ഒ.വി.വിജയന്‍@ഗുരുവും രതിയും നിറഞ്ഞ സാഹിത്യസാഗരം.
---------------------------------------------------
ഓട്ടുപുലാക്കല്‍ വേലുക്കുട്ടി വിജയന്‍ എന്ന ഒ.വി.വിജയനെ മലയാളസാഹിത്യസ്നേഹികള്‍ക്ക് പരിചയപ്പെടുത്തേണ്ടതില്ല.
ഖസാക്കിന്‍റെ ഇതിഹാസം എന്ന ഒറ്റ നോവല്‍ കൊണ്ട് സാഹിത്യത്തിലെ രണ്ട് നൂറ്റാണ്ടിലും ഒരുപോലെ തിളങ്ങി നിന്ന സാഹിത്യകാരന്‍
ആണ് ഒ.വി.വിജയന്‍.അങ്ങനെ ഒരു പദവിയ്ക്ക് അര്‍ഹതയുള്ളവര്‍ മറ്റാരെങ്കിലും ഉണ്ടോ എന്ന് സംശയം.അതുകൊണ്ടുതന്നെ ഞാന്‍ തല്‍ക്കാലം ഖസാക്കിലേക്ക് പോകുന്നില്ല.ഖസാക്ക് മാത്രമാണ് ഒ.വി.വിജയന്‍ എന്ന് പൂര്‍ണ്ണമായും ഉറപ്പിച്ചു പറയാന്‍ വരട്ടെ.നമുക്ക് മറ്റൊരു ഒ.വി.വിജയനെ പരിചയപ്പെടാം.

പത്താംക്ലാസ് കഴിഞ്ഞ് പ്രീഡിഗ്രിക്ക് കായംകുളം എം.എസ്.എം.കോളജില്‍ എത്തുമ്പോള്‍ ആണ് എന്‍റെ വായനയുടെ മറ്റൊരു ദിശയിലേക്ക് മാറുന്നത്.രാഷ്ട്രീയത്തില്‍ അല്പം താല്പര്യം ഉണ്ടാകുകയും അതുവരെ മനസ്സില്‍ ഉണ്ടായിരുന്ന ചില സങ്കല്പങ്ങളും വിഗ്രഹങ്ങളും മാറി മറിയുകയും ചെയ്തത് കാമ്പസിലെ ആദ്യവര്‍ഷങ്ങളില്‍ ആണ്.അടിയന്തിരാവസ്ഥയെക്കുറിച്ച് കൂടുതല്‍ അറിയാനും പഠിക്കാനും
ശ്രമിക്കുന്നതിനിടയിലാണ് ഒ.വി.വിജയന്‍ എന്ന പേര് ആദ്യമായി മനസിലേക്ക് ഇടിച്ചുകയറിയത്.വിവിധ പ്രസിദ്ധീകരണങ്ങളിലെ പഴയ ചില കാര്‍ട്ടൂണുകള്‍ ശ്രദ്ധയില്‍ പെട്ടു.അവയെല്ലാം അടിയന്തിരാവസ്ഥയ്ക്ക് എതിരായ ജൈവഭാവം പൂണ്ട വെടിയുണ്ടകള്‍ ആയിരുന്നു.ഒപ്പം കാര്‍ട്ടൂണുകളെക്കുറിച്ചും അവയുടെ സങ്കേതികവശങ്ങളെക്കുറിച്ചുമുള്ള നിരവധി ലേഖനങ്ങള്‍ ഒ.വി.വിജയന്‍റെതായി ഉണ്ട്.
ജൂള്‍സ് ഫീഫര്‍,ഡേവിഡ് ലോവ്,വിക്കി,ബുഖന്‍ ഹാള്‍ഡന്‍ തുടങ്ങിയ പ്രതിഭകളെ പരിചയപ്പെട്ടതും ഒരു കാര്‍ട്ടൂണിസ്റ്റിന്‍റെ ചരിത്രപരമായ കടമകളെക്കുറിച്ച്
അറിയുന്നതും ഒ.വി.വിജയന്‍റെ ലേഖനങ്ങളിലൂടെ ആണ്.കാര്‍ട്ടൂണുകളിലെ ഇരുണ്ടഫലിതങ്ങളുടെ പ്രയോഗഭേദങ്ങള്‍ ഒ.വി.വിജയന്‍ വിവരിക്കുമ്പോള്‍
അത് വല്ലാത്ത ഒരു അനുഭവം ആയി മാറി.ഒ.വി.വിജയന്‍റെ സാഹിത്യലോകത്തിലേക്ക് കടന്നുകയറാന്‍ എന്നെ പ്രേരിപ്പിച്ചത് ഈ കാര്‍ട്ടൂണുകളും ലേഖനങ്ങളും
ആയിരുന്നു.

അക്കാലത്താണ് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഒ.വി.വിജയന്‍റെ ഗുരുസാഗരം എന്ന നോവല്‍ പ്രസിദ്ധീകരിക്കാന്‍ ആരംഭിച്ചത്.വിജയനിലൂടെ ഞാന്‍ മാതൃഭൂമിയുടെ വായനക്കാരനായി അന്നുമുതല്‍ ഇന്നുവരെ.ഗുരുസാഗരമാണ് ഞാന്‍ ആദ്യം വായിക്കുന്ന ഒ.വി.വിജയന്‍റെ നോവല്‍.ആ നോവലിന്‍റെ ഇടവേളകളില്‍ ഖസാക്കിന്‍റെ ഇതിഹാസവും ധര്‍മ്മപുരാണവും നിരവധി ചെറുകഥകളും ഞാന്‍ വായിച്ചു തീര്‍ത്തു.എന്തുകൊണ്ടോ എനിക്ക് ഇഷ്ടപ്പെട്ടത് അന്നും ഇന്നും ഗുരുസാഗരം തന്നെയാണ്.അതുകൊണ്ടാണ് ഈ ലേഖനത്തിന് ഗുരുവും രതിയും നിറഞ്ഞ സാഹിത്യസാഗരം എന്ന് തലക്കെട്ട് കൊടുത്തതും.
അദ്ദേഹത്തിന്‍റെ ഗുരു-രതി സങ്കല്പ്പങ്ങളിലേക്ക് പിന്നീട് വരാം.

1930 ജൂലൈ 2 ന് പാലക്കാട് ജില്ലയിലെ മങ്കരയിലാണ് ഒ.വി.വിജയന്‍ ജനിച്ചത്.മലപ്പുറം മുതല്‍ മദിരാശി വരെ നീണ്ടുകിടക്കുന്നു വിദ്യാഭ്യാസകാലം.പാലക്കാട് ഗവ.വിക്ടോറിയ കോളജില്‍ ഇതിനിടയില്‍ കുറച്ചുകാലം.പഠനം കഴിഞ്ഞ് ഒരു ചെറിയ കാലയളവില്‍ കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളജില്‍ അദ്ധ്യാപകനായും കഴിഞ്ഞു.എഴുത്തിലും കാര്‍ട്ടൂണ്‍ രചനയിലും താല്പര്യം കൂടുതല്‍ ഉണ്ടായിരുന്നകൊണ്ട് ജോലി ഉപേക്ഷിച്ച് ശങ്കേഴ്സ് വീക്കിലിയില്‍ കാര്‍ട്ടൂണിസ്റ്റ് ആയി ചേര്‍ന്നു.അത് ഒ.വി.വിജയന്‍റെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു.ഇരുപത്തിയെട്ടാമത്തെ വയസ്സില്‍ ഡല്‍ഹിയിലേക്ക് ചേക്കേറുന്നതിന് മുന്‍പുതന്നെ ഒ.വി.വിജയന്‍റെ ആദ്യകഥകള്‍ വെളിച്ചം കണ്ടിരുന്നു.
നോവലിസ്റ്റ്,കാര്‍ട്ടൂണിസ്റ്റ്,കോളമെഴുത്തുകാരന്‍,ചെറുകഥാകൃത്ത് തുടങ്ങി സാഹിത്യത്തിലെ എല്ലാ മേഖലകളിലും ഒ.വി.വിജയന്‍ കൈവെച്ചിട്ടുണ്ട്.
എന്നാല്‍ അദ്ദേഹം ഒരു നല്ല കവി കൂടിയായിരുന്നു എന്നത് ചുരുക്കം ചിലര്‍ക്ക് മാത്രം അറിയാവുന്ന കാര്യമാണ്.ഒ.വി.വിജയന്‍റെ കഥകളിലും നോവലുകളിലും
ലേഖനങ്ങളിലും കാര്‍ട്ടൂണുകളിലും ഒളിഞ്ഞോ തെളിഞ്ഞോ കവിതയുടെ സ്പര്‍ശനം നമുക്ക് ദര്‍ശിക്കാം എങ്കിലും അദ്ദേഹത്തിന്റേതായി കവിതകള്‍
പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട് എന്നത് നമുക്ക് കൗതുകം ഉണര്‍ത്തുന്ന കാര്യമാണ്.അക്കാലത്തെ ഏത് കവിക്കും അസൂയ തോന്നുന്ന വിധം കാവ്യാത്മകതയുടെ
പ്രസരിപ്പുള്ളതാണല്ലോ ഒ.വി.വിജയന്‍റെ നോവലുകളും ചെറുകഥകളും.

1968 മാര്‍ച്ച് മാസത്തിലെ അന്വേഷണം എന്ന മാസികയില്‍ പ്രസിദ്ധീകരിച്ച ഒ.വി.വിജയന്‍റെ കവിതയിലെ ചില വരികള്‍....
''കറിവേപ്പിലയുടെ കഥ പറയെ ചെറു
വിരലാല്‍ ചെറുതേന്‍ നുകരുന്നോന്‍,
പഥികന്‍ പറവൂ,കറിവേപ്പിന്മേല്‍
പതിനൊന്നെലികള്‍ വാഴുന്നു.
രാവും പകലും പാടാനാടാന്‍
രാവിലെ മാത്രം പ്രാര്‍ത്ഥിക്കാന്‍,
സന്ധ്യയ്ക്കിത്തിരി സിന്ദൂരം തൊ-
ട്ടന്ധത നീക്കി ധ്യാനിപ്പാന്‍....''
വിരലാല്‍ ചെറുതേന്‍ നുകരുന്നോന്‍,
പഥികന്‍ പറവൂ,കറിവേപ്പിന്മേല്‍
പതിനൊന്നെലികള്‍ വാഴുന്നു.
രാവും പകലും പാടാനാടാന്‍
രാവിലെ മാത്രം പ്രാര്‍ത്ഥിക്കാന്‍,
സന്ധ്യയ്ക്കിത്തിരി സിന്ദൂരം തൊ-
ട്ടന്ധത നീക്കി ധ്യാനിപ്പാന്‍....''
---------------------------------------------------
0 അഭിപ്രായങ്ങള്‍