പ്രണയത്തിന്‍റെ ദശാവതാരങ്ങള്‍.......
----------------------------------------------
പ്രണയത്തിന് എത്ര ഭാവങ്ങള്‍ ഉണ്ട്........?

എന്‍റെ ഈ പ്രായത്തില്‍ എന്താ ഇങ്ങനെ ഒരു ചോദ്യം എന്ന് ചിന്തിക്കുന്നുണ്ടാകും എന്‍റെ
സുഹൃത്തുക്കള്‍.പ്രണയത്തിന് അങ്ങനെ ഒരു പ്രായം ഉണ്ടോ എന്നത് അടുത്ത ചോദ്യമായി
തൊട്ടുപിന്നില്‍ വന്നേക്കാം.ഞാന്‍ ഒരു തര്‍ക്കത്തിനില്ല.എന്തായാലും വിഷയം പ്രണയമായതിന് കാരണക്കാരന്‍ എന്‍റെ നാട്ടുകാരനും പ്രിയപ്പെട്ട സുഹൃത്തുമായ ശ്രീ.കെ.ആര്‍.പി.വള്ളികുന്നം തന്നെയാണ്.
അദ്ദേഹം രചനയും സംവിധാനവും നിര്‍വഹിച്ച ''പ്രണയത്തേന്മഴയായ്'' എന്ന
ആല്‍ബത്തിന്‍റെ പ്രകാശനം നാളെ -ജൂണ്‍ 1- വൈകുന്നേരം 5 മണിക്ക് തിരുവനന്തപുരം
വി.ജെ.റ്റി.ഹാളില്‍ നടക്കുന്ന പ്രണയസന്ധ്യയില്‍ പ്രശസ്ത ഗാനരചയിതാവും
സാഹിത്യപ്രവര്‍ത്തകനുമായ ശ്രീ.കെ.ജയകുമാര്‍ IAS നിര്‍വ്വഹിക്കുന്നു.അതുകൊണ്ടാകും ഞാന്‍ പ്രണയത്തെക്കുറിച്ച് ചിന്തിച്ചത്.

പ്രണയത്തേന്മഴയായ് മാറിയ എല്ലാ അണിയറപ്രവര്‍ത്തകര്‍ക്കും കെ.ആര്‍.പി.വള്ളികുന്നം എന്ന നീലാംബരിയുടെ
പ്രിയപ്പെട്ട കവിക്കും ഹൃദയം നിറഞ്ഞ ആശംസകള്‍ നേരുന്നു.

പ്രണയിച്ചിട്ടുള്ളവര്‍ക്ക് അറിയാം പ്രണയത്തിന് എത്ര ഭാവങ്ങള്‍ ഉണ്ടെന്ന്.അത് ഓരോരുത്തര്‍ക്കും
ഓരോ അനുഭവങ്ങള്‍ ആണ്.പ്രണയഭാവങ്ങളെ നന്നായി അനുഭവിക്കാനും തിരിച്ചറിയാനും
കഴിയുന്നത് കവികള്‍ക്കാണ്.ഞാന്‍ കവിയല്ലാത്തതുകൊണ്ട് ആ ഭാവങ്ങള്‍ എനിക്ക് അറിയില്ല എന്നല്ല.ലോകത്തില്‍ പ്രണയം തൊട്ടറിയാത്ത മനുഷ്യര്‍ ഇല്ല.പ്രണയം അറിയാത്തവന്‍ മനുഷ്യനുമല്ല.

ഒരുകാലത്ത് നമ്മുടെ ഗാനമേഖല വളരെ സമ്പന്നമായിരുന്നു.അതിന് പല കാരണങ്ങള്‍ ഉണ്ടായിരുന്നു.ലളിതഗാനങ്ങളുടെയും ചലച്ചിത്രഗാനങ്ങളുടെയും വസന്തകാലമായിരുന്നു അന്ന്.ഭാഷയും ഭാവനയുമുള്ള നിരവധി എഴുത്തുകാരും സംഗീതത്തെ സ്നേഹിച്ച ഒരുപിടി സംഗീതസംവിധായകരും നിര്‍മ്മിച്ചെടുത്ത
ആ വസന്തം ഇപ്പോള്‍ പൂര്‍ണ്ണമായി വരള്‍ച്ച ബാധിച്ച് കരിഞ്ഞുകിടക്കുമ്പോള്‍ നമ്മള്‍ വല്ലപ്പോഴും
റിയാലിറ്റിഷോകളിലൂടെയും ഗാനമേളകളിലൂടെയും ആ വസന്തത്തിന്‍റെ സുഗന്ധം ആസ്വദിക്കാറുണ്ട്.
കവികള്‍ കവിതകളില്‍ത്തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുകയും സംഗീതം വെറുമൊരു ടെലിവിഷന്‍ സൂപ്പര്‍ടൈം ഉരുപ്പടിയായി മാറുകയും ചെയ്തപ്പോള്‍ നമ്മുടെ ഗാനമേഖല സ്വാഭാവികമായും മുളമുറിഞ്ഞു.
പണ്ടൊക്കെ നമ്മുടെ ചുണ്ടുകളില്‍ ഏതെങ്കിലും ഒരു ചലച്ചിത്രഗാനമോ ലളിതഗാനമോ അറിഞ്ഞോ
അറിയാതെയോ എപ്പോഴും ഉണ്ടാകും.എഴുതിയതാരാണെന്നോ പാടിയതാരാണെന്നോ അറിയാത്ത എത്രയോ ലളിതഗാനങ്ങളും പ്രണയഗാനങ്ങളും നമ്മള്‍ തലമുറകളോളം മൂളി നടന്നിട്ടുണ്ട്.പിന്നെ
ഒന്ന് മൂളാനോ ഓര്‍ക്കാനോ കഴിയുന്ന ഒന്നും ആ ശാഖകളില്‍ ഉണ്ടായില്ല എന്നത് വേദനയോടെ
നമ്മള്‍ മനസിലാക്കുന്നു.

ഈ സാഹചര്യത്തിലാണ് കെ.ആര്‍.പി.വള്ളികുന്നം പ്രണയമഴയുമായി എത്തുന്നത്.ആല്‍ബത്തില്‍
ഉള്‍പ്പെടുത്തിയിട്ടുള്ള പത്ത് പ്രണയഗാനങ്ങളും എഴുതിയത് കെ.ആര്‍.പി.യാണ്.ഈ ഗാനങ്ങള്‍ക്ക്
സംഗീതം നിര്‍വഹിച്ചിട്ടുള്ളത് പ്രസന്നന്‍ സരിഗമ എന്ന സംഗീതസംവിധായന്‍ ആണ്.ഏഷ്യാനെറ്റ്
നടത്തിയ വോയിസ് ഓഫ് യൂത്ത് എന്ന പരിപാടിയിലൂടെ സംഗീതപ്രേമികളുടെ ഹരമായി
മാറിയ പ്രസന്നന്‍ സരിഗമ വരികളുടെ ചൂടും ചൂരും അളന്നുതന്നെ ഗാനങ്ങളാക്കിയിട്ടുണ്ട് എന്ന് നമുക്ക്
കരുതാം.പാടിയിരിക്കുന്നത് ഇന്ത്യന്‍ സിനിമാരംഗത്തെ സംഗീതചക്രവര്‍ത്തിമാരില്‍ ഒരാളായ ശ്രീ.എസ്.പി.ബാലസുബ്രഹ്മണ്യം,മലയാള ചലച്ചിത്രഗായകരായ ശ്രീ.എം.ജി.ശ്രീകുമാര്‍, ശ്രീമതി.സുജാത,ശ്രീമതി.ശ്വേത എന്നിവരാണ്. ഇവരോടൊപ്പം ശ്രീ.പ്രേംരാജ്,ശ്രീമതി.വന്ദന, ശ്രീമതി.അര്‍ച്ചന, ശ്രീമതി.ശ്രദ്ധ എന്നിവരും ഉണ്ട്.

ഗാനങ്ങളുടെ ആവിഷ്കാരം ചലച്ചിത്രഗാനങ്ങളെപ്പോലും വെല്ലുന്ന ഗുണനിലവാരത്തിലും അതിനപ്പുറമുള്ള ശ്രദ്ധയിലും ആണ് കെ.ആര്‍.പി.വള്ളികുന്നം തയാറാക്കിയിട്ടുള്ളത്.ഗാനങ്ങളുടെ
ആവിഷ്ക്കാരത്തില്‍ ചലച്ചിത്ര താരങ്ങളായ കവിയൂര്‍ പൊന്നമ്മ,മധുപാല്‍ തുടങ്ങിയവരും
ചലച്ചിത്ര-ടെലിവിഷന്‍ രംഗത്തെ പ്രമുഖരും അണിനിരക്കുന്നു.

ഓരോ ഗാനങ്ങളെക്കുറിച്ചുള്ള വിവരണവും അതിന്‍റെ ഒന്നോരണ്ടോ വരികളും കഴിഞ്ഞ
ദിവസങ്ങളില്‍ പ്രമോയിലൂടെ നമ്മള്‍ കേട്ടതാണ്.ആ വിവരണത്തിലൂടെ ഒന്നിനൊന്ന് വ്യത്യസ്തമാണ് ഇതിലെ ഓരോ ഗാനങ്ങളുടെയും രചന എന്ന് നമുക്ക് ബോദ്ധ്യപ്പെടുന്നു.ഓരോ ഗാനങ്ങളിലും ഞാന്‍ മുന്‍പ് പറഞ്ഞപോലെ പ്രണയത്തിന്‍റെ ഓരോ ഭാവങ്ങള്‍ ഉണ്ട്.സംഗീതം ആദ്യം നിര്‍മ്മിക്കുകയും ആ നിര്‍മ്മാണത്തിനൊത്ത് വരികള്‍ ഉണ്ടാക്കി അത്
മുന്‍കൂട്ടി തയാറാക്കിയ സംഗീതത്തിന്‍റെ കട്ടകള്‍ക്കുള്ളില്‍ കുത്തിത്തിരുകയും ചെയ്യുന്ന
സ്ഥിരം രീതിയല്ല ഇതില്‍ സ്വീകരിച്ചിരിക്കുന്നത് എന്നതാണ് ശ്രദ്ധിച്ചപ്പോള്‍ എനിക്ക് തോന്നിയത്.
കവിയുടെ അല്ലെങ്കില്‍ ഗാനരചയിതാവിന്‍റെ ഭാവനയിലും ധ്യാനത്തിലും ഉണ്ടായ വരികളുടെ
മുകളില്‍ ഒരു മുറിവും വരുത്താതെ വരികളെ സുന്ദരമായ സംഗീതം കൊണ്ട് പട്ടുടുപ്പിക്കുകയാണ്
സംഗീതസംവിധായകന്‍.അതുകൊണ്ടുതന്നെ ഗാനത്തിലെ കാവ്യാംശം കേള്‍ക്കുന്നവര്‍ക്ക് പൂര്‍ണ്ണമായും ആസ്വദിക്കാനും കഴിയുന്നുണ്ട്. അത്തരം വരികള്‍ പാടുമ്പോള്‍ ഗായകര്‍ അനുഭവിക്കുന്ന ആത്മീയമായ ആനന്ദം വരികള്‍ക്ക് ജീവന്‍ മാത്രമല്ല ആത്മാവും പകര്‍ന്നുകൊടുക്കുന്നു.
വരികള്‍ ഒരിടത്തും സംഗീതത്തിന് പിന്നാലെ ഓടുന്നില്ല.പകരം വരികള്‍ പോകുന്നിടത്തുകൂടി
സംഗീതം ഒഴുകുകയാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ നമുക്ക് ഗായകരുടെ ശബ്ദത്തിന്‍റെ ഓരോ മാത്രയും ആസ്വദിക്കാന്‍ കഴിയുന്നുണ്ട്.മറ്റുള്ള ഗാനങ്ങളില്‍നിന്നും വ്യത്യസ്തമായി പ്രണയഗാനങ്ങള്‍ക്കും ഭക്തിഗാനങ്ങള്‍ക്കും വരികളുടെ ഭൗതികവും ആത്മീയവുമായ ഭാവം സംഗീതസംവിധായകര്‍ മാത്രമല്ല ഗായകരും അവരവരുടെ ഉള്‍ക്കാമ്പില്‍ ആവാഹിക്കണം.അങ്ങനെ ആവാഹിക്കുമ്പോഴാണ് ആ ഗാനം കാലങ്ങള്‍ കഴിഞ്ഞാലും കേള്‍ക്കുന്നവന് കാണാപ്പാഠം ആകുന്നത്.വിഘ്നേശ്വരാ ജന്മനാളികേരം...എന്ന പ്രശസ്തമായ ഭക്തിഗാനം കേള്‍ക്കുമ്പോള്‍ കൈവെള്ളയില്‍ ജന്മം തന്നെ മുറുക്കിപ്പിടിക്കുന്നു എന്ന തോന്നല്‍ നമുക്ക് ഉണ്ടാകുന്നത് ആ ഗാനം പാടി അവതരിപ്പിച്ചതിന്‍റെ മേന്മയാണ്.കെ.ആര്‍.പി.യുടെ വരികള്‍ക്ക് അത്തരത്തിലുള്ള ഒരു ആത്മാര്‍ത്ഥയുണ്ടെന്ന് ഈ ആല്‍ബത്തിലെ ഗാനങ്ങള്‍ നമ്മളെ ഓര്‍മ്മിപ്പിക്കുന്നു.കവി ആത്മാര്‍ത്ഥന്‍ ആകുമ്പോള്‍ ആണ് കൃത്യമായ സാഹിത്യവും അതിലൂടെ വൃത്തിയുള്ള കലയും ഉണ്ടാകുന്നത്.

പത്ത് ഗാനങ്ങളില്‍ ഏതാണ് ഏറ്റവും ഇഷ്ടമായത് എന്നോ ഏതാണ് ഒന്നാമത് എന്നോ പറയാന്‍
നമുക്ക് ഒരു ദിവസം കൂടി കാത്തിരിക്കണം.എന്നാല്‍ ഒരുതവണ കേട്ടപ്പോള്‍ത്തന്നെ വരികള്‍ നമുക്ക് കാണാപ്പാഠം ആകുന്നുണ്ട് എന്ന് തോന്നും.മാത്രമല്ല ഒറ്റയ്ക്കിരിക്കുമ്പോള്‍ വെറുതെ ഒന്ന് മൂളാന്‍ പ്രേരിപ്പിക്കുന്ന വരികളാണ് ഇതില്‍എല്ലാം.

''ശലഭമേ.....മധുശലഭമേ....''എന്ന് തുടങ്ങുന്ന
ഗാനത്തിന് പ്രണയത്തിലെ വിരഹം ആണ് ഭാവമെങ്കിലും അതില്‍ പ്രണയം ഒരു സമരമോ
സംഘര്‍ഷമോ ഒക്കെയായി നമുക്ക് അനുഭവപ്പെടുത്താന്‍ കവി ശ്രമിക്കുന്നതായി തോന്നുന്നു.കെ.ആര്‍.പി.എന്ന കവിയുടെ കളരി സംസ്കൃതത്തിന്‍റെ അടിത്തറയില്‍ ഉള്ളതാണ്.അതുകൊണ്ടാണ് ഗാനങ്ങള്‍ പലതും കവിതയുടെ ശുദ്ധമായ ചാറ് ഊറ്റിയെടുത്ത് തയാറാക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചത്.

''മോഹത്തിന്‍ ചിറകുവിടര്‍ത്തി...''എന്ന് തുടങ്ങുന്ന ഗാനത്തിന് പടിപടിയായി കയറിപ്പോകുന്ന
ഒരു ഉന്മാദത്തിന്‍റെ താളം ഉണ്ട്.അതിന്‍റെ താളത്തില്‍ കേള്‍ക്കുന്നവന്‍ വിരല്‍ഞൊടിച്ചു ഒപ്പം
കയറ്റങ്ങള്‍ കയറും എന്ന് ഉറപ്പാണ്.പ്രണയം കൂടുതല്‍ സുന്ദരമാകുന്നത് അതില്‍ വിരഹം
വിരല്‍ കോര്‍ക്കുമ്പോള്‍ ആണെന്നാണ് കവികള്‍ പറയുന്നത്.പ്രണയിക്കുന്നവന് ഏറ്റവും
വിഷമമുള്ള കാര്യമാണ് വിരഹമെങ്കിലും കവികള്‍ക്ക് അതാണ് കൂടുതല്‍ ഇഷ്ടം. പ്രണയിക്കുന്നവര്‍ വിരഹത്തെക്കുറിച്ച് അപ്പോള്‍ ചിന്തിക്കാറില്ല എങ്കിലും വിരഹഗാനങ്ങള്‍ കേള്‍ക്കാത്തവര്‍ ഇല്ലല്ലോ.ആ വിരഹത്തിന്റെ സുഖം പൂര്‍ണ്ണമായും ''ഇന്നുമെന്‍റെ മന്ദസ്വപ്നങ്ങളില്‍.....''എന്നുതുടങ്ങുന്ന
വരികള്‍ നമുക്ക് നല്‍കുമെന്ന് പ്രതീക്ഷിക്കാം.

പ്രണയങ്ങള്‍ പ്രകൃതിയില്‍ പലവിധമാണല്ലോ. ചിലര്‍ക്ക് ചിലരോട് പ്രണയം തോന്നാം.എന്നാല്‍
പ്രകൃതിയേയും അതിന്‍റെ ഭൗതികസൗന്ദര്യത്തെയും പ്രണയിക്കുന്നവര്‍ ഉണ്ടാകും.ആണും പെണ്ണും
തമ്മിലുള്ള പ്രണയത്തില്‍ യുദ്ധത്തിന്റെയും സമാധാനത്തിന്‍റെയും ഉടമ്പടികള്‍ ഉണ്ടാകും.
പിടിച്ചെടുക്കുന്നവരുടെ മാത്രം പ്രണയം ഉണ്ട്,നിഷേധിക്കുന്നത്തിലും പ്രണയമുണ്ട്.

''പുലര്‍കാലമഞ്ഞിലെ ചെമ്പകപൂക്കളെ...........''എന്ന വരികളില്‍ തുടങ്ങുന്ന ഗാനത്തില്‍ പ്രണയത്തിന്‍റെ
ആത്മീയഭാവം സ്വയം അനുഭവിക്കുന്ന ധ്യാനം തന്നെ ഭാവം.''കരിവളകൈകളാല്‍.......''എന്ന ഗാനത്തില്‍
ഗായകന്‍ എം.ജി.ശ്രീകുമാര്‍ ചില ശബ്ദവ്യത്യാസങ്ങള്‍ പ്രയോഗിച്ച് പ്രണയത്തെ തട്ടി വിരിക്കുന്നത്
ആ ഗാനത്തിന്‍റെ പ്രമോ വീഡിയോയില്‍ നമ്മള്‍ ശ്രദ്ധിച്ചതാണ്.ഒരുപക്ഷെ ഈ ഗാനം ഈ
ആല്‍ബത്തിലെ ഹിറ്റ് ആയേക്കാമെന്ന് മാത്രമല്ല പ്രണയിതാക്കളുടെ ചുണ്ടില്‍ ഈ വരികള്‍
കുറേക്കാലത്തേക്ക് ഉണ്ടാകും എന്നും തോന്നുന്നു.പ്രണയത്തിന്‍റെ ദശാവതാരങ്ങളുടെ ഇതളുകള്‍ ഓരോന്നായി അടര്‍ത്തിയെടുക്കുന്ന പോലെ ഓരോ ഗാനങ്ങളുടെയും ആദ്യത്തെ വരികള്‍ ഇതിനകം നമ്മള്‍ ആസ്വദിച്ചുകഴിഞ്ഞു.

''മഞ്ഞണിനിലാവിന്‍റെ.......'' സൗന്ദര്യം പ്രാണപ്രിയര്‍ക്ക് ഒഴിവാക്കാന്‍ കഴിയില്ലല്ലോ.ആ നിലാവ് കുറച്ചുകാലം മലയാളത്തില്‍ മൂടിപ്പുതച്ചു നിന്നേക്കാം.
''ഒരു കുടന്ന കുളിരിന്ന്‍.....''എന്നാരംഭിക്കുന്ന ഗാനത്തിന് ഇരുകൈകളിലും നിറയെ കുളിരും
''എന്നുമെന്നും ഓര്‍ത്തിരിക്കാന്‍........''എന്ന ആദ്യവരികള്‍ക്ക് അത് എന്നും ഓര്‍ക്കാനുള്ള മധുരവും കേള്‍വിക്കാര്‍ക്ക് സമ്മാനിക്കാന്‍ കഴിയട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.
''മഴമേഘമില്ലാത്ത വാനില്‍.........''എന്ന മറ്റൊരുഗാനം നല്‍കുന്ന പുത്തന്‍ പ്രണയസ്വപ്നം നമ്മളിലേക്ക്
നാളത്തെ സന്ധ്യ വിളമ്പിത്തരുമെന്നതാണ് സന്തോഷം.

കേരളത്തിലും ധനുഷ്കോടി പോലെയുള്ള സൂപ്പര്‍ ലോക്കേഷനുകളിലും മാത്രമല്ല വിദേശത്തെ
ഒമാന്‍ പോലെയുള്ള സ്ഥലങ്ങളും ഈ ആല്‍ബത്തിന്‍റെ ഭാവങ്ങള്‍ ചിത്രീകരിച്ചിട്ടുണ്ട്.ഒരു സിനിമയ്ക്ക് വേണ്ട എല്ലാ സാങ്കേതികചട്ടക്കൂടും ഉപയോഗിച്ചാണ് ഓരോ ഗാനങ്ങള്‍ക്കും ചിത്രീകരണം ഒരുക്കിയത്.പത്ത് ഗാനങ്ങളുടെയും ചിത്രീകരണത്തിന് വ്യത്യസ്തരീതിയില്‍ ഓരോ ഗാനവുമായി ബന്ധപ്പെടുന്നതും പ്രത്യേകം തയാറാക്കിയതുമായ തിരക്കഥയാണ് കെ.ആര്‍.പി. ഉപയോഗിച്ചിട്ടുള്ളത്.ഇതുതന്നെ മലയാളത്തില്‍ ആദ്യത്തെ ശ്രമമാണ്.അതുകൊണ്ടുതന്നെ ഇതിന് ഒരു സിനിമയുടെ അല്ല പത്ത് തിരക്കഥകളുടെ ചലച്ചിത്രഭാഷ്യം ആയി കാഴ്ചക്കാരന് കാണാന്‍ സാധിക്കും എന്നാണ് സംഘാടകരുടെ അവകാശവാദം.

എന്തുതന്നെയായാലും ഈ തേന്‍മഴ ചെറിയ ചാറ്റല്‍ ആയിരിക്കില്ല എന്നാണ് ഇതുവരെയുള്ള
രീതി കാണുമ്പോള്‍ തോന്നുന്നത്.ചാറ്റല്‍ കാറ്റടിച്ചു പെരുമഴയാകട്ടെ.....
ആ പെരുമഴയില്‍ പ്രണയത്തിന്‍റെ
പ്രളയങ്ങള്‍ ഉണ്ടാകട്ടെ.....
അവിടെ കടലാസുവഞ്ചികളില്‍ മനസുകള്‍ കോര്‍ത്തിട്ട് മലയാളികള്‍
തുഴഞ്ഞുനടക്കട്ടെ.......

പ്രണയത്തേന്മഴയായ് എന്ന സംരംഭത്തിന് നീലാംബരിയുടെ എല്ലാ ആശംസകളും നന്മകളും നേരുന്നു......
0 അഭിപ്രായങ്ങള്‍