കെ.ആര്‍.പി.വള്ളികുന്നം-മഷിപ്പാടുകള്‍.
******************************************************
''വികാരതരളിതമായ മനസ്സോടെ തന്‍റെ ചുറ്റുപാടുമുള്ള ജീവിതത്തെയും അനുഭവങ്ങളെയും വിലയിരുത്താനുള്ള ശ്രമമാണ് ശ്രീ.രാജേഷ് നടത്തിയിരിക്കുന്നത്.....''
******************************************************
''വികാരതരളിതമായ മനസ്സോടെ തന്‍റെ ചുറ്റുപാടുമുള്ള ജീവിതത്തെയും അനുഭവങ്ങളെയും വിലയിരുത്താനുള്ള ശ്രമമാണ് ശ്രീ.രാജേഷ് നടത്തിയിരിക്കുന്നത്.....''
രണ്ടരവര്‍ഷങ്ങള്‍ക്ക് മുന്‍പ് കെ.ആര്‍.പി.വള്ളികുന്നത്തിന്‍റെ ആദ്യകവിതാസമാഹാരമായ ''മാഞ്ഞുപോയ മണങ്ങള്‍''എന്ന പുസ്തകത്തിന്‍റെ അവതാരികയില്‍ ഡോ.അമ്പലപ്പുഴ ഗോപകുമാര്‍ എഴുതിയ വരികളാണ് ഇത്.കൂടുതല്‍ കരുത്തുറ്റ കവിതകള്‍ എഴുതാന്‍ കഴിയട്ടെ എന്ന ആശംസയോടെ അവസാനിപ്പിച്ച ആ അവതാരികയില്‍ നിന്ന് തുടങ്ങണം രാജേഷ്‌പിള്ള എന്ന കെ.ആര്‍.പി.വള്ളികുന്നത്തിന്‍റെ സാഹിത്യപ്രവര്‍ത്തനങ്ങളുടെ മഷിപ്പാടുകള്‍.സദ്‌ഭാവങ്ങളുടെ ഒരു ലോകം സ്വപ്നം കാണുന്ന കാവ്യഹൃദയമാണ് കവിക്ക് ഉള്ളതെന്ന് ആദ്യം കണ്ടെത്തിയതും ശ്രീ.അമ്പലപ്പുഴ ഗോപകുമാര്‍ ആണ്.
ആലപ്പുഴജില്ലയില്‍ വള്ളികുന്നം എന്ന ഗ്രാമത്തില്‍ ജനിച്ച കെ.ആര്‍.പി. സ്കൂള്‍-കോളേജ് വിദ്യാഭ്യാസകാലത്ത് തന്നെ കലാ-സാഹിത്യപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുകയും 1983ല്‍ സംസ്ഥാനസ്കൂള്‍ കലോത്സവത്തില്‍ നാടകം,പ്രസംഗം,ഉപന്യാസം തുടങ്ങിയവയില്‍ സമ്മാനങ്ങള്‍ നേടുകയും ചെയ്തിട്ടുണ്ട്.
പിന്നീട് ജോലി സംബന്ധമായി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും തുടര്‍ന്ന് വിദേശരാജ്യങ്ങളിലും താമസിക്കാനും പല വിഭാഗക്കാരുമായി ഇടപെടാനും പല സംസ്കാരങ്ങളില്‍ ഒത്തുചേര്‍ന്ന് പോകാനും ഇടയാക്കിയതാണ് രാജേഷ്‌പിള്ള എന്ന ചെറുപ്പക്കാരനില്‍ നിന്നും കെ.ആര്‍.പി.വള്ളികുന്നം
എന്ന സാഹിത്യപ്രവര്‍ത്തകനിലേക്കുള്ള യാത്രക്ക് കാരണമായത്.

എന്നാല്‍ കെ.ആര്‍.പി.യുടെ എഴുത്തിന് നിര്‍ണ്ണായകമായ പ്രോത്സാഹനം നല്‍കിയത് മുഖപുസ്തകം തന്നെയാണ് എന്നത് പറഞ്ഞേ തീരു.മുഖപുസ്തകത്താളുകളില്‍ എഴുതിത്തുടങ്ങിയ വരികള്‍ 'മാഞ്ഞുപോയ മണങ്ങള്‍'എന്ന കവിതാസമാഹാരമായി പുറത്ത് വന്നപ്പോള്‍ പതിവുപോലെ അതില്‍ നിറയെ മുല്ലയും നിലാവും പ്രണയവും ബാല്യവും ഒക്കെതന്നെയായിരുന്നു
വിഷയങ്ങള്‍.കവിത എന്ന മഹാപ്രസ്ഥാനം സ്വന്തം എഴുത്തിന് വഴങ്ങിത്തുടങ്ങുന്ന ആദ്യകാലരചനകള്‍ സ്വന്തം അമ്മയ്ക്ക് സമര്‍പ്പിച്ചുകൊണ്ട് കവി പറഞ്ഞു.
''അമ്മതന്‍ ശൂന്യതയ്ക്ക് പകരം മറ്റൊന്നില്ലപോല്‍....''എന്ന്.
വിഷയങ്ങള്‍.കവിത എന്ന മഹാപ്രസ്ഥാനം സ്വന്തം എഴുത്തിന് വഴങ്ങിത്തുടങ്ങുന്ന ആദ്യകാലരചനകള്‍ സ്വന്തം അമ്മയ്ക്ക് സമര്‍പ്പിച്ചുകൊണ്ട് കവി പറഞ്ഞു.
''അമ്മതന്‍ ശൂന്യതയ്ക്ക് പകരം മറ്റൊന്നില്ലപോല്‍....''എന്ന്.
അമ്മയില്‍ നിന്നും ആരംഭിച്ച കാവ്യലോകം ആരംഭത്തില്‍ പ്രകൃതിയും പ്രണയവര്‍ണ്ണങ്ങളും വരികളിലാക്കിയപ്പോള്‍ പോലും ഇടയ്ക്ക് സമൂഹത്തിലെ അശാന്തികള്‍ക്കും തിന്മകള്‍ക്കും എതിരെ കഴിയുന്നവിധം പ്രതികരിക്കാന്‍ ഈ കവിയും ശ്രമിച്ചിട്ടുണ്ട്.അതുകൊണ്ട്തന്നെ പിന്നീട് എഴുതിയ വരികള്‍ക്ക് ഒരു മുഖക്കുറിയായി ''മനനം ചെയ്യുന്നവന്‍ മനുഷ്യന്‍ എന്നാല്‍ ജന്മം മുഴുവന്‍ അശാന്തി....'' എന്ന് തുറന്ന് പറഞ്ഞുകൊണ്ട് ഈ വരികളിലൂടെ തന്‍റെ ഭാവിപ്രകടനപത്രിക തയാറാക്കി നമുക്ക് മുന്നില്‍ അവതരിപ്പിക്കുന്നു കെ.ആര്‍.പി.
ഓണക്കാലവും കുട്ടിക്കാലവുമൊക്കെ പുത്തനുടുപ്പും മുറ്റത്തെ സപ്പോട്ടമരവും അതുപോലെ പകര്‍ത്തിവെച്ച് കടന്നുവന്ന കവിമനസ്സ്
എല്ലാം കണ്ടത് ഒരു പ്രവാസിക്കണ്ണ്‍ കൊണ്ടായിരുന്നു എന്നതാണ് വസ്തുത.മാഞ്ഞുപോയ നമ്മുടെ നന്മമണങ്ങള്‍-നെല്ല് പുഴുങ്ങുന്ന മണം,പാല പൂക്കുന്ന മണം,ചാണകത്തിന്‍റെയും ചാരത്തിന്‍റെയും മണം.....അങ്ങനെ പലതും നമുക്ക് ഈ കവിതകളില്‍ കാണാം.പ്രവാസജീവിതത്തില്‍ നിന്നുകൊണ്ട് ഗ്രാമനന്മകളുടെ ഈ പൂമണങ്ങള്‍ കൂടുതലും നുകരുകയും അനുഭവിക്കുകയും ചെയ്യുന്നത് പ്രവാസി തന്നെയാണ് എന്നത് കവി അടിവരയിട്ട് പറയുന്നുണ്ട്.അപ്പോഴും ചില നല്ല ജീവിതമൂല്യങ്ങളുടെയും തത്ത്വശാസ്ത്രങ്ങളുടെയും പൊട്ടും പൊടിയും ഒക്കെ നമുക്ക് നല്‍കാനും കവി മറക്കുന്നില്ല.ജീവിതം തോല്‍വികളുടെയും തിരിച്ചടികളുടെയും മാത്രമല്ല വിജയങ്ങളുടെയും നേട്ടങ്ങളുടെയും ഒക്കെ ചെറുയാത്രയാണെന്ന് 'ജീവിതം' എന്ന കവിതയില്‍ കുറിച്ചിടുന്ന കവി പ്രകടിപ്പിക്കുന്ന ശുഭാപ്തിവിശ്വാസം നമ്മള്‍ കാണുന്നുണ്ട്.ജീവിതത്തിന്‍റെ യഥാര്‍ത്ഥ മത്സരവേദികളെക്കുറിച്ചുള്ള ബോധം കവിയുടെയും കവിതയുടെയും പക്വത തെളിയിക്കുന്നതാണ്.

കെ.ആര്‍.പി.യുടെ രചനകളുടെ പൊതുസ്വഭാവത്തില്‍ പ്രകടമായ ഒരു മാറ്റം തന്നെയാണ് പിന്നീട് നമുക്ക് കാണാന്‍ കഴിയുന്നത്.ആ മാറ്റം ''വാദിച്ചു ജയിക്കുന്നതല്ല പുഞ്ചിരിച്ചു തോല്‍പ്പിക്കുന്നവന്‍ വിജയി....'' എന്ന വരികളിലൂടെ മണവും ഗുണവും ചേര്‍ത്ത് നമുക്ക് നല്‍കുന്നു.
രണ്ടാമത്തെ കവിതാസമാഹാരം 'ഓര്‍മ്മയിലെ മര്‍മ്മരങ്ങള്‍' പുറത്ത് വന്നപ്പോള്‍ ഡോ.ചേരാവള്ളി ശശി സൂചിപ്പിച്ചതുപോലെ പ്രകൃതി-പ്രണയഭാവങ്ങളില്‍ ഒതുങ്ങാതെ ചില വര്‍ത്തമാനസംഭവങ്ങളുടെ സൂചനകളിലൂടെ നിരീക്ഷകനും നിരൂപകനുമായി കെ.ആര്‍.പി.വേഷപ്പകര്‍ച്ച നടത്തുന്നത് വളരെ സൂഷ്മമായി നമുക്കും അനുഭവപ്പെടും.അറിഞ്ഞുവെച്ച അറിവില്‍ നിന്നും സ്വന്തം അറിവ് അളക്കുന്ന കവിയെ നമുക്ക് 'സിലബസ് വിപ്ലവം' എന്ന കവിതയില്‍ കാണാം.''അറിഞ്ഞതിത്രയും അല്പമെന്നറിയുക...അറിയാന്‍ ഇനി എത്രയോ ബാക്കിയെന്നറിയുന്നു.....''.
വെടിക്കെട്ട് ദുരന്തം കണ്ട് കരള് നൊന്ത കവി 'ആര്‍ക്ക് വേണ്ടിയീ വിഷുക്കണി'എന്ന കവിതയിലൂടെ അന്ധവിശ്വാസങ്ങളില്‍ കാഴ്ചപോയ സമൂഹത്തോട് ''ആയുസ്സറ്റ നൂറുമര്‍ത്യര്‍ക്കും ഒരേ ജന്മനക്ഷത്രമോ.....''എന്ന് ചോദ്യംചെയ്തു എഴുതുന്നു.
പിന്നീടുള്ള യാത്ര ശ്വാസംവിടാതെയുള്ള വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിറഞ്ഞതായിരുന്നു.സ്ത്രീകളുടെ കദനവും കണ്ണീരും വിഷയമാക്കിയ 'ഒരു ദേവദാസീവിലാപം',സ്ത്രീപോരാട്ടങ്ങള്‍ക്ക് പിന്തുണനല്‍കുന്ന 'സീമന്തരേഖ',വര്‍ത്തമാനകാലസംഭവങ്ങളുടെ നേര്‍ക്കാഴ്ചയായ 'പ്രണയച്ചുഴിയിലെ രോദനം' തുടങ്ങിയ കവിതകള്‍ ആ വലിയ
മാറ്റത്തിന്‍റെ തന്നെ ഫലമായി ഉണ്ടായതാണ്.
മാറ്റത്തിന്‍റെ തന്നെ ഫലമായി ഉണ്ടായതാണ്.
ഈ രണ്ട് ഘട്ടങ്ങളിലും കവിയിലും കവിതയിലും വന്ന മാറ്റങ്ങള്‍ നമ്മള്‍ മനസ്സിലാക്കുകയും എന്നാല്‍ ഇതൊക്കെ കൂടുതല്‍ മൂര്‍ച്ചകൂട്ടി എടുത്തു എഴുതിയ വരികളിലൂടെ കെ.ആര്‍.പി.എന്ന കവിയെ നമ്മള്‍ നീലംബരിയില്‍ വായിക്കുകയും ചെയ്തതാണ്.'നിലക്കണ്ണാടി' വായിച്ചവര്‍ക്ക് അറിയാം അമ്മ എന്ന സങ്കല്പത്തില്‍ ഉറപ്പിച്ചുനിര്‍ത്തിയ ജീവിതയാഥാര്‍ത്ഥൃങ്ങള്‍, ''നീയാരെന്ന് നിന്നെ ഓര്‍മ്മപ്പെടുത്തുന്നത് നിലക്കണ്ണാടിയാണെന്ന്....''
പറഞ്ഞ കവിവാക്യം കവിയുടെ ദര്‍ശനം ദര്‍പ്പണമാക്കിയ വരികള്‍ തന്നെയാണ്.
പറഞ്ഞ കവിവാക്യം കവിയുടെ ദര്‍ശനം ദര്‍പ്പണമാക്കിയ വരികള്‍ തന്നെയാണ്.
'നരനായിങ്ങനെ ജനിച്ചു ഭൂമിയില്‍.....'എന്നു തുടങ്ങുന്ന ഒരു പ്രാര്‍ത്ഥനയുടെ മംഗളം പാടിക്കൊണ്ട് ''ശങ്കരാ...ആരാ പറഞ്ഞത് കേരളത്തില്‍ സ്ത്രീകള്‍ സുരക്ഷിതരെന്ന്....ശങ്കരാ...''എന്ന തുടര്‍ച്ചയായ ചോദ്യങ്ങളിലൂടെ ആക്ഷേപഹാസ്യം
വിമര്‍ശന-സ്വയംവിമര്‍ശനഅസ്ത്രത്തില്‍ മുക്കിയെടുത്ത് പ്രയോഗിച്ച വിരുതും നമ്മള്‍ അനുഭവിച്ചറിഞ്ഞു.''തോരാത്ത ഓര്‍മ്മപ്പുതപ്പില്‍ മൂടിപ്പുതച്ചിരിക്കുന്ന....'' (കര്‍ക്കിടക ഓര്‍മ്മ),വലംപിരി ശംഖില്‍ നാദം നിറയുമ്പോള്‍......(തുളസീദളം),അന്ധകാരക്കറയേറും അന്ധവിശ്വാസങ്ങള്‍....(വേപഥു),എന്‍റെ മുഖത്ത് ഞാന്‍ മാത്രമേയുള്ളൂ എന്ന എന്‍റെ വിശ്വാസം,എന്നിട്ടും എന്‍റെ മുഖം ഞാന്‍ കണ്ടിട്ടില്ലല്ലോ,എന്നെയും.....(അഹം പശ്യാമി) തുടങ്ങി ഒരു പിടി കവിതകള്‍ കെ.ആര്‍.പി.യുടെതായി
നീലംബരിയില്‍ വന്നിട്ടുണ്ട്.

ദിവസങ്ങള്‍ക്ക് മുന്‍പ് നമ്മുടെ നാടിനെ ആകെ പിടിച്ചുകുലുക്കിയ ഒരു സംഭവത്തോട് പ്രതികരിച്ചപ്പോള്‍ കെ.ആര്‍.പി. തന്‍റെ സംവേദനവിനിമയമാര്‍ഗ്ഗം കവിത തന്നെയാണ് എന്ന് ഉറപ്പിച്ച് പറയുകകൂടിയായിരുന്നു.''നേര് അറിയുന്ന ഗൗരി'' എന്ന കവിതയില്‍, വിഷയത്തിന് അടിസ്ഥാനമായ സംഭവമോ
സാമൂഹ്യപ്രശ്നങ്ങളോ എന്തിന് ഇരയായ മഹതിയുടെ പേരോ ജീവചരിത്രമോ ഒരിടത്ത് പോലും(തലക്കെട്ടില്‍ മാത്രം) സൂചിപ്പിക്കാതെ നേര് എന്ന ഒറ്റവാക്കുകൊണ്ട്, അതിന്‍റെ പര്യായമായി ഗൗരിയെ ചിത്രീകരിച്ചുകൊണ്ട് പുതിയകാവ്യനിര്‍മ്മാണതന്ത്രം വായനക്കാരനെ അനുഭവിപ്പിച്ചു കവി.അപ്പോഴും കവിതയിലുടനീളം അലയടിക്കുന്ന രോഷവും അമര്‍ഷവും വായനക്കാരനും പങ്കുവെച്ചു.കാലികമായ സംഭവങ്ങളെ നേര്‍ക്ക്‌നേര്‍ കൊണ്ടുവന്ന് വിചാരണ
ചെയ്യുന്നതിലൂടെ വിലയുള്ള മൂല്യങ്ങളുടെ സംരക്ഷകനും പ്രചാരകനും കൂടിയാണ് താനെന്ന് കവി നമുക്ക് ഉറപ്പ് തരുന്നു.

മുകളില്‍ പറഞ്ഞ കവിതാസമാഹാരങ്ങള്‍ക്ക് ഒപ്പം 'മനസ്സില്‍ കോറിയ മഷിപ്പാടുകള്‍' എന്ന ഓര്‍മ്മക്കുറിപ്പും പുസ്തകരൂപത്തില്‍ പുറത്ത് വന്നിട്ടുണ്ട്.പ്രശസ്ത പിന്നണി ഗായകന്‍ ജയചന്ദ്രന്‍ പാടിയ 'നീലക്കുറിഞ്ഞികള്‍ പൂക്കുമ്പോള്‍' എന്ന ആല്‍ബത്തിലെ വരികളും കെ.ആര്‍.പി.യുടെതാണ്.
കവിതാരചനയുടെ ആരംഭം മുതലുള്ള കവിയുടെയും കവിതയുടെയും ചലനവേഗങ്ങള്‍ നമ്മള്‍ അടുത്തറിയുമ്പോള്‍ കൂടുതല്‍ ശ്രദ്ധയോടെയും ഗൗരവത്തോടെയുമുള്ള രചനകള്‍ നല്‍കാന്‍ കെ.ആര്‍.പി എന്ന കവി നിര്‍ബന്ധിതനാകുന്നു എന്നതാണ് ഒരു സത്യം.ആ നിര്‍ബന്ധത്തിന് വഴങ്ങുന്ന എഴുത്തിലൂടെ കൂടുതല്‍ ശക്തിയും ബുദ്ധിയും ഊര്‍ജ്ജവും ആവാഹിച്ച് കൂടുതല്‍ കൂടുതല്‍ ഉയരത്തിലേക്ക് എത്താന്‍ കെ.ആര്‍.പി.യ്ക്ക് കഴിയട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം.ജോലി സംബന്ധിച്ച തിരക്കുകള്‍ക്കിടയിലും ഇന്ത്യന്‍പ്രവാസിസമൂഹത്തിലും വിവിധ സാമൂഹ്യ-സാംസ്ക്കാരികപ്രവര്‍ത്തനങ്ങളിലും സജീവമായ കെ.ആര്‍.പി. നിരവധി സംഘടനകളുടെ ഭാരവാഹിയും കൂടിയാണ്.
കെ.ആര്‍.പി.യെപ്പറ്റി ഇത്രയും പറയുമ്പോള്‍ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും കൂടെ കൈപിടിച്ച് നിന്ന് പിന്തുണയ്ക്കുന്ന ശ്രീമതി.ലേഖ രാജേഷിനെപ്പറ്റി സൂചിപ്പിയ്ക്കാതെ നമുക്ക് അവസാനിപ്പിക്കാന്‍ കഴിയില്ല.കെ.ആര്‍.പി. എഴുതുന്നതും കെ.ആര്‍.പി.യെപ്പറ്റി എഴുതുന്നതും ആദ്യം വായിക്കുന്ന വായനക്കാരി എന്ന നിലയില്‍ ഈ പോസ്റ്റും ആദ്യം വായിക്കുന്നത് കെ.ആര്‍.പി.യുടെ പ്രിയപത്നി ശ്രീമതി.ലേഖരാജേഷ് തന്നെയായിരിക്കും.
മക്കള്‍ ചാന്ദിനി,നന്ദിനി,വാസുദേവ്
എന്നിവരോടൊപ്പം കുടുംബസമേതം ഒമാനിലെ സൊഹാറില്‍ താമസിക്കുന്ന കെ.ആര്‍.പി.വള്ളികുന്നത്തിനും കുടുംബത്തിനും നീലാംബരിയുടെ ഹൃദയാക്ഷരങ്ങളുടെ
നന്മകള്‍ നേരുന്നു.
------------------------
എന്നിവരോടൊപ്പം കുടുംബസമേതം ഒമാനിലെ സൊഹാറില്‍ താമസിക്കുന്ന കെ.ആര്‍.പി.വള്ളികുന്നത്തിനും കുടുംബത്തിനും നീലാംബരിയുടെ ഹൃദയാക്ഷരങ്ങളുടെ
നന്മകള്‍ നേരുന്നു.
------------------------
0 അഭിപ്രായങ്ങള്‍