സഹകരണപ്രസ്ഥാനം-ഒരു നൂറ്റാണ്ടിന്‍റെ സ്വര്‍ണ്ണത്തിളക്കം.
---------------------------------------------------------------------------
കേരളത്തിലെ സഹകരണപ്രസ്ഥാനത്തിന് ഒരു നൂറ്റാണ്ടിന്‍റെ ചരിത്രവും പാരമ്പര്യവും
ഉണ്ട്.ഇന്ത്യയിലാകമാനമുള്ള സഹകരണമേഖലയുമായി പ്രായത്തില്‍ ഒപ്പം
നില്‍ക്കുന്നുവെങ്കിലും കേരളത്തിലെ സഹകരണപ്രസ്ഥാനത്തെ പാകപ്പെടുത്തിയത് വളരെ
വ്യത്യസ്തമായ അനുഭവങ്ങളാണ്.അതുകൊണ്ടാകാം സഹകരണത്തിന്‍റെ കാര്യത്തിലും കേരളം ഇന്ന് ഇന്ത്യയ്ക്ക് തന്നെ മാതൃകയാകുന്നത്.
പതിനേഴ്-പതിനെട്ട് നൂറ്റാണ്ടുകളില്‍ യൂറോപ്പില്‍ കത്തിക്കയറിയ വ്യവസായികമുന്നേറ്റവും
തുടര്‍ന്ന് സാമ്പത്തിക-സാംസ്‌കാരികരംഗത്തുണ്ടായ മാറ്റവും ആണ് പ്രധാനമായി ലോകത്തെ സഹകരണം എന്ന പ്രതിക്രിയയെപ്പറ്റി ചിന്തിപ്പിച്ചത്. കൃഷി,വ്യവസായം,ഗതാഗതം തുടങ്ങി ജനകീയസാന്നിദ്ധ്യമുള്ള എല്ലാ തലങ്ങളിലും വ്യാവസായികവിപ്ലവം തുളച്ചുകയറി. അവിശ്വസനീയമായ ആ കുതിപ്പില്‍ പിന്നീട് പല കിതപ്പുകളും പ്രകടമായിരുന്നു.മൂലധനനിക്ഷേപം ഫാക്റ്ററികളില്‍ മാത്രം കേന്ദ്രീകരിക്കപ്പെടുകയും
മുതലാളിമാര്‍ ഉത്പാദനം മാത്രം കണ്ണുവെച്ച് പ്രവര്‍ത്തിക്കുകയും ചെയ്തപ്പോള്‍ ലാഭം സ്വകാര്യവ്യക്തികളുടെ കൈകളിലേക്ക് മാത്രം ഒഴുകിപ്പോയി.അത്തരത്തിലുള്ള ലാഭം വന്‍കിടവ്യവസായങ്ങളിലേക്ക് മൂലധനനിക്ഷേപമായി വീണ്ടും മടങ്ങിയെത്തി.വന്‍വ്യവസായങ്ങളിലൂടെ അമിതമായ ഉത്പാദനമുണ്ടായപ്പോള്‍ പുതിയ കമ്പോളങ്ങള്‍ തേടിപ്പോകാന്‍ മുതലാളിമാര്‍ നിര്‍ബന്ധിതരായി.അങ്ങനെയാണ് യൂറോപ്യന്മാര്‍
കോളനികളില്‍ കടന്നുകയറുകയും സൈനികശേഷിയും രാഷ്ട്രീയാധികാരവും ഉപയോഗിച്ച് സാമ്പത്തികചൂഷണം നടത്തുകയും ചെയ്തത്.

വ്യാവസായികവിപ്ലവം യൂറോപ്പിലേയും കോളനികളിലേയും സമ്പദ് വ്യവസ്ഥ
അട്ടിമറിച്ചപ്പോള്‍ കൂടുതല്‍ അസംതൃപ്തി പ്രകടമായത് കോളനികളില്‍ ആണ്.കോളനികളുടെ നിയമരീതികളും ഭരണവ്യവസ്ഥയും മാറ്റിമറിച്ചുകൊണ്ടും അവിടുത്തെ
പ്രകൃതിവിഭവങ്ങള്‍ കൊള്ളയടിച്ചുകൊണ്ടും മുതലാളിത്വം നടത്തിയ തേര്‍വാഴ്ചയുടെ
ഫലം രൂക്ഷമായ തൊഴിലില്ലായ്മയും ദാരിദ്രവുമായിരുന്നു.പരമ്പരാഗത കൃഷിരീതികളെ
മാത്രമല്ല തദ്ദേശീയകല,സാഹിത്യം,ഭാഷ,സംസ്കാരം, വിദ്യാഭ്യാസം തുടങ്ങി ജനസമൂഹത്തോട്
ഒട്ടിനില്‍ക്കുന്ന എല്ലാ രംഗങ്ങളിലും ഇത് മഞ്ഞയും മുഞ്ഞയുമായി ബാധിച്ചു.കോളനികളില്‍നിന്നും ചില പ്രതിഷേധത്തിന്‍റെ പൊട്ടിത്തെറികള്‍ ആരംഭിച്ചപ്പോള്‍
അവരെ ശാന്തരാക്കാന്‍ യൂറോപ്യന്മാര്‍ കണ്ടെത്തിയ ആയുര്‍വേദചികിത്സയാണ് സഹകരണപ്രസ്ഥാനം എന്ന ഒരു പുതിയ പ്രസ്ഥാനം.

ആദ്യകാല സോഷ്യലിസ്റ്റ് ചിന്താധാരയായ ഉട്ടോപ്യന്‍ സോഷ്യലിസത്തിന്‍റെകൂടി വക്താവും യൂറോപ്യന്‍ ചിന്തകനുമായ റോബര്‍ട്ട് ഓവനാണ് സഹകരണപ്രസ്ഥാനത്തിന്‍റെ പിതാവെന്ന് കരുതപ്പെടുന്നു.സഹകരണം ഒരു പൊതുജനപ്രസ്ഥാനമായി വളര്‍ത്തിയെടുക്കാന്‍
ജീവിതകാലം മുഴുവന്‍ പ്രവര്‍ത്തിച്ച ആളാണ് റോബര്‍ട്ട് ഓവന്‍.ഓരോരുത്തരും അവരവരുടെ ജോലി ചെയ്യുകയും അതിന്‍റെ ഫലം പിന്നീട് കൂട്ടുത്പാദനം വഴി പങ്കിടുകയും ചെയ്യുന്ന ഒരു ആശയമാണ് അദ്ദേഹം ആദ്യം വികസിപ്പിച്ചത്.
യൂറോപ്പിലെ പരുത്തിമില്ലുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ ഈ പദ്ധതി
അവിടെ വിജയം കണ്ടപ്പോള്‍ അത് ഓരോ ഗ്രാമീണസഹകരണസംഘങ്ങളായി പിന്നീട്
രൂപം പ്രാപിച്ചു.പതുക്കെ ലോകത്താകെ പടര്‍ന്ന ഈ ആശയം ബിട്ടനിലും എത്തി.ബ്രിട്ടീഷുകാര്‍ അത് ഇന്ത്യയില്‍ അവതരിപ്പിച്ചു.

1857 ലെ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരം എന്ന് കണക്കാക്കപ്പെടുന്ന ശിപ്പായിലഹള
ബ്രിട്ടീഷ് കമ്പനിസൈന്യത്തിലെ ഇന്ത്യാക്കാരായ ഭടന്മാരാണ് തുടങ്ങിവെച്ചതെങ്കിലും
അതില്‍ ഇന്ത്യയിലെ അസംതൃപ്തരായ കര്‍ഷകരുടെ പങ്ക് നിര്‍ണ്ണായകമായിരുന്നു.ബ്രിട്ടീഷ് ഭരണത്തോട് ആദ്യം പ്രതിഷേധിച്ചത് കര്‍ഷകരും ഇന്ത്യയിലെ ഗോത്രവര്‍ഗ്ഗങ്ങളുമാണ്.ശിപ്പായിലഹളയ്ക്ക് മുന്‍പുതന്നെ ഇന്ത്യയില്‍ വിവിധ സ്ഥലങ്ങളില്‍ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭങ്ങള്‍ക്ക് പിന്നില്‍ ഒരു കര്‍ഷകപ്രതിഷേധം പ്രകടമാണെന്ന് ചരിത്രം
സൂക്ഷ്മമായി പരിശോദിക്കുമ്പോള്‍ നമുക്ക് മനസിലാകും.കേരളത്തിലെ പഴശ്ശിരാജയുടെയും
വേലുത്തമ്പിയുടെയും കമ്പനിവിരുദ്ധസമരങ്ങള്‍ക്ക് പിന്നിലും വളരെ അജ്ഞാതമായ ഒരു കര്‍ഷകരോഷം പ്രകടമാണ്.അത് ഇന്ത്യയിലെ എല്ലാ ഭാഗങ്ങളിലും
കാണാന്‍കഴിയുമായിരുന്നു.ബ്രിട്ടീഷുകാരുടെ സഹായികളും പ്രതിനിധികളുമായി പ്രവര്‍ത്തിച്ച നാട്ടുരാജാക്കന്മാര്‍ക്ക് പോലും ഈ കര്‍ഷകരുടെ പ്രതിഷേധപ്രതികരണത്തെ അളന്നെടുക്കാന്‍ കഴിഞ്ഞില്ല.

അക്കാലത്ത് കര്‍ഷകര്‍ മാത്രമല്ല ഇന്ത്യയിലെ വിവിധ ഗോത്രവര്‍ഗ്ഗങ്ങളും പ്രധാനമായും
ആശ്രയിച്ചിരുന്ന ഉപജീവനമാര്‍ഗ്ഗം കൃഷിയാണ്.ബ്രിട്ടീഷ് കോളനി നിയമങ്ങള്‍ കൃഷിഭൂമികളെ ലക്ഷ്യമിട്ടപ്പോള്‍ പലരും ഭക്ഷ്യവിളകള്‍ക്ക് പകരം നാണ്യവിളകള്‍ കൃഷിചെയ്യാന്‍ നിര്‍ബന്ധിതരാകുകയോ അതില്‍ താല്പര്യം കാണിക്കുകയോ ചെയ്തു.കൃഷിഭൂമിയുടെ
മുകളില്‍ കമ്പനിയുടെ നിയന്ത്രണങ്ങള്‍ കൂടിയപ്പോള്‍ നിത്യജീവിതത്തിനുള്ള ഭക്ഷണംപോലും
കരമൊഴിവായി നേടിയെടുക്കാന്‍ കഴിയാത്ത അവസ്ഥ നേരിട്ടു.അതാണ് ഒറ്റപ്പെട്ട കലാപങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും കാരണമായത്.ലളിതമായ ജീവിതം നയിച്ചുവന്ന അന്നത്തെ കര്‍ഷകരും ഗോത്രവിഭാഗങ്ങളും ബ്രിട്ടീഷുകാരുടെ നികുതിപിരിവിലും കച്ചവടമാര്‍ഗ്ഗങ്ങളിലും തുടര്‍ച്ചയായി ചൂഷണത്തിന് ഇരയാകാന്‍ തുടങ്ങി.

ഇന്ത്യയില്‍ അന്ന് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ഗോത്രകര്‍ഷകവര്‍ഗ്ഗമായ സന്താളുകള്‍ പശ്ചിമബംഗാള്‍,ഒറീസ,ബീഹാര്‍,ആസാം എന്നിവിടങ്ങളില്‍ നിരവധി തവണ
ബ്രിട്ടീഷുകാരുമായി ഇടഞ്ഞു.ശിപ്പായിലഹളയ്ക്ക് മുന്‍പുതന്നെ അരങ്ങേറിയ സാന്താള്‍കലാപങ്ങള്‍ നമുക്ക് ചരിത്രത്തില്‍ കാണാം.ഇവരോടൊപ്പം ബംഗാളില്‍ ഭൂരിപക്ഷമുള്ള ചുവാറുകള്‍,ആസാമിലെ ഖാസികള്‍,പശ്ചിമഇന്ത്യയിലെ ഭില്ലകള്‍,
നാഗ്പൂര്‍ കോളുകള്‍,ഒറിസയിലെ ഗോണ്ടുകള്‍ തുടങ്ങി കാര്‍ഷികമേഖലയിലെ എല്ലാ ഗോത്രങ്ങളും ഒത്തുകൂടി.കര്‍ഷകരുടെ അവസ്ഥയേക്കാള്‍ മോശമായിരുന്നു വ്യവസായമേഖലയിലെ
സാധാരണതൊഴിലാളികളുടെ സ്ഥിതി. കുറഞ്ഞകൂലിയും മുഴുവന്‍സമയജോലിയും ആണ്
തൊഴിലാളികള്‍ അനുഭവിക്കേണ്ടി വന്നത്. തുണിവ്യവസായരംഗത്തെ തൊഴിലാളികളില്‍
ഭൂരിപക്ഷവും മേല്‍പ്പറഞ്ഞ ഗോത്രവിഭാഗങ്ങളില്‍ നിന്നും പടിഞ്ഞാറന്‍ഇന്ത്യയിലെ
ആദിവാസിവിഭാഗങ്ങളില്‍നിന്നും ഉള്ളവരായിരുന്നു.ഇതില്‍ പ്രധാനപ്പെട്ട ആദിവാസി
വിഭാഗമായ കോലി എന്ന വിഭാഗത്തിന്‍റെ പേരില്‍നിന്നും ആണ് കൂലി(Coolie)എന്ന
ഇംഗ്ലിഷ് വാക്ക് ബ്രിട്ടീഷ്‌കാര്‍ ഉണ്ടാക്കിയത്.

നമ്മള്‍ പഠിച്ചുവെച്ച ഇന്ത്യന്‍സ്വാതന്ത്യസമരചരിത്രത്തില്‍ അത്രയൊന്നും ശ്രദ്ധിക്കപ്പെടാതെ സമാന്തരമായി ഈ വിഭാഗങ്ങളുടെ പ്രതിഷേധവും പ്രക്ഷോഭങ്ങളും മറഞ്ഞുകിടന്നു.
എന്നാല്‍ ബ്രിട്ടിഷുകാരന്‍ പലപ്പോഴായി ഈ അസംതൃപ്തി തിരിച്ചറിഞ്ഞു എന്നതാണ്
സത്യം.കര്‍ഷകരുടെയും ഗോത്രവര്‍ഗ്ഗങ്ങളുടെയും അസംഘടിതരായ തൊഴിലാളികളുടെയും
കലാപങ്ങള്‍ക്ക് പിന്നിലെ കാരണങ്ങള്‍ കണ്ടെത്താനും അതൊക്കെ താല്‍കാലികമായി എങ്കിലും പരിഹരിഹരിക്കാനുമുള്ള ശ്രമങ്ങള്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ആരംഭിച്ചു.അതുകൊണ്ടാണ് ശിപ്പായിലഹളയെ ഒരു കാര്‍ഷികവിപ്ലവത്തിന്‍റെ സമരമുഖമാണെന്ന് ചില ചരിത്രകാരന്മാരെങ്കിലും വിലയിരുത്തുന്നത്.

ശിപ്പായിലഹളയുടെ പശ്ചാത്തലത്തില്‍ ഭാവിയില്‍ ഇത്തരത്തിലുള്ള കലാപങ്ങള്‍ ഉയര്‍ന്നുവരാന്‍ പാടില്ല എന്ന നിര്‍ബന്ധത്തോടെ ബ്രിട്ടന്‍ സഹകരണപ്രസ്ഥാനം എന്ന ആശയത്തിന്‍റെ ആശ്വാസം ഇന്ത്യയില്‍ അവതരിപ്പിച്ചു.അതാണല്ലോ 1879 ല്‍
ഡെക്കാന്‍ അഗ്രിക്കള്‍ച്ചറല്‍ റിലീഫ് ആക്റ്റ് കൊണ്ടുവരാന്‍ ബ്രിട്ടന്‍ തയാറായത്.
തുടര്‍ന്നുള്ള മുപ്പത് വര്‍ഷങ്ങള്‍ സഹകരണപ്രസ്ഥാനത്തിന്‍റെ അടിത്തറ ഇന്ത്യയില്‍
നിര്‍മ്മിക്കാനുള്ള ശ്രമങ്ങള്‍ ബ്രിട്ടിഷുകാര്‍ കൊണ്ടുപിടിച്ചു നടത്തി.1883 ല്‍ ലാന്‍ഡ് ഇമ്പ്രൂമെന്റ്റ് ലോണ്‍ ആക്റ്റ്,1884 ല്‍ അഗ്രിക്കള്‍ച്ചറല്‍ ലോണ്‍ ആക്റ്റ് എന്നിങ്ങനെ ഒന്നിനുപുറകെ ഒന്നായി രൂപത്തിലും ഭാവത്തിലും പല മാറ്റങ്ങള്‍ വരുത്തിയ
സഹകരണനിയമങ്ങള്‍ വന്നുതുടങ്ങി.എല്ലാത്തിനും ലക്ഷ്യം ഒന്നുതന്നെയായിരുന്നു,കര്‍ഷകര്‍ക്ക് കാര്‍ഷികാവശ്യങ്ങള്‍ക്ക് വായ്പ്പ അനുവദിക്കുക.പിന്നീട് മൊത്തത്തില്‍
''തക്കാവി'' നിയമങ്ങള്‍ എന്ന പേരില്‍ അറിയപ്പെട്ട ഈ നിയമങ്ങളും വകുപ്പുകളും നന്നായി
അവതരിപ്പിക്കപ്പെട്ടുവെങ്കിലും ഒന്നും അത്ര പ്രയോജനം കണ്ടില്ല.കര്‍ഷകരുടെയോ
ഗോത്രവിഭാഗങ്ങളുടെയോ ശരിയായ അര്‍ത്ഥത്തിലുള്ള ജീവിതപുരോഗതിയോ നന്മയോ അല്ല മറിച്ച് ഇന്ത്യയെന്ന മധുരവും സമ്പത്തുമുള്ള ഒരു കോളനിയെ
എന്നും ഒരു കോളനിയായി തങ്ങളുടെ കാല്‍ക്കീഴില്‍ത്തന്നെ ചവുട്ടിനിര്‍ത്താനുള്ള
ബ്രിട്ടന്‍റെ മനസ്സിലിരുപ്പാണ് ഈ പദ്ധതിയുടെ സമ്പൂര്‍ണ്ണപരാജയത്തിന് കാരണമായത്.
കര്‍ഷകര്‍ക്ക് അവര്‍ ആഗ്രഹിച്ചതോ അര്‍ഹിക്കുന്നതോ ആയ ഒരു പ്രയോജനവും
ഇതുകൊണ്ട് ഉണ്ടായില്ല.വെറും ആശ്വാസവചനങ്ങളും വെള്ളത്തിലെഴുതിയ വാഗ്ദാനങ്ങളുമായി മാറി ഇതെല്ലാം.

എന്നാല്‍ തക്കാവി നിയമങ്ങള്‍ ഒരു പ്രയോജനവും ഉണ്ടാക്കിയില്ലെന്ന് പറഞ്ഞ്
പൂര്‍ണ്ണമായി എഴുതിത്തള്ളാന്‍ ഇപ്പോള്‍ നമുക്ക് കഴിയില്ല.കാരണം ദേശീയപ്രസ്ഥാനത്തിലേക്ക്
മാത്രം ശ്രദ്ധയൂന്നിനിന്ന നമ്മുടെ രാജ്യത്തിന് സഹകരണപ്രസ്ഥാനം എന്ന ഒരു പുതിയ
ജനകീയപ്രസ്ഥാനത്തെ പരിചയപ്പെടാന്‍ ബ്രിട്ടീഷുകാരന്‍റെ ഈ ബാലപാഠങ്ങള്‍
സഹായിച്ചു എന്ന് പറയാതെ വയ്യ.1900 ല്‍ ഇന്ത്യന്‍ കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ആക്റ്റ് എന്ന ആദ്യത്തെ സഹകരണനിയമനിര്‍മ്മാണം നിലവില്‍ വന്നു.ഈ നിയമത്തിന്‍റെ ചുവടുപിടിച്ച് കേരളത്തില്‍ ആദ്യത്തെ സഹകരണസംഘം രൂപപ്പെട്ടു.
കൊടുവായൂര്‍ ഐക്യനാണയസംഘം പിറവിയെടുത്തത് അങ്ങനെയാണ്.ബ്രിട്ടീഷ് നിയമത്തിന്‍റെ ബലത്തില്‍ കൊച്ചിന്‍ പരസ്പരസഹായ റഗുലേഷന്‍ ഉണ്ടായപ്പോള്‍ ഇന്നത്തെ ഏറണാകുളത്ത് എന്നുവെച്ചാല്‍ പഴയ കൊച്ചിയില്‍ എടവനക്കാട് പരസ്പരസഹായ
സഹകരണസംഘം റജിസ്റ്റര്‍ ചെയ്യപ്പെട്ടു.അന്നത്തെ അവിടുത്തെ പൊക്കാളികൃഷിയിലും കയര്‍ നിര്‍മ്മാണത്തിലും ഏര്‍പ്പെട്ടിരുന്ന കര്‍ഷകര്‍ പരസ്പരസഹകരണത്തോടെ കൈകോര്‍ത്തപ്പോള്‍ കേരളവും സഹകരണപദ്ധതിയുടെ പുസ്തകത്തില്‍ ഹരിശ്രീ എഴുതിത്തുടങ്ങി.തൊട്ടടുത്ത വര്‍ഷം ആയില്യംതിരുനാള്‍ തിരുവിതാംകൂര്‍ സഹകരണനിയമം ഉണ്ടാക്കുകയും ആദ്യം രൂപീകരിച്ച സഹകരണസംഘം പിന്നീട് സംസ്ഥാന സഹകരണബാങ്കായി മാറുകയും ചെയ്തു.

ഇങ്ങനെ നിരവധി വഴിയിലൂടെയും ഒരു നൂറ്റാണ്ടിന്‍റെ അനുഭവത്തിലൂടെയും
നേടിയ കരുത്തിന്‍റെ വെളിച്ചത്തിലാണ് ഇന്നത്തെ സഹകരണസംഘശക്തി നില്‍ക്കുന്നത്.
ഈ പൂര്‍വ്വചരിത്രം നമുക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നുണ്ട്.ഇന്ന് ഇന്ത്യയിലെ ഏറ്റവും സുശക്തമായ സഹകാര്യസ്വത്താണ് കേരളത്തില്‍ ഉള്ളത്.കേരളത്തിന്
ഈ പ്രസ്ഥാനം ഇന്ന് വെറുമൊരു പാല്‍ സൊസൈറ്റിയോ അത്തച്ചിട്ടിക്കമ്പനിയോ
കൈവായ്പ്പയ്ക്കുള്ള സഹകരണസംഘമോ അല്ല.ആര്‍ക്കും കടന്നുകയറാന്‍ കഴിയാത്ത
മേഖലകളില്‍ കേരളസഹകരണസംഘങ്ങള്‍ കടന്നുകയറുകയും ലാഭം മാത്രം ലക്ഷ്യമിട്ട്
പ്രവര്‍ത്തിക്കുന്ന സ്വകാര്യസ്ഥാപനങ്ങളെ തള്ളിപ്പുറത്താക്കി ജനകീയആധിപത്യം
ഉറപ്പിക്കുകയും ചെയ്തിട്ടുണ്ട്.

കേരളത്തിലെ പതിനായിരക്കണക്കിന് ഗ്രാമങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍ ഓരോ മുക്കിലും മൂലയിലും നമുക്ക് സഹകരണപ്രസ്ഥാനത്തിന്‍റെ കയ്യൊപ്പും കരളുറപ്പും
കാണാം.തുടക്കം കാര്‍ഷികമേഖലയിലായിരുന്നു എങ്കിലും സാദ്ധ്യമായ എല്ലാ നൂതനവിജ്ഞാനവും ഉള്‍ക്കൊണ്ടുകൊണ്ട് സ്വയം പ്രവര്‍ത്തനപരിധി വിശാലമാക്കാനും വികസനത്തിലും സംഘടനാശക്തിയിലും അടിയുറച്ചുനിന്ന് കരുത്ത് നേടാനും സഹകരണപ്രസ്ഥാനത്തിന് കേരളത്തില്‍ കഴിഞ്ഞു.

സ്വാതന്ത്ര്യാനന്തരം ഇന്ത്യയില്‍ പഞ്ചവത്സരപദ്ധതികളിലൂടെ തുടക്കത്തില്‍ സഹകരണ
മേഖലയ്ക്ക് പ്രത്യേകപരിഗണനല്‍കിയെങ്കിലും തുടര്‍ന്നുള്ള പല നടപടികളും നമ്മളെ തളര്‍ത്തുന്നത് ആയിരുന്നു.വടക്കേയിന്ത്യയിലെ കര്‍ഷകര്‍ നടുവൊടിഞ്ഞു വീണുകിടക്കുന്നത് കേന്ദ്രഭരണാധികാരികളുടെ വികലമായ കാര്‍ഷികനയങ്ങളും സഹകരണവിരുദ്ധനിലപാടുകളും കൊണ്ടാണെന്ന് നമുക്കറിയാം.സാമ്പത്തികരംഗത്ത്കേന്ദ്രഗവര്‍മെന്റ് സ്വീകരിച്ച നവലിബറല്‍ നയങ്ങള്‍ വന്‍കിടവ്യവസായികളെയും സമ്പന്നരെയും മാത്രം സഹായിക്കുന്നതാണ്.സഹകരണസാദ്ധ്യതകള്‍ കൊട്ടിയടച്ചുകൊണ്ട് പഞ്ചവത്സരപദ്ധതികളും ആസൂത്രണകമ്മീഷന്‍റെ സോഷ്യലിസ്റ്റ് വികസനനയവും പാടേ ഉപേക്ഷിക്കുകയാണ് ഓരോ കാലത്തെയും കേന്ദ്രഭരണക്കാര്‍.കര്‍ഷകന് മുന്നില്‍
അവര്‍ ഇട്ടുകൊടുത്തത് കടവും കയറും മാത്രമാണ്.വാഗ്ദാനങ്ങളുടെ പെരുമഴ പെയ്യിക്കാന്‍
മാത്രം അറിയാവുന്ന കേന്ദ്രഭരണത്തിന്‍റെ പല ചാണക്യതന്ത്രങ്ങളും കര്‍ഷകര്‍ തിരിച്ചറിഞ്ഞു
വരുന്നുണ്ട്.സ്വന്തം കൃഷിഭൂമി ബഹുരാഷ്ട്രകമ്പനികള്‍ക്ക് പാട്ടത്തിന് കൊടുത്ത്
കിട്ടുന്ന ആ പാട്ടപ്പണം വാങ്ങി കഴിച്ച് സ്വസ്തമായി വീട്ടിലിരുന്നോളാനാണ് കര്‍ഷകരോട്
മോഡി സര്‍ക്കാര്‍ പറഞ്ഞത്.വരുമാനം ഇരട്ടിയാക്കും എന്ന ഈ വാഗ്ദാനത്തിലൂടെ മറ്റൊരു ജന്മി-കുടിയാന്‍ വ്യവസ്ഥ ഉത്തരേന്ത്യയില്‍ ബോധപൂര്‍വ്വം നിര്‍മ്മിക്കുകയാണ ഇവരുടെ ലക്ഷ്യം.അവിടുത്തെ കര്‍ഷകസഹകരണമേഖലയെ കുളിപ്പിച്ച് കഴുത്തറുത്ത്
കൊന്നത് ഈ ഉദ്ദേശത്തോടെ ആണ്.നീതിയും നെറിയും ഇല്ലാത്ത നീതി ആയോഗിലൂടെ എല്ലാവരുടെയും കണ്ണില്‍ പൊടിയിടാനുള്ള ശ്രമം കഴിഞ്ഞ അഞ്ചുവര്‍ഷമായി നടക്കുന്നുണ്ടല്ലോ.ഇത്തരം ഒരു ചൂഷണം കര്‍ഷകസഹകരണസംഘങ്ങളുടെ അഭാവത്തില്‍ വടക്കേയിന്ത്യയില്‍ നടക്കുമ്പോള്‍ നമ്മുടെ കേരളത്തിലെ സ്ഥിതി എന്താണ്.

ആദ്യത്തെ ഇ.എം.എസ്.മന്ത്രിസഭ നടപ്പാക്കിയ ഭൂപരിഷ്കരണനിയമത്തിലൂടെ
കൃഷിഭൂമി കൃഷിചെയ്യുന്നവന്‍റെ കൈകളിലെത്തിയപ്പോള്‍ ആ ഭൂമിയില്‍
കൃഷിയിറക്കാനുള്ള മൂലധനത്തിനായി അന്നത്തെ കര്‍ഷകര്‍ അമ്പരന്നുനിന്നു.കൈയ്യില്‍ കിട്ടിയ ഭൂമി തീറാധാരവും പണയപ്പണ്ടവുമായി നഷ്ടമാകുന്ന അവസ്ഥയില്‍ നിന്നും കര്‍ഷകരെ രക്ഷപെടുത്തിയത് അന്നത്തെ സര്‍ക്കാര്‍ സഹകരണമേഖലയ്ക്ക്
നല്‍കിയ പിന്തുണയും പ്രോത്സാഹനവുമാണ്.ഒരു കര്‍ഷകന്‍പോലും അന്ന് കൃഷിയിറക്കാന്‍
പണമില്ലാതെ കൃഷിഭൂമി തരിശായി ഇട്ടിട്ടില്ല.

കര്‍ഷകരുടെ സ്ഥിതി അതായിരുന്നു എങ്കില്‍ തൊഴിലാളിരംഗത്തെ സഹകരണശക്തി
ദിനേശ് എന്ന പ്രസ്ഥാനത്തിലൂടെ കേരളം അനുഭവിച്ചറിഞ്ഞു.കേരളത്തിലെ ബീഡി
തൊഴിലാളികള്‍ക്ക് മിനിമം കൂലി നല്‍കണം എന്ന ഇ.എം.എസ്.സര്‍ക്കാരിന്‍റെ വ്യവസ്ഥ
അംഗീകരിക്കാന്‍ തയാറാകാതെ തമിഴ്നാട്ടിലെയും കര്‍ണാടകത്തിലെയും ബീഡിക്കമ്പനി മുതലാളിമാര്‍ കമ്പനികള്‍ പൂട്ടി ഒറ്റരാത്രികൊണ്ട് സ്ഥലംവിട്ടു. കേരളത്തിലെ പ്രത്യേകിച്ചും മലബാര്‍ മേഖലയിലെ പതിനായിരക്കണക്കിന് കുടുംബങ്ങള്‍ ആണ്
വഴിയാധാരമായത്.സര്‍ക്കാര്‍ കൈയ്യുംകെട്ടി നോക്കിയിരുന്നില്ല.മുഴുവന്‍ തൊഴിലാളികളെയും
സംഘടിപ്പിച്ച് ദിനേശ് ബീഡി തൊഴിലാളി സഹകരണസംഘം നിലവില്‍വന്നു.തൊഴില്‍ നഷ്ടപ്പെട്ടവരെ പുന:ധിവസിപ്പിക്കുക മാത്രമല്ല പുതിയ ഒരു തൊഴില്‍ സംസ്ക്കാരവും അതില്‍ അടിയുറച്ച ഒരു തൊളിലാളി പ്രസ്ഥാനവും ആ സഹകരണത്തിലൂടെ
നമ്മള്‍ ഉണ്ടാക്കിയെടുത്തു.ലോകത്തിലെതന്നെ ഏറ്റവും വലിയ സഹകരണപ്രസ്ഥാനം ആയി ദിനേശ് മാറി.പൊതുസ്ഥലത്ത് പുകവലി നിരോധിക്കുകയും പുകയിലയ്ക്ക് എതിരായി ഒരു മനോഭാവം വളരുകയും ചെയ്തപ്പോള്‍ സ്വാഭാവികമായും ബീഡി
വ്യവസായം പ്രതിസന്ധിയിലായി.അതുകൊണ്ട് ആ സംഘം തന്നെ കുറ്റിയറ്റുപോകുമെന്ന്
ദിവാസ്വപ്നം കണ്ടവര്‍ക്ക് മുന്നില്‍ ദിനേശ് ഇന്നും തലയുയര്‍ത്തി നില്‍ക്കുന്നു.ദിനേശ് ഫുഡ്സ്,ദിനേശ് കുടനിര്‍മ്മാണയൂണിറ്റ്,ദിനേശ് ഐ.റ്റി.പാര്‍ക്ക് തുടങ്ങിയ വിവിധ മേഖലകളില്‍ വ്യത്യസ്തവര്‍ണ്ണങ്ങളില്‍ സഹകരണശക്തി നമുക്ക് അനുഭവിക്കാം.

കേരളത്തിലെ സഹകരണപ്രസ്ഥാനത്തിന്‍റെ ചരിത്രത്തിന് ജനകീയസമരങ്ങളുടെയും
ജനകീയപ്രസ്ഥാനങ്ങളുടെ സജീവമായ ഇടപെടലിന്റെയും കഥകളാണ് പറയാനുള്ളത്.
അതുകൊണ്ടുതന്നെ അത്രപെട്ടന്നൊന്നും ഉടഞ്ഞുപോകുന്നതല്ല അതിന്‍റെ ചട്ടക്കൂടും
ചങ്കോറപ്പും.കേരളത്തിലെ ക്ഷീരകര്‍ഷകസഹകരണസംഘങ്ങള്‍ക്കും അതിന്‍റെ നട്ടെല്ലായി നില്‍ക്കുന്ന മില്‍മയ്ക്കും അത്തരമൊരു ചരിത്രം ഉണ്ട്.ഇന്ത്യയിലെ ആദ്യത്തെ
ക്ഷീരകര്‍ഷകസഹകരണസംഘം രൂപീകരിച്ചത് 1913 ല്‍ ഉത്തര്‍പ്രദേശിലെ ഖത്ര എന്ന സ്ഥലത്താണ്.ഒരു തുടം പാലില്‍ നിന്നും അന്നുതുടങ്ങിയ ആ പ്രസ്ഥാനം ഇന്ന്
അവിടെ എവിടെ നില്‍ക്കുന്നു എന്ന് നമ്മള്‍ ആലോചിക്കണം.ഇന്ത്യയില്‍ പശുവിന്‍റെ
രാഷ്ട്രീയം കളിക്കുന്നവര്‍ പാലിന്‍റെ രാഷ്ട്രീയം മറക്കുന്നതിന്‍റെ ദുരിതം അവിടുത്തെ
ക്ഷീരകര്‍ഷകര്‍ ഇന്നും അനുഭവിക്കുന്നു.അതേപോലെ നമ്മളും ഒരു തുടം പാലില്‍ നിന്നും രൂപപ്പെടുത്തിയ പ്രസ്ഥാനം മില്‍മ ഈ രംഗത്ത് നായകനായി.മാത്രമോ ആയിരക്കണക്കിന് സമാന്തരസഹകരണസംഘങ്ങളും കേരളത്തില്‍ ഉണ്ട്.ക്ഷീരകര്‍ഷകര്‍ക്കിടയില്‍ വെറും
ഉത്‌പാദനവും വിപണനവും മാത്രമല്ല ഈ സംഘങ്ങള്‍ ഇന്ന് നിര്‍വ്വഹിക്കുന്നത്.ഈ മേഖലയില്‍ ആധികാരികപഠനവും കര്‍ഷകര്‍ക്ക് ആവശ്യമായ പരിശീലനവും വിവിധ വായ്പ്പാപദ്ധതികളും പുതിയ സാങ്കേതികവിദ്യയുടെ വികസനവുമൊക്കെയായി കേരളത്തിലെ ക്ഷീരകര്‍ഷകരോടൊപ്പം നില്ക്കാന്‍ ഈ
സഹകരണപ്രസ്ഥാനത്തിന് കഴിയുന്നു.കേരളത്തിലെ ഏത് ഗ്രാമങ്ങളില്‍ നിന്നുമുള്ള ക്ഷീരകര്‍ഷകരുടെ അനുഭവങ്ങള്‍ പങ്കുവെക്കുമ്പോള്‍ അതില്‍ നൂറ് ശതമാനം ആളുകളും ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരുതരത്തില്‍ ഏതെങ്കിലുമൊരു സഹകരണ
സംഘത്തിന്‍റെ കുടക്കീഴിലാണെന്ന് നമുക്ക് മനസിലാക്കാം.ആ തണലും പ്രോത്സാഹനവുമാണ് വിദ്യാസമ്പന്നരായ നിരവധി യുവാക്കളെ വെറും
തൊഴിലന്വേഷകര്‍ മാത്രമാക്കാതെ സ്വയംതൊഴില്‍ കണ്ടെത്തി സ്ഥിരവരുമാനമുള്ളവരാക്കാന്‍ കഴിയുന്ന വിധം നമ്മുടെ ക്ഷീരവ്യവസായത്തെ മാറ്റിയത്. തൊഴില്‍ സാദ്ധ്യതകള്‍ നഷ്ടപ്പെട്ട് കേരളത്തിലേക്ക് മടങ്ങിയെത്തുന്ന വിദേശമലയാളികള്‍ക്ക് സുരക്ഷിതമായ ഒരു പുനധിവാസമേഖലയായി
ക്ഷീരകര്‍ഷകരംഗത്തെ ഒരുക്കിയെടുത്തിട്ടുണ്ട് സഹകരണസംഘങ്ങള്‍.

സഹകരണരംഗത്തിലൂടെ നിക്ഷേപസമാഹരണവും സമ്പാദ്യശീലവും വളര്‍ത്തിയെടുക്കാന്‍ കഴിഞ്ഞത് നമ്മുടെ കേരളത്തില്‍ മാത്രമാണ്.കേരളത്തിലെ
പൊതുമേഖലാബാങ്കുകള്‍ ഇവിടെനിന്നും വിദേശമലയാളികളില്‍ നിന്നും സംഭരിക്കുന്ന
നിക്ഷേപങ്ങള്‍ വന്‍കിടകമ്പനിക്കാര്‍ക്കായി മെട്രോപോളിറ്റന്‍ നഗരങ്ങളിലേക്കും മറ്റ് സംസ്ഥാനങ്ങളിലെ വ്യവസായനഗരങ്ങളിലേക്കും കൊണ്ടുപോകുമ്പോള്‍ സര്‍വീസ് സഹകരണ ബാങ്കുകളും സംഘങ്ങളും നിക്ഷേപങ്ങളുടെയും
വായ്പകളുടെയും അനുപാതം എകീകരിച്ചുകൊണ്ട് പ്രാദേശികമായ വികസനത്തിനായി അതാത് ഗ്രാമങ്ങള്‍ക്ക് ഒപ്പം നില്‍ക്കുന്നു.

പരമ്പരാഗതരംഗത്തില്‍ നിന്നും വിട്ടുമാറിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കും ഈ സഹകരണ
ക്കാര്‍ക്ക് കഴിയുന്നുണ്ട്.കൈത്തറി,കയര്‍, കരകൗശലവസ്തുക്കള്‍,വിദ്യാഭ്യാസരംഗം,
സാഹിത്യസാംസ്കാരികരംഗം,ബാങ്കിംഗ് മേഖല എന്നിവയെക്കൂടാതെ പച്ചക്കറികൃഷി,മത്സ്യകൃഷി തുടങ്ങി തൊട്ടതെല്ലാം സഹകരണപ്രസ്ഥാനത്തിന്‍റെ കൈകളില്‍ ഭദ്രം.

ഈ അടുത്ത കാലത്ത് കേരളത്തിലെ പല ഗ്രാമങ്ങളിലും സംസ്ഥാനസര്‍ക്കാരിന്‍റെ ഹരിതകേരളം പദ്ധതിയുടെ കൊടിപറക്കുമ്പോള്‍ അതിന് മുന്നിലും പിന്നിലും
കര്‍ഷകരുടെ സഹകരണപ്രസ്ഥാനങ്ങള്‍ ആണെന്ന് നമുക്ക് അനുഭവമുള്ളതാണ്.തരിശുഭൂമി കണ്ടെത്താനും അവിടെ കൃഷിയിറക്കാനും മാത്രമല്ല കര്‍ഷകന് അവന്‍ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്താനും സഹായിക്കാന്‍
സഹകരണസംഘങ്ങള്‍ക്ക് കഴിയുന്നുണ്ട്.കേരളത്തിലെ പല ഗ്രാമച്ചന്തകളുടെയും ആസൂത്രകരും സംഘാടകരും അതാത് മേഖലയിലെ കാര്‍ഷികസഹകരണസംഘങ്ങളും
സൊസൈറ്റികളും സര്‍വീസ് സഹകരണബാങ്കുകളും തന്നെയാണ്.കര്‍ഷകന് അവര്‍ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങള്‍ക്ക് അര്‍ഹിക്കുന്ന വില ലഭിക്കുന്നില്ലയെന്ന വടക്കേയിന്ത്യയിലെ
കമ്പോളങ്ങളുടെ അവസ്ഥ ഇവിടെ ഒരുപരിധിവരെ മറികടക്കാന്‍ ഈ പ്രയത്നത്തിലൂടെ സാധിച്ചിട്ടുണ്ട്.

ആകെയുള്ള കണക്കെടുക്കുമ്പോള്‍ ഈ മുന്നേറ്റങ്ങളും അത് ഉണ്ടാക്കിയെടുക്കുന്ന ഊര്‍ജ്ജവും നിരവധിയാണ് എങ്കിലും ചില പ്രതിസന്ധികള്‍ ഉണ്ടായിട്ടുണ്ട് എന്ന്
നമ്മള്‍ മനസിലാക്കണം.കഴിഞ്ഞകാലങ്ങളില്‍ മാറിമാറിവന്ന കേന്ദ്രഭരണത്തിലെ ചില നയങ്ങളും നിലപാടുകളും ഇന്ത്യയിലെ തന്നെ സഹകരണപ്രസ്ഥാനത്തെ തകര്‍ക്കാന്‍ കരുതിക്കൂട്ടി ഉണ്ടാക്കിയതാണ്.രണ്ടാംലോകമഹായുദ്ധം കഴിഞ്ഞാല്‍ ഇന്ത്യന്‍ സഹകരണമേഖല നേരിട്ട വലിയ പ്രതിസന്ധിയായിരുന്നു മോഡിയുടെ
നോട്ട് പരിഷ്കാരം.അതിന്‍റെ ലക്ഷ്യങ്ങളില്‍ ഒന്നുതന്നെ കേരളത്തിലെ സഹകരണബാങ്കിംഗ് സ്ഥാപനങ്ങളെ അടിമുടി തകര്‍ക്കുക എന്നതായിരുന്നു.എന്നാല്‍
കോടിക്കണക്കായ സാധാരണജനങ്ങള്‍ക്കുകൂടി പങ്കാളിത്തമുള്ള ഈ സ്ഥാപനത്തെ തകര്‍ക്കാന്‍ അത്രപെട്ടന്നൊന്നും മൂന്നില്‍രണ്ട് ഭൂരിപക്ഷക്കാരായ തുക്ലക്ക് ഭരണക്കാര്‍ക്ക്കഴിയില്ല എന്ന് നമ്മള്‍ തന്നെ തെളിയിച്ചുകൊടുത്തില്ലേ.അവര്‍ അത് സ്വയം
അനുഭവിച്ചറിയുകയും ചെയ്തു.

കേരളത്തിലെ സഹകരണപ്രസ്ഥാനത്തെ വിരല്‍തൊട്ട് നട്ട് നനച്ചത് എ.കെ.ജി.ആണ്.അസംഘടിതരായ തൊഴിലാളികളെ സംഘടിപ്പിക്കുകയും അവരുടെ
രാഷ്ട്രീയാവകാശങ്ങള്‍ നേടിയെടുക്കാനുള്ള സമരത്തില്‍ നായകത്വം വഹിക്കുകയും ചെയ്യുന്നതിനോടൊപ്പം അവരുടെ തൊഴില്‍സ്ഥിരതയും സുരക്ഷിതത്വവും
ഉറപ്പാക്കാനുള്ള ക്രിയാത്മകപദ്ധതികളില്‍ നിന്നാണ് എ.കെ.ജി. സഹകരണസംഘപ്രസ്ഥാനത്തിന് ആരംഭം കുറിച്ചത്.ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ മുതല്‍ തുടര്‍ന്നുവന്ന സഹകരണനന്മകള്‍ പിണറായി വിജയന്‍ മന്ത്രിസഭവരെ എത്തിനില്‍ക്കുമ്പോള്‍ ഇന്നത്തെ കേരളപുനര്‍നിര്‍മ്മാണത്തില്‍ നമുക്ക് നിറയെ ഉത്തരവാദിത്വങ്ങള്‍ ഉണ്ടെന്ന് സഹകരണരംഗം തിരിച്ചറിയണം.

നവകേരളനിര്‍മ്മാണത്തില്‍ ചാമ്പ്യന്മാരാകാന്‍ കഴിവുള്ള ഒരേയൊരു പ്രസ്ഥാനം കേരളത്തിലെ സഹകരണപ്രസ്ഥാനം തന്നെയാണ്.ഒരു നൂറ്റാണ്ടിന്‍റെ പ്രവര്‍ത്തനത്തിലെ അനുഭവസമ്പത്തും ജനകീയശക്തിയും പ്രയോജനപ്പെടുത്താനുള്ള അവസരം വിനിയോഗിക്കാനുള്ള പ്രവര്‍ത്തനങ്ങളുടെ മൂര്‍ച്ചകൂട്ടാന്‍ ഈ പ്രസ്ഥാനത്തില്‍ പൂര്‍ണ്ണമായും ഭാഗികമായും പങ്കാളികളായ ഓരോരുത്തര്‍ക്കും കഴിയണം.ഓരോ പ്രദേശത്തിന്‍റെയും ആവശ്യങ്ങള്‍ക്ക് അനുസൃതമായി പ്രവര്‍ത്തനമേഖല കണ്ടെത്തി അതിനെ പ്രായോഗികതയുടെ പ്രത്യയശാസ്ത്രത്തിന്‍റെ വെളിച്ചത്തില്‍ പാകപ്പെടുത്തി പ്രയോഗിക്കാന്‍ സഹകരണപ്രസ്ഥാനം ശ്രദ്ധിക്കണം.
പുതിയ ചില മേഖലകളിലേക്ക് എത്രയും വേഗം കടന്നുകയറാനുള്ള മുന്നൊരുക്കത്തിലാണ് സഹകരണപ്രസ്ഥാനം.അതില്‍ പ്രധാനപ്പെട്ടത് പരിസ്ഥിതിയും അതുമായി ബന്ധപ്പെട്ട ജൈവരാഷ്ട്രീയവും ആണ്.പരിസ്ഥിതി സംരക്ഷണത്തിന്‍റെ ഘടകങ്ങളെല്ലാം പരസ്പരം ബന്ധപ്പെടുന്നവയാണ്.ഇന്നത്തെ നിലയില്‍പോലും
അറിഞ്ഞോ അറിയാതെയോ സഹകരണപ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍
കേരളത്തിലെ പരിസ്ഥിതി സംരക്ഷണപ്രസ്ഥാനത്തിന്‍റെ ലക്ഷ്യങ്ങളോടൊപ്പം
നില്‍ക്കുന്നതാണ്.സഹകരണസംഘങ്ങള്‍ ജനകീയക്കൂട്ടായ്മയിലൂടെ തരിശുഭൂമികളില്‍
വിളവെടുക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുന്നുണ്ട്.ഇത്തരം സഹകരണകൂട്ടായ്മകള്‍
കൃഷിയില്‍ പൂര്‍ണ്ണമായി ജൈവരീതി പ്രോത്സാഹിപ്പിക്കാനാണ് ശ്രമിക്കുന്നത്.ഒപ്പം വിളകളുടെ വ്യത്യസ്തത ഉറപ്പുവരുത്തികൊണ്ട് മണ്ണിന്‍റെ ഫലഭൂയിഷ്ഠത നിലനിര്‍ത്തുകയും,ഇടവിളകളില്‍ കൂടുതല്‍ ശ്രദ്ധകൊടുത്ത് മണ്ണിന്‍റെ ജൈവാംശം വര്‍ദ്ധിപ്പിക്കാന്‍ കഴിയുന്ന രീതി പിന്തുടരുകയും ചെയ്തുകൊണ്ട് അവര്‍ പ്രവര്‍ത്തിക്കുന്നു. ജലസംരക്ഷണപ്രവര്‍ത്തനത്തിലും ഇവരുടെ സേവനം എടുത്തുപറയേണ്ടതാണ്.കാര്‍ഷികാവശ്യത്തിനായി ഉപയോഗശൂന്യമായ തോടുകളും കുളങ്ങളും വൃത്തിയാക്കി അത് സംരക്ഷിച്ചു നിര്‍ത്താന്‍ കേരളത്തിലെ പല കര്‍ഷകസംഘങ്ങള്‍ക്കും
കഴിഞ്ഞിട്ടുണ്ട്.ഇത് പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ദിശാബോധം നല്‍കുന്നു.ഈ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഏകീകരിക്കാനും പരിസ്ഥിതി സംരക്ഷണം ഒരു തലമുറയുടെ മാത്രമല്ല ഇനി വരുന്ന മുഴുവന്‍ തലമുറയുടെയും നിലനില്‍പ്പിന് ആവശ്യമാണെന്ന് തിരിച്ചറിഞ്ഞുകൊണ്ട് ഒരു സമഗ്രമായ പദ്ധതിക്ക്
കേരളത്തിലെ സഹകരണപ്രസ്ഥാനം മുന്‍കൈയ്യെടുക്കുകയും വേണം.

അതില്‍ത്തന്നെ മറ്റൊരു പ്രധാന വിഷയമാണ് മാലിന്യസംസ്ക്കരണം.സമൂഹത്തില്‍ നമ്മുടെ ഓരോരുത്തരുടെയും വ്യത്യസ്തമായ ആവശ്യങ്ങളുടെ ഫലമായി ആണ് ഈ മാലിന്യങ്ങള്‍ ഉണ്ടാകുന്നത്.
പലതരത്തിലുള്ള പാഴ്വസ്തുക്കളും മാലിന്യങ്ങളും ഓരോ വീടുകളിലും നിരന്തരം കുന്നുകൂടുന്നു.എന്നാല്‍ അത് ശേഖരിക്കാനോ സംസ്ക്കരിക്കാനോ ഉള്ള സൗകര്യമോപരിശീലനമോ എല്ലായിടത്തും എത്തുന്നില്ല.ഓരോ ഗ്രാമങ്ങളിലും ജനകീയസ്വഭാവമുള്ള സഹകരണസംഘങ്ങള്‍ ഉണ്ടാക്കി ഇതിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍
കഴിയണം.വെയിസ്റ്റ് മാനേജ്‌മെന്റില്‍ പാഴ്വസ്തുക്കളില്‍ നിന്നും ഉപയോഗമുള്ളത്
വീണ്ടെടുക്കുക എന്ന ഒരു രീതിയും ഉണ്ട്.കേരള സര്‍ക്കാര്‍ മാലിന്യമുക്തകേരളം എന്ന മഹത്തായ ശുദ്ധീകരണപ്രസ്ഥാനം ഉയര്‍ത്തിക്കൊണ്ടുവരുമ്പോള്‍ അതില്‍ പങ്കാളികള്‍ ആകാന്‍ കഴിയുന്ന വിധം നമ്മുടെ പ്രസ്ഥാനവും ഉണര്‍ന്നുപ്രവര്‍ത്തിക്കാന്‍ ഒരുങ്ങണം.

വരാന്‍പോകുന്ന കാലം പരിസ്ഥിതിയുടെയും മാലിന്യസംസ്ക്കരണബോധത്തിന്റെയും
രാഷ്ട്രീയത്തില്‍ അടിയുറച്ചുപോകുന്ന ഒരു പ്രസ്ഥാനത്തിന്‍റെയാണ് എന്ന് നമ്മള്‍ തിരിച്ചറിയണം.
ഈ രണ്ടും ചേര്‍ത്ത ഒരു ചിന്തയ്ക്ക് മാത്രമേ നാടിനെ ശരിയായ ദിശയിലേക്ക് നയിക്കാന്‍ കഴിയൂ.മനുഷ്യസമുദായം വളര്‍ന്നതും വികസിച്ചതും സഹകരണതത്വങ്ങളില്‍ അടിസ്ഥാനമായ കൂട്ടായ്മയിലൂടെയാണ്.അതുകൊണ്ടുതന്നെ നമ്മുടെ പുരോഗതിയുടെ ഗണ്യമായ സംഭാവനനല്കിയതും സഹകരണപ്രസ്ഥാനങ്ങള് ആണ്.

നവകേരളനിര്‍മ്മിതിയുടെ ചാമ്പ്യന്മാര്‍ ആകുവാനുള്ള കുതിപ്പ് നമ്മള്‍ ആരംഭിക്കുമ്പോള്‍ കൈകളില്‍
ഈ പ്രസ്ഥാനത്തിന്‍റെ കൊടികൂടി ഉണ്ട് എന്ന് ഉറപ്പുവരുത്തുക.

0 അഭിപ്രായങ്ങള്‍