ഗാന്ധിജിക്ക് 150 വയസ്സ്......
മൂന്നക്ഷരം പേരുകൊണ്ട് മൂന്ന് ലോകത്തിലും നിറഞ്ഞു നില്‍ക്കുന്ന ഒരു മനുഷ്യന്‍ വേറെയില്ല.
അതാണ് മോഹന്‍ദാസ് കരംചന്ദ് ഗാന്ധി എന്ന എം.കെ.ഗാന്ധി.സ്വന്തം സത്യാന്വേഷണ പരീക്ഷണകഥകള്‍ ലോകത്തിന് മുന്നില്‍ തുറന്നുവെച്ച ഗാന്ധി അതിലൂടെ ജീവിതം ഒരു പരീക്ഷണമാണെന്നും പരീക്ഷണമല്ലാതെ മറ്റൊന്നും തന്‍റെ ജീവിതത്തില്‍ ഇല്ലെന്നും തുറന്നു പറഞ്ഞു.ആ പരീക്ഷണങ്ങളാണ് മഹാത്മാ എന്ന പദവി നേടിത്തന്നത് എന്നും പരീക്ഷണങ്ങളെക്കാള്‍ അത് നേടിത്തന്ന പദവിയാണ് തന്നെ കൂടുതല്‍ വേദനിപ്പിച്ചത് എന്നും അദ്ദേഹം പറഞ്ഞു.

എന്താണ് ഗാന്ധി ലോകത്തിന് നല്‍കിയത് എന്നത് 150 വര്‍ഷമായി നമ്മള്‍ ചര്‍ച്ച ചെയ്യുന്നു.ഞാന്‍ ഒരു ഗാന്ധി അനുയായി അല്ല.ഗാന്ധിയുടെ പല നിലപാടുകളിലും നയങ്ങളിലും എതിര്‍പ്പും വിയോജിപ്പും ഉണ്ടെങ്കില്‍പ്പോലും ലോകത്ത് ഞാന്‍ കൂടുതല്‍ ആരാധിക്കുന്ന നേതാവ് ഗാന്ധി മാത്രമാണ്.എന്താണ് ആ ആരാധനയ്ക്ക് കാരണം എന്ന് ഞാന്‍ എന്നോടുതന്നെ ചോദിച്ചിട്ടുണ്ട്.ഒന്നാമത്തെ കാരണം ഇന്ത്യയെ കാല്‍പാദം കൊണ്ട് അളന്ന മറ്റൊരു നേതാവ് ഇല്ല.ലോകത്ത് ഒരിടത്തും സ്വന്തം രാജ്യത്തെഅങ്ങനെ വ്യക്തമായി മനസിലാക്കാന്‍ ശ്രമിച്ച നേതാക്കള്‍ കുറവാണ്.
വിശദമായ ഒരു വിവരണം ഗാന്ധിയെക്കുറിച്ച് ആവശ്യമില്ല.ഒരു ഉദാഹരണം മാത്രം സൂചിപ്പിക്കാം.ഇന്ത്യയുടെ സ്വാതന്ത്ര്യ സമരഭൂമിയിലേക്ക് ഗാന്ധി നടന്നുകയറിയ അന്നുമുതല്‍ അദ്ദേഹം ഇന്ത്യയിലാകെ
യാത്ര ചെയ്തു.തീവണ്ടിയിലും കാളവണ്ടിയിലും കുതിരവണ്ടിയിലും ബസ്സിലും കാല്‍നടയായും വള്ളത്തിലും ബോട്ടിലുമായി ലക്ഷക്കണക്കിന് കിലോമീറ്റര്‍ ദൂരമാണ് ഗാന്ധി ഇന്ത്യയുടെ ഹൃദയത്തിലൂടെ നടന്നത്.1920 നും 1934 നും ഇടയില്‍ അദ്ദേഹം 5 തവണ കേരളത്തില്‍ വന്നു.ഈ അഞ്ചുതവണയില്‍ ഏതാണ്ട് 45 ദിവസങ്ങള്‍ അദ്ദേഹം കേരളത്തില്‍ ചിലവഴിച്ചു. നിസഹകരപ്രസ്ഥാനം പ്രചരിപ്പിക്കാന്‍ 1920 ല്‍ ഗാന്ധി ആദ്യമായി കേരളത്തില്‍ വരുമ്പോള്‍ അദ്ദേഹത്തിന്‍റെ വേഷം എന്തായിരുന്നു എന്ന് എനിക്ക് അറിയില്ല.ഖിലാഫത്ത് പ്രസ്ഥാനത്തിന്‍റെ അമരക്കാരില്‍ ഒരാളായ ഷൌക്കത്ത് അലിയും ഗാന്ധിജിക്ക് ഒപ്പം ഉണ്ടായിരുന്നു. അന്ന് കോഴിക്കോട് കടപ്പുറത്ത് പതിനായിരങ്ങള്‍ ഗാന്ധിജിയെ നേരില്‍ കണ്ടു.ഹിന്ദുവും മുസ്ലീമും തമ്മിലുള്ള ഐക്യം ഉറപ്പിച്ചുനിര്‍ത്താന്‍ ഗാന്ധി അവിടെ ആഹ്വാനം ചെയ്തു.

ഗാന്ധിയുടെ നിലപാട് സായിപ്പിന് പിടിച്ചില്ല.ഗാന്ധി മടങ്ങിപ്പോയി കൃത്യം ഒരു വര്‍ഷം തികയുന്നതിന് മുന്‍പ് ഹിന്ദുക്കളെയും മുസ്ലീംങ്ങളെയും തമ്മില്‍ തല്ലിക്കാന്‍ സായ്പ്പിന്‍റെ തന്ത്രങ്ങള്‍ക്ക് കഴിഞ്ഞു. മലബാറില്‍ കുരുതികള്‍ പല രീതിയില്‍ നടന്നു. ചരിത്രത്തില്‍ മലബാര്‍കലാപമെന്നും മാപ്പിളലഹളയെന്നും മാപ്പിളകലാപമെന്നുമൊക്കെ പലപേരിട്ട് വിളിച്ച ആ സംഭവങ്ങള്‍ പിന്നീട് ചരിത്രകാരന്മാര്‍ കാര്‍ഷികകലാപമായും
വര്‍ഗീയകലാപമായുമൊക്കെ സൗകര്യംപോലെ വിലയിരുത്തി.കലാപത്തിന് കാരണക്കാരന്‍ എന്ന പഴി ഗാന്ധിജിക്ക് ചാര്‍ത്തിക്കൊടുത്തു. കലാപഭൂമിയിലേക്ക് സമാധാനസന്ദേശവുമായി എത്താന്‍ ശ്രമിച്ച ഗാന്ധിയെ ബ്രിട്ടീഷ്‌കാര്‍ മദിരാശിയില്‍ തടഞ്ഞു.മടങ്ങിപ്പോകണം എന്ന ബ്രിട്ടന്‍ നിര്‍ദ്ദേശം ഗാന്ധി തള്ളിക്കളഞ്ഞു. മലബാറിലേക്ക് തന്നെ വരും എന്ന ഗാന്ധിയുടെ തീരുമാനത്തെ ബ്രിട്ടീഷ് പട്ടാളം എല്ലാ പഴുതുകളും അടച്ച്പ്രതിരോധിച്ചു. തമിഴ്നാട്ടില്‍ തങ്ങിയ ഗാന്ധി അവിടുത്തെ വിവിധ പ്രദേശങ്ങളില്‍ പ്രസംഗിക്കുകയും ജനങ്ങളുമായി അടുത്ത് ഇടപെടുകയും ചെയ്തു.

മലബാറിലേക്ക് എത്തിച്ചേരണം എന്ന ആഗ്രഹത്തോടെ തമിഴ്നാട്ടില്‍ തങ്ങിയ ഗാന്ധി അവിചാരിതമായി വൈഗ എന്ന പുണ്യനദിയുടെ തീരത്തുവെച്ച് കണ്ട
ഒരു കാഴ്ച പിന്നീട് അദ്ദേഹത്തിന്‍റെ ജീവിതത്തില്‍ വഴിത്തിരിവായി. മാറിയുടുക്കാന്‍ ഒരു കൂറപോലും
ഇല്ലാത്ത ഒരു തമിഴ് സ്ത്രീ വൈഗയുടെ പടവുകളില്‍ ഇരുന്ന് ചേലയുടെ ഒരു ഭാഗം കഴുകി ഉണക്കി മാറ് മറച്ചുകൊണ്ട് മറ്റേഭാഗം കഴുകി വൃത്തിയാക്കുന്ന കാഴ്ച ഗാന്ധി നേരില്‍ കണ്ടു.അവിടെയാണ് ഗാന്ധി ഇന്ത്യയെ കണ്ടത്.ഉണ്ണാനും ഉടുക്കാനും ഇല്ലാത്ത കോടിക്കണക്കിന് ഇന്ത്യക്കാരുടെ പ്രതിനിധിയായി മാറാന്‍ സ്വന്തം ജീവിതവും സ്വന്തം ശരീരവും സമരായുധമാക്കാന്‍ വൈഗയുടെ തീരത്തുവെച്ച് ഗാന്ധി അന്ന് തീരുമാനിച്ചു.തൊട്ടടുത്ത ദിവസം 1921 സെപ്റ്റംബര്‍ 21....മധുരയിലെ ഒരു പ്രസംഗവേദിയില്‍ ഗാന്ധി എത്തുമ്പോള്‍ വേഷം മുട്ടോളം എത്തുന്ന ഒരു ഒറ്റമുണ്ടും തന്നെക്കാള്‍ നീളമുള്ള ഒരു വടിയും ആയിരുന്നു.

പിന്നീട് ആ ഒറ്റമുണ്ട് ഉടുത്ത മനുഷ്യന്‍, കോട്ടും സൂട്ടും അണിഞ്ഞ അധികാരത്തിന്‍റെ
ആള്‍ക്കൂട്ടങ്ങള്‍ക്കിടയിലേക്ക് ആയുധമില്ലാതെ നിര്‍ഭയനായി കടന്നുചെന്നു.പൊന്നുതമ്പുരാന്‍ മുതല്‍
സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യം വരെ കഷ്ടിച്ച് അഞ്ചടി മാത്രം ഉയരമുള്ള മനുഷ്യന് മുന്നില്‍ എഴുനേറ്റ് നിന്നു.അറിയാതെ എഴുനേറ്റ് പോയതിന്‍റെ ജാള്യത മറയ്ക്കാന്‍ സായിപ്പ് 'അര്‍ദ്ധനഗ്നനായ ഫക്കീര്‍'എന്ന് വിരല്‍ ചൂണ്ടി വിളിച്ചപ്പോള്‍, ഞാന്‍ എന്‍റെ നാടിന്‍റെ അടയാളം ആണെന്ന് തിരിച്ചടിച്ച് ചിരിച്ചുകൊണ്ട് ആ പദവി സ്വീകരിച്ച ഗാന്ധി.പിന്നീട് ഈ മനുഷ്യന്‍ ആയിരുന്നു ഇന്ത്യയുടെ തലസ്ഥാനം. ഗാന്ധി എവിടെയാണോ അവിടമാണ് ഇന്ത്യയുടെ തലസ്ഥാനം.

വീണ്ടും നാല് തവണ ഗാന്ധി കേരളത്തില്‍ വന്നു.വടക്ക് കാസര്‍കോട് മുതല്‍ തെക്ക് തിരുവനന്തപുരം വരെ പല തവണ ഗാന്ധി നടന്നു.ചരിത്രം പരിശോദിക്കുമ്പോള്‍ എന്‍റെ നാട്ടിലുമുണ്ട് ഗാന്ധിയുടെ കാല്‍പാദം തൊട്ട മണ്ണ്.നിങ്ങള്‍ ഓരോരുത്തരുടെ നാട്ടിലും ഉണ്ടാകും ആ പാദം തൊട്ട മണ്ണ് ഇപ്പോഴും. അവിടെയാണ് നമ്മള്‍ ചവുട്ടിനില്‍ക്കുന്നത് എന്ന് ഓര്‍മ്മിക്കാന്‍ ഈ ജന്മദിനം അവസരമൊരുക്കണം.ഒരു പ്രളയത്തിനും ഒഴുക്കിക്കളയാന്‍ കഴിയാത്ത സാഹോദര്യത്തിന്റെയും സൌഹാര്‍ദ്ദത്തിന്‍റെയും മണ്ണ്....
സ്വയം അര്‍ദ്ധനഗ്നനാകാനും അതിലൂടെ ലോകത്തിന് മുന്നില്‍ ഏറ്റവും ദുരിതം അനുഭവിക്കുന്നവരുടെ പ്രതിനിധിയാകാനും ഗാന്ധിയെ പ്രേരിപ്പിച്ച സാഹചര്യം ഒരുക്കിയതില്‍ കേരളജനതയ്ക്കും ഒരു പങ്കുണ്ട് എന്ന സൂചനയാണ് ചരിത്രം നമ്മളെ പഠിപ്പിക്കുന്നത്.
ഗാന്ധിജി എന്ന മൂന്നക്ഷരത്തെ വെറും മൂന്ന് വെടിയുണ്ട കൊണ്ട് മായിക്കാം എന്ന് കരുതിയവര്‍ക്ക് തെറ്റി എന്ന് കാലം തെളിയിക്കുന്നു.ഗാന്ധി മരിച്ചു എന്ന് വിശ്വസിക്കുന്നവര്‍ ഇന്ത്യയില്‍ അധികം ഉണ്ടാകും.എന്നാല്‍ മരിച്ചിട്ടില്ല എന്ന് കരുതുന്നവര്‍ പലരും ഇന്നും അവരുടെ കയ്യില്‍ വെടിയുണ്ട നിറച്ച നാടന്‍തോക്ക് സൂക്ഷിക്കുന്നുണ്ട്.അവര്‍ക്കറിയാം ഗാന്ധി മരിച്ചിട്ടില്ല എന്ന്.കോടികളുടെ മനസ്സില്‍ അല്ല,അവര്‍ക്കിടയില്‍ ഈ അഞ്ചടി ഉയരക്കാരന്‍ ഹിമാലയത്തോളം ഉയരത്തില്‍ ഇന്നും ജീവിക്കുന്നുണ്ട്.
0 അഭിപ്രായങ്ങള്‍