‍ എബ്രഹാമിന്‍റെ ആണെങ്കില്‍ മലയാളത്തിലെ മികച്ച ചെറുകഥകളില്‍ ഒന്ന് ജോണിന്‍റെ ആണ്.മികച്ച 10 നാടകങ്ങള്‍ എടുത്താല്‍ അതിലൊന്നില്‍ ജോണ്‍ എബ്രഹാമിന്‍റെ കയ്യൊപ്പ് കാണാം.
പത്ത് വര്‍ഷത്തെ സ്ക്കൂള്‍ വിദ്യാഭ്യാസം പതിനൊന്ന് സ്ക്കൂളുകളില്‍ പൂര്‍ത്തിയാക്കിയ ജോണ്‍ തിരുവല്ല മാര്‍ത്തോമാ കോളേജില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ മനസ്സില്‍ സിനിമ ഉണ്ടായിരുന്നോ എന്ന് അറിയില്ല.എന്നാല്‍ കോട്ടയം എം.ഡി.സെമിനാരി സ്ക്കൂളില്‍ ഒപ്പം ഉണ്ടായിരുന്ന തിലകന്‍ എന്ന നടന്‍ ഒരിക്കല്‍ പറഞ്ഞത് അന്ന് അവിടെ ജോണ്‍ എബ്രഹാം മികച്ച ഒരു ഗായകന്‍ ആയിരുന്നു എന്നാണ്.എല്‍.ഐ.സി.യില്‍ ജോലി കിട്ടി തമിഴ് നാട്ടില്‍ എത്തിയതിന് ശേഷം ആയിരിക്കാം ജോണില്‍ സിനിമയും കുടിയേറിയത്.ജോലി രാജി വെച്ച് പൂനയിലേക്ക് വണ്ടി കയറിയ ജോണ്‍ മടങ്ങി വന്നത് മിടുക്കന്‍ കുട്ടിക്കുള്ള സ്വര്‍ണമെഡലും വാങ്ങിയാണ്.ഇതിനിടയില്‍ പ്രിയ എന്ന ഹൃസ്വചിത്രവും, മണികൌളിന്‍റെ സിനിമയില്‍ സഹസംവിധാനവും നിര്‍വഹിച്ച് അതില്‍ തന്നെ ഒരു വേഷവും ചെയ്തു.
സ്വര്‍ണ്ണമെഡലുമായി ആ വരവ് വന്ന് മലയാളത്തില്‍ ആദ്യമായി ചെയ്ത സിനിമയാണ് 'വിദ്യാര്‍ത്ഥികളെ ഇതിലെ ഇതിലെ'.എന്നാല്‍ ഈ സിനിമയുടെ വാണിജ്യസ്വഭാവം ജോണ്‍ എബ്രഹാമിനെ ഒത്തിരി വേദനിപ്പിച്ചു.സമാനചിന്തയുള്ള ഒരു ഫ്രഞ്ച് സിനിമയുടെ കഥയെ അടിസ്ഥാനമാക്കിയാണ് ജോണ്‍ എബ്രഹാം ഈ സിനിമ തയാറാക്കിയത്.എന്നാല്‍ ഒത്തുതീര്‍പ്പിനുള്ള മാധ്യമം അല്ല സിനിമ എന്ന പിടിവാശിയില്‍ ഇത് എന്‍റെ സിനിമ അല്ല എന്ന് പരസ്യമായി പറഞ്ഞ് ജോണ്‍ ഈ സിനിമയെ പിന്നീട് നിഷേധിച്ചു.
ആ പിടിവാശിയുമായി ജോണ്‍ എബ്രഹാം ഇന്ത്യയിലെ ചലച്ചിത്രനഗരങ്ങളില്‍ ആകമാനം ഒത്തിരിനാള്‍ അലഞ്ഞു നടന്നു.ആ അലച്ചിലിന് ഇടയില്‍ ഒത്തിരി പദ്ധതികള്‍.പലതും പലവഴിയിലും പാതിവഴിയിലും ഉപേക്ഷിച്ചു.ഒടുവില്‍ ഏഴ് വര്‍ഷത്തിന്‍റെ ചിന്തയില്‍ നിന്നും രൂപപ്പെട്ട സിനിമ ഒരു കഴുതയുടെ രൂപത്തില്‍ അഗ്രഹാരം വിട്ടു ഇറങ്ങി വന്നപ്പോള്‍ ജോണ്‍ എന്ന സിനിമാക്കാരന്‍ ഇന്ത്യന്‍ സിനിമയില്‍ ഒരു അടയാളം ആയി മാറുകയായിരുന്നു.
''അഗ്രഹാരത്തിലെ കഴുതെെ''
തുടരും........
തുടരും........
0 അഭിപ്രായങ്ങള്‍