ഷീലാ മിഷേല്‍ വിടവാങ്ങി........
-------------------------------------------------
സ്ത്രീകളുടെ സ്വാതന്ത്ര്യസ്വത്വം നിലനിര്‍ത്തുന്നതിന് Ms എന്ന അഭിസംബോധന പ്രചാരത്തിലാക്കിയ ഷീലാ മിഷേല്‍ എന്ന അമേരിക്കന്‍ ഫെമിനിസ്റ്റ്
കഴിഞ്ഞ മാസം ഈ ലോകത്തോട് യാത്രപറഞ്ഞു എന്ന വാര്‍ത്ത നമ്മള്‍ അറിയുന്നത് വളരെ വൈകിയാണ്.സ്ത്രീകളുടെ വൈവാഹികനില വ്യക്തമാക്കുന്ന
മിസിസ് എന്ന പ്രയോഗമാണ് 1960കള്‍ വരെ നിലനിന്നിരുന്നത്.പുരുഷന്മാക്ക് മിസ്റ്റര്‍ എന്ന പ്രയോഗം അവരുടെ നില മനസിലാക്കാന്‍ ഉത്തകുന്നതുമല്ല.
ഒരു സ്ത്രീ സമൂഹമദ്ധ്യത്തില്‍ അറിയപ്പെടെണ്ടത് അവള്‍ വിവാഹിതയാന്നോ അല്ലയോ എന്ന പ്രഖ്യാപനത്തോടെ ആയിരിക്കണം എന്ന പ്രാകൃതമായ
ഈ പ്രയോഗം മാറ്റിമറിച്ച വനിതയാണ് ഷീലാ മിഷേല്‍.സംഭവം തികച്ചും യാദൃശ്ചികമായിയിരുന്നു.സഹപ്രവര്‍ത്തകയും മനുഷ്യാവകാശപ്രവര്‍ത്തകയുമായ
മേരി ഹാമില്‍ട്ടണിന് വന്ന കത്തുകളില്‍ ms എന്ന പ്രയോഗം കണ്ട് അതൊരു അച്ചടിപിശകാണ് എന്ന് ഷീലാ മിഷേല്‍ വാദിച്ചു.എന്നാല്‍ അതാണ് ശരിയായ
പ്രയോഗം എന്ന് മേരി, ഷീലാ മിഷേലിനെ ബോധ്യപ്പെടുത്തി.അത് ഇന്നും ചരിത്രം ഓര്‍ത്തുവെക്കുന്ന ഒരു സ്ത്രീപക്ഷ പോരാട്ടത്തിന്‍റെ തുടക്കം ആയിരുന്നു.
ഷീലാ മിഷേല്‍ തന്‍റെ അന്വേഷണം അവിടെ ആരംഭിച്ചു.വാക്കിന്‍റെ ഉറവിടം തേടി പോയ അവര്‍ 1900 മുതല്‍ ഓക്സ്‌ഫോര്‍ഡ് ഇംഗ്ലീഷ് ശബ്ദകോശത്തില്‍നിന്നും
ഈ വാക്ക് തപ്പിയെടുത്തു.പിന്നീട് മറഞ്ഞു കിടന്ന ആ വാക്ക് വീണ്ടെടുക്കാനായി അവരുടെ സമരം.റേഡിയോയിലൂടെയും മറ്റ് മാധ്യമങ്ങളിലൂടെയും
അവര്‍ പ്രചരണം നടത്തി.നീണ്ട 12 വര്‍ഷത്തെ നിരന്തരമായ ഒറ്റയാള്‍പോരാട്ടത്തിലൂടെ 1972 ല്‍ ഇന്ന് നമ്മള്‍ ഉപയോഗിക്കുന്ന Ms എന്ന രീതി
തുടക്കം കുറിച്ചു.വംശീയസമത്വവും വിദ്യാര്‍ഥിപ്രശ്നങ്ങളും മുന്‍നിര്‍ത്തി ഷീലാ മിഷേല്‍ നയിച്ച പ്രവര്‍ത്തനങ്ങള്‍ ഈ കാര്യത്തില്‍ അവര്‍ക്ക്
കരുത്ത് നല്‍കി.എന്നാല്‍ വീട്ടില്‍നിന്നും ഷീലാ പുറത്താക്കപ്പെട്ടു.കേവലം ഒരു ഡ്രൈവറായും ഹോട്ടല്‍ ജീവനക്കാരിയും എഴുത്തുകാരിയും ഒക്കെ ത്രസിപ്പിക്കുന്ന
ജീവിതം നയിച്ച അവര്‍ ഒരു പുരുഷന്‍റെ പേരില്ലാതെ ഒരു സ്ത്രീക്ക് നിലനില്‍ക്കാമെന്ന് പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തു.2016 വരെ വിവിധ
വേദികളില്‍ സജ്ജീവമായിരുന്ന ഷീലാ മിഷേല്‍ അന്തരിക്കുമ്പോള്‍ 78 വയസ് പ്രായം ഉണ്ടായിരുന്നു.
സ്ത്രീപക്ഷത്ത് നില്‍ക്കുന്ന മുഴുവന്‍ പേരും ഓര്‍ക്കേണ്ട ഒരു പേരാണ് ഷീലാ മിഷേല്‍ എന്ന് ഓര്‍മ്മിച്ചുകൊണ്ട് നമുക്ക് അവരുടെ പ്രവര്‍ത്തനങ്ങള്‍ തുടരാം.
***************************************************************************************
(കടപ്പാട്)

0 അഭിപ്രായങ്ങള്‍