ജയമോള്‍ വര്‍ഗീസ് എന്ന പേര് പറയുമ്പോള്‍ വായനക്കാരന്‍ ഇടയ്ക്ക് കയറി ചോദിക്കും ''ആ പ്രണയകവിതകള്‍ മാത്രം എഴുതുന്ന.......''
അതെ,കവിതയുടെ വിഷയം ഒരു ട്രേഡ്മാര്‍ക്ക് ആയി നെറ്റിയില്‍ എഴുതിഒട്ടിച്ച ഈ എഴുത്തുകാരിയോട് ഞാനും സംസാരിച്ചു തുടങ്ങിയത് ആ മുന്‍വിധിയോടെ തന്നെയാണ്.
''എഴുതിയ വരികളില്‍ ഒട്ടുമിക്കവാറും വിഷയം ഒന്നുതന്നെ തന്നെയാണല്ലോ....''
ചോദ്യം കേട്ട് ജയമോള്‍ വര്‍ഗീസ് സ്വന്തം കവിതപോലെതന്നെ ഒന്ന് ചിരിച്ചു.''മനസ്സില്‍ തോന്നുന്നത് എഴുതും...ഞാന്‍ ഒരു വല്യ എഴുത്തുകാരിയോന്നുമല്ല....ഒരു സാധാരണവീട്ടമ്മ....പിന്നെ വിഷയം,അത് കൂടുതലും പ്രണയം ആയത് അവിചാരിതമാകും.....''

ജയമോളുടെ വാക്കുകളെ വിശ്വാസത്തിലെടുത്താണ് അവരുടെ കവിതകളിലൂടെ സഞ്ചരിക്കാന്‍ തുടങ്ങിയത്.പ്രണയം ഈ എഴുത്തുകാരിക്ക് ഒരു ധ്യാനമാണ്.ആന്തരികമായ ആ ധ്യാനത്തില്‍ നിന്നും ജയമോള്‍ വാക്കുകളെയും വാചകങ്ങളെയും കടഞ്ഞെടുക്കുന്നു.അത് കൃത്യമായി ഉപയോഗിക്കുന്നു.പവിത്രമായ ഒരു പ്രണയസങ്കല്പത്തിന്‍റെ മന്ത്രമോ സൂക്തങ്ങളോ ആകുന്ന കവിതകളുടെ ശക്തി അവിടെയാണ്.ആവര്‍ത്തിച്ചുള്ള പ്രണയകവിതകളില്‍ പോലും ഒന്ന് മറ്റൊന്നില്‍നിന്ന്‍ വേര്‍തിരിഞ്ഞു നില്‍ക്കുന്നത് അതുകൊണ്ടാകാം.
'എന്‍റെ കണ്ണാ...'എന്ന് തുടങ്ങുന്ന ഒരു കവിത വായിച്ചപ്പോള്‍ പലപ്പോഴും ആവര്‍ത്തിച്ച് വന്ന 'എന്‍റെ' എന്ന വാക്ക് അറിയാതെ മനസ്സില്‍ ഉടക്കി.സാക്ഷാല്‍ രാധ പോലും ഇത്ര ഉറപ്പോടെ 'എന്‍റെ കണ്ണാ...' എന്ന് പറയാന്‍ ധൈര്യം കാണിക്കില്ല എന്ന് തോന്നിയകൊണ്ട് ജയമോളോട് തന്നെ സംശയം പ്രകടിപ്പിച്ചു.ഇതായിരുന്നു മറുപടി.''എല്ലാവരെയും പോലെ കണ്ണനെ പ്രണയിക്കുന്ന ഒരു രാധാമാനസം എന്‍റെയും ഉള്ളിലുണ്ട്.....''.മുഖപുസ്തകത്തിലെ സ്വന്തം പേജിലും ജയമോള്‍ ഇത് ഒരു പ്രഖ്യാപനം പോലെ എഴുതിയിട്ടിട്ടുണ്ട്.
''....ഒരു നീലശലഭമായി നിന്‍റെ വൃന്ദാവനങ്ങളില്‍ പാറിപ്പറക്കാന്‍ മോഹിക്കുന്നവള്‍.....''
കോട്ടയം ജില്ലയിലെ കുടമാളൂര്‍ പര്യത്തുകാലയില്‍ പി.ജെ.ജോസഫിന്‍റെയും മറിയാമ്മയുടെയും ഏഴ് മക്കളില്‍ ഏഴാമത്തെ ആള്‍ ആണ് ജയമോള്‍.മൂത്തമക്കളില്‍ പലരുടേയും വിവാഹത്തിന് ശേഷം ആണ് ജയമോള്‍ ജനിച്ചത്.അതുകൊണ്ട് ഒരു കൊച്ചുമകള്‍ക്ക് കൊടുക്കേണ്ട സ്നേഹവും വാത്സല്യവും കൊടുത്താണ് ജോസഫ്-മറിയാമ്മ ദമ്പതികള്‍ ജയയെ വളര്‍ത്തിയത്.
മൂന്നാമത്തെ വയസുമുതല്‍ ജയ നൃത്തം ശാസ്ത്രീയമായി പഠിച്ചുതുടങ്ങി.അഞ്ചാമത്തെ വയസ്സില്‍ അരങ്ങേറ്റം.പിന്നെ പ്രീഡിഗ്രിവരെയുള്ള വിദ്യാഭ്യാസകാലത്ത് നൃത്തത്തിലും,കഥ,കവിത,നാടകം എന്തിന് മിമിക്രിയില്‍ വരെ നിരവധി സമ്മാനങ്ങള്‍.ഭരതനാട്യവും നാടോടിനൃത്തവും പിന്നെ സ്വന്തമായി എഴുതി അവതരിപ്പിച്ച നാടകത്തില്‍ ഏറ്റവും നല്ല നടിയായും ഒക്കെ തെരഞ്ഞെടുക്കപ്പെട്ട സ്കൂള്‍ കാലത്ത് ശ്രീ.വൈക്കം ചന്ദ്രശേഖരന്‍നായരില്‍ നിന്നും സമ്മാനവും അനുഗ്രഹവും വാങ്ങിയ മധുരമുള്ള ഓര്‍മ്മകള്‍ ജയമോള്‍ പങ്കുവെച്ചു.അങ്ങനെ ജയമോളുടെ ജീവിതത്തില്‍ പലതിനും സാക്ഷിയായി തിരുനക്കരമൈതാനം.
പ്രീഡിഗ്രി പഠനകാലത്തുതന്നെ വിവാഹിതയായി കുടുംബജീവിതത്തിലേക്ക് കടന്നപ്പോള്‍ ജയമോള്‍ പ്രിയപ്പെട്ട ചിലങ്കയും പേനയുമെല്ലാം പെട്ടിക്കുള്ളിലടച്ച് പൂട്ടിവെച്ചു.
ഇതാണ് ജയമോളുടെ ജീവിതത്തിലെ ഒന്നാം ഘട്ടം.
തുടര്‍ന്നുള്ള രണ്ടാം ഘട്ടത്തില്‍ ഒരു നല്ല ഭാര്യയായി,അമ്മയായി,കുടുംബിനിയായി തിളങ്ങി നില്‍ക്കുന്നകാലത്ത് വര്‍ത്തമാനപ്പത്രമല്ലാതെ ഗൗരവമായ ഒരു വായനയും ഉണ്ടായിരുന്നില്ല എന്ന് ജയമോള്‍ തുറന്നുപറയുന്നു.ഇതിനിടയില്‍ മാതാപിതാക്കളുടെ വേര്‍പാടും,മക്കളുടെ വിദ്യാഭ്യാസവും ഭര്‍ത്താവിന്‍റെ ബിസിനസ്സും ഒക്കെ പലപ്പോഴും ജയമോളില്‍ സൃഷ്ടിച്ച ഏകാന്തത മൂന്നാംഘട്ടത്തിന് തുടക്കമായി.അത് ആരംഭിച്ചതും അവിചാരിതം എന്നാണ് ജയമോള്‍ പറയുന്നത്.മുഖപുസ്തകത്തില്‍ വെറുതെ തുടങ്ങിയ സുപ്രഭാതം-ശുഭരാത്രി ആശംസകള്‍ പതുക്കെ കവിതകളായി വളരുകയായിരുന്നു.അതാണ് പിന്നീട് പ്രണയ കവിതകളുടെ കുയില്‍പ്പാട്ടുകളായി മാറിയതും പ്രണയത്തിന്‍റെ കവിതകള്‍ എന്ന ട്രേഡ്മാര്‍ക്ക് വീഴ്ത്തിയ എഴുത്തില്‍ എത്തിയതും.
ചുരുങ്ങിയ കാലത്തിനുള്ളില്‍ മുന്നൂറിലേറെ കവിതകള്‍,പല മത്സരങ്ങളിലായി നിരവധി സമ്മാനങ്ങള്‍...കേരളത്തിലങ്ങോളം ആയിരക്കണക്കിന് സൗഹൃദങ്ങള്‍...
ജയമോളുടെ ജീവിതത്തിന്‍റെ മൂന്നാം ഘട്ടം ഗംഭീരമാവുകയാണ്.ജയമോള്‍ പാടിക്കൊണ്ടേയിരിക്കുന്നു.....പ്രണയത്തിന്‍റെ കുയില്‍ നാദമായി....
ജയമോളുടെ ജീവിതത്തിന്‍റെ മൂന്നാം ഘട്ടം ഗംഭീരമാവുകയാണ്.ജയമോള്‍ പാടിക്കൊണ്ടേയിരിക്കുന്നു.....പ്രണയത്തിന്‍റെ കുയില്‍ നാദമായി....
''പ്രിയനേ...ഞാന്‍ നമ്മുടെ പ്രണയത്തിനായി പുതിയ ആകാശവും പുതിയ ഭൂമിയും നിര്‍മ്മിക്കും.....''
ജയമോള്‍ പ്രണയത്തെ നിര്‍വ്വചിക്കുകയായിരുന്നു.
പല രൂപത്തില്‍....
''ചെക്കാ...ചിമ്മി ചിമ്മി കാവടി തുള്ളും
കണ്‍പീലികളാണെന്നോട്
ആദ്യം പറഞ്ഞത്
നിന്നെ വല്ലാണ്ട്...വല്ലാണ്ട്...ഇഷ്ടമാണെന്ന്....''
പല രൂപത്തില്‍....
''ചെക്കാ...ചിമ്മി ചിമ്മി കാവടി തുള്ളും
കണ്‍പീലികളാണെന്നോട്
ആദ്യം പറഞ്ഞത്
നിന്നെ വല്ലാണ്ട്...വല്ലാണ്ട്...ഇഷ്ടമാണെന്ന്....''
പല രീതിയില്‍....
''കള്ളക്കാറ്റ് വന്നെന്‍റെ സ്വപ്‌നങ്ങളിന്നലെ കട്ടോണ്ട്പോയി....''
''കള്ളക്കാറ്റ് വന്നെന്‍റെ സ്വപ്‌നങ്ങളിന്നലെ കട്ടോണ്ട്പോയി....''
പല ഭാവത്തില്‍....
''കള്ളത്തെമ്മാടിക്കാറ്റ്.....മേലാല്‍ വരരുതെന്ന് പറഞ്ഞാലും ഇടയ്ക്ക്
ജാലകപ്പഴുതിലൂടെ വന്ന് പിന്നേം ഉമ്മവെച്ചിട്ട് പോകും.....''
''കള്ളത്തെമ്മാടിക്കാറ്റ്.....മേലാല്‍ വരരുതെന്ന് പറഞ്ഞാലും ഇടയ്ക്ക്
ജാലകപ്പഴുതിലൂടെ വന്ന് പിന്നേം ഉമ്മവെച്ചിട്ട് പോകും.....''
കാറ്റും കണ്ണനും ഒക്കെ പ്രധാന പ്രണയബിംബങ്ങള്‍ ആയിരുന്നു ജയമോളുടെ കവിതകളില്‍.പ്രണയമാം പൂമ്പൊടി വാരിവിതറുന്ന പൂമ്പാറ്റയായി പാറുന്ന മനസ്സും,പ്രണയത്തെ മിന്നാമിന്നിയുടെ ഹൃദയത്തില്‍ ഒളിപ്പിച്ച കവിഭാവനയും ജയമോള്‍ക്ക് ഏറെ ആരാധകരെ നേടിക്കൊടുത്തു.
പ്രണയം വിട്ടൊഴിഞ്ഞ ഒരു മനസ്സ് ജയമോള്‍ എന്ന എഴുത്തുകാരിയില്‍ ഉണ്ടെന്ന് അറിയിക്കുന്ന രചനകള്‍ പലതും നമ്മളെ അവരിലേക്ക് കൂടുതല്‍ അടുപ്പിക്കുന്നതാണ്.
''എന്നില്‍ ഒരു കവിതയുണ്ട്.....അത് എനിക്ക് മാത്രം വായിക്കാന്‍ പറ്റുന്നത്......''ഒരിടത്ത് അവര്‍ ഇങ്ങനെ കുറിച്ചിട്ടു.ഈ വരികളില്‍ ജയമോള്‍ എന്ന സ്ത്രീയുടെ ആത്മാവിന്‍റെ അദൃശ്യമായ സ്പര്‍ശനം ഒളിഞ്ഞു കിടക്കുന്നത് നമുക്ക് കാണാം.

''പ്രണയം മാത്രമാണ് ഞാന്‍ എഴുതിയത് എന്ന് മാഷ് കരുതണ്ട.എനിക്ക് ചുറ്റുമുള്ള എല്ലാം എനിക്ക് വിഷയമാണ്.എന്‍റെ എഴുത്തില്‍ വൃത്തവും പ്രാസവും ഇല്ലെന്ന് പറഞ്ഞ് കളിയാക്കിയവര്‍ ഉണ്ട്.....''.അവര്‍ക്ക് മറുപടിയായി ജയമോള്‍ എഴുതിയ വരികളില്‍ അവരുടെ എഴുത്തിന്‍റെ കാഴ്ചപ്പാടുണ്ട്.
''എന്‍റെ ചിന്തകളെ,എന്‍റെ നോവുകളെ,
എന്നിലെ അസ്വസ്ഥതകളെ,എന്‍റെ അമര്‍ഷങ്ങളെ,
എന്‍റെ നെടുവീര്‍പ്പിന്‍റെ......
......താളത്തിലെഴുതാനറിയില്ല,വൃത്തത്തിലും.
നിനക്ക് ഇത് കവിതയല്ലായിരിക്കാം.....
എനിക്കും കവിതയല്ലിത്.....''
എന്നിലെ അസ്വസ്ഥതകളെ,എന്‍റെ അമര്‍ഷങ്ങളെ,
എന്‍റെ നെടുവീര്‍പ്പിന്‍റെ......
......താളത്തിലെഴുതാനറിയില്ല,വൃത്തത്തിലും.
നിനക്ക് ഇത് കവിതയല്ലായിരിക്കാം.....
എനിക്കും കവിതയല്ലിത്.....''
വെറുമൊരു കോട്ടയത്തുകാരി വീട്ടമ്മയുടെ നാട്യങ്ങള്‍ക്ക് മുന്നിലല്ല ഞാന്‍ ഇരിക്കുന്നത് എന്ന് എന്നെ ബോധ്യപ്പെടുത്തുന്ന വരികളിലേക്ക് അവര്‍ കടന്നുവന്നപ്പോള്‍ ഒരിക്കലും ചിരി മായാത്ത മുഖത്ത് അസാധാരണമായ ഗൗരവം ഞാന്‍ കണ്ടു.ആ ഗൗരവം നമുക്ക് അപരിചിതമാണ്.''ഞാന്‍ കാലത്തിന്‍റെ കണക്ക് പുസ്തകത്തില്‍ പേരെഴുതപ്പെടാത്തവള്‍....''
എന്ന വരികളില്‍ ചോദ്യംചെയ്യപ്പെടുന്ന ഓരോ പെണ്ണിന്‍റെയും ഉറപ്പുള്ള ശബ്ദമുണ്ട്.അവളുടെ നിസ്സഹായതയാണ്,അവളുടെ വിശ്വാസങ്ങളും
ആശ്വാസങ്ങളുമാണ് ജയമോളുടെ വരികള്‍.
എന്ന വരികളില്‍ ചോദ്യംചെയ്യപ്പെടുന്ന ഓരോ പെണ്ണിന്‍റെയും ഉറപ്പുള്ള ശബ്ദമുണ്ട്.അവളുടെ നിസ്സഹായതയാണ്,അവളുടെ വിശ്വാസങ്ങളും
ആശ്വാസങ്ങളുമാണ് ജയമോളുടെ വരികള്‍.
''ഞാന്‍ നിന്‍റെ സത്രത്തിലെ വെറും വാടകക്കാരിയാണ്.....''
എന്ന ചോദ്യം ചവുട്ടിമെതിക്കപ്പെടുന്നവരുടെ ചോദ്യം തന്നെയാണ്....
''കടല്‍ശംഖില്‍ ഹൃദയം ഒളിപ്പിക്കുന്നവള്‍....''
ഇവിടെ സഹനത്തിന്‍റെയും നിര്‍മലസ്നേഹത്തിന്‍റെയും അടയാളവാക്യങ്ങളാണ്.
എന്ന ചോദ്യം ചവുട്ടിമെതിക്കപ്പെടുന്നവരുടെ ചോദ്യം തന്നെയാണ്....
''കടല്‍ശംഖില്‍ ഹൃദയം ഒളിപ്പിക്കുന്നവള്‍....''
ഇവിടെ സഹനത്തിന്‍റെയും നിര്‍മലസ്നേഹത്തിന്‍റെയും അടയാളവാക്യങ്ങളാണ്.
ഒരു ശരാശരി പ്രണയകവിതയുടെ രൂപവും ഭാവവും വിട്ട് ഉടവാള്‍ ഊരുന്ന എഴുത്ത് 'ഭാരതാംബ കേഴുന്നോ' എന്ന കവിതയില്‍ നമ്മള്‍ കാണുന്നു.
''കള്ളനോട്ടും കള്ളും കഞ്ചാവും
ലഹരിനുണയുന്ന രാപകലുകള്‍ ആഘോഷമാക്കുന്ന
കാലുറയ്ക്കാത്ത യൗവനങ്ങളുടെ ഇന്ത്യ....''
ഒരു നിമിഷം നമ്മളും പകച്ചുനിന്നുപോയി.കവിത കയ്യടിയുടെ മാത്രം ആവിഷ്കാരമല്ല മറിച്ച് ചില വീണ്ടുവിചാരത്തിന്‍റെയും ചൂണ്ടിക്കാണിക്കലിന്‍റെയും
കൂടിയാണ് എന്ന തിരിച്ചറിവുകൊണ്ട് പക്വമായ ഒരു മനസ്സും ചിന്തയും ജയമോളില്‍ ഉണ്ടെന്ന് തെളിയിക്കുന്ന എഴുത്ത് തുടരുകയാണ്.

''വിതുമ്പുന്ന ഒരു അമ്മമനം ഉടുമുണ്ടിന്‍ കോന്തലയില്‍
മിഴികളൊപ്പി അയല്‍വീട്ടില്‍ നിന്നുമൊഴുകി വരുന്നുണ്ട്....''
ഒരു നേരത്തെ കഞ്ഞിക്ക് വക കടം ചോദിച്ച് കിട്ടാതെ അയല്‍വീട്ടില്‍ നിന്നും ഇറങ്ങി വരുന്ന ഒരു അമ്മയുടെ ചിത്രം വരയ്ക്കാന്‍ ഇതിനപ്പുറം എന്ത്
ചായങ്ങള്‍ വേണം.അത് മാത്രമോ....

''കടുകുതാളിച്ചതിന്‍റെയും കായവറുത്തതിന്‍റെയും
പിന്നെ പല രുചികൂട്ടിന്‍റെയും
പുതുപുത്തന്‍കുഞ്ഞോണക്കോടികളുടെയും ഗന്ധം ആഞ്ഞുവലിച്ചു
കൊതിയോടെ തിണ്ണയില്‍ പശിമുറ്റിയ അഞ്ചാറുവയറുകള്‍....''
ഓണക്കവിതകളില്‍ ജയമോള്‍ നമുക്ക് നല്‍കിയ കഥാപാത്രങ്ങള്‍ ഇതുകൊണ്ട് തീരുന്നില്ല.

''ഓണമാഘോഷിക്കാന്‍ കൂട്ടുകാര്‍ക്കൊപ്പം പോയ അച്ഛന്‍
ഉടുമുണ്ട് തലയില്‍ കെട്ടി നാലുകാലില്‍ ഇഴഞ്ഞു വരുന്നതും കാത്തു
.....തിണ്ണയില്‍ പശിമുറ്റിയ അഞ്ചാറുവയറുകള്‍.....''
ചിത്രം എത്ര വ്യക്തവും പൂര്‍ണ്ണവും ആകുന്നു നമുക്ക്.
ഉടുമുണ്ട് തലയില്‍ കെട്ടി നാലുകാലില്‍ ഇഴഞ്ഞു വരുന്നതും കാത്തു
.....തിണ്ണയില്‍ പശിമുറ്റിയ അഞ്ചാറുവയറുകള്‍.....''
ചിത്രം എത്ര വ്യക്തവും പൂര്‍ണ്ണവും ആകുന്നു നമുക്ക്.
അടുക്കളയിലെ അടുപ്പിന് മുകളില്‍ അടയിരുന്നു പ്രണയകവിത മാത്രം വിരിയിപ്പിക്കുന്ന വെറുമൊരു വീട്ടമ്മയല്ല ജയമോള്‍ എന്ന് ചില ആനുകാലിക
സംഭവങ്ങളോട് പ്രതികരിക്കുന്ന അവരുടെ ലേഖനങ്ങളുടെ രീതിയും രൂപവും നമുക്ക് മനസ്സിലാക്കിത്തരുന്നു.ജനപ്രതിനിധികളുടെ ആസ്തിവര്‍ദ്ധനകണക്ക് കണ്ട് കണ്ണ്‍ മിഴിക്കുന്ന സമൂഹത്തോട്,ഇന്ധനവിലനിര്‍ണയം എണ്ണക്കമ്പനികള്‍ക്ക് കുത്തകകൊടുത്ത നടപടിയോട്,പാചകവാതകവിലവര്‍ദ്ധനവിനോട്,
എന്തിന് ഓര്‍ത്തഡോക്സ്-യക്കോബായ തര്‍ക്കം പോലും ജയമോള്‍ ലേഖനം ആക്കി.ധര്‍മ്മസമരത്തില്‍ വെടിയേറ്റ് മരിച്ച സഹജീവിയോടുള്ള
അനുതാപമല്ല 'കൊല്ലുന്നെങ്കില്‍ ഒന്നുകൊണ്ട് തീരുന്നില്ല' എന്ന താക്കീതാണ് ജയമോള്‍ ഉയര്‍ത്തിയത്.
സ്വയം താന്‍ ആരാണെന്ന് മറ്റുള്ളവര്‍ക്ക് കാട്ടിക്കൊടുത്ത് ഒരു സമൂഹത്തിന്‍റെ പ്രതിനിധിയായി ആ സമൂഹത്തെത്തന്നെ തിരുത്താനുള്ള ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് എഴുത്ത് ഒരു ആയുധവും ആശയവും ആയി പ്രയോഗത്തില്‍ വരുത്തിയ 'ഞാന്‍ കണ്ണുള്ള അന്ധന്‍'നമ്മള്‍ വായിച്ചതാണ് നീലംബരിയില്‍.

വിശന്ന് തളരുന്ന തെരുവ് ബാല്യത്തെയും,കുടിവെള്ളമില്ലാതെ പൈപ്പിന്‍റെ ചുവട്ടില്‍ കിടക്കുന്ന ഭ്രാന്തനെയും,വീര്‍ത്ത് ഉന്തിയവയറില്‍ ചൊറിഞ്ഞ് അലസമായി
ആരെയോ തിരയുന്ന ഭ്രാന്തിപ്പെണ്ണിനെയും,പീളകെട്ടിയ കണ്ണില്‍ ദൈന്യവുമായി ബസ്‌സ്റ്റാന്‍റില്‍ ചുരുണ്ടുകൂടി കിടക്കുന്ന വൃദ്ധജന്മങ്ങളെയും ജീവനോടെ
ജയമോള്‍ നമുക്ക് മുന്നില്‍ നിര്‍ത്തി,നമുക്ക് കാട്ടിത്തന്നു.
''ഇവരെയൊന്നും ഞാന്‍ കണ്ടില്ല...ഞാനും എന്‍റെ കുടുംബവും സുരക്ഷിതര്‍....ഇവരൊക്കെ എനിക്ക് മറ്റാരോ....''
എന്ന് സ്വയം പറയുന്ന കവിഭാവനയിലൂടെ ജയമോള്‍ സമൂഹത്തിലെ ചില യഥാര്‍ത്ഥസത്യങ്ങള്‍ നമ്മളോട് പറയുകയല്ലേ.പലപ്പോഴും ഇത്തരം അവസ്ഥകള്‍ കാണാതെ കണ്ടില്ലെന്ന് കണ്ണടച്ച് സ്വന്തം കാര്യം മാത്രം സുരക്ഷിതമാക്കുന്ന ഞാനും ഒരു അന്ധന്‍ തന്നെയാണ് എന്ന് എന്നെയും ഓര്‍മ്മിപ്പിക്കുകയല്ലേ.

''നാം രണ്ട് കള്ളക്കവിതകള്‍....എല്ലാം അടക്കിപ്പിടിക്കുവാന്‍ പണിപ്പെടുന്നവര്‍.....''ഈ വരികളിലെ സ്വയംവിമര്‍ശനം സ്വന്തം പേരിനോട് പോലും കാണിക്കാന്‍ ജയമോള്‍ മറന്നില്ല.
''ജീവിതം പരാജയപ്പെട്ടവര്‍ക്ക്, ഇടാന്‍ പറ്റിയ ഏറ്റവും നല്ല പേര്.....''
ഇത് പറഞ്ഞ് ഒന്ന്‍ കണ്ണിറുക്കിചിരിച്ചു അല്പം കുറുമ്പുകാട്ടി ജയമോള്‍.
''ജീവിതം പരാജയപ്പെട്ടവര്‍ക്ക്, ഇടാന്‍ പറ്റിയ ഏറ്റവും നല്ല പേര്.....''
ഇത് പറഞ്ഞ് ഒന്ന്‍ കണ്ണിറുക്കിചിരിച്ചു അല്പം കുറുമ്പുകാട്ടി ജയമോള്‍.
എഴുത്തുകാരില്‍ മാധവിക്കുട്ടി,ബാലചന്ദ്രന്‍ചുള്ളിക്കാട്,കുരീപ്പുഴ ശ്രീകുമാര്‍,മുരുകന്‍ കാട്ടാക്കട എന്നിവരെ ഇഷ്ടപ്പെടുന്ന ജയമോള്‍ വായനയുടെ പരിമിധികള്‍ എണ്ണിപ്പറയുകയും അതൊരു കുറവാണ് എന്ന് സമ്മതിക്കുകയും ചെയ്യുന്നു.അടുത്തകാലത്ത് ഒരു കവിതാരചനാമത്സരത്തിന് സമ്മാനമായി
കിട്ടിയ എം.ടി.യുടെ നാലുകെട്ടിന്‍റെ പുറംചട്ടപോലും ഒന്ന് തുറക്കാന്‍ സമയം കിട്ടിയില്ല ഇതുവരെ.എന്നിട്ടും വര്‍ഷങ്ങള്‍ക്ക് മുന്‍പ് എവിടെയോ കെട്ടിപ്പൂട്ടിവെച്ച ചിലങ്കയും വായനയുടെ ലോകവും ഒക്കെ മടക്കി കൊണ്ടുവരാന്‍ ശ്രമിക്കുകയാണ് ഈ വീട്ടമ്മ ഇപ്പോള്‍.

ഫെമിനിസം,പെണ്ണെഴുത്ത്,കക്ഷിരാഷ്ട്രീയം എന്നിവയിലൊക്കെ വ്യക്തമായ ധാരണകള്‍ ഉണ്ട് ജയമോള്‍ക്ക്.ഫെമിനിസം നിര്‍വ്വചിച്ചും വ്യാഖ്യാനിച്ചും ഇപ്പോള്‍ വല്ലാത്ത പരുവത്തിലായി എന്ന് ജയമോള്‍ പറയുന്നു.പരമ്പരാഗതമായ വീട്ടമ്മ എന്ന സ്ഥാനപ്പേരില്‍ നിന്നും സ്ത്രീകള്‍ സമൂഹത്തിന്‍റെ തന്നെ നായികയായി മാറണം.അതിന് വേണ്ടത് സ്വന്തമായി ഒരു ജോലിയും സ്ഥിരവരുമാനവും ആണ്.വിദ്യാഭ്യാസത്തിന്‍റെയും സമൂഹത്തിലെ സ്ഥാനത്തിന്‍റെയും കാര്യത്തില്‍ പണ്ടത്തെ പെണ്ണല്ല ഇപ്പോഴത്തെ പെണ്ണ്.ഒത്തിരി മാറിയിട്ടുണ്ട്.നിയമത്തിന്‍റെ പരിരക്ഷ ഉപയോഗപ്പെടുത്തണം.ഒന്നിന് പുറകെ ഒന്നായി
തുടരുന്ന പീഡനവാര്‍ത്തകളെക്കുറിച്ച് പറഞ്ഞപ്പോള്‍ ജയമോളുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു.
''പുരുഷന്മാര്‍ മാത്രമാണോ കുറ്റക്കാര്‍....വിവാഹവാഗ്ദാനം നല്‍കി രണ്ട് വര്‍ഷമായി പീഡിപ്പിക്കുന്നു എന്ന് പറഞ്ഞാല്‍ ഈ വിവാഹവാഗ്ദാനം പരപുരുഷനോടൊപ്പം അഴിഞ്ഞാടാനുള്ള ലൈസെന്‍സ് ആണോ....''
ഒരു തനി വീട്ടമ്മയുടെ കര്‍ശനഭാവത്തോടെ ജയമോള്‍ പറഞ്ഞു...''ചിലതൊക്കെ കേള്‍ക്കുമ്പോള്‍ അടിച്ചു തോലിയുരിക്കാന്‍ തോന്നും....''

സ്ത്രീസംരക്ഷണത്തിന് കാലാനുസൃതമായ നിയമപരിഷ്കാരങ്ങള്‍ ഉണ്ടാകണമെന്ന് ജയമോള്‍ ആഗ്രഹിക്കുന്നു.
ബിസിനസുകാരനായ ഭര്‍ത്താവ് ശ്രീ.പി.ഡി.വര്‍ഗീസ്,മക്കള്‍ ക്രിസ്റ്റി,ഗിഫ്റ്റി,ഫ്രെന്നി-മൂന്ന് ആണ്‍മക്കള്‍-എന്നിവരോടൊപ്പം കോട്ടയത്ത് താമസിക്കുന്ന ജയമോള്‍ വര്‍ഗീസിനോട് യാത്രപറഞ്ഞിറങ്ങുമ്പോള്‍ ഗേറ്റിനോട് ചേര്‍ന്ന് ചുവരില്‍ ജയമോള്‍ എഴുതിയ ഏതോ കവിതയുടെ വരികള്‍ തെളിഞ്ഞ് കിടക്കുന്നതായി തോന്നി.
''ഞാന്‍ നിനക്ക് അപരിചിതയെങ്കില്‍,എന്നെ തേടി ഇനി വരാതിരിക്കുക......''
പ്രിയപ്പെട്ട സൗഹൃദങ്ങളുടെ,ആ പരിചയങ്ങളുടെ, സ്നേഹത്തിനും പ്രോത്സാഹനത്തിനും മുന്നില്‍ നിറചിരിയോടെ നില്‍ക്കുന്ന ഈ നന്മയുടെ മനസ്സ് അളക്കാന്‍ ഞാന്‍ കൊണ്ടുപോയ 'സ്കെയില്‍' മടക്കി പോക്കറ്റിലിട്ട് നടക്കുന്നതിനിടയില്‍ ഞാന്‍ സ്വയം പറഞ്ഞു....
'ഇല്ല....ഇപ്പോള്‍ നമ്മള്‍ ഒത്തിരി സുപരിചിതരാണ്.....'
നീലാംബരിയുടെ സ്വന്തം എഴുത്തുകാരിക്ക് ഹൃദയം നിറഞ്ഞ നന്മകള്‍.....
*********************************************
1 അഭിപ്രായങ്ങള്‍
Great
മറുപടിഇല്ലാതാക്കൂ