കാവ് മുത്തശ്ശി@പ്രമോദ് കൃഷ്ണന്‍.
----------------------------------------------------
മലയാള ചെറുകഥയ്ക്ക് നൂറ്റിമുപ്പത് വയസാകാന്‍ പോകുന്നു.ലോകചെറുകഥയ്ക്ക് അതിലും പ്രായം കൂടുതല്‍ ഉണ്ട്.പ്രായം കൂടുന്തോറും നിത്യയൗവനത്തില്‍ തന്നെ നില്‍ക്കുന്ന പ്രസ്ഥാനമാണ് ചെറുകഥ.
----------------------------------------------------
മലയാള ചെറുകഥയ്ക്ക് നൂറ്റിമുപ്പത് വയസാകാന്‍ പോകുന്നു.ലോകചെറുകഥയ്ക്ക് അതിലും പ്രായം കൂടുതല്‍ ഉണ്ട്.പ്രായം കൂടുന്തോറും നിത്യയൗവനത്തില്‍ തന്നെ നില്‍ക്കുന്ന പ്രസ്ഥാനമാണ് ചെറുകഥ.
മുപ്പതുകളിലെ പുരോഗമനപ്രസ്ഥാനത്തിലും അമ്പതുകളിലെ ആധുനികപ്രസ്ഥാനത്തിലും തുടര്‍ന്നുള്ള ഓരോ പരിണാമങ്ങളിലും വായനക്കാരന്‍ കഥ കേട്ടും കേള്‍പ്പിച്ചും ആസ്വദിച്ചിട്ടുണ്ട്.ആ ആസ്വാദനത്തിന് കാല-ദേശ വ്യത്യാസങ്ങള്‍ ഇല്ല.കാലത്തിന്‍റെ ഭാവങ്ങള്‍ കഥ എല്ലാ കാലത്തും പ്രകടിപ്പിച്ചിട്ടുണ്ട്.അതുപോലെതന്നെ കടന്നുവന്ന വഴികളിലെല്ലാം ആ ഭാവങ്ങളെ ഓരോ ചുവടിലും മാറ്റിമറിച്ചുകൊണ്ടാണ് കഥ നടന്നുകയറിയിട്ടുള്ളത്.കാലത്തിനൊപ്പം കഥയോ, കഥയ്ക്ക് ഒപ്പം കാലമോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത വിധം ആണ് കഥയുടെ പ്രയാണം.
ഇത് മനസിലായിട്ടും സ്വയം മാറാന്‍ കഴിയാത്തവര്‍ ഇപ്പോഴും ഉണ്ട്.അവര്‍ അവിടൊക്കെ തന്നെ നിന്ന് ചെളി വാരി സ്വന്തം മുഖത്ത് പൂശി പൊരുത്തക്കേടുകള്‍ പുലമ്പി ഉറഞ്ഞുതുള്ളുന്നുമുണ്ട്."കഥ എങ്ങനെ എഴുതണം..." എന്ന് പഠിപ്പിക്കാനായി മുറുക്കി ചുവപ്പിച്ചു ചൂരല്‍ വടിയുമായി പൂമുഖത്തെ വരാന്തയില്‍ ചാരുകസേരയില്‍ മലര്‍ന്ന് കിടക്കുന്ന വിമര്‍ശനക്കാരണവര്‍ന്മാരായ ''പെരും'' തച്ചന്മാര്‍ക്ക് മുന്നിലൂടെ ശ്രീ.പ്രമോദ് കൃഷ്ണനെപോലെയുള്ള യുവകഥാകൃത്തുക്കള്‍ അഭിമാനത്തോടെ ആരുടേയും അനുവാദം ചോദിക്കാതെ വായനക്കാരന്‍റെ മനസ്സിലേക്ക് കടന്ന് വരുന്നതില്‍ അസൂയപ്പെട്ടിട്ട് കാര്യമില്ല.
ആധുനികതയുടെ നിര്‍ബന്ധങ്ങളെ ആറ്റിത്തണുപ്പിക്കുന്ന ഉത്തരാധുനികഘട്ടവും കടന്നാണ് നിലവില്‍ കഥയുടെ നടത്തം.കാല്പനികഭാവചിന്തകളില്‍ നിന്നും കഥ സ്വയം സടകുടഞ്ഞ് എഴുനേറ്റ് കുതിക്കുന്ന ഈ പുതിയ കാലത്ത് കഥയുടെ ഘടനയേപ്പറ്റിയും അവതരണരീതിയേപ്പറ്റിയും വിഷയത്തിന്‍റെ ഭദ്രതയെ സംബന്ധിച്ചും നിലനില്‍ക്കുന്ന അന്തര്‍മുഖമായ ചിലരുടെ ചിന്തകളെ വായനക്കാരന്‍ കണക്കിലെടുക്കുന്നില്ല എന്ന് ഇത്തരം വിമര്‍ശകര്‍ മനസിലാക്കണം.കഥയ്ക്ക് ധൈഷണികമുഖം വേണം എന്ന നിര്‍ബന്ധം വായനക്കാരന് ഇല്ല.അത് ധാര്‍മ്മികമായിരുന്നാലും അവന്‍ ആസ്വദിക്കും.നിഷേധദര്‍ശനങ്ങളെ വായനക്കാരന്‍ സ്വീകരിച്ചിട്ടുണ്ട്.ഒപ്പം അത് തള്ളിക്കളഞ്ഞ കഥാകൃത്തുക്കളെ അവന്‍ തോളില്‍ ഉയര്‍ത്തിപ്പിടിച്ചിട്ടുമുണ്ട്.കഥയെന്ന് കേള്‍ക്കുമ്പോള്‍ ഒരു മുത്തശ്ശിയുടെ മുന്നില്‍ ഉറക്കം തൂങ്ങുന്ന കണ്ണുകളുമായി കുത്തിയിരിക്കുന്ന ഒരു കൊച്ചുകുട്ടിയാകും പല വായനക്കാരും.അവരെ അറിയാതെ അല്ലെങ്കില്‍ അവരുടെ മനസ്സ് വായിക്കാതെ കടന്നുപോകാന്‍ ഒരു കഥാകൃത്തുക്കള്‍ക്കും കഥയുടെ വിമര്‍ശകര്‍ക്കും കഴിയില്ല എന്നത് യാഥാര്‍ത്ഥ്യം.
നമ്മുടെ കഥാലോകത്തിന്‍റെ ആദ്യഅനുഭവങ്ങളായ മുത്തശ്ശിക്കഥകളുടെ സങ്കേതികവശം അല്പം പ്രകടമാകുന്ന ശ്രീ.പ്രമോദ് കൃഷ്ണന്‍റെ 'കാവ് മുത്തശ്ശി' എന്ന കഥ സമീപകാലത്ത് വായനക്കാരന്‍ നന്നായി ആസ്വദിച്ച രചനയാണ്.വിദേശത്തുനിന്നും അവധിയ്ക്ക് നാട്ടിലെത്തുന്ന ഉണ്ണികൃഷ്ണന്‍ ഗ്രാമത്തില്‍ താമസിക്കുന്ന മുത്തശ്ശിയെ കാണാന്‍ തറവാട്ടില്‍ എത്തുന്നിടത്താണ് കഥ ആരംഭിക്കുന്നത്.തൊണ്ണൂറുവയസ്സ് കഴിഞ്ഞിട്ടും പരസഹായം കൂടാതെ തറവാട്ടില്‍ താമസിക്കുന്ന ഈ മുത്തശ്ശിയാണ് കഥയുടെ കാതല്‍.ഇനിയുള്ള കാലംകൂടി ഈ മരങ്ങളുടെയും ചെടികളുടെയും ശ്വാസം ശ്വസിച്ചു ജീവിക്കണം എന്ന മുത്തശ്ശിയുടെ ആഗ്രഹവും നിര്‍ബന്ധവുമാണ് കഥയുടെ വിഷയം.
വിശാലമായ പാടം,പാടം കടന്ന് വന്നാല്‍ നിറയെ മരങ്ങളും ചെടികളും ഔഷധസസ്യങ്ങളും കാവും കുളവും ഒക്കെയുള്ള പറമ്പ്.കൊഴിഞ്ഞുവീണ കരിയിലകള്‍ കൊണ്ട് മൂടിപ്പുതച്ച മണ്ണ്......കഥയുടെ അരങ്ങ് ഇങ്ങനെ ചില പരാമര്‍ശങ്ങളിലൂടെ ഒരുക്കിയെടുക്കുന്ന കഥാകൃത്ത് ഒരിടത്തും പോലും വായനക്കാരനെ കബളിപ്പിക്കാന്‍ ആഗ്രഹിച്ചല്ല കഥ തുടങ്ങിയതെന്ന് വ്യക്തം.ഭര്‍ത്താവ് മരിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മക്കളോടൊപ്പം നഗരത്തിലേക്ക് പോകാതെ തറവാടും തറവാടിന്‍റെ തനത് പ്രകൃതിയും സംരക്ഷിച്ച് കഴിയുന്ന ഒരു മുത്തശ്ശിയുടെ ചിത്രം വായനക്കാരന്‍റെ മനസ്സില്‍ വ്യക്തമായി വരച്ചു വെക്കാന്‍ പ്രമോദിന് കഴിഞ്ഞു.ഇത്തരം ഒരു സാഹചര്യത്തില്‍ കഴിയുന്ന മുത്തശ്ശിക്ക് 'കാവ് മുത്തശ്ശി' എന്ന് നാട്ടുകാര്‍ ഓമനപ്പേര് നല്‍കിയതിലും ഒരു അസ്വാഭാവികതയും ഇല്ല.ഇതൊക്കെ വൃത്തിയായി കഥാകൃത്ത് പറഞ്ഞു ഫലിപ്പിച്ചു.ഇപ്പോള്‍ കഥയും,കഥയിലെ കഥാപാത്രങ്ങളും,കഥയുടെ പരിസരവും വായനക്കാരന് പകല്‍പോലെ വ്യക്തം.
എന്നാല്‍ രണ്ടാം ഭാഗത്തിലേക്ക് കടക്കുമ്പോള്‍ കഥയുടെയും കഥാകൃത്തിന്‍റെയും ഭാവം മാറുന്നത് വായനക്കാരന്‍ അനുഭവിക്കുന്നുണ്ട്.അത്രയൊന്നും അപരിചിതമല്ലാത്ത സാഹചര്യത്തില്‍ അത്താഴം കഴിഞ്ഞ് സ്വാഭാവികമായ ഉറക്കത്തിലേക്ക് വഴുതി വീഴുന്ന കഥാനായകന്‍ അര്‍ദ്ധരാത്രിയില്‍ അപൂര്‍വ്വമായ ഒരു ശബ്ദം കേട്ട് ഞെട്ടി ഉണരുന്നിടത്ത് ഒരു അപസര്‍പ്പകകഥയുടെ ഭാവത്തിലേക്ക് കഥ രൂപം മാറുന്നു.നായകനോടൊപ്പം വായനക്കാരനും ഭീതിയുടെയും ജിജ്ഞാസയുടെയും സൂചിമുനയില്‍ നില്‍ക്കുമ്പോള്‍ അത് പ്രതീക്ഷിച്ചപോലെ മുത്തശ്ശി ഉറക്കത്തില്‍ നിന്നും നേരുത്തെ തന്നെ ഉണര്‍ന്ന് ധൈര്യവും കരുത്തും പകര്‍ന്നുകൊണ്ട് വാതില്‍ക്കല്‍ കാത്ത് നില്‍ക്കുന്നത് മറ്റൊരു അനുഭവമായി.
ഇവിടെനിന്നും എങ്ങോട്ട് വേണമെങ്കിലും കഥയെ കൊണ്ടുപോകാന്‍ കഥാകൃത്തിന് കഴിയുമായിരുന്നു.കഥാസ്വാദനത്തിന്‍റെ മര്‍മ്മപ്രധാനമായ മൂന്ന് ഘടകങ്ങള്‍ ആണ് ''എന്ത്...എന്തിന്....എങ്ങനെ....'' എന്ന ചോദ്യങ്ങള്‍.
ഈ ചോദ്യങ്ങളെല്ലാം വായനക്കാരന്‍ ഒരുനിമിഷം ശ്വാസംപിടിച്ചിരുന്നു ചിന്തിച്ചുകൂട്ടും.അത്രമാത്രം കൈവഴികള്‍ ഉണ്ട് ഇവിടെ ഈ കഥയുടെ ദശാസന്ധിയില്‍ നിന്നും.
ഈ ചോദ്യങ്ങളെല്ലാം വായനക്കാരന്‍ ഒരുനിമിഷം ശ്വാസംപിടിച്ചിരുന്നു ചിന്തിച്ചുകൂട്ടും.അത്രമാത്രം കൈവഴികള്‍ ഉണ്ട് ഇവിടെ ഈ കഥയുടെ ദശാസന്ധിയില്‍ നിന്നും.
ഉണ്ണികൃഷ്ണന്‍ എത്തിച്ചേരുന്നത് സ്വന്തം തറവാട്ടില്‍ തന്നെ ആണോ..
ഈ മുത്തശ്ശി കഥാപാത്രം ജീവിച്ചിരിക്കുന്നുണ്ടോ....
നായകന്‍ കണ്ടുമുട്ടിയത് മുത്തശ്ശിയുടെ പ്രേതത്തെ ആണോ....
കാവിനുള്ളില്‍ വെച്ച് ആരാധിക്കുന്നത് മാടനോ മറുതയോ പോലെയുള്ള വല്ല ദു:ഷ്ടശക്തികളേയും ആണോ....
തറവാടും പരിസരങ്ങളും ചാത്തന്‍റെ നിയന്ത്രണത്തില്‍ ആണോ....
തറവാട്ട്‌കുളത്തില്‍ പണ്ട് ആരെങ്കിലും ആത്മഹത്യ ചെയ്തിട്ടുണ്ടോ.....
പ്രേതങ്ങള്‍ രാത്രിയില്‍ കുളത്തില്‍ നിന്നും മുങ്ങി എഴുനേറ്റ് ഈറനോടെ മുറ്റത്ത് നടക്കുകയാണോ......
ഈ മുത്തശ്ശി കഥാപാത്രം ജീവിച്ചിരിക്കുന്നുണ്ടോ....
നായകന്‍ കണ്ടുമുട്ടിയത് മുത്തശ്ശിയുടെ പ്രേതത്തെ ആണോ....
കാവിനുള്ളില്‍ വെച്ച് ആരാധിക്കുന്നത് മാടനോ മറുതയോ പോലെയുള്ള വല്ല ദു:ഷ്ടശക്തികളേയും ആണോ....
തറവാടും പരിസരങ്ങളും ചാത്തന്‍റെ നിയന്ത്രണത്തില്‍ ആണോ....
തറവാട്ട്‌കുളത്തില്‍ പണ്ട് ആരെങ്കിലും ആത്മഹത്യ ചെയ്തിട്ടുണ്ടോ.....
പ്രേതങ്ങള്‍ രാത്രിയില്‍ കുളത്തില്‍ നിന്നും മുങ്ങി എഴുനേറ്റ് ഈറനോടെ മുറ്റത്ത് നടക്കുകയാണോ......
ഇങ്ങനെ നിരവധി ചോദ്യങ്ങള്‍ ഒറ്റശ്വാസത്തില്‍ വായനക്കാരന്‍ ചിന്തിച്ചു കൂട്ടുന്ന ഒരു കൃത്യമായ ഇടവേളയില്‍ നിന്നും കയ്യടക്കത്തിന്‍റെയും സാമൂഹ്യബോധത്തിന്‍റെയും കരുത്തില്‍ കഥാകൃത്ത് സുന്ദരമായ പരിണാമഗുപ്തിയോടെ കഥ കൊണ്ടുപോയി അവസാനിപ്പിക്കുന്നു.
കഥയുടെ മൂന്നാം ഘട്ടത്തിലെ നാഗതരു എന്ന മിത്ത് കഥയെ വിസ്മയകരമായ ഒരു അവസാനത്തില്‍ അല്ലെങ്കില്‍ അനുഭവത്തില്‍ എത്തിക്കുന്നു.നാഗതരു എന്ന ചെടിയുടെ ഉത്ഭവത്തെക്കുറിച്ചോ അതിന്‍റെ അവതരണത്തിലെ യുക്തിയെക്കുറിച്ചോ വായനക്കാരന്‍ ആശങ്കപ്പെടുന്നില്ല.നാഗതാളി,നാഗദന്തി തുടങ്ങിയ അപൂര്‍വ്വഔഷധഗുണമുള്ള സസ്യങ്ങളെക്കുറിച്ച് അറിയാവുന്ന വായനക്കാരന്‍ ഈ കഥയുടെ വിശ്വാസ്യത ആസ്വദിക്കുന്നു.നാഗതരുവിനെ പരമ്പരാഗതമായ ഒരു പ്രകൃതിചികിത്സയുടെയോ അല്ലെങ്കില്‍ പ്രകൃതിയുടെ പിന്തുണയുള്ള ഒരു സ്വയം പ്രതിരോധത്തിന്‍റെയോ പ്രതീകം ആയി കാണാനാണ് വായനക്കാരന്‍ ഇഷ്ടപ്പെടുന്നത്.മുത്തശ്ശിയുടെ ശീലങ്ങളും രീതികളും എല്ലാം ഒരു പഴമയുടെ ശക്തിയും പരിസ്ഥിതിസംരക്ഷണത്തിന്‍റെ നിര്‍ബന്ധങ്ങളും കൊണ്ട് ഉറപ്പിക്കുന്ന കഥാകൃത്ത് ഈ കഥയിലൂടെ പഴമയുടെ മാത്രമല്ല പുതിയ സമരങ്ങളുടെ സന്ദേശവാഹകന്‍ കൂടി ആകുന്നു.മുത്തശ്ശി ഒരുക്കുന്ന അത്താഴത്തിലെ വിഭവങ്ങളില്‍ പോലും അത്തരം ഒരു ജാഗ്രത പ്രമോദ് കാണിക്കുന്നുണ്ട്.
നന്മതിന്മകള്‍ തമ്മിലുള്ള ഒരു സമരം കഥയില്‍ തുടക്കം മുതല്‍ വരികള്‍ക്കിടയില്‍ പ്രകടമാണ്.അതില്‍ നന്മയുടെ അന്തിമവിജയവും കഥ സൂചിപ്പിക്കുന്നുണ്ട്.അവിടെയാണ് 'ജാക്വസ് സ്റ്റെഫീന കാര്‍ലോസ്'എന്ന കഥാപാത്രത്തിന്‍റെ പ്രസക്തി.കഥയില്‍ തിന്മയുടെ മൂര്‍ത്തിഭാവമായി ഒരു കഥാപാത്രത്തെക്കുറിച്ച് പരാമര്‍ശിക്കുന്നു എന്നല്ലാതെ കഥയില്‍ അറിഞ്ഞോ അറിയാതെയോ കടന്നുവരുന്നില്ല എന്ന ഒരു തന്ത്രം കൂടി കഥാകൃത്ത് ചെയ്യുന്നുണ്ട്.ഈ കഥാപാത്രം വിദേശത്തുനിന്നും ഉണ്ണിയുടെ തറവാട് തേടിപ്പിടിച്ചു ഉണ്ണിയെ നശിപ്പിക്കാന്‍ ഇവിടെ വരണം എങ്കില്‍ ഉണ്ണി എന്ന കഥാപാത്രം നന്മയ്ക്ക് വേണ്ടി,എവിടെ നില്‍ക്കുന്നോ അവിടെയെല്ലാം തിന്മയ്ക്കു എതിരായി യുദ്ധം ചെയ്യുന്നവന്‍ ആണ് എന്ന് വ്യക്തം.അത്തരം മനസ്സുകളെ സംരക്ഷിക്കാന്‍ പ്രകൃതി സ്വയം തീര്‍ക്കുന്ന സംരക്ഷണവലയം കഥയില്‍ ഒരു അരഞ്ഞാണം പോലെ അലങ്കാരമായി കിടപ്പുണ്ട്.ലോകത്ത് എവിടെയൊക്കെ തിന്മ ഉയരുന്നോ അവിടെല്ലാം അതിനെ പ്രതിരോധിക്കാന്‍ ഒരു കാവ് മുത്തശ്ശിയും ആ മുത്തശ്ശി എന്നും വിളക്ക് വെയ്ക്കുന്ന പ്രകൃതിയുടെ വരമായ വനവും ജാഗ്രതയോടെ കാത്തിരിപ്പുണ്ട് എന്ന ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഈ കഥ.നമ്മുടെ വനങ്ങളെയും അതിലെ മരങ്ങളെയും കുറിച്ചുള്ള വിശ്വാസം നമ്മളില്‍ കൂടുതല്‍ ഉറപ്പിക്കാനും അത് എന്നും സംരക്ഷിക്കാനും ഈ കഥ പ്രേരണയാകുന്നു.അന്ധവിശ്വാസങ്ങളെ പ്രോത്സാഹിപ്പിക്കുന്ന എഴുത്ത് എന്ന വിമര്‍ശനം ഒരിക്കലും വിഷയത്തിന്‍റെ പുറത്ത് വീഴാതിരിക്കാന്‍ കണ്ണില്‍ കാണുന്ന സാക്ഷിയായി പ്രകൃതിയെ കഥാകൃത്ത് ഉയര്‍ത്തിക്കാട്ടിയിട്ടുണ്ട്.
പരിസ്ഥിതിയുടെ കാവല്‍ബിംബമായ കാവ് മുത്തശ്ശിയെ നേര്‍ക്ക് നേരെ കാണിച്ചുകൊണ്ട് പുതിയ തലമുറയ്ക്ക് കഥാകൃത്ത് നല്‍കുന്ന സന്ദേശം വ്യക്തമാണ്.പ്രകൃതിയോട് കൂടുതല്‍ അടുത്ത് നില്‍ക്കാനും പുതിയ രാസായുധങ്ങള്‍ക്ക് എതിരെ പ്രകൃതി നല്‍കുന്ന പണിയായുധങ്ങള്‍ രാകി മിനുക്കാനും മനസ്സുകൊണ്ടും ശരീരം കൊണ്ടും കൂടുതല്‍ ശക്തരാകാനും ആണ് കഥ നല്‍കുന്ന അടയാളം.
0 അഭിപ്രായങ്ങള്‍