ചരിത്രത്തിന്‍റെ ചാരത്തില്‍ നിന്നും ഒരു കനല്‍.-എം.എസ്.വിനോദ്.
ഇന്ത്യയുടെ സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ ഡല്‍ഹിയില്‍ നടക്കുമ്പോള്‍ അത് എന്നെങ്കിലും ഒരിക്കല്‍ നേരിട്ട് കാണണം എന്നത് എന്‍റെ ഒരു വലിയ ആഗ്രഹമായിരുന്നു.എന്‍റെ എല്ലാ ആഗ്രഹങ്ങളും ഞാന്‍ ആദ്യം പറയുന്നത് എന്‍റെ സുഹൃത്തും സന്തതസഹചാരിയുമായ ശിവന്‍കുട്ടിയോടാണ്.പറയേണ്ടതാമസം ശിവന്‍കുട്ടി റെഡി.അങ്ങനെ കുറെ കാലം മുന്‍പ് ഞങ്ങള്‍ ഒരു ആഗസ്റ്റ് ആദ്യവാരം ഡല്‍ഹിക്ക് പുറപ്പെട്ടു.
ഒരാഴ്ച മുന്‍പ് ഡല്‍ഹിയില്‍ എത്തിയിട്ടും ഞങ്ങള്‍ക്ക് ആഘോഷങ്ങളുടെയൊന്നും അടുത്തെത്താന്‍ കഴിഞ്ഞില്ല.എന്നാല്‍ ആഘോഷങ്ങളുടെ ആവേശം ഞങ്ങള്‍ പൂര്‍ണ്ണമായി അനുഭവിച്ചു. എവിടെനോക്കിയാലും കൊടികള്‍... തോരണങ്ങള്‍......മഴവില്ലിന് പോലും നിറം മൂന്ന് എന്ന് തോന്നിപ്പിക്കുന്ന പ്രതീതി. എല്ലാവരുടെയും ചുണ്ടില്‍ ഒരേ മന്ത്രം മാത്രം.... ഇന്ത്യ.....ഇന്ത്യ...ഇന്ത്യ.....
ഈ കാഴ്ച്ചകളുംഅനുഭവങ്ങളും കണ്ട് നടക്കുമ്പോള്‍ ഹൃദയം പോലും തുടിക്കുന്ന ശബ്ദം ഇന്ത്യയെന്ന് തോന്നിപ്പോയി. സ്വാതന്ത്ര്യദിനവാര്‍ഷികത്തില്‍ നീലവിഹായസില്‍ പറക്കുന്ന ഭാരതത്തിന്‍റെ ദേശീയത്രിവര്‍ണ്ണപതാകയും അതുകണ്ട് ആവേശത്തോടെ ജയ് ഹിന്ദ് വിളിക്കുന്ന ലക്ഷങ്ങളും.....ഏതൊരു ഇന്ത്യക്കാരനും രോമാഞ്ചം കൊണ്ട് നിന്നുപോകും.

ആ മുദ്രാവാക്യത്തിന്‍റെ മാസ്മരികശക്തിയില്‍ ഞാനും അറിയാതെ ഉറക്കെ ഉറക്കെ വിളിച്ചുപോയി ''ജയ് ഹിന്ദ്'' എന്ന്.എന്‍റെ അപ്പോഴത്തെ ആവേശം കണ്ട് സത്യത്തില്‍ ശിവന്‍കുട്ടി പോലും കണ്ണുതള്ളിപ്പോയി.
ചിരിച്ചുകൊണ്ട് അവനൊരു ദേശീയപതാക വാങ്ങി എന്‍റെ നെഞ്ചില്‍ കുത്തിത്തന്നുകൊണ്ട് എന്നോട് ചോദിച്ചു,''ഈ ജയ് ഹിന്ദ് എന്നാല്‍ എന്താണ് അര്‍ത്ഥം എന്ന് അണ്ണന് അറിയാമോ.......?'' അതിന്‍റെ അര്‍ത്ഥത്തിന്‍റെ കാര്യത്തില്‍ എനിക്കൊട്ടും സംശയമില്ലായിരുന്നു.ഞാന്‍ പറഞ്ഞു,''ജയ് ഹിന്ദ് എന്നാല്‍ ഇന്ത്യ ജയിക്കട്ടെ......ഇന്ത്യ നീണാള്‍ വാഴട്ടെ......''
എന്‍റെ വിശദമായ അര്‍ത്ഥവിശകലനം കേട്ട് ശിവന്‍കുട്ടി ഒന്നുകൂടി ചിരിച്ചു. അതുകണ്ടപ്പോള്‍ എനിക്ക് ഒരു സംശയം....''എന്താ ശരിയല്ലേ....?''എന്ന് ഞാന്‍.
''ശരിയാണ്....നൂറുശതമാനവും ശരിയാണ്.....എന്നാല്‍ ഈ നില്‍ക്കുന്ന ലക്ഷങ്ങളും ഇതിനപ്പുറമുള്ള കോടികളും ഓരോ ശബ്ദത്തില്‍ ഇന്നത്തെ ദിവസം വിളിക്കുന്ന ഈ ജയ് ഹിന്ദ് എന്ന മന്ത്രം, നിര്‍മ്മിച്ചതും ആദ്യം ഉറക്കെ വിളിച്ചതും ആരാണെന്നറിയാമോ അണ്ണന്.......''
ആ ചോദ്യം എന്നെ കുഴക്കുന്നത് ആയിരുന്നു.ഗാന്ധിജി ആണോ..... ഏയ്....അല്ല,പിന്നെ നെഹ്രുവോ....ആകാന്‍
വഴിയില്ല.കാരണം അവരൊക്കെ വരുംമുന്‍പ് ഉണ്ടായിരുന്നു ഈ മുദ്രവാക്യം. സുഭാഷ്‌ചന്ദ്രബോസ്,ടാഗോര്‍,ബങ്കിംചന്ദ്രചാറ്റര്‍ജി,ബാലഗംഗാധരതിലക്......ഞാന്‍ വിരല്‍ തൊട്ട് പതുക്കെ ചരിത്രം മറിച്ചു.എന്‍റെ ആലോചനയെ മറികടന്ന് എന്‍റെ നെഞ്ചില്‍ കുത്തിവെച്ച ദേശീയപതാകയില്‍ തൊട്ട് ശിവന്‍കുട്ടി പറഞ്ഞു.

''ഈ മുദ്രവാക്യത്തിന്‍റെ ഉപജ്ഞാതാവ് ഒരു മലയാളിയാണ് അണ്ണാ......നമ്മുടെ തിരുവനന്തപുരത്തുകാരന്‍ ഒരു ചെമ്പകരാമന്‍പിള്ള.......''
വായും പിളര്‍ന്ന് നിന്ന എന്നെ നോക്കി വീണ്ടും ചിരിച്ചുകൊണ്ട് ശിവന്‍കുട്ടി പറഞ്ഞു.''അണ്ണന്‍ വല്യ ചരിത്രാന്വേഷകന്‍ അല്ലേ....ഒന്ന് 'തുരന്നു'നോക്ക്..... ഞാന്‍ പറഞ്ഞത് തെറ്റാണ് എങ്കില്‍ തിരുത്തിക്കോ.....''
ഇതും പറഞ്ഞ് ആള്‍ക്കൂട്ടത്തിലേക്ക് നടന്ന് മറഞ്ഞ ശിവന്‍കുട്ടിയുടെ തോളില്‍ ഒരു ഭാരതപതാക പറക്കുന്നുണ്ടായിരുന്നു.അവന്‍ എന്‍റെ നെഞ്ചില്‍ കുത്തിയ പതാകയും, അവന്‍റെ ആ ചോദ്യവും എന്‍റെ ഉള്ളില്‍ കിടന്ന് തിളയ്ക്കുകയായിരുന്നു.
ശിവന്‍കുട്ടി പറഞ്ഞ ചെമ്പകരാമന്‍പിള്ളയെത്തേടി ഞാന്‍ അന്നുതന്നെ തിരുവനന്തപുരത്തിന് യാത്രയായി.....
ഇന്നത്തെ തിരുവനന്തപുരം അന്നത്തെ അനന്തപുരിയാണ്.ഞാന്‍ അനന്തപുരിയുടെ ചരിത്രത്തിന്‍റെ ചാരം മാന്തിത്തുടങ്ങി. ആയിരത്തിയെണ്ണൂകളുടെ അവസാനപാദം.ബ്രിട്ടീഷ് ആധിപത്യം നിലനില്‍ക്കുന്ന രാജഭരണകാലം.
തിരുവിതാംകൂര്‍ പോലീസില്‍ ജോലിക്കാരനായിരുന്ന ചിന്നസ്വാമിപ്പിള്ളയും കുടുംബവും താമസിച്ചിരുന്നത്
ഇന്നത്തെ അക്കൗണ്ട്‌സ് ജനറല്‍ ഓഫീസ് സ്ഥിതിചെയ്യുന്ന ഭാഗത്തായിരുന്നു.അത് ഏതാണ്ട് പാളയത്തിനും ഹജൂര്‍ കച്ചേരിക്കും ഇടയിലായി വരും.ചിന്നസ്വാമിപ്പിള്ളയുടെ പൂര്‍വ്വികര്‍ തമിഴ്നാട്ടില്‍ നിന്നും വര്‍ഷങ്ങള്‍ക്ക് മുന്‍പ് കുടിയേറിപ്പാര്‍ത്തവരാണ്.തിരുവിതാംകൂര്‍ സ്റ്റേറ്റ് പോലീസില്‍ ഹെഡ് കോണ്‍സ്റ്റബിള്‍ ആയിരുന്നു ചിന്നസ്വാമിപ്പിള്ള.1891 സെപ്തംബര്‍ 15 ന് ചിന്നസ്വാമിപ്പിള്ളയുടെ പത്നി നാഗമ്മാള്‍ ഒരു ആണ്‍കുഞ്ഞിന് ജന്മം കൊടുത്തു.ആ കുട്ടിയാണ് നമ്മുടെ കഥയുടെ നായകനായ ചെമ്പകരാമന്‍പിള്ള.ഇന്ന് സെപ്തംബര്‍ 15.അദ്ദേഹത്തിന്‍റെ ജന്മദിനം ആണ്.

ചെമ്പകരാമന്‍പിള്ളയുടെ പ്രാഥമിക വിദ്യാഭ്യാസം തൈക്കാട് മോഡല്‍ സ്കൂളില്‍ ആയിരുന്നു.ചിന്നസ്വാമിയുടെ സഹോദരപുത്രന്‍ പത്മനാഭന്‍പിള്ളയായിരുന്നു ചെമ്പകരാമന്‍റെ ബാല്യകാലത്തെ ഒരേയൊരു സ്നേഹിതനും തോഴനും. ചെമ്പകരാമന്‍ എന്ന പേരിനോടൊപ്പം പിള്ള എന്ന പേരുകൂടിച്ചേരാന്‍ കാരണംഅത് തിരുവിതാംകൂര്‍ മഹാരാജാക്കന്മാര്‍ പിതാമഹന്മാര്‍ക്ക് കല്പിച്ച് കൊടുത്ത സ്ഥാനപ്പേരാകാനാണ് സാദ്ധ്യത.കാരണം
ചെമ്പകരാമന്‍റെ കുടുംബം ദ്രാവിഡജനതയിലെ പ്രധാന വിഭാഗമായ വെള്ളാളര്‍ എന്ന ജാതിക്കാര്‍ ആയിരുന്നു.ബാല്യത്തില്‍ തന്നെ ബ്രിട്ടീഷ് ഭരണത്തിന്‍റെ അസ്വാതന്ത്ര്യം കണ്ടും കേട്ടും ആണ് ചെമ്പകരാമന്‍ വളര്‍ന്നത്.അതുകൊണ്ടുതന്നെ ശക്തമായ ഒരു ദേശീയസ്വാതന്ത്ര്യബോധം ചെമ്പകരാമനില്‍ പ്രകടമായിരുന്നു.വെങ്കിടി
എന്നായിരുന്നു ചെമ്പകരാമന്‍റെ ചെല്ലപ്പേര്.സ്ക്കൂളില്‍ പഠിക്കുമ്പോള്‍ തന്നെ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെക്കുറിച്ചു ഒരു ഏകദേശധാരണ വെങ്കിടിക്ക് ഉണ്ടായിരുന്നു.ബാലഗംഗാധരതിലകന്‍ ആയിരുന്നു വെങ്കിടിയുടെ വീരപുരുഷന്‍.

ബ്രിട്ടീഷ്‌കാര്‍ക്ക് എതിരായി സ്കൂളില്‍ മുദ്രാവാക്യം വിളിച്ചതിന് സ്കൂള്‍ അധികൃതര്‍ പരാതിപ്പെടുകയും സ്വന്തം അച്ഛന്‍ തന്നെ സ്കൂളില്‍ വന്ന് മകനെ അറസ്റ്റ് ചെയ്യുകയും ചെയ്ത സംഭവം ഇതിനിടയില്‍
പറഞ്ഞുകേള്‍ക്കുന്നു.എന്തായാലും വെങ്കിടിയുടെ സ്കൂള്‍ വിദ്യാഭ്യാസം വലിയ തടസങ്ങള്‍ ഒന്നും ഇല്ലാതെ തുടര്‍ന്നു.

1906 ല്‍ ലോകപ്രശസ്തനായ ബ്രിട്ടീഷ് ബയോളജിസ്റ്റ് സര്‍ വാള്‍ട്ടര്‍ സ്ട്രീക്ലാണ്ട് തന്‍റെ ഗവേഷണങ്ങള്‍ക്കായി
തിരുവിതാംകൂറില്‍ എത്തിയത് നമ്മുടെ വെങ്കിടിയുടെ ജീവിതത്തില്‍ ഒരു വഴിത്തിരിവായി. തിരുവിതാംകൂറിലെ ജൈവവൈവിധ്യത്തെക്കുറിച്ച് പഠിക്കാനും അപൂര്‍വ്വസസ്യങ്ങളുടെ തൈകളും പൂവും കായും ശേഖരിക്കാനും വന്ന ഈ ജന്തുശാസ്ത്രജ്ഞന് സഹായിയായി നമ്മുടെ വെങ്കിടിയും ഒപ്പം കൂടി.ഏതാണ്ട് ഒരു വര്‍ഷക്കാലം സായിപ്പ് തിരുവിതാംകൂറില്‍ ചിലവഴിച്ചു.തന്‍റെ ദൗത്യം പൂര്‍ത്തിയാക്കി മടങ്ങുമ്പോള്‍ സായിപ്പിന്‍റെ
ലഗേജുകളില്‍ ഒന്ന് നമ്മുടെ വെങ്കിടി ആയിരുന്നു.

സര്‍ വാള്‍ട്ടര്‍ സ്ട്രീക്ലാണ്ടിനൊപ്പം യൂറോപ്പില്‍ എത്തിയ ചെമ്പകരാമന്‍ അവിടെ വിവിധ സ്ഥലങ്ങളിലായി തന്‍റെ വിദ്യാഭ്യാസം ആരംഭിച്ചു.തുടക്കത്തില്‍ ഓസ്ട്രിയയിലെ ഒരു സര്‍വ്വകലാശാലയില്‍ നിന്നും എന്ജിനീയറിംഗ് ബിരുദം നേടി.തുടര്‍ന്ന് രാഷ്ട്രതന്ത്രത്തിലും സാമ്പത്തികശാസ്ത്രത്തിലും ബിരുദം.ജര്‍മ്മനി ഉള്‍പ്പെടെ ലോകത്തിലെ പതിനഞ്ചിലധികം ഭാഷകളില്‍ പ്രവീണ്യം.വിവിധ ജര്‍മ്മന്‍ സ്ഥാപനങ്ങളില്‍ ഉയര്‍ന്ന ഉദ്യോഗം. അന്നത്തെക്കാലത്ത് ഒരു രാജാവായിട്ടല്ല ചക്രവര്‍ത്തിയായി ജീവിക്കാനുള്ള എല്ലാ സൗകര്യങ്ങളും ചെമ്പകരാമന്‍പിള്ള നേടിയെടുത്തു.എന്നാല്‍ വിധിച്ചത് സിംഹാസനം ആയിരുന്നില്ല. മാതൃരാജ്യത്തിന്‍റെ സ്വാതന്ത്ര്യം എന്ന സ്വപ്നം ചെമ്പകരാമനെ വേട്ടയാടിക്കൊണ്ടിരുന്നു.
ഇന്ത്യ വിടുന്നതിന് മുമ്പുതന്നെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തത്പരനായ പിള്ള ജര്‍മ്മനിയുടെ സഹായത്തോടെ
ഇന്ത്യയെ ബ്രിട്ടീഷ്‌കാരില്‍ നിന്നും മോചിപ്പിക്കാന്‍ കഴിയുമെന്ന് വിശ്വസിച്ചു.അതിനുവേണ്ടിയുള്ള ശ്രമങ്ങള്‍ ജര്‍മ്മനിയും മറ്റ് രാജ്യങ്ങളും കേന്ദ്രീകരിച്ച് അദ്ദേഹം ആരംഭിച്ചു. യുവാവായ പിള്ള ജര്‍മ്മന്‍ ഭാഷയില്‍ അഗാധപാണ്ഡിത്യം നേടി. ആ ഭാഷയില്‍ പ്രധാന വാഗ്മിയായി അദ്ദേഹം ഉയര്‍ന്നു. ജര്‍മ്മന്‍ ഭരണാധികാരികളുടെ ഉറ്റമിത്രമായി അദ്ദേഹം മാറി.ലോകമഹായുദ്ധത്തില്‍ തുടക്കത്തില്‍ സ്വതന്ത്രനിലപാട് സ്വീകരിച്ച സ്വിറ്റ്സർലൻഡ് കേന്ദ്രീകരിച്ചായിരുന്നു ചെമ്പകരാമന്‍റെ അടുത്ത നീക്കം.ചെമ്പകരാമന്‍റെ നീക്കം മണത്തറിഞ്ഞ ബ്രിട്ടന്‍ അവരുടെ ചാരസംഘത്തെ സ്വിറ്റ്സർലൻഡിലേക്ക് അയച്ചു.ജീവനോടെയോ അല്ലാതെയോ
ചെമ്പകരാമനെ പിടിക്കാന്‍ പുറപ്പെട്ട ആ ചാരസംഘത്തിന്‍റെ തലവന്‍ വിഖ്യാത നോവലിസ്റ്റ് സോമർസെറ്റ് മോം ആയിരുന്നു.അദ്ദേഹത്തിന്‍റെ പല രചനകളിലും ഇന്ത്യൻ വിപ്ലവകാരികളുടെ നേരിയ പരാമര്‍ശം കടന്നുകൂടിയത്തിന് കാരണക്കാരന്‍ നമ്മുടെ ചെമ്പകരാമന്‍ ആണ്.

വിദേശത്ത് പലയിടത്തായി ചിതറിക്കിടക്കുന്ന വിപ്ലവഗ്രൂപ്പുകളെ
ചെമ്പകരാമന്‍ കൂട്ടിയോജിപ്പിച്ചു. ജര്‍മ്മനിയോടൊപ്പം ചേര്‍ന്ന് നിന്നുകൊണ്ട് ബ്രിട്ടനെ സൈനികമായി നേരിടുക എന്നതായിരുന്നു ചെമ്പകരാമന്‍റെ ഉദ്ദേശം.

'എംഡന്‍' എന്ന യുദ്ധക്കപ്പലില്‍ ഉപക്യാപ്റ്റനായ പിള്ള ഒന്നാം ലോകമഹായുദ്ധകാലത്ത് ഇന്ത്യന്‍ തീരങ്ങളില്‍ ഇംഗ്ലീഷ്‌കാരുടെ പേടിസ്വപ്‌നമായി മാറി. പിന്നീട് ഒരു
മത്സ്യത്തൊഴിലാളിയുടെ വേഷം ധരിച്ച് പിള്ള കേരളത്തിന്റെ ചില ഭാഗങ്ങളില്‍ ഇറങ്ങിയതായും രഹസ്യമായി കൊച്ചി മഹാരാജാവിനെ സന്ദര്‍ശിച്ചതായും പറയുന്നുണ്ട്. പിള്ളയുടെ തലയ്ക്ക് ബ്രിട്ടീഷ് സര്‍ക്കാര്‍ വന്‍പ്രതിഫലം പ്രഖ്യാപിച്ചുവെങ്കിലും അദ്ദേഹത്തെ തൊടാന്‍ കഴിഞ്ഞില്ല.അത് മാത്രമായിരുന്നില്ല, ശരീരം കൊണ്ട് പുരുഷന്മാരെ വശീകരിയ്ക്കുന്നതിൽ ഏറെ മിടുക്കിയായിരുന്ന മാതാഹരിയെന്ന ചാരസുന്ദരിയുടെ സേവനം പോലും ചെമ്പകരാമനെ തളയ്ക്കാന്‍ ബ്രിട്ടന്‍
തേടി എന്നതിന് തെളിവുകള്‍ ഉണ്ട്.ആ മാതാഹരിയുടെ കഥയാണ് പൗലോ കൊയ്‌ലോയുടെ ചാരസുന്ദരി എന്ന നോവല്‍.ചെമ്പകരാമനെ പിടിക്കാന്‍ ഈ സുന്ദരിക്കും കഴിഞ്ഞില്ല.

സ്വതന്ത്രഇന്ത്യയായിരുന്നു ചെമ്പകരാമന്‍പിള്ളയുടെ സ്വപ്‌നം. അതിനുവേണ്ടി ജീവന്‍ വെടിയാന്‍പോലും
അദ്ദേഹം തയ്യാറായിരുന്നു. എന്നാല്‍ ജര്‍മ്മനിയുടെ സഹായത്തോടെ ഇന്ത്യയെ ഇംഗ്ലീഷുകാരില്‍ നിന്നും മോചിപ്പിക്കാമെന്ന കണക്കുക്കൂട്ടലിന് കോട്ടം സംഭവിച്ചത് ഹിറ്റ്‌ലര്‍ ശക്തിപ്രാപിച്ചതോടെയാണ്. പിന്നീട് ജര്‍മ്മനി മുഴുവന്‍ ഹിറ്റ്‌ലറുടെ
കാലടിപ്പാടുകളില്‍ അമര്‍ന്നു. ഭാരതത്തെക്കുറിച്ച് തെറ്റായി പ്രസംഗിച്ച ഹിറ്റ്‌ലറുടെ നടപടിക്ക് എതിരെ നേരത്തെതന്നെ പിള്ള പ്രതിഷേധിച്ചിരുന്നു. ആ ശത്രുത കൂടി കൊണ്ടിരുന്നു. ക്രമേണ നാസികളുടെ കണ്ണിലെ കരടായി പിള്ള മാറി.1931ല്‍ ജര്‍മ്മനിയിലെത്തിയ മണിപ്പൂരിക്കാരി ലക്ഷ്മിഭായിയെ പിള്ള വിവാഹം ചെയ്തു.

പിള്ളയുടെ ഉയര്‍ച്ചയില്‍ അസൂയപൂണ്ട നാസികള്‍ അദ്ദേഹത്തെ പീഡിപ്പിക്കാന്‍ തുടങ്ങി. ഒരു പാര്‍ട്ടിയില്‍ പങ്കെടുത്ത അദ്ദേഹത്തിന് അവര്‍ ഭക്ഷണത്തില്‍ വിഷം കലര്‍ത്തി. ചികിത്സയ്ക്ക് ഇറ്റലിയില്‍ പോയ പിള്ളയുടെ വസ്തുക്കള്‍ കടത്തിന്റെ പേരില്‍ സര്‍ക്കാര്‍ ജപ്തി ചെയ്തു. അദ്ദേഹത്തിന്റെ വീടും കലാവസ്തുക്കളും നാസികള്‍ കൊള്ളയടിച്ചു. ഇറ്റലിയില്‍ നിന്ന് വന്ന അദ്ദേഹത്തെ നാസികള്‍ അടിച്ചവശനാക്കി. 1934 മെയ് 26ന് നാല്പത്തിമൂന്നാം വയസില്‍ പിള്ള ലോകത്തോട് വിടപറഞ്ഞു.
ജര്‍മ്മനിയില്‍ സംസ്ക്കരിച്ച ചെമ്പകരാമന്‍റെ ചിതാഭസ്മവുമായി അദ്ദേഹത്തിന്‍റെ വിധവ ലക്ഷ്മീഭായ്1934 ല്‍ മുംബൈയില്‍ എത്തി.അദ്ദേഹത്തിന്‍റെ അന്ത്യാഭിലാഷം സ്വതന്ത്രഇന്ത്യയുടെ കൊടി വെച്ച കപ്പലില്‍
ജന്മനാടായ തിരുവനന്തപുരത്തേക്ക് കൊണ്ടുവരണം എന്നായിരുന്നു.1947 ല്‍ ഇന്ത്യ സ്വതന്ത്രമായി.എന്നാല്‍ ആ ചിതാഭസ്മവുമായി ആ വിധവ 32 വര്‍ഷം മുംബൈ-ദല്‍ഹി റോഡില്‍ അലഞ്ഞു.ഒടുവില്‍ 1966 ല്‍ ഐ.എന്‍.എസ്.ദല്‍ഹി എന്ന പടക്കപ്പലില്‍ കൊച്ചിയില്‍ എത്തിച്ച ചിതാഭസ്മം അവിടെനിന്നും തിരുവനന്തപുരത്തും കന്യാകുമാരിയിലും വിതറി.കുറച്ചു ദിവസം മാത്രം കേരളത്തില്‍ തങ്ങിയ
ചെമ്പകരാമന്‍റെ വിധവ മുംബയിലേക്ക് മടങ്ങിപ്പോയി.അവിടെ ഒരു ഫ്ലാറ്റില്‍ കിടന്നു അനാഥയെപ്പോലെ തന്നെ അവര്‍ ഈ ലോകത്തോട് വിടപറഞ്ഞു.

വെങ്കിടി എന്ന നമ്മുടെ വീരനായകന്
പിന്നെയും ഉണ്ട് പല പേരുകള്‍.മുദ്രാവാക്യം സംഭാവന ചെയ്തു എന്ന പേരില്‍ ജയ് ഹിന്ദ് ചെമ്പകരാമന്‍,വീരചെമ്പകം എന്ന മറ്റൊരു പേര്,എമണ്ടന്‍ എന്ന പേര് സംഭാവന ചെയ്ത ഓര്‍മ്മയ്ക്കായി എമണ്ടന്‍ ചെമ്പകരാമന്‍,നിരവധി വിഷയങ്ങളില്‍ ഗവേഷണം നടത്തിയ ബഹുമതിയായി
ഡോ.ചെമ്പകരാമന്‍..... പേരിനൊരു കുറവും ഇല്ലാത്ത വിപ്ലവകാരി.......എംഡന്‍ എന്ന പടക്കപ്പലിന്‍റെ പേര് ഭയങ്കരന്‍ എന്ന അര്‍ത്ഥത്തില്‍ എമണ്ടന്‍ എന്ന വാക്കായി മലയാളത്തിലും തമിഴിലും പ്രചാരത്തില്‍ വന്നു.ആ പേരില്‍ അടുത്തിടെ ഒരു സിനിമയും വന്നത് ആ പടക്കപ്പല്‍ നല്‍കിയ വാക്കില്‍ നിന്നും ആണ്.

ഇതാണ് ചെമ്പകരാമന്‍പിള്ളയുടെ കഥ......
തീര്‍ന്നില്ല,എനിക്ക് കുറച്ചുകൂടി പറയാനുണ്ട്....... പറയാനുള്ളത് ശിവന്‍കുട്ടിയോട് ആണ്.

എന്‍റെ പ്രിയപ്പെട്ട ശിവന്‍കുട്ടി,ചരിത്രത്തിലെ ഏറ്റവും വൃത്തികെട്ട ഒരു നന്ദികേടിന്റെ കഥയാണല്ലോ നീ എന്നെകൊണ്ട് ഈ ചാരത്തില്‍ നിന്നും വാരി എടുപ്പിച്ചത്. ലോകത്തെപ്പോലും കിടുകിടാ വിറപ്പിച്ച
ഹിറ്റ്‌ലറിന്‍റെ മുന്നില്‍ പോലും മുട്ടുമടക്കാതെ നിന്ന് ഇന്ത്യക്ക് വേണ്ടി വാദിച്ച ഈ ചെമ്പകരാമന്‍ ഇന്ത്യയുടെ ചരിത്രത്തില്‍ ഇന്ന് എവിടെയാണ്. സ്വാതന്ത്യസമരകാലത്ത് ജയിലിന്‍റെ മുന്നിലൂടെ നടന്നുപോയവരുടെ ചിത്രം പോലും പാര്‍ലമെന്റിന്‍റെ സെന്‍റര്‍ ഹാളില്‍ വെച്ച് മാലയിട്ട് പൂജിക്കുമ്പോള്‍ നീ എന്‍റെ ഈ വിപ്ലവകാരിക്ക് എവിടെയാണ് ഇത്തിരി സ്ഥലം കൊടുത്തത്. ചെമ്പകരാമനോടൊപ്പം ജീവന്‍ പണയപ്പെടുത്തി പ്രവര്‍ത്തിച്ച പത്മനാഭന്‍പിള്ളയെ ബ്രിട്ടീഷ് ചാരന്മാര്‍ എവിടെയോ വെച്ച് തേടിപ്പിടിച്ച് കൊന്നുകളഞ്ഞു.ആ ചരിത്രം നീ എവിടെയാണ് അടയാളപ്പെടുത്തിയത്. ചെമ്പകരാമന്‍റെ ചരിത്രം മാറോട് ചേര്‍ത്തുപിടിച്ച് മുപ്പത്തിയെട്ട് വര്‍ഷം ഇന്ത്യയില്‍ അലഞ്ഞ അദ്ദേഹത്തിന്‍റെ വിധവ സ്വതന്ത്രഭാരതത്തില്‍ കിടന്ന് മരിച്ചത് മരുന്നിനും ഭക്ഷണത്തിനും കാശ് ഇല്ലാതെ പട്ടിണി കിടന്നാണ് എന്ന് നീ എന്താ ആ കൊടി പറക്കുന്നിടത്തുവെച്ചു പറയാതിരുന്നത്.മദിരാശി പട്ടണത്തില്‍ പേരിന് വേണ്ടി മാത്രം ഒരു പ്രതിമ ഉണ്ടെന്നതല്ലാതെ നാടിനും നാടിന്‍റെ സ്വാതന്ത്യത്തിനും വേണ്ടി വേണ്ടി ജീവിച്ച ഈ വലിയ മനുഷ്യനെ ഓര്‍ക്കാന്‍ ഒരു നല്ല ജീവചരിത്രം പോലും ഇല്ല.

നീ എന്നെക്കൊണ്ട് വാരിച്ച ചാരത്തിലെ ഈ കനലില്‍ തൊട്ട് എന്‍റെ വിരല്‍ മാത്രമല്ലല്ലോ പൊള്ളിയത് ഇന്ത്യയുടെ മനസും അല്ലെ......ഇനിയെങ്കിലും ഇതുപോലെ ചരിത്രം കുഴിക്കാനും മാന്താനും പറഞ്ഞിട്ട് ഇങ്ങനെ വെറുതെ നടന്ന് പോകാന്‍ നീ എന്‍റെ അടുത്ത് വരരുത്.......
2 അഭിപ്രായങ്ങള്‍
ചരിത്രത്തിലൂടെ ഒരു യാത്ര..
മറുപടിഇല്ലാതാക്കൂനല്ല അറിവുകൾ
നല്ല വായന തന്നതിൽ സന്തോഷം സാർ.
നന്നായി അവതരണം ��
ശിവൻകുട്ടി ചേട്ടനെ നല്ല ഓർമ്മയുണ്ട്.
ചേട്ടൻ കാരണം ഇത്രയും എഴുതിയില്ലെ,
അതിനാൽ അന്വേഷണം പറഞ്ഞോളൂട്ടോ..
ചരിത്രത്തിലൂടെ ഒരു യാത്ര..
മറുപടിഇല്ലാതാക്കൂനല്ല അറിവുകൾ
നല്ല വായന തന്നതിൽ സന്തോഷം സാർ.
നന്നായി അവതരണം ��
ശിവൻകുട്ടി ചേട്ടനെ നല്ല ഓർമ്മയുണ്ട്.
ചേട്ടൻ കാരണം ഇത്രയും എഴുതിയില്ലെ,
അതിനാൽ അന്വേഷണം പറഞ്ഞോളൂട്ടോ..