അശാന്തിപര്‍വ്വം@സന്തോഷ് വാര്യര്‍
----------------------------------------------------------
മഹാഭാരതത്തിലെ പന്ത്രണ്ടാം പര്‍വ്വമാണ് ശാന്തിപര്‍വ്വം.കുരുക്ഷേത്രയുദ്ധത്തില്‍ മരിച്ചു
വീണവരുടെ ആത്മാക്കള്‍ക്ക് ശാന്തി ലഭിക്കുവാന്‍വേണ്ടി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍
കഥാസന്ദര്‍ഭങ്ങളായി ഉള്‍പ്പെടുത്തിക്കൊണ്ട് വ്യാസന്‍ മഹാഭാരതത്തിലെ ഏറ്റവും
വലിപ്പം കൂടിയ പര്‍വ്വമാക്കി ശാന്തിപര്‍വ്വത്തെ മാറ്റിയിരിക്കുന്നു.

ഒറ്റനോട്ടത്തില്‍ ശാന്തിപര്‍വ്വത്തിന്‍റെ യുക്തി അത്രമാത്രമേ ഉള്ളു.എന്നാല്‍ ശാന്തിപര്‍വ്വത്തിന്
തൊട്ട് മുന്‍പുള്ള സ്ത്രീപര്‍വ്വം കൂടി ചേര്‍ത്ത് വെച്ച് വേണം നീലംബരിയില്‍ ശ്രീ.സന്തോഷ് വാര്യര്‍
എഴുതിയ 'അശാന്തിപര്‍വ്വം' എന്ന കവിതയെ വിലയിരുത്താനും ആസ്വദിക്കാനും.യുദ്ധത്തില്‍ മരിച്ചുവീണ ബന്ധുമിത്രങ്ങളുടെ ശവശരീരങ്ങള്‍ക്കിടയില്‍ നിന്ന് വിലപിക്കുന്ന സ്ത്രീകളും കുട്ടികളുമാണ് സ്ത്രീപര്‍വ്വത്തിലെ
പ്രധാന കഥാപാത്രങ്ങള്‍.ഏത് യുദ്ധം വിജയിച്ചാലും പരാജയപ്പെട്ടാലും അത് ബാധിക്കുന്നത് സ്ത്രീകളെയും കുട്ടികളെയും ആണ് എന്ന് വ്യാസന്‍ സ്ത്രീപര്‍വ്വത്തിലൂടെ സമര്‍ത്ഥിക്കുന്നു.

സന്തോഷ് വാര്യരുടെ കവിത തുടങ്ങുന്നത് ഇങ്ങനെയാണ്,
''ശാന്തിതന്‍ വെള്ളപ്രാക്കളാണിക്കൂടയില്‍,നോക്കൂ
ഒന്നു വാങ്ങിയാലൊന്നു സൗജന്യമായിത്തരാം.....''

ഒരു യുദ്ധം കഴിഞ്ഞ് രക്തവും വെടിമരുന്നിന്‍റെ ഗന്ധവും കൊണ്ട് നാറുന്ന രാജവീഥിയുടെ
കോണില്‍ കേള്‍ക്കുന്ന ഒരു ബാലന്‍റെ ശബ്ദത്തിലേക്കാണ് കവി നമ്മുടെ ശ്രദ്ധ തുടക്കത്തില്‍ തന്നെ കൊണ്ടുപോകുന്നത്.ആദ്യത്തെ രണ്ട് വരികളില്‍ തന്നെ കവിത ലക്ഷ്യം വെക്കുന്നതും
ഉന്നം പിടിക്കുന്നതും എന്തിലേക്കാണ് എന്ന് വായനക്കാരനെ ബോധ്യപ്പെടുത്താന്‍ കവിക്ക്
കഴിഞ്ഞു എന്നതാണ് ഈ കവിതയുടെ ആസ്വാദനം മികവുള്ളതാക്കിയത്.ആ വരികള്‍ എന്നെ
കൊണ്ടുപോയത് മഹാഭാരതത്തിലെ സ്ത്രീപര്‍വ്വത്തിലേക്കാണ്.അവിടെ ശവശരീരങ്ങള്‍ക്ക് ഇടയില്‍ ഓടിനടന്ന് അലമുറയിട്ട് കരയുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഇടയില്‍ നമ്മള്‍ ഒരുപക്ഷേ
ഈ ബാലനെയും നമ്മള്‍ കണ്ടിരിക്കാം.ആ ബാലന്‍ ഒരു തവണയെങ്കിലും ശാന്തിയുടെ വെള്ളരിപ്രാവുകളെ
അപ്പോള്‍ ഓര്‍ത്തിരിക്കാം.വ്യാസന്‍റെ മൗനങ്ങള്‍ തിരിച്ചരിയുന്നവനാണ് കവി എങ്കില്‍ എന്‍റെ പ്രിയ സുഹൃത്ത് ശ്രീ.സന്തോഷ് വാര്യര്‍ ഈ മാധ്യമരംഗത്തെ മികച്ച കവികളില്‍ ഒരാള്‍ ആണ് എന്ന് വീണ്ടും തെളിയിക്കുകയാണ്
'അശാന്തിപര്‍വ്വം' എന്ന ഈ കവിതയിലൂടെ.

ഒരു ബാലനെ യുദ്ധത്തിന്‍റെ ഭീകരതനല്‍കിയ ദുരന്തചിത്രമായി മാത്രമല്ല ലോകത്ത് ആകമാനമുള്ള അശാന്തിയുടെ സന്തതിയായി കവി ഈ കവിതയില്‍ ചിത്രീകരിക്കുന്നു.നിഷ്കളങ്കമായ മുഖം,നിദ്രയും നിരാശയും നിഴലിക്കുന്ന ഭാവം,ഒട്ടിയ കവിള്‍,പൊട്ടിയ വള്ളിനിക്കര്‍,മൊട്ടിലേ മുരടിച്ചവന്‍,
പത്ത് വയസ്സ് പ്രായം.......ഇതാണ് കവി നമുക്ക് നല്‍കുന്ന ആ ബാലന്‍റെ പ്രൊഫൈല്‍ ചിത്രം.
ഈ ചിത്രം ആരുടേയും കണ്ണ് നനയിക്കും.എന്‍റെ കണ്ണ് നിറഞ്ഞ് കാഴ്ചയും പോയി.ആ കുഞ്ഞിന്‍റെ
മുഖത്ത് ഞാന്‍ കാണുന്നത് എന്‍റെ മകന്‍ ഉണ്ണിക്കുട്ടന്‍റെ ബാല്യം വിടാത്ത മുഖഭാവമാണ്.
അതേ ഛായയാണ്......
ലോകത്ത് ആകമാനമുള്ള അശാന്തിയുടെ തീരങ്ങളില്‍ ശാന്തിയുടെ വെള്ളരിപ്രാവുകളുമായി
നില്‍ക്കുന്ന കുഞ്ഞുമനസ്സുകള്‍ക്കുള്ള കവിയുടെ സല്യുട്ട് ആണ് ഈ കവിത.

കവിയുടെ കാഴ്ചപ്പാടില്‍ യുദ്ധം മാത്രമല്ല അശാന്തിയുടെ കാരണം.അതുകൊണ്ടുതന്നെ കവിതയില്‍ യുദ്ധം എന്ന വാക്ക് ഒരു തവണ മാത്രം ഉപയോഗിച്ച് ആ വാക്കിന്‍റെ പ്രാധാന്യം
കുറയ്ക്കുന്നുണ്ട് ശ്രീ.സന്തോഷ് വാര്യര്‍.കവിതയും കവിയും വിരല്‍ ചൂണ്ടുന്നത് അശാന്തിയിലേക്കാണ്.

വീട്ടുവേലയ്ക്ക് വിട്ട കുഞ്ഞുപെങ്ങളെ പിച്ചിച്ചീന്തിയ ചെന്നായ്ക്കളും ദാരിദ്ര്യം മുതലെടുത്ത് ചെറുപ്പക്കാരുടെ മനസ്സിലേക്ക് തീവ്രവാദത്തിന്‍റെ വിത്തുകള്‍ വിതയ്ക്കുന്ന ചെകുത്താന്‍മാരും, അശാന്തിയുടെ യഥാര്‍ത്ഥ കാരണങ്ങള്‍ എന്താണെന്ന് മനസ്സിലാക്കാതെ അടിച്ചമര്‍ത്തലിന്‍റെ വ്യോമയാനങ്ങള്‍ തീര്‍ക്കുന്ന ഭരണാധികാരികളും എല്ലാം കവിതയില്‍ പരോക്ഷമായി വിമര്‍ശിക്കപ്പെടുന്നുണ്ട്.
''എല്ലുകളോരോന്നെണ്ണിപ്പെറുക്കാം,മാഗാത്രത്തില്‍
വല്ലപാടുമാ ജീവകോരകം വസിക്കുന്നു......''
വല്ലപാടുമാ ജീവകോരകം വസിക്കുന്നു......''
എന്ന വരികളിലൂടെ അശാന്തിയുടെ ഭൗതികഭാവം പട്ടിണി തന്നെ ആണെന്ന് കവി സമര്‍ത്ഥമായി
അവതരിപ്പിക്കുന്നു.എന്നിട്ടും ആ കുഞ്ഞ് വില്‍ക്കാന്‍ ശ്രമിക്കുന്നത് ശാന്തിയുടെ പ്രാവുകളെ തന്നെയാണ്.വാങ്ങാന്‍ ആരും ഇല്ലെങ്കിലും ഒരെണ്ണം സൗജന്യമായി നല്‍കിയെങ്കിലും അത് ചിലവാക്കാന്‍ ശ്രമിക്കുന്ന ആ നിഷ്കളങ്കത പണ്ട് രാജാവ് നഗ്നനാണ് എന്ന് വിളിച്ചു പറഞ്ഞ ധീരതയിലേക്കാണ് നമ്മളെ കൊണ്ടുചെന്ന് എത്തിക്കുന്നത്.ആ ധീരതയുടെ ഒരു ചാണ്‍ പോലും വലിപ്പം ഇല്ലാത്ത സമൂഹത്തിന്‍റെ മന:സ്ഥിതിയേയും കവി കണക്കിന് പരിഹസിക്കുന്നുണ്ട്.സമൂഹം പറയുന്നത് കേള്‍ക്കണ്ടേ....

''വില്‍ക്കുവാന്‍ മറ്റെന്തെല്ലാം സാധനങ്ങളീ മണ്ണില്‍
ഉള്‍ക്കടദ്വേഷം മുതല്‍ പട്ടടത്തുകില്‍ വരെ.....''
അതെ,ആധുനികവാണിജ്യചന്തകളില്‍ നമുക്ക് വില്‍ക്കാനും വാങ്ങാനും മറ്റ് എന്തെല്ലാമുണ്ട്.
വെറുപ്പ്,ചതി,പക,അഹങ്കാരം,പെണ്ണ്,മണ്ണ്,പൊന്ന്,
തത്വശാസ്ത്രം,നീതിശാസ്ത്രം,നിയമം,മന:സാക്ഷി.....അങ്ങനെ എന്തെല്ലാം.

''അന്തിതന്‍ കരിന്തിരി കെടുത്താന്‍ രാവെത്തുന്നു......''
അല്പം പോലും പ്രതീക്ഷയ്ക്ക് വക നല്‍കാതെ കവിതയുടെ അവസാനത്തില്‍ കവി എന്നെയും ആ ബാലനെയും ഇരുട്ടില്‍ തന്നെ നിര്‍ത്തുന്നു.ഒരു ഉഷസ്സിന്‍റെ ദൂരം ഉണ്ട് എനിക്കും നിങ്ങള്‍ക്കും ഇടയില്‍ എന്ന് ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു കവി.
നമുക്ക് മുന്നിലെ കാലികമായ വിഷയങ്ങള്‍ കൂട്ടിയിണക്കി നമ്മള്‍ നില്‍ക്കുന്നത് എവിടെയെന്ന് നമ്മളെ ബോധ്യപ്പെടുത്തുന്ന കവിധര്‍മ്മം മനോഹരമായി നിര്‍വഹിച്ചിട്ടുണ്ട് ശ്രീ.സന്തോഷ് വാര്യര്‍ ഈ കവിതയിലൂടെ.
പൊതുതെരഞ്ഞെടുപ്പുകളിലെ ഉച്ചഭാഷിണികളിലും പ്രകടനപത്രികയിലെ അച്ചടിമഷിമണത്തിലും
മാത്രം വാഗ്ദാനം ചെയ്യുന്ന ശാന്തിയും സമാധാനവും നമുക്ക് എവിടെയെങ്കിലും അനുഭവിക്കാന്‍
കഴിയുന്നുണ്ടോ.യുദ്ധം മാത്രമാണ് അശാന്തി എന്ന് നമ്മളെ ബോധ്യപ്പെടുത്തി അത് പറഞ്ഞ് പഠിപ്പിക്കാന്‍ ആണ് ഭരണകൂടം ശ്രമിക്കുന്നത്.അശാന്തി സമൂഹത്തിലും ഓരോ വ്യക്തിയുടെ മനസ്സിലും പടര്‍ന്ന് കയറിക്കൊണ്ടിരിക്കുന്നു.എന്താണ് ശാശ്വതമായ
പരിഹാരം.അതാണ് കവിത ഉന്നയിക്കുന്ന വിഷയം.

കവിയും കവിതയും എന്നും കാലികമായി
നിലനില്‍ക്കുന്നത് ഇത്തരം വിഷയങ്ങളില്‍ ഉള്ള ഇടപെടലിലൂടെ തന്നെയാണ്.അത്തരം ഇടപെടല്‍ നടത്താന്‍ കവികള്‍ കരുത്ത് നേടണം.അല്ലെങ്കില്‍ എന്തായിരിക്കും
അവസ്ഥ എന്ന് കവി തന്നെ പറയുന്നത് നോക്കുക.

''ചെന്നിണം മണക്കുമീ മണ്ണില്‍ നിന്നശാന്തിതന്‍
ചെള്ളുകള്‍ ചെക്കേറുന്നെന്‍ ചിന്തയില്‍ ഭയാക്രാന്തം.....''

0 അഭിപ്രായങ്ങള്‍