സാനീ മേരിജോണിന്‍റെ ചാത്തനേറ്.....
ആസ്വാദനം@ എം.എസ്.വിനോദ്.
''ജീവിതം തീര്‍ന്നിട്ടില്ല, അതുകൊണ്ടുതന്നെ കഥയെഴുത്തും അവസാനിച്ചിട്ടില്ല.അവസാനത്തെ കഥ ഇനിയും എഴുതാനിരിക്കുന്നേയുള്ളൂ......''
ആസ്വാദനം@ എം.എസ്.വിനോദ്.
''ജീവിതം തീര്‍ന്നിട്ടില്ല, അതുകൊണ്ടുതന്നെ കഥയെഴുത്തും അവസാനിച്ചിട്ടില്ല.അവസാനത്തെ കഥ ഇനിയും എഴുതാനിരിക്കുന്നേയുള്ളൂ......''
സമ്പൂര്‍ണ്ണകഥകളുടെ സമാഹാരം പുറത്തിറക്കിയപ്പോള്‍ അതിന്‍റെ മുഖക്കുറിപ്പില്‍ പ്രശസ്ത കഥാകൃത്ത് എം.മുകുന്ദന്‍ എഴുതിയ വാക്കുകള്‍ ആണ് ഇത്.
സാനീ ജോണ്‍ എന്ന കഥാകാരിയെക്കുറിച്ച് പറയാന്‍ എന്തിന് എം.മുകുന്ദന്‍റെ സമ്പൂര്‍ണ്ണസമാഹാരം തേടിപ്പോയെന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടാകും.പോയതിന് കാരണമുണ്ട്.ഇത്തവണ സാനീ നമുക്കുമുന്നില്‍ എത്തിയത് ഒരു നീണ്ടകഥയുമായാണ്.''കാഞ്ഞാണിയിലെ കുട്ടിച്ചാത്തന്മാര്‍'' എന്ന ചെറിയ നോവല്‍ എഴുതാന്‍ സാനീയെ പ്രേരിപ്പിച്ചത് ആ കഥ ഒരിക്കല്‍ പറഞ്ഞിട്ടും 'കഥ പോര' എന്ന് സാനീക്ക് തന്നെ തോന്നിയതുകൊണ്ടാണ്.ഒരു കഥ എഴുതിത്തീര്‍ത്ത് പേന അടച്ചുവെച്ചപ്പോള്‍ മുകുന്ദന്‍റെയും മനസിലിരുന്ന് ആരോ പറഞ്ഞു.
''പോരാ....പറയാനുള്ളതൊക്കെ പറഞ്ഞു തീര്‍ന്നിട്ടില്ല.....''
അങ്ങനെയാണ് നോവല്‍ രചനയിലേക്ക് കടന്ന് വന്നതെന്ന് എം.മുകുന്ദന്‍ തുറന്നുപറയുന്നുണ്ട്.
''പോരാ....പറയാനുള്ളതൊക്കെ പറഞ്ഞു തീര്‍ന്നിട്ടില്ല.....''
അങ്ങനെയാണ് നോവല്‍ രചനയിലേക്ക് കടന്ന് വന്നതെന്ന് എം.മുകുന്ദന്‍ തുറന്നുപറയുന്നുണ്ട്.
സാനീയുടെയും മനസ്സ് അങ്ങനെ പറഞ്ഞതുകൊണ്ടാകാം തന്‍റെതന്നെ ഒരു കഥയെ വികസിപ്പിച്ച് സാനീ ആദ്യത്തെ നോവല്‍ പൂര്‍ത്തിയാക്കിയത്.അതാണ് ''കാഞ്ഞാണിയിലെ കുട്ടിച്ചാത്തന്മാര്‍''.
ലോകത്തിലെ ഏറ്റവും നല്ല വലിയ സ്ഥാപനമാണ് കുടുംബം.ആ സ്ഥാപനത്തിന്‍റെ കന്നിമൂലയിലെ വെളിച്ചമാണ് സ്ത്രീ.ആ വെളിച്ചം അണയാതെ എവിടെയൊക്കെയുണ്ടോ അവിടെയൊക്കെ നന്മയും സ്നേഹവും സന്തോഷവും ഉണ്ടാകും.സാനീയുടെ നോവലിന്‍റെ കഥയുടെ സാരം ഇത്രമാത്രമേയുള്ളൂ.
കോട്ടയത്തുള്ള ഒരു പ്രമുഖ ലത്തീന്‍ കത്തോലിക്കാ കുടുംബത്തിലെ തൊമ്മിച്ചന്‍-മേമ മകള്‍ അന്ന എന്ന കൊച്ചന്നയെ അങ്ങ് ദൂരെ തൃശൂര്‍ ചേലക്കര കാഞ്ഞാണിയില്‍ മാളിയേക്കല്‍ വര്‍ക്കി-ഏലിക്കുട്ടി മകന്‍ ലൂക്കാ എന്ന ലൂക്കാച്ചന്‍ പെണ്ണുകാണാന്‍ എത്തുന്നിടത്ത് സാനീ നോവല്‍ ആരംഭിക്കുന്നു.തൊമ്മിച്ചന്‍റെ നെടുംകണ്ടത്തില്‍ തറവാട് കോട്ടയത്തേയും വര്‍ക്കിയുടെ മാളിയേക്കല്‍ കുടുംബം കാഞ്ഞാണിയിലേയും പ്രമാണിമാരാണ്.ഒരുപടി മുന്നില്‍ കാഞ്ഞാണിക്കാര്‍ തന്നെ എന്ന് ഉറപ്പിക്കാം.കഥയിലെ നായിക കൊച്ചന്നക്ക് രണ്ടിടത്തും ഒന്നിനും ഒരു കുറവും ഉണ്ടാകില്ല എന്ന് സാരം.പെണ്ണുകാണലും താലികെട്ടും എടുപിടീന്ന് നടന്നു.എന്നാല്‍ കൃത്യം തൊണ്ണൂറുദിവസം പോലും തികയുന്നതിന് മുന്‍പ് കെട്ടിയവന്‍റെ വീട്ടില്‍ വിളക്ക് ആകേണ്ട നായിക അവിടെ ഉണ്ടായിരുന്ന വെളിച്ചം കൂടി ഊതിക്കെടുത്തി.മാത്രമല്ല കൂടും കിടക്കയും എടുത്ത് കെട്ടിയോന്‍ ലൂക്കയേയും കൈക്കുപിടിച്ച് വാടകവീട്ടിലേക്ക് കൊച്ചന്ന പൊരുതിമാറുകയും ചെയ്തു.ഇതോടെ കഥയുടെ ഒന്നാം ഘട്ടം അവസാനിക്കുന്നു.
കാഞ്ഞാണിയില്‍ മാത്രമല്ല കേരളത്തിലെ ഒട്ടുമിക്ക കുടുംബങ്ങളിലും സംഭവിക്കുന്ന ഈ ഇറങ്ങിപ്പോക്ക് സുന്ദരമായ നര്‍മ്മത്തിലൂടെയാണ് സാനീ അവതരിപ്പിക്കുന്നത്.കെട്ടിച്ചു വിടുന്ന പെണ്മക്കള്‍ സന്തോഷത്തോടെയും മേലനങ്ങാതെയും ജീവിക്കണം എന്ന് ആഗ്രഹിക്കാത്ത മാതാപിതാക്കള്‍ ചുരുക്കം.അത്രമാത്രമേ തോമ്മിച്ചനും ഭാര്യ മേമയും ആഗ്രഹിച്ചുള്ളു.ആ കാര്യത്തില്‍ അല്പം കൂടുതല്‍ അത്യാഗ്രഹം മേമക്ക് ഉണ്ടായിപ്പോയി.ഒന്നുമല്ലെങ്കില്‍ അവര്‍ നാല് പെറ്റ വയറല്ലേ.മാത്രമല്ല കെട്ടിയോന്‍ തൊമ്മിച്ചനെ സാരിത്തുമ്പില്‍ കെട്ടി വട്ടം ചുറ്റിച്ചു ശീലവും.ഇതെല്ലാം കണ്ടും കേട്ടും വളര്‍ന്ന കൊച്ചന്നയ്ക്കും തോന്നും ഈ വക പൂതികള്‍.അതൊക്കെ ഒന്ന് നടപ്പാക്കി ജീവിതം ലൂക്കാച്ചനോടൊപ്പം നന്നായി ഒന്ന് കൊണ്ടാടാന്‍ കൊച്ചന്ന ചെയ്യുന്ന കുരുത്തക്കേടുകള്‍ ആണ് കഥയുടെ പ്രധാന ഹൈലൈറ്റ്സ്.
കഥയുടെ രസച്ചരടിന്‍റെ ഒരറ്റം കൊച്ചന്നയുടെ അമ്മച്ചി മേമയുടെ കൈകളില്‍ തന്നെയാണ്.അത് കൊച്ചന്നയിലൂടെ വളച്ചെടുത്ത് ഗീവര്‍ഗീസ് പുണ്യാളനെ മൂന്നുവട്ടം ചുറ്റി കാഞ്ഞാണിയിലേക്ക് സാനീ കൊണ്ടുപോകുമ്പോള്‍ വായനക്കാരനും പിടിവിടാതെ ഒപ്പം പോകുന്നു.കെട്ടുകഴിഞ്ഞു കാഞ്ഞാണിയില്‍ എത്തുന്ന മേമയിലൂടെയാണ് മാളിയേക്കല്‍ എന്ന ലൂക്കച്ചന്‍റെ വീട് നോവലില്‍ സാനീ പരിചയപ്പെടുത്തുന്നത്.വീടും പരിസരവും കണ്ടു കണ്ണുതള്ളുന്ന മേമ ഇതെല്ലാം സ്വന്തം മകള്‍ക്ക് ഒറ്റയ്ക്ക് വിഴുങ്ങാനുള്ളതാണ് എന്ന് ഓര്‍ത്ത് സന്തോഷിക്കുമ്പോള്‍ ആണ് ഒറോത എന്ന അയല്‍ക്കാരി കഥയിലേക്ക് വരുന്നത്.ഒന്ന് പരിചയപ്പെടുന്നതിന് മുന്‍പ് പെണ്ണിന്‍റെ നാത്തൂന്‍ വക ആദ്യത്തെ വെടിവഴിപാട് മേമയുടെ കാതില്‍ വീണു.ഒറോത എന്ന അയല്‍ക്കാരിക്ക് അല്പം ചാത്തന്‍സേവ ഉണ്ട് എന്നതാണ് ആ വെടി.ആ വെടിവെപ്പാണ് പിന്നീട് കഥയുടെ വഴിത്തിരിവായി മാറുന്നത്.
കോട്ടയത്തെ സ്വന്തം വീട്ടില്‍ അകത്തും പുറത്തുമായി നാലഞ്ചുപണിക്കാര്‍ ഉള്ളതുകൊണ്ട് വെറുതെ മേക്കപ്പിട്ടു ഇരുന്നു ശീലിച്ച കൊച്ചന്ന കാഞ്ഞാണിയില്‍ എത്തിയപ്പോള്‍ സ്ഥിതി ആകെ തലകീഴെ ആയി.ഇവിടെ അകത്തും പുറത്തും മുഴുവന്‍ ജോലിയും ചെയ്യുന്നത് അമ്മായിയമ്മ ഏലിക്കുട്ടി തന്നെയാണ്.കോച്ചന്നയുടെ വരവോടെ ആ ജോലികള്‍ രണ്ടായി പങ്ക് വെക്കപ്പെട്ടു.അങ്ങനെ പകലന്തിയോളം കൊച്ചന്നയ്ക്ക് അടുക്കളയിലും പറമ്പിലും ഒക്കെ കുറച്ചു മേലനങ്ങേണ്ടിവന്നു.ഈ അവസ്ഥയ്ക്ക് ഒരു മാറ്റം അനിവാര്യം എന്ന് തോന്നിയ കൊച്ചന്ന മുന്നില്‍ കണ്ട വഴിയാണ് ഈ ഇറങ്ങിപ്പോക്കും വാടകവീടും.എന്നാല്‍ കുടുംബത്തോടും കൂടപ്പിറപ്പുകളോടും അല്പം ആത്മാര്‍ഥതയും കൂറും ഉള്ള ലൂക്കച്ചന്‍ അത്ര പെട്ടന്നൊന്നും തന്‍റെ സാരിത്തുമ്പില്‍ കുരുങ്ങില്ല എന്ന് മനസിലാക്കിയ കൊച്ചന്ന അമ്മച്ചിയുടെ അനുഗ്രഹത്തോടെ അടവുകള്‍ ഓരോന്നായി പ്രയോഗിക്കാന്‍ തുടങ്ങി.അതില്‍ ആദ്യത്തെ അസ്ത്രം കൊച്ചന്ന തൊടുത്തു വിട്ടത് നേരെ പള്ളിമേടയിലേക്കാണ്.പള്ളിക്കും പട്ടക്കാര്‍ക്കും ഒരു തരത്തിലും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ചില ആഭിചാരങ്ങള്‍ തറവാട്ടില്‍ നടക്കുന്നുണ്ട് എന്നായിരുന്നു കൊച്ചന്ന മെനഞ്ഞെടുത്ത കള്ളക്കഥ.ഞാനല്ലാതെ മറ്റൊരു ദൈവം നിനക്ക് ഉണ്ടാകരുത് എന്ന തിരുപ്രമാണം മറന്ന് ഒരു ചാത്തനെ തട്ടിന്‍പുറത്ത് കുടിവെച്ചു പൂജിക്കുന്നു എന്ന കഥ പള്ളി വികാരിയെ വിശ്വസിപ്പിക്കാന്‍ കൊച്ചന്നയ്ക്ക് പെട്ടന്ന് കഴിഞ്ഞു. അങ്ങനെ ഒരു വീടുമാറ്റത്തിനുള്ള സമ്മതം ആദ്യംതന്നെ കൊച്ചന്ന പള്ളിയില്‍ നിന്നും നേടിയെടുത്തു.ആദ്യത്തെ കടമ്പ ബുദ്ധിപൂര്‍വ്വം ചാടി കടന്ന കൊച്ചന്ന അടുത്തത് ലക്ഷ്യമിടുന്നത് ലൂക്കച്ചനെ ആണ്.തുടര്‍ച്ചയായ തലയണമന്ത്രങ്ങളും സത്യാഗ്രഹവും നിരാഹാരവും ഒടുവില്‍ കട്ടില്‍നിസ്സഹകരണവും വരെ കൊച്ചന്ന പ്രയോഗിച്ചു.ഇളയ സഹോദരന്‍റെ ഒളിച്ചു നോട്ടവും അമ്മായിയപ്പന്‍റെ അധിക്രമിച്ചുള്ള കൈയ്യേറ്റവും അടവുകള്‍ക്കൊപ്പം ചേര്‍ത്ത് വെച്ചപ്പോള്‍ ലൂക്കായുടെ മനസ്സ് ഇളകി അലിഞ്ഞു.അങ്ങനെ ആണിന് വേണ്ട മിനിമം ആണത്വം ഒരു ഗ്രാം പോലും ഇല്ലാത്ത ലൂക്കയെ കൊച്ചന്ന ശരശയ്യയില്‍ വീഴ്ത്തി.വാടകവീട്ടില്‍ എത്തിയ ലൂക്കാ-കൊച്ചന്ന പുതുമോടിക്ക് മധുവിധു മധുരം കുറവായിരുന്നു.ഒറ്റയ്ക്കുള്ള ജീവിതത്തില്‍ ചില കുറവുകള്‍ ഉണ്ടെന്ന തിരിച്ചറിവ് കൊച്ചന്നക്ക് ഇടക്ക് തോന്നിത്തുടങ്ങി.പഴയ ഉന്മേഷം ലൂക്കയിക്കും കാണാതെയായി.അസുഖകരമായി ഒന്നും ഇല്ലെങ്കിലും അത്ര സുഖകരമായില്ല അവരുടെ ജീവിതം.ആ അവസ്ഥയില്‍ അവിചാരിതമായി പള്ളിയിലെ കുര്‍ബാനപ്രഭാഷണത്തിലെ ചില വാക്കുകള്‍ കൊച്ചന്നയില്‍ ചെറിയ വെളിച്ചം വീശുകയും ഒരു ഭാര്യ എന്നത് മാത്രമല്ല ഒരു പെണ്ണിന്‍റെ ഉത്തരവാദിത്വം എന്ന തിരിച്ചറിവിലേക്ക് ആ വെളിച്ചം കൊച്ചന്നയെ നയിക്കുകയും ചെയ്തു.ആ തിരിച്ചറിവിന്‍റെ നേരത്ത് ഒരു നിമിത്തം പോലെ ലൂക്കായുടെ അമ്മച്ചി കാല് തട്ടി വീണ് കിടപ്പിലാകുമ്പോള്‍ കുടുംബത്തിന്‍റെ മുഴുവന്‍ ഉത്തരവാദിത്വവും സ്വയം ഏറ്റെടുത്തു കൊച്ചന്ന ലൂക്കയോടൊപ്പം തറവാട്ടില്‍ മടങ്ങി എത്തുന്നിടത്ത് സുഖകരമായ ഒരു അവസ്ഥയില്‍ നോവല്‍ അവസാനിക്കുന്നു.
വളരെ ലളിതമായ ഒരു രീതിയാണ് സാനീ ഈ എഴുത്തില്‍ സ്വീകരിച്ചിരിക്കുന്നത്.ജീവിതത്വശാസ്ത്രങ്ങള്‍ പലതും അതേ ലാളിത്യത്തോടെ അവതരിപ്പിക്കാന്‍ സാനീ ശ്രമിച്ചിട്ടുണ്ട്.ചാത്തന്മാര്‍ കുടിയിരിക്കുന്നത് തറവാട്ടിലെ തട്ടിന്‍പുറങ്ങളില്‍ അല്ല മറിച്ച് മനുഷ്യമനസുകളില്‍ തന്നെയാണ് എന്ന് സമര്‍ത്ഥമായി ഈ എഴുത്തിലൂടെ നമ്മളെ സാനീ ബോധ്യപ്പെടുത്തുന്നു.ആ ചാത്തന്മാരുടെ സേവകരായി നമ്മള്‍ മാറുമ്പോള്‍ കുടുംബത്തിലെ വിളക്കുകള്‍ അണയും എന്ന ഒരു മുന്നറിയിപ്പ് കഥ നല്‍കുന്നുണ്ട്.പെണ്മക്കളെ വളര്‍ത്തി ശീലിപ്പിച്ചു വഷളാക്കുന്ന അമ്മമാര്‍ക്കിട്ട് ഒന്നുകൊട്ടാനും പെണ്ണിന്‍റെ വാക്കില്‍ മയങ്ങി എന്തിനും കൂടെ നിന്ന് തുള്ളുന്ന ചില അഭിനവഭര്‍ത്താക്കന്മാരെ കണക്കിന് കളിയാക്കാനും സാനീക്ക് കഴിഞ്ഞു.പള്ളിയും വിശ്വാസങ്ങളും മനുഷ്യരുടെ നന്മയ്ക്കുവേണ്ടിയാണ് എന്ന് പറഞ്ഞുവെച്ചുകൊണ്ട് അന്ധവിശ്വാസങ്ങള്‍ക്ക് എതിരെ അന്ധവിശ്വാസംകൊണ്ട് തന്നെ ഒരു ചാത്തനേറ് നടത്തുകയാണ് സാനീ തന്‍റെ ആദ്യ നോവലിലൂടെ.
കഥയുടെ നട്ടെല്ലായി മാറുന്ന പോത്തച്ചന്‍ എന്നോ കൊന്തയച്ചന്‍ എന്നോ വിളിപ്പേരുള്ള അച്ചന്‍ സനീയുടെ അപൂര്‍വ്വമായ സൃഷ്ടികളില്‍ ഒന്നാണ്.അല്പം ചില മാനറിസങ്ങള്‍ കൂടുതല്‍ കൊടുത്തു സാനീ ഈ കഥാപാത്രത്തെ കണക്കിലധികം കൊഞ്ചിക്കുന്നുണ്ട് .ഒരു കോമാളിയായി തോന്നിപ്പിക്കുകയും
എന്നാല്‍ കൃത്യസമയത്ത് പ്രതീക്ഷക്ക് വിരുദ്ധമായി വളരുകയും, കഥ ആവശ്യപ്പെടുന്ന സമയം തന്നെ കഥയില്‍ കടന്നു കയറി കഥയെ വഴിതിരിച്ചുവിട്ട് സുഖകരമായ ഒരു അന്ത്യത്തില്‍ എത്തിക്കുകയും ചെയ്യുന്നുണ്ട് ഈ വികാരി.പോത്തിറച്ചിയും സിനിമയും, ഇഷ്ടവും ഭ്രാന്തുമായി കൊണ്ടുനടക്കുന്ന അച്ചന്‍ ഇടവകയിലെ കുഞ്ഞാടുകളില്‍ ഇഷ്ടമുള്ള നടീനടന്മാരുടെ മുഖഛായ കണ്ടെത്തുന്നതും പിന്നീട് അവരെ ആ പേര് തന്നെ വിളിച്ച് ശീലിക്കുന്നതും രസകരമായി സാനീ അവതരിപ്പിച്ചു.ലൂക്കയെ ആദ്യം കാണുമ്പോള്‍ ജോസ്പ്രകാശിനെ ഓര്‍മ്മവരുന്ന അച്ചന് കൊച്ചന്നയെ പിന്നീട് ഷീലയായി തോന്നുന്നു.ഇത് വായിക്കുന്ന നമ്മള്‍ ഇവരുടെ ആദ്യരാത്രി അങ്ങനെയിരിക്കും എന്ന് ആലോചിച്ചു ഊറി ചിരിച്ചുപോകും.
എന്നാല്‍ കൃത്യസമയത്ത് പ്രതീക്ഷക്ക് വിരുദ്ധമായി വളരുകയും, കഥ ആവശ്യപ്പെടുന്ന സമയം തന്നെ കഥയില്‍ കടന്നു കയറി കഥയെ വഴിതിരിച്ചുവിട്ട് സുഖകരമായ ഒരു അന്ത്യത്തില്‍ എത്തിക്കുകയും ചെയ്യുന്നുണ്ട് ഈ വികാരി.പോത്തിറച്ചിയും സിനിമയും, ഇഷ്ടവും ഭ്രാന്തുമായി കൊണ്ടുനടക്കുന്ന അച്ചന്‍ ഇടവകയിലെ കുഞ്ഞാടുകളില്‍ ഇഷ്ടമുള്ള നടീനടന്മാരുടെ മുഖഛായ കണ്ടെത്തുന്നതും പിന്നീട് അവരെ ആ പേര് തന്നെ വിളിച്ച് ശീലിക്കുന്നതും രസകരമായി സാനീ അവതരിപ്പിച്ചു.ലൂക്കയെ ആദ്യം കാണുമ്പോള്‍ ജോസ്പ്രകാശിനെ ഓര്‍മ്മവരുന്ന അച്ചന് കൊച്ചന്നയെ പിന്നീട് ഷീലയായി തോന്നുന്നു.ഇത് വായിക്കുന്ന നമ്മള്‍ ഇവരുടെ ആദ്യരാത്രി അങ്ങനെയിരിക്കും എന്ന് ആലോചിച്ചു ഊറി ചിരിച്ചുപോകും.
സാനീയുടെ ഈ നോവല്‍ വായനക്കാരന് ഒരു ഉല്ലാസയാത്രയാണ്.ആ യാത്രയില്‍ ചിരിപ്പിച്ചും രസിപ്പിച്ചും അല്പം മാത്രം ചിന്തിപ്പിച്ചും കഥകയറിപ്പോകുന്ന കയറ്റത്തിന്‍റെ ആയാസം വായനക്കാരനെ ഒട്ടും അറിയിപ്പിക്കുന്നില്ല സാനീ.ഒരു തുടക്കത്തിന് സംഭവിക്കാവുന്ന ചില ചെറിയ കുറ്റങ്ങളും കുറവുകളും ഈ എഴുത്തില്‍ ഉണ്ട് എന്നും പറയാതെ വയ്യ.ഏഴാമത്തെ അധ്യായത്തില്‍ നിന്നും കഥയുടെ ഒഴുക്കിനെ സാരമായി ബാധിച്ച ഒരു കുതിച്ചുചാട്ടം എട്ടാമത്തെ അധ്യായത്തില്‍ തുടക്കം മുതല്‍ ഉണ്ടായി.ഈ വിടവ് തുടന്നുള്ള വായനയില്‍ ഒരു ഇഴച്ചില്‍ അനുഭവപ്പെടുത്തി.കൊച്ചന്നയുടെ തറവാട്ടിലേക്കുള്ള മടങ്ങിവരവിനുപിന്നില്‍ ഒരു കുര്‍ബാന പ്രസംഗവും ലൂക്കായുടെ സ്നേഹത്തിന്‍റെ ഇറക്കവും ഒരു കാരണമായി എന്നത് സത്യമാണ്.എന്നാല്‍ രണ്ടു കാരണങ്ങളും കഥയുടെ പൊതുവില്‍ ഉള്ള പോക്കില്‍ ശക്തമായ കാര്യങ്ങള്‍ അല്ല.അല്പംകൂടി വ്യക്തമായ കാരണം കണ്ടെത്താന്‍ സനീക്ക് കഴിയുമായിരുന്നു.വിവാഹം കഴിക്കുന്നവര്‍ കുറേക്കാലം എങ്കിലും തറവാട്ടില്‍ മാതാപിതാക്കള്‍ക്ക് ഒപ്പം താമസിക്കുക വഴി ഒരു കുടുംബജീവിതത്തിന്‍റെ പ്രധാന പാഠങ്ങളും വഴക്കങ്ങളും പഴക്കങ്ങളും മനസ്സിലാക്കാനുള്ള അവസരമായി മാറും എന്നത് ഒരു സന്ദേശമായി നല്‍കാനുള്ള അവസരം അവിടെ കഥാകാരിക്ക് ഉണ്ടായിരുന്നു.വികാരി കടന്നുവരുന്ന എല്ലാ സന്ദര്‍ഭങ്ങളിലും പോത്തിറച്ചിയും കുട്ടികളുടെ കളിയാക്കലും കാണാം.ചില ഇടങ്ങളില്‍ എങ്കിലും അത് ഒന്ന് ഒഴിവാക്കാന്‍ ശ്രമിക്കുക.ചില കഥാപാത്രങ്ങളെ വളര്‍ത്തിയെടുത്തു കൊണ്ടുവന്നെങ്കിലും 'മലപോലെ വന്നത് എലിപോലെ പോയി' എന്ന പോലെ അനുഭവപ്പെട്ടു.ഒറോത എന്ന കഥാപാത്രത്തിന്‍റെ വരവ് ഗംഭീരമായി.എന്നാല്‍ കഥയില്‍ കാര്യമായ സ്ഥാനം നേടാന്‍ ഒറോതയ്ക്ക് പിന്നീട് കഴിഞ്ഞില്ല.എന്നാല്‍ അനുജന്‍ ലിജോ,അമ്മായിയമ്മ ഏലിക്കുട്ടി,ഒറോതയുടെ മകന്‍ പ്രാഞ്ചി,ഇട്ടിച്ചന്‍,കുശിനിക്കാരന്‍ എന്തിന് ജയഭാരതിയായി അഭിനയിച്ച അനുജത്തി ലീന പോലും വായനക്കാരന്‍റെ മനസില്‍ ഇടംപിടിച്ചു. ഇവരില്‍ പലരേയും ഉപകഥകളും പൂര്‍വ്വകഥകളും കൊണ്ട് സുന്ദരമായി അലങ്കരിച്ചു സാനീ.ഒറോത- കൊച്ചന്ന സൗഹൃദത്തിന് ഒരു ചെറിയ സൂചന തുടക്കത്തില്‍ നല്‍കുന്നു എങ്കിലും അവരുടെ ബന്ധം പിന്നീട് വികസിപ്പിച്ചു കഥയുടെ വഴിക്ക് പ്രയോജനപ്പെടുത്താന്‍ സാനീ ശ്രമിച്ചു കണ്ടില്ല.അവര്‍ ഇരുവരും ഏതാണ്ട് ഒരേ നാട്ടുകാര്‍ ആണ് എന്നത് മുതലെടുത്ത് ആ ബന്ധം വളര്‍ത്തിയെടുക്കാനും അതിലൂടെ മുകളില്‍ സൂചിപ്പിച്ച വിടവ് നികത്താനും കഴിയുമായിരുന്നു.എന്നാല്‍ ഒറോതയെ പിന്നീട് അച്ചന് എഴുതിയ പരാതിക്കത്തിലെ ഒരു വരിയില്‍ ഒതുക്കുകയാണ് കഥാകാരി ചെയ്തത്.ചാത്തന്‍സേവ കൊച്ചന്നയുടെ ഒരു സങ്കല്പസൃഷ്ടി മാത്രമാണ് എന്ന കാര്യം കൃത്യമായി വായനക്കാരന്‍റെ മനസ്സില്‍ കയറിയോ എന്നും സാനീ സ്വയം വിലയിരുത്തണം.
ഒരു കൂട്ടിച്ചേര്‍ത്ത വായനയില്‍ പരിഹരിക്കാവുന്ന ചില്ലറ പ്രശ്നങ്ങള്‍ മാത്രമാണ് ഇതൊക്കെ.എങ്കിലും സനീയുടെ നോവല്‍ രംഗത്തേക്കുള്ള വരവ് സുന്ദരമായ ഈ 'ചാത്തനേറ്' കൊണ്ട് ഗംഭീരമാക്കി എന്ന് പറയാം.മുന്നില്‍ കാണുകയും അനുഭവിക്കുകയും ചെയ്യുന്ന സാമൂഹ്യപ്രശ്നങ്ങളെ നര്‍മ്മത്തിന്‍റെ പുളിയും ആക്ഷേപത്തിന്‍റെ എരിവും ചേര്‍ത്ത് നന്നായി പാകപ്പെടുത്താന്‍ കഴിവുള്ള എഴുത്തുകാരുടെ കുറവ് നികത്താന്‍ ഈ കഥാകാരിക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു.
സാനിയുടെ ഈ എഴുത്തിന് ഒരു ചലച്ചിത്രതിരക്കഥയുടെ എല്ലാ സ്വഭാവങ്ങളും ഉണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത.തിരക്കഥാ രചനയുടെ അല്പം സാങ്കേതികമായ കാര്യങ്ങള്‍ കൂടി മനസിലാക്കിവെച്ചാല്‍ ഒരു പക്ഷെ ഭാവിയില്‍ ആ രംഗത്തും നന്നായി ശോഭിക്കാന്‍ ഈ കഥാകാരിക്ക് കഴിയും എന്നതിന് തെളിവാണ് ഈ എഴുത്ത്.
അനുബന്ധമായി ഈ കഥയുടെ വഴിത്തിരിവായി മാറിയ ബൈബിള്‍ വാചകം കൂടി ഇവിടെയും കുറിക്കുന്നു.ഇത് നമ്മള്‍ മനസ്സില്‍ കുറിക്കേണ്ട തിരുവചനം.
ജെരീമിയ,29:11
''നിങ്ങളെക്കുറിച്ചുള്ള പദ്ധതി എന്‍റെ മനസില്‍ ഉണ്ട്.നിങ്ങളുടെ നാശത്തിനല്ല,ക്ഷേമത്തിനുള്ള പദ്ധതിയാണ് അത്.നിങ്ങള്‍ക്ക് ശുദ്ധമായ ഭാവിയും പ്രത്യാശയും നല്‍കുന്ന പദ്ധതി....''
ആമേന്‍....
''നിങ്ങളെക്കുറിച്ചുള്ള പദ്ധതി എന്‍റെ മനസില്‍ ഉണ്ട്.നിങ്ങളുടെ നാശത്തിനല്ല,ക്ഷേമത്തിനുള്ള പദ്ധതിയാണ് അത്.നിങ്ങള്‍ക്ക് ശുദ്ധമായ ഭാവിയും പ്രത്യാശയും നല്‍കുന്ന പദ്ധതി....''
ആമേന്‍....
0 അഭിപ്രായങ്ങള്‍